- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
കൊച്ചി : സിനിമ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്കേറ്റു. കള എന്ന സിനിമയ്ക്കായി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ ടൊവിനോ. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പരിക്ക് ഗുരുതരമല്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടുദിവസം മുൻപ് പിറവത്തെ സെറ്റിൽവച്ചാണ് പരിക്കേറ്റത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ആന്തരികരക്തസ്രാവമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,049 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 986 പേര്‍ മരിച്ചു. ഇതോടെ കോവിഡ് ബാധിതരായി രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 1,04,555 ആയി. രാജ്യത്ത് ഇതുവരെ 67,57,132 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9,07,883 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇത് മൊത്തം രോഗബാധിതരുടെ 13.44 ശതമാനം വരും. അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നുണ്ട്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 57 ലക്ഷം കടന്നു. 57,44,694 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 85.02 ശതമാനമാണ്. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 11,99,857 പേർക്ക് കോവിഡ് പരിശോധന നടത്തി.
മലപ്പുറം:ഇന്നലെ രാത്രി ഷാർജയില് നിന്നും വന്ന എയർ അറേബ്യയിലെ 2 യാത്രക്കാരിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 2.3337 കിലോ സ്വർണമാണ് കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയത്. ഒരു യുവതി അടക്കം രണ്ട് പേർ കസ്റ്റംസ് പിടിയിലായി.കണ്ണൂർ സ്വദേശിനി ജസീല 1.6736 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് ഹസീബ് ആണ് പിടിയിൽ ആയ രണ്ടാമത്തെ ആൾ. ഇയാള് 660.1 ഗ്രാം സ്വർണ മിശ്രിതം ക്യാപ്സ്യൂൾ ആകൃതിയിൽ ഉള്ള ചെറിയ പെട്ടികളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ കിരൺ ടി എ, സൂപ്രണ്ട് പ്രവീൺ കുമാർ കെ.കെ , ഡെപ്യൂട്ടി ഇൻസ്പെക്ടർമാരായ മുഹമ്മദ് ഫിസാൽ, സന്തോഷ് ജോൺ, സജിൻ , ഹെഡ് ഹവിൽദാർ സന്തോഷ് കുമാർ എം എന്നിവർ ആണ്…
മനാമ: ബഹ്‌റൈനിൽ പുതുതായി 360 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 101 പേർ പ്രവാസി തൊഴിലാളികളാണ്. 247 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 12 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 73,476 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 673 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 68,606 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 93.37 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 4,608 പേരാണ്. ഇവരിൽ 71 പേരുടെ നില ഗുരുതരമായും 4537 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 6.27 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 262 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,140 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 14,98,843 പേരെയാണ് കോവിഡ്…
തൃശൂർ: 2019 ൽ എളനാട് കോളനിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തൃശൂർ പഴയന്നൂർ എളനാട് തിരുമണി സ്വദേശി സതീഷിനെ വെട്ടിക്കൊന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ രണ്ടുമാസമായി ഇയാൾ പരോളിൽ നാട്ടില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് ഒരു വീട്ടുവരാന്തയിൽ ഇയാളുടെ മൃതദേഹം കാണപ്പെട്ടത്. പഴയന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ രണ്ടര പതിറ്റാണ്ടിലേറെ സാമൂഹ്യ സേവന പ്രവർത്തകർക്കും അശരണർക്കും അത്താണിയായിരുന്നു ലേബർ ഓഫീസറായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന മുരളി ആർ കർത്തയുടെ വിരമിക്കൽ എന്നും ഏറെ നഷ്ടമാണ് ഇന്ത്യൻ സമൂഹത്തിൽ സാധാരണകാരെ സംബന്ധിച്ചോളമെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായി ചൂണ്ടിക്കാട്ടി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഏറെ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ സേവനത്തിൽ മരണ കേസുകളിലും, തൊഴിലാളി വിഷയങ്ങളിലും ഏത് സമയങ്ങളിലും രാത്രിയോ ഒഴിവ് ദിനങ്ങളോ എന്ന വ്യത്യസ്തയില്ലാതെ കളങ്കമില്ലാത്ത അർപ്പണമാണ് അദ്ദേഹം ബഹ്റൈനിലെ പൊതുജീവിതത്തിൽ സമർപ്പിച്ചെതെന്നും ഇത്തരം അർപ്പണ മനോഭാവമുള്ളവരുടെ സാന്നിധ്യം ഏറെ കുറഞ്ഞിട്ടുണ്ടന്നും ആയത് കൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രവർത്തനമികവ് പത്തര മാറ്റ് തിളങ്ങി നിൽക്കുന്നതെന്നും ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറ (BMBF) ത്തിൻറെ നന്മയുള്ള സേവന പ്രവർത്തനങ്ങൾക്ക് എന്നും വലിയ സഹായിയായിരുന്നെന്നും ബഷീർ അമ്പലായി പറഞ്ഞു. ശിഷ്ടജീവിതം കൂടുതൽ നന്മകളും ആരോഗ്യമുള്ള…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വായ്‌പ്പാ എടുത്ത് തിരിച്ചടക്കാത്ത വിദേശികളിൽ നിന്ന് കുടിശിക തിരിച്ചുപിടിക്കാൻ നീക്കം ആരംഭിച്ചു. അവധിക്ക് നാട്ടിൽ പോയവരിൽ പലർക്കും വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് തിരിച്ചെത്തതാണ് സാധിച്ചിട്ടില്ല. ഇവരിൽ കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വായ്‌പ്പാ എടുത്തവരുമുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഇത് കിട്ടാക്കടമായി എഴുതിത്തള്ളേണ്ടെന്നും വായ്‌പ്പാ തിരിച്ചുപിടിക്കാനായി അതത് രാജ്യങ്ങളിലെ വീണ്ടെടുക്കൽ ഏജൻസികളുടെ സഹായം തേടാനാണ് ബാങ്കുകൾക്ക് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചു നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 50 ദിനാറോ അതിന് മുകളിലോ ഉള്ള എല്ലാ കുടിശ്ശികയും തിരിച്ചുപിടിക്കാനാണ് ശ്രമം. വായ്പ തിരിച്ചടക്കാത്തവരുടെ ജാമ്യക്കാർക്കെതിരെയും നടപടിയെടുക്കാൻ നീക്കം ആരംഭിച്ചു.
മുംബൈ: ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ അന്തരിച്ചു. 45 വയസായിരുന്നു. അജയ് ദേവ്ഗൺ ആണ് സഹോദരന്റെ വിയോഗ വാർത്ത സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ‘രാജു ചാച്ച’, ‘ബ്ലാക്ക് മെയിൽ’ എന്നീ ചിത്രങ്ങൾ അനിൽ ദേവ്ഗൺ സംവിധാനം ചെയ്തിരുന്നു. ‘സൺ ഓഫ് സർദാർ’ എന്ന ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു.
കാബൂള്‍: ഒക്ടോബര്‍ രണ്ടിന് നടന്ന കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഫ്ഗാനിസ്താന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍ നജീബ് തറകായ് മരണപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നജീബ് നന്‍ഗന്‍ഹറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മരണം സ്ഥിരീകരിച്ചത്.
ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആറു മണിക്കൂർ നേരമാണ് എൻഫോഴ്‌സ്‌മെന്റ് ബിനീഷിനെ ചോദ്യം ചെയ്തത്. രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ആയിരുന്നു ബിനീഷിനെ ചോദ്യം ചെയ്തത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതിയായ അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്. ബിനീഷിനെ ബെംഗളൂരുവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്യുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.
