- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
‘ഇന്ത്യ’യെ പാഠപുസ്തകങ്ങളിൽനിന്ന് മാറ്റരുത്; ‘ഭാരത്’ എന്നത് ‘ഇന്ത്യ’യ്‌ക്കൊപ്പം നിലനിൽക്കുന്നു; കത്തയച്ച് ശിവൻകുട്ടി
തിരുവനന്തപുരം ∙ പാഠപുസ്തകങ്ങളിൽനിന്ന് ‘ഇന്ത്യ’യെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ചു. ഇമെയിൽ വഴിയാണ് കത്തയച്ചത്. രാജ്യത്തിന്റെ സ്വത്വം എന്നത് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യത്തിന്റെയും സവിശേഷമായ സങ്കലനമാണ്, ‘ഇന്ത്യ’ എന്ന പേര് ആ സ്വത്വത്തിന്റെ പ്രധാന ഭാഗമാണ്. ‘ഭാരത്’ എന്ന പദം ദേശീയ സ്വത്വത്തിനുള്ളിൽ ‘ഇന്ത്യ’യ്‌ക്കൊപ്പം നിലനിൽക്കുന്നു. ഇന്ത്യൻ ഭരണഘടന തന്നെ ഇതിനെ അംഗീകരിക്കുന്നതായും മന്ത്രി കത്തിൽ പറഞ്ഞു. തലമുറകളായി, ‘ഇന്ത്യ’ എന്ന പേര് ഉപയോഗിച്ച് ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും സമ്പന്നമായ ഭൂതകാലം വിദ്യാർഥികൾ പഠിച്ചു. ഇപ്പോൾ ഇത് മാറ്റുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുകയും വിദ്യാഭ്യാസ തുടർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. എൻസിഇആർടിയുടെ നിലപാട് ചില പ്രത്യയശാസ്ത്രത്തെ മാത്രം പിന്തുണയ്ക്കുന്നതാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇത് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ പക്ഷപാതത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നു. ഇത്തരം ശുപാർശകൾ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ അജൻഡകൾ പാലിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവ സൂക്ഷ്മമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ എന്നതിന്…
മനാമ: കൊല്ലം ചവറ മുകുന്ദപുരം കൈതാന പുത്തൻവീട്ടിൽ അബ്ദുൽകലാം (63) ഇന്നലെ ഹൃദയസ്തംഭനം മൂലം മരണപെട്ടു. ഹമദ് ടൗണിൽ കുടുംബ സമേതം താമസിച്ചു വരുകയായിരുന്നു. ഭാര്യ ഷിജി കലാം, മക്കൾ ആഷിഷ് (ബഹ്‌റൈൻ ), ആഷിൻ (എഞ്ചിനീയറിംഗ് വിദ്യാർത്ഥി ). ഭൗതിക ദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തി വരുന്നു.
മനാമ: ബഹറിനിലെ ഏറ്റവും വലിയ ഷോപ്പിങ് മേളകളിൽ ഒന്നായ ഓട്ടം ഫെയറിന്റെ സന്ദർശക രജിസ്ട്രേഷന് തുടക്കമായി. https://bit.ly/46zX6Iu എന്ന വെബ്സൈറ്റ് വഴി സൗജന്യ പ്രവേശനത്തിനുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചിട്ടുള്ളത്. ഡിസംബർ 21 മുതൽ 29 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈനിലെ അഞ്ച്, ആറ് ഹാളുകളിലാണ് ശരത്കാല മേള നടക്കുക. 1979 മുതൽ ആരംഭിച്ച ശരത്കാല മേളയുടെ ഇത്തവണത്തെ സംഘാടകർ ഇൻഫോർമാ മാർക്കറ്റ്സ് ആണ്. 18,000 ചതുരശ്ര മീറ്ററിൽ ഒരുക്കുന്ന പ്രദർശനത്തിൽ 18 രാജ്യങ്ങളിൽ നിന്ന് 680 ലധികം സ്റ്റാളുകളുണ്ടാകും. വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നായി 1,65,000 സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ചൈന, തായ്ലൻഡ്, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാളുകളും ഇത്തവണ ഉണ്ടായിരിക്കും. 9 ദിവസം നീണ്ടുനിൽക്കുന്ന ഈ വാർഷിക ഉപഭോക്തൃ മേളയിൽ ഭക്ഷണവിഭവങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ മുതൽ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ വരെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാകും.
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ “മധുര മനോഹര കോഴിക്കോടൻ ഓണം” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അംഗങ്ങളും, കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു. ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന വിവിധങ്ങളായ ഓണക്കളികളും, ഓണപ്പാട്ടുകളും, വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ കോഴിക്കോടൻ ഓണസദ്യയും ” മധുര മനോഹര കോഴിക്കോടൻ ഓണം ” ഗംഭീരമാക്കി. പവിഴദ്വീപിലെ കോഴിക്കോട്ടുകാർ രക്ഷാധികാരി കെ. ജനാർദ്ദനൻ, പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത്, ജനറൽ സെക്രട്ടറി മുഹമ്മദ് ഹുസൈൻ, ട്രഷറർ മുസ്തഫ കുന്നുമ്മൽ,മുൻ പ്രസിഡന്റ് ബാബു. ജി. നായർ, വൈസ് പ്രസിഡന്റു മാരായ പ്രജി ചേവായൂർ, പ്രീജിത്ത് കെ. പി, ജോയിന്റ് സെക്രട്ടറി മാരായ ശ്രീശൻ നന്മണ്ട, രഞ്ജിത്ത് പേരാമ്പ്ര വനിതാ വിഭാഗം കൺവീനർ ഗീത ജനാർദ്ദനൻ, ജോയിന്റ് കൺവീനർ മാരായ നീന ഗിരീഷ്, ശ്രീലത പങ്കജ്, തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടി കൾക്ക് നേതൃത്വം…
ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ സംഗീതസംവിധായകൻ ശരത്തിന്റെ ഗാനങ്ങൾ കോർത്തിണക്കിയ “ശ്രീരാഗം” അരങ്ങേറി
മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത സംഗീത സംവിധായകൻ ശരത്തിന്റെ നേതൃത്വത്തിൽ “ശ്രീരാഗം” എന്ന പേരിൽ സംഗീതാർച്ചന നടക്കുകയുണ്ടായി. നൂറ് കണക്കിന് കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ പൊന്നാട അണിയിച്ചും സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് ഉപഹാരം നൽകിയും ശരത്തിനെ ആദരിച്ചു. ചടങ്ങിൽ ശരത് കുടുംബാംഗങ്ങളുമായി നർമ്മ രസങ്ങളുമായി സംവദിക്കുകയും അദ്ദേഹം ചിട്ടപ്പെടുത്തിയ ഹിറ്റ് ഗാനങ്ങൾ ആലപിച്ച് ഏവരെയും സംഗീതത്തിൻറെ ആനന്ദ സാഗരത്തിൽ എത്തിച്ചു. പരിപാടിയിൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിം പാർവതി മേനോന്റെ ഗാനസുധയും ഉണ്ടായിരുന്നു. വർണ്ണാഭമായ ചടങ്ങിൽ പരിപാടിയുടെ സ്പോൺസർമാരെ ശരത്ത് ഉപഹാരം നൽകി ആദരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾ നേതൃത്വം നൽകിയ പരിപാടിയിൽ വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.
ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; എല്ലാവരും മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍
ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. വ്യവസായ ആവശ്യത്തിന് ഖത്തറിലെത്തിയ മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജനുവരി 14ന് കസ്റ്റഡിയിലെടുത്ത ഇവര്‍ ഇതുവരെ ഏകാന്ത തടവിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത വിവരം സെപ്തംബര്‍ മാസത്തില്‍ മാത്രമാണ് ദോഹയിലെ ഇന്ത്യന്‍ എംബസി അറിഞ്ഞത്. ഇവര്‍ക്കെതിരായ കുറ്റകൃത്യമെന്താണെന്ന് ഖത്തര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. സെയിലര്‍ രാകേഷ് എന്ന മലയാളിയ്ക്കും ഒപ്പം ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, സിഡിആര്‍ അമിത് നാഗ്പാല്‍, സിഡിആര്‍ പൂര്‍ണേന്ദു തിവാരി, സിഡിആര്‍ സുഗുണാകര്‍ പകല, സിഡിആര്‍ സഞ്ജീവ് ഗുപ്ത എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഖത്തറിന്റെ സായുധ സേനയ്ക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നല്‍കുന്ന ഒരു സ്വകാര്യ സ്ഥാപനമായ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍. മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തിയെന്ന് ആരോപിച്ചാണ് ഇവരെ ശിക്ഷിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തറിന്റെ ശിക്ഷാവിധിയില്‍…
‘മൃതദേഹം പൊതിയുന്ന ബാഗ് വാങ്ങുന്നതില്‍ വരെ കോടികളുടെ തട്ടിപ്പ്’; ഗുരുതര ആരോപണവുമായി അനില്‍ അക്കര
തൃശൂർ: തൃശൂർ മെഡിക്കല്‍ കോളേജില്‍ കൊവിഡ് കാലത്ത് എന്‍ആര്‍എച്ച്എം ഫണ്ട് ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടന്നെന്ന് അനില്‍ അക്കര. മൃതദേഹം പൊതിയുന്ന ബാഗ് വാങ്ങുന്നതില്‍ വരെ അഴിമതി നടന്നുവെന്നും അനില്‍ അക്കര ആരോപിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. തൃശൂർ മെഡിക്കല്‍ കോളേജില്‍ എന്‍ആര്‍എച്ച്എം ഫണ്ട് ഉപയോഗിച്ച് കൊവിഡ് കാലത്ത് എട്ട് കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് അനില്‍ അക്കര ആരോപിക്കുന്നത്. മൃതദേഹം പൊതിയാനുള്ള ബാഗിലും കൊള്ള നടന്നു. 3700 മരണമാണ് തൃശൂർ മെഡിക്കൽ കോളേജിൽ നടന്നത്. കെഎംസിഎല്‍ വഴി 2000 ബാഗ് സൗജന്യമായി ലഭിച്ചു. ആയിരം ബാഗ് മെഡിക്കൽ കോളജ് വാങ്ങി. 700 ബാഗ് അവശേഷിക്കുന്നത്. സഹകരണ സംഘം വഴിയാണ് ബാഗ് വാങ്ങിയത്. ഇതിന് 31, 22, 71 രൂപയാണ് ചിലവായത്. പതിനായിരത്തോളം ബാഗ് വാങ്ങേണ്ട തുകയാണ് ചിലവാക്കിയതെന്നും അനില്‍ അക്കര ആരോപിച്ചു. തൃശൂർ മെഡിക്കൽ കോളജ് എംപ്ലോയ്സ് സഹകരണ സംഘവും അന്നത്തെയും ഇന്നത്തെയും സൂപ്രണ്ടുമാരുമാണ് കൊള്ളയ്ക്ക്…
ഓട്ടോറിക്ഷകളിൾ സുരേഷ്‌ഗോപി പോസ്റ്ററുകൾ’; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരിൽ പ്രചരണം ആരംഭിച്ച് ബിജെപി
തൃശൂർ: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ ‘ഓട്ടോറിക്ഷകളിൾ സുരേഷ്‌ഗോപി പോസ്റ്ററുകൾ. തൃശൂരില്‍ ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഇഷ്ടപ്രകാരം പോസ്റ്ററുകള്‍ പതിപ്പിച്ചുവെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. ചതിക്കില്ല എന്നത് ഉറപ്പാണ് വോട്ട് ഫോര്‍ ബിജെപി എന്നാണ് പോസ്റ്ററിലെ വാചകം. ലോക് സഭ തെരെഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ അണിയറയില്‍ നീക്കങ്ങള്‍ സജീവമാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അതിന്റെ ഭാഗമായി സ്ഥാനാര്‍ഥികളാവാന്‍ സാധ്യതയുള്ളവരെ മണ്ഡലത്തില്‍ സജീവമാക്കുകയാണ് പാര്‍ട്ടികള്‍. പക്ഷെ തൃശൂരില്‍ ബിജെപി ഒരുപടി മുന്നില്‍ നിന്ന് പരസ്യ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്.
കാസര്‍കോട്: കാസര്‍കോട് ചിറ്റാരിക്കാലില്‍ എട്ടുവയസുകാരിയെ രണ്ടാനച്ഛനും സഹോദരനും ചേര്‍ന്ന് മദ്യം നല്‍കി പീഡിപ്പിച്ചു. സംഭവത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇരുവരും നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചോദിച്ചതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു. ഇരുവരും സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു പീഡനം.
വസ്തു വാങ്ങാനെന്ന പേരില്‍ തട്ടിപ്പ്; 37 ലക്ഷത്തിലേറെ രൂപ തട്ടിയെന്ന പരാതിയില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍
പത്തനംതിട്ട: വസ്തു വാങ്ങാനെന്ന പേരില്‍ 37 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. നെടുമങ്ങാട് കോലിയക്കോട് പ്രിയഭവനില്‍ പ്രിയ (35), തിരുവനന്തപുരം പാങ്ങോട് സ്വദേശി സിദ്ദിഖ് (47), ആറ്റിങ്ങല്‍ കുന്നുവരം സ്വദേശി അനൂപ് (26) എന്നിവരാണ് പിടിയിലായത്. അടൂര്‍ മൂന്നാളം സ്വദേശി ജയചന്ദ്രന്റെ പരാതിയിലാണ് ഇവര്‍ അറസ്റ്റിലായത്. ജയചന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തുവാങ്ങാനെന്ന വ്യാജേന 2023 ഒക്ടോബറില്‍ പ്രിയയാണ് ഇവരെ സമീപിച്ചത്. ഭൂമി ഇഷ്ടപ്പെട്ടെന്ന് അറിയിച്ച പ്രിയ മറ്റൊരുദിവസം, ജയചന്ദ്രന്റെ വീട്ടിലെത്തി സിദ്ധിഖിനെ ഭര്‍ത്താവാണെന്നും അനൂപിനെ മരുമകനാണെന്നും പരിചയപ്പെടുത്തി. തുടര്‍ന്ന് സ്ഥലത്തിന് അഡ്വാന്‍സ് നല്‍കി. വായ്പയെടുത്താണ് സ്ഥലം വാങ്ങുന്നതെന്നും അറിയിച്ചു. രണ്ടുദിവസം കഴിഞ്ഞ്, പറന്തല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ സ്ഥിരനിക്ഷേപത്തില്‍ തങ്ങള്‍ക്ക് വായ്പയുണ്ടെന്നും ഇത് അടച്ചുതീര്‍ത്താലേ പുതിയ വായ്പ കിട്ടുകയുള്ളൂവെന്നും പറഞ്ഞു. വായ്പ അടച്ചുതീര്‍ക്കാന്‍ കുറച്ചുപണം വേണമെന്നും ആവശ്യപ്പെട്ടു. പല തവണയായി ഗൂഗിള്‍പേയിലും ബാങ്ക് അക്കൗണ്ടിലൂടെയുമായി 37,45,000 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. 33 പവന്‍ സ്വര്‍ണാഭരണങ്ങളും…
