- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
കൊല്ലം: പുതുതായി സ്ഥാപിച്ച ശ്രീനാരായണ സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളിപ്പള്ളി നടേശന്‍റെ വിമർശനം. സർവകലശാലാ തലപ്പത്ത് ഒരു ഈഴവ സമുദായാംഗത്തെ കൊണ്ടുവരാതെ സർക്കാർ ശ്രീ നാരായണീയരുടെ കണ്ണിൽകുത്തിയെന്നു വെള്ളാപ്പള്ളി പറഞ്ഞു. അധികാര കേന്ദ്രങ്ങളിൽ നിന്ന് അധ:സ്ഥിതർ മാറ്റി നിറുത്തപ്പെടുകയാണ്. മലബാറിൽ നിന്നുള്ള പ്രവാസിയെ പിവിസിയാക്കുന്ന ജലീലിൻ്റെ ചേതോവികാരം അറിയാം. ഇതു മനസ്സിലാക്കാൻ പാഴൂർ പഠിപ്പുര വരെ പോകേണ്ടതില്ല. സർവകലാശാലകളുടെ തലപ്പത്തെ നിയമനങ്ങൾ സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിച്ചു. സർവകലാശാലാ ഉദ്ഘാടനം രാഷ്ട്രീയ മാമാങ്കമാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക ചടങ്ങിലേക്ക് എസ് എൻ ഡി പി യുടെ ഒരു പ്രതിനിധിയെപ്പോലും ക്ഷണിച്ചില്ല. എൻഎസ്എസിൻ്റെയോ ഒരു ക്രിസ്ത്യൻ സഭയുടെയോ ആചാര്യൻ്റെ പേരിലുള്ള സ്ഥാപനത്തിൻ്റെ തലപ്പത്ത് മറ്റൊരു സമുദയാംഗത്തെ നിയമിക്കാൻ സർക്കാർ തയ്യാറാകുമായിരുന്നോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ‘ശ്രീ നാരായണീയ സമൂഹത്തിനുണ്ടായ ഹൃദയ വേദനയ്ക്കു മന്ത്രി…
തിരുവനന്തപുരം: വാളയാർ കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹ സമരവുമായി പെൺകുട്ടികളുടെ മാതാപിതാക്കൾ. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന് ഐഎഎസ് നൽകാനുള്ള ശുപാർശ സംസ്ഥാന സർക്കാർ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. വാളയാർ സംഭവം യുപിയിലെ സംഭവുമായി ചേർത്ത് വായിക്കേണ്ടതാണെന്ന് സമരത്തിന് പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മരിച്ചാലും നീതി കിട്ടാതെ തിരികെ പോകില്ലെന്നായിരുന്നു പെൺകുട്ടികളുടെ അമ്മയുടെ പ്രതികരണം. നീതി തേടി തെരുവിൽ ഇരിക്കേണ്ട അവസ്ഥയാണിപ്പോഴെന്നും മരിച്ചാലും നീതി കിട്ടാതെ തിരികെ പോകില്ലെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പി എം.ജി സോജന് സ്ഥാനക്കയറ്റം നൽകാനുളള തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിച്ചുണ്ട്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ന്യൂഡൽഹി: ലിബിയയിൽ ഏഴു ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായും രക്ഷപെടുത്താൻ ശ്രമം ഊർജിതമാണെന്നും വിദേശകാര്യമന്ത്രാലയം. ആന്ധ്രാപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് ഇന്ത്യക്കാരെ കഴിഞ്ഞ മാസമാണ് തട്ടിക്കൊണ്ടുപോയതെന്നും, ഇവരെ മോചിപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സെപ്റ്റംബർ 14 ന് ഇന്ത്യയിലേക്ക് തിരിക്കാൻ ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുന്നവഴി അശ്വറിഫ് എന്ന സ്ഥലത്തുവെച്ചാണ് അജ്ഞാത സംഘം ഇവരെ തട്ടിക്കൊണ്ടുപോയത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക “സർക്കാർ അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്, ലിബിയൻ അധികാരികളുമായും തൊഴിലുടമയുമായും കൂടിയാലോചിച്ച് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നമ്മുടെ പൗരന്മാരെ കണ്ടെത്താനും അവരെ തടവിൽ നിന്ന് എത്രയും വേഗം മോചിപ്പിക്കാനും കഴിയും,” അദ്ദേഹം പറഞ്ഞു. . കൺസ്ട്രക്ഷൻ ആന്റ് ഓയിൽ ഫീൽഡ് സപ്ലൈസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവർ തൊഴിലുടമയെ ബന്ധപ്പെടുകയും ഫോട്ടോകൾ അയച്ചുനൽകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണെന്നും അനുരാഗ് പറഞ്ഞു. 2011 ൽ മുഅമ്മർ…
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെ ഡ്രസിങ് റൂമിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ ആശുപത്രിയിൽ മരിച്ചു. വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയായ രാധാകൃഷ്ണനാണ്(53) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചത്. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശിയാണ് രാധാകൃഷ്ണൻ. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തു മണിയോടുകൂടിയായിരുന്നു ആത്മഹത്യ ശ്രമം ഉണ്ടായത്. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. തുണിയിൽ കെട്ടി തൂങ്ങി മരിക്കാൻ ശ്രമിച്ച രാധാകൃഷ്ണനെ അബോധാവസ്ഥയിൽ സഹപ്രവർത്തകർ കണ്ടെത്തുകയായിരുന്നു. ആദ്യം ഇയാളെ വിളപ്പിൽശാലയിലെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടന്ന് ഇന്നു രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രാധാകൃഷ്ണന്റെ ആത്മഹത്യാശ്രമത്തിനുള്ള കാരണം വ്യക്തമായിരുന്നില്ല. ഇത് സംബന്ധിച്ച് വിളപ്പിൽശാല പോലീസ് അന്വേഷണം ആരംഭിച്ചു. രാധാകൃഷ്ണൻ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായാണ് സഹപ്രവർത്തകരായ പൊലീസുകാർ വ്യക്തമാക്കുന്നത്. അതേസമയം എസ്എച്ച്ഒയുടെ മാനസികപീഡനം മൂലമാണ് രാധാകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇദ്ദേഹത്തിന്‍റെ…
ചിക്കാഗോ: ലോക മലയാളി വീടുകളിലെ ഭാര്യാ-ഭര്‍തൃ ബന്ധത്തിലെ അസ്വാരസ്യങ്ങളും തന്മൂലം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക വിഷമങ്ങളും പരിഹരിച്ച് സന്തോഷവും സമാധാനവും നിറഞ്ഞ, ആരോഗ്യകരമായ കുടുംബാന്തരീക്ഷം സംജാതമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടുകൂടി വിഭാവനം ചെയ്ത ‘എംപാഷ ഗ്ലോബലി’ന്റെ 47 അംഗ പ്രഫഷണല്‍ കമ്മിറ്റി സേവന സന്നദ്ധമായി നിലവില്‍ വന്നു. ഫോമാ, ഫൊക്കാന എന്നീ ഫെഡറേഷനുകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തന പാരമ്പര്യമുള്ളവരെയും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സാമൂഹിക സാംസ്‌കാരിക മാധ്യമ സംഘടനകള്‍ക്ക് നേതൃത്വം നല്‍കി സമൂഹത്തിന്റെ അംഗീകാരത്തിന് അര്‍ഹരായിട്ടുള്ളവരെയുമാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ന്യൂയോര്‍ക്കിലെ ഡോ. സാറാ ഈശോ, ഡോ. ബോബി വര്‍ഗീസ് (ഫ്‌ളോറിഡ), സ്മിത വെട്ടുപാറപ്പുറം (ലോസ് ആഞ്ചലസ്), ഡോ. അജിമോള്‍ പുത്തന്‍പുര (ചിക്കാഗോ) എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായാണ് കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളിലെ ഗാര്‍ഹിക പീഡനം ഉന്മൂലനം ചെയ്യുക എന്നതാണ് എംപാഷ ഗ്ലോബലിന്റെ ആത്യന്തികമായ ലക്ഷ്യം. ബോധവത്ക്കരണം ആണ് സുപ്രധാന ദൗത്യം. കമ്മിറ്റിയില്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള സൈക്കോളജിസ്റ്റുകള്‍, സൈക്യാര്‍ട്ടിസ്റ്റുകള്‍, മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍, നിയമവിദഗ്ദ്ധര്‍,…
ന്യൂഡൽഹി: ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്ത യു.പി പൊലീസിന്റെ നടപടി ജനാധിപത്യ വിരുദ്ധവും നീതികരിക്കാനാവാത്തതാണെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്. മനുഷ്യസ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്നതില്‍ യുപി പോലീസിന്റെ ഉന്നതത്വം ഈ സംഭവത്തിലൂടെ വീണ്ടും തുറന്നുകാട്ടുന്നുവെന്ന് മുസ്ലീം ലീഗ് അറിയിച്ചു. ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവർക്കു പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണു പൊലീസ് പറയുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രാജ്യദ്രോഹം, ശത്രുത വളർത്തൽ, മതവികാരം ഇളക്കിവിടൽ, ഭീകരപ്രവർത്തനത്തിനു പണം സമാഹരിക്കൽ (യുഎപിഎ 17–ാം വകുപ്പ്) എന്നിവയ്ക്കു പുറമെ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളും പൊലീസ് സിദ്ധിഖിനെതിരെയും ഒപ്പം അറസ്റ്റിലായ മുസഫർനഗർ സ്വദേശി അതീഖ്–ഉർ–റഹ്മാൻ, ബഹ്റായിച്ച് സ്വദേശി മസൂദ് അഹമ്മദ്, രാംപൂർ സ്വദേശി അലം എന്നിവർക്കെതിരെയും ചുമത്തി. കേരള പത്രപ്രവർത്തക…
ന്യൂഡൽഹി : കേന്ദ്ര ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കുറച്ച് നാളായി അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് നിരീക്ഷണത്തിലിരിക്കെ മരണം സംഭവിച്ചത്. മകൻ ചിരാഗ് പാസ്വാനാണ് മരണ വിവരം അറിയിച്ചത്.
മനാമ: ബഹ്‌റൈനിൽ മതനിന്ദ നടത്തിയ യുവതിയെ ഒരു വർഷം തടവിന് ശിക്ഷിച്ചു. ഇസ്‌ലാമിനെയും അതിന്റെ ആചാരാനുഷ്ഠാനങ്ങളെയും അപമാനിച്ചതിന് ലോവർ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. സോഷ്യൽ നെറ്റ് വർക്കിങ് വെബ്‌സൈറ്റായ ട്വിറ്ററിലൂടെയാണ് ഇവർ ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുകയും അതിന്റെ ആചാരങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന രീതിയിൽ പോസ്റ്റ് ഇട്ടത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക പോസ്റ്റ് പ്രത്യക്ഷപെട്ടതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷന് ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റിൽ നിന്ന് ഒരു അറിയിപ്പ് ലഭിച്ചു. പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് പ്രതിയെ തുടർ വിചാരണയ്ക്കായി കോടതിയിലേക്ക് അയക്കുകയായിരുന്നു.
മനാമ: ബഹറിനിൽ ഫ്ലെക്സി-വിസ നിയമം ലംഘിക്കുന്നവരെ നാടുകടത്താനും നിരോധിക്കാനും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഒരുങ്ങുന്നു. പരിശോധനയ്ക്കിടെ ഫ്ലെക്സി വർക്ക് പെർമിറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയവർക്ക് ഫ്ലെക്സി വർക്ക് പെർമിറ്റ് വഴി അവരുടെ സ്ഥിതിഗതികൾ ക്രമീകരിക്കാൻ അനുവദിക്കില്ലെന്ന് എൽഎംആർഎ യുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഹന അൽ സഫർ വ്യക്തമാക്കി. അവരെ സ്വന്തം നാട്ടിലേക്ക് നാടുകടത്തുകയും ഭാവിയിൽ വീണ്ടും രാജ്യത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക ഒളിച്ചോടിയ തൊഴിലാളികൾക്ക് ഫ്ലെക്സി വർക്ക് പെർമിറ്റ് നേടുന്നതിനോ പുതിയ തൊഴിലുടമയിലേക്ക് മാറുന്നതിനോ അനുവാദമില്ലെന്ന് മന്ത്രിസഭ സ്‌ഥിരീകരിച്ചതായി ഹന അൽ സഫർ പറഞ്ഞു. വിദേശ തൊഴിലാളികൾക്ക് പ്രത്യേക അനുമതികളില്ലാതെ തുടരാൻ അനുവാദമില്ലാത്ത പ്രൊഫഷണൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതുൾപ്പെടെ വ്യത്യസ്ത തലങ്ങളിൽ പരിശോധനകൾ തീവ്രമാക്കുന്ന നിരവധി നടപടികളാണ് എൽഎംആർഎ നടത്തിയിട്ടുള്ളത്.
കൊച്ചി: ടൊവിനോ തോമസിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യ നില തൃപ്തികരമാണെങ്കിലും നാളെ രാവിലെ വരെ ടൊവിനോ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരും. തുടർന്ന് ആൻജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. ആന്തരിക രക്തസ്രാവമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ടൊവിനോയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ടൊവിനോയ്ക്ക് അപകടം ഉണ്ടായത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയുടെ വയറിന് പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റിട്ടും ടൊവിനോ ചിത്രീകരണം തുടർന്നു. പിന്നീട് കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ടൊവിനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
