- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
തൃശൂർ : കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. അന്തിക്കാട് മങ്ങാട്ട്കരയിലാണ് സംഭവം. അന്തിക്കാട് ആദർശ് വധക്കേസ് പ്രതി നിധിൽ ആണ് മരിച്ചത്. 28 വയസായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. നിധിലിനെ പിന്തുടർന്ന അക്രമി സംഘം വണ്ടിയിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് സ്വർണ കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. മജിസ്‌ട്രേറ്റിന് മുന്നില്‍ 164 മൊഴി നല്‍കിയ ശേഷമാണ് സന്ദീപ് ജീവന് ഭീഷണിയുള്ളതായി എന്‍ഐഎ കോടതിയെ അറിയിച്ചത്. സ്വർണ കള്ളക്കടത്തില്‍ തനിക്കറിയാവുന്ന കര്യങ്ങള്‍ മജിസ്‌ട്രേറ്റിന് രഹസ്യ മൊഴിയായി നല്‍കിയ ശേഷമാണ് ജീവന് ഭീഷണിയുണ്ടെന്ന് സന്ദീപ് പറയുന്നത്. സ്വർണ കള്ളക്കടത്ത് കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം വിയ്യൂര്‍ ജയിലില്‍ തുടരാനാകില്ലെന്നും ജയില്‍ മാറ്റം വേണമെന്നും സന്ദീപ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. സന്ദീപ് മാപ്പ് സാക്ഷിയാകാന്‍ നടത്തുന്ന ശ്രമത്തിന് ചുവടുപിടിച്ച് മറ്റ് മൂന്ന് പ്രതികള്‍ കൂടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ മാപ്പ് സാക്ഷികള്‍ ഉണ്ടാകുമെന്നാണ് അന്വേഷണസംഘവും പ്രതീക്ഷിക്കുന്നത്.
മസ്‌കറ്റ്: പുതിയ കോവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണങ്ങളുമായി സുപ്രീം കമ്മിറ്റി. രാത്രികാല ലോക്ക്ഡൗൺ ഒക്ടോബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. 24 വരെ നിയന്ത്രണം തുടരും. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. പൊതു സ്ഥലങ്ങളും വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ഒക്ടോബര്‍ 11ന് രാത്രി എട്ട് മുതല്‍ ലോക്ക്ഡൗൺ പ്രാബല്യത്തില്‍ വരും. ഒക്ടോബര്‍ 24 പുലര്‍ച്ചെ അഞ്ച് വരെ തുടരും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ബീച്ചുകളിലേക്കുള്ള പ്രവേശനവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിലക്കിയിട്ടുണ്ട്. നേരത്തെ പ്രവര്‍ത്തനാനുമതി നല്‍കിയ ചില വാണിജ്യ മേഖലകള്‍ അടക്കും. കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കുടുംബ, സാമൂഹിക ഒത്തുചേരലുകളും ഒഴിവാക്കണം. ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ കോവിഡ്പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.
ശബരിമലയിൽ തുലാമാസപൂജയ്ക്ക് ദിവസേന പരമാവധി 250 പേരെ വീതം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശിപ്പിക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങളും മന്ത്രിയുടെ അധ്യക്ഷതയിൽ വിലയിരുത്തി. വിർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ 250 പേർക്കായിരിക്കും ഓരോ ദിവസവും പ്രവേശനം അനുവദിക്കുക. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ പ്രവേശനം നൽകൂ. 48 മണിക്കൂറിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റായിരിക്കണം. 48 മണിക്കൂറിനുള്ളിലുള്ള സർട്ടിഫിക്കറ്റ് ഇല്ലാത്ത തീർത്ഥാടകർക്ക് നിലയ്ക്കലിൽ സബ്‌സിഡി നിരക്കിൽ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കും. ശബരിമലയിലേക്കുള്ള യാത്രാമധ്യേ പരിശോധനാ സൗകര്യമുള്ള ആരോഗ്യകേന്ദ്രങ്ങളിലും തീർഥാടകർക്ക് പരിശോധനയ്ക്ക് സൗകര്യമൊരുക്കും. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. തീർഥാടകരിൽ ബി.പി.എൽ വിഭാഗത്തിലുള്ളവർ ആയുഷ്മാൻ ഭാരത് കാർഡ് കൂടി കരുതിയാൽ, കോവിഡ് പരിശോധനയ്ക്കും, ചികിത്സയ്ക്കും സൗജന്യം ലഭ്യമാകും. നിലയ്ക്കലിൽ തന്നെ ബേസ് ക്യാമ്പ് തുടരാനാണ് ഉന്നതതല യോഗത്തിലെ ധാരണ. ശബരിമലയിലേക്ക് സ്വാമി അയ്യപ്പൻ റോഡ് വഴിയാകും…
യുപി: സംശയത്തെ തുടർന്ന് ഭാര്യയെ തലവെട്ടി കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലാണ് സംഭവം. വെട്ടിയ തലയുമായി യുവാവ് പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് നടന്നു പോയി കീഴടങ്ങുകയായിരുന്നു. ഉത്തർപ്രദേശിലെ ബന്ദ മേഖലയിൽ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. ഭാര്യയെ കുറിച്ചുള്ള സംശയമാണ് അരുംകൊലയ്ക്ക് കാരണം. ചിന്നാർ യാദവ് (35) ആണ് ഭാര്യ വിമല(34) വെട്ടിക്കൊന്നത്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വെള്ളിയാഴ്ച്ച രാവിലെ 7.30 ഓടെ ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട ചിന്നാർ ദേഷ്യത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തലവെട്ടുകയായിരുന്നു.തലയുമായി ബബേരു പൊലീസ് സ്റ്റേഷനിലേക്ക് നടന്ന് എത്തിയാണ് ഇയാൾ കീഴടങ്ങിയത്.
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. ജീവനക്കാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനാലാണ് ഭക്തരെ കയറ്റിയുള്ള ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ഈ മാസം 15-ാം തീയതിവരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കാനാവില്ലെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. അതേസമയം നിത്യപൂജകളും മറ്റ് ചടങ്ങുകളും മുടക്കമില്ലാതെ നടത്താനും തീരുമാനമായി. ക്ഷേത്രത്തിലെ പൂജാരിമാരില്‍ രണ്ടു പേര്‍ക്കും ചില ജീവനക്കാര്‍ക്കുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ആഗസ്റ്റ് മാസം 27-ാം തീയതി മുതലാണ് ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9250 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍ (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂര്‍ സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂര്‍ സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലന്‍ (53), കൊല്ലം നിലമേല്‍ സ്വദേശിനി നസീറ ബീവി (53), അഞ്ചല്‍ സ്വദേശി സുശീലന്‍ (45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ് (68), കുണ്ടറ സ്വദേശിനി ടെല്‍മ (81), ആലപ്പുഴ എല്ലപ്പിക്കുളം സ്വദേശി…
കോഴിക്കോട്: നടുറോഡില്‍ വെച്ച് നഴ്സുമാരെ പീഡിപ്പിക്കാന്‍ ശ്രമം. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കൊറോണ ഡ്യൂട്ടി നോക്കിയിരുന്ന രണ്ട് നഴ്സുമാര്‍ക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്. രാത്രിയില്‍ ഇരുവരും സ്‌കൂട്ടറില്‍ ഡ്യൂട്ടിയ്ക്ക് പോകുകയായിരുന്നു. നഴ്സുമാരെ ബൈക്കില്‍ പിന്തുടര്‍ന്നയാള്‍ ഇവരെ തടഞ്ഞു നിര്‍ത്തിയായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ടാഗോര്‍ ഹാളിനു സമീപത്തു വെച്ച് ഇക്കഴിഞ്ഞ അഞ്ചാം തീയതി രാത്രി പന്ത്രണ്ട് മണിയ്ക്കായിരുന്നു സംഭവമുണ്ടായത്. അക്രമി എത്തിയ ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. എന്നാല്‍, സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായാണ് സൂചന.
ന്യൂ ഡൽഹി: ലിബിയയിൽ ഏഴു ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായും രക്ഷപെടുത്താൻ ശ്രമം ഊർജിതമാണെന്നും,ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രാലയം. ആന്ധ്രാപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് ഇന്ത്യക്കാരെ കഴിഞ്ഞ മാസമാണ് തട്ടിക്കൊണ്ടുപോയതെന്നും, ഇവരെ മോചിപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സെപ്റ്റംബർ 14 ന് ഇന്ത്യയിലേക്ക് തിരിക്കാൻ ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുന്നവഴി അശ്വറിഫ് എന്ന സ്ഥലത്തുവെച്ചാണ് അജ്ഞാത സംഘം ഇവരെ തട്ടിക്കൊണ്ടുപോയത്. “സർക്കാർ അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്, ലിബിയൻ അധികാരികളുമായും തൊഴിലുടമയുമായും കൂടിയാലോചിച്ച് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നമ്മുടെ പൗരന്മാരെ കണ്ടെത്താനും അവരെ തടവിൽ നിന്ന് എത്രയും വേഗം മോചിപ്പിക്കാനും കഴിയും,” അദ്ദേഹം പറഞ്ഞു. . കൺസ്ട്രക്ഷൻ ആന്റ് ഓയിൽ ഫീൽഡ് സപ്ലൈസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്.
സ്വീഡന്‍: ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമാണ് (WFP) പുരസ്‌കാരത്തിന് അര്‍ഹരായത്. പട്ടിണി ഇല്ലാതാക്കാനായി നടത്തിയ ഇടപെടലുകളും സംഘര്‍ഷ മേഖലകളില്‍ സമാധാനമുറപ്പിക്കാനായി നടത്തിയ പരിശ്രമങ്ങളുമാണ് ഡബ്ല്യുഎഫ്പിയ്ക്ക് നൊബേല്‍ ലഭിക്കാന്‍ കാരണമായത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 88 രാജ്യങ്ങളിലെ 97 മില്യണ്‍ ആളുകള്‍ക്കാണ് ഡബ്ല്യുഎഫ്പി പ്രതിവര്‍ഷം ഭക്ഷണം നല്‍കുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംവിധാനമാണ് ഡബ്ല്യുഎഫ്പി. ഡബ്ല്യുഎഫ്പിയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ ഐക്യവും സഹകരണവും ഊട്ടിയുറപ്പിക്കാന്‍ സഹായിച്ചെന്ന് നോബേല്‍ കമ്മിറ്റിയുടെ ചെയര്‍വുമണായ ബെറിറ്റ് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ പ്രതികരിച്ചു. ഒസ്ലോയില്‍ ഡിസംബര്‍ 10നാണ് പുരസ്‌കാരം കൈമാറുക. 1.1 മില്യന്‍ യുഎസ് ഡോളറാണ് സമ്മാന തുക.
