- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
തിരുവനന്തപുരം: നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ. 35 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഭര്‍ത്താവും കുട്ടികളുമൊത്ത് ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത മാർട്ടിൻ ഡൊമിനിക്കിനെ വിശദമായി ചോദ്യം ചെയ്ത് പോലീസ്. ഇയാൾ ബോംബ് നിർമ്മിച്ചത് യൂട്യൂബ് നോക്കിയാണ് എന്ന് മൊഴി നൽകിയതായാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ ഇയാളുടെ യൂട്യൂബ് ഹിസ്റ്ററി അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിരന്തരം ഇടപെട്ടിരുന്ന വ്യക്തി ആയതുകൊണ്ട് തന്നെ ഇയാളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്. നാലിടത്തായി ബോംബ് സ്ഥാപിച്ചുവെന്നും സ്ഫോടന ദൃശ്യങ്ങൾ പിൻനിരയിലിരുന്ന് മൊബൈലിൽ ചിത്രീകരിച്ചെന്നും ഇയാൾ പറയുന്നു. പുലർച്ചെ അഞ്ച് മണിക്കാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. രണ്ട് ബാഗുകളിലായിട്ടായിരുന്നു ബോംബുകൾ. ബൈക്കിലായിരുന്നു യാത്ര. കൺവെൻഷൻ സെന്ററിൽ എത്തിച്ച ബോംബ് നാലിടത്തായി സ്ഥാപിച്ചുവെന്നാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. വിശ്വാസികൾ എല്ലാവരും പ്രാർഥനയിലായിരിക്കുമ്പോൾ ഇയാൾ പിൻനിരയിൽ നിന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. മാത്രമല്ല, സംഭവസ്ഥലത്തെ പൊട്ടിത്തെറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുക കൂടി ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഡൊമിനിക് മാർട്ടിൻ ഹാജരാക്കിയ ഓരോ തെളിവുകളും പോലീസ് കൃത്യമായി…
മൂന്നാർ കേറ്ററിങ് കോളജ് ഹോസ്റ്റൽ കെട്ടിടവും 7.07 ഏക്കർ ഭൂമിയും ഒഴിപ്പിക്കുന്നു; ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയം
ചിന്നക്കനാൽ: മൂന്നാർ കേറ്ററിങ് കോളജ് ഹോസ്റ്റൽ കെട്ടിടവും ഇതിനോട് അനുബന്ധിച്ചുള്ള 7.07 ഏക്കർ ഭൂമിയും ഒഴിപ്പിക്കുന്നു. കെട്ടിടത്തിൽനിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കൽ നടത്തുന്നത്. അതേസമയം കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ദൃശ്യങ്ങൾ പകർത്താനോ റിപ്പോർട്ട് ചെയ്യാനോ മാധ്യമപ്രവർത്തകരെ അനുവദിച്ചില്ല. മുൻവശത്തെ ഗേറ്റ് പൂട്ടി അകത്തേക്ക് പ്രവേശനം ഇല്ല എന്ന് അറിയിക്കുകയായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ അറിഞ്ഞെത്തിയ ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെയും അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല. ആരെയും അറിയിക്കാതെ നടത്തുന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയിൽ ദുരൂഹതയുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നില്ലെന്ന് സിപിഎമ്മിന്റെ അടക്കം ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദൗത്യസംഘത്തിന്റെ രഹസ്യമായ കയ്യേറ്റം ഒഴിപ്പിക്കൽ.
മനാമ: സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ പിങ്ക് ഷിഫ പരിപാടി സംഘടിപ്പിച്ചു. ബോധവല്‍ക്കരണ സെമിനറുകള്‍, സ്വയം പരിശോധനാ ക്ലാസ്സുകള്‍, ചര്‍ച്ച, സൗജന്യ മെഡിക്കല്‍ പരിശോധന എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. പവിഴ ദ്വീപിലെ കോഴിക്കോട്ടുകാര്‍ വനിതാ വിഭാഗവുമായി സഹകരിച്ച് രാവിലെ സ്തനാര്‍ബുദ ബോധവത്കരണ സെമിനാറും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി. സ്‌പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റ് ഡോ. ബെറ്റി മറിയാമ്മ ബോബെന്‍ ക്ലാസ് എടുത്തു. സ്തനാര്‍ബുദത്തെ നേരത്തേ കണ്ടെത്തേണ്ടതിന്റെയും അവയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന്റെയും പ്രാധാന്യം അവര്‍ എടുത്തു പറഞ്ഞു. സ്തനാര്‍ബുദ ബോധവല്‍ക്കരണം, സ്‌ക്രീനിംഗില്‍ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം, അപകടസാധ്യത കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്തു. പങ്കെടുത്തവര്‍ക്ക് സൗജന്യ വൈദ്യപരിശോധനയും കണ്‍സള്‍ട്ടേഷനും നല്‍കി. കൂടാതെ, ബ്രെസ്റ്റ് അള്‍ട്രാസൗണ്ട്, മാമോഗ്രാം എന്നിവയില്‍ 50 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാക്കിയിരുന്നു. പവിഴ ദ്വീപിലെ കോഴിക്കോട്ടുകാര്‍ വനിതാ വിഭാഗം കണ്‍വീനര്‍ ഗീത ജനാര്‍ദ്ദനന്‍, ജോയിന്റ് കണ്‍വീനര്‍മാരായ ശ്രീലത പങ്കജ്, നീന…
ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി ഫെസ്റ്റ് ക്രിക്കറ്റ് ഫൈനലിൽ മഹാരാഷ്ട്രയും ഷഹീൻ ഗ്രൂപ്പും ജേതാക്കൾ
മനാമ: ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി ഫെസ്റ്റിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് മേളയുടെ ഫൈനലിൽ മഹാരാഷ്ട്ര എ ക്രിക്കറ്റ് ടീം കർണാടക എ ടീമിനെതിരെ 6 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം നേടി. ഇന്ത്യൻ സ്‌റ്റേറ്റ്‌സ് വിഭാഗം ഫൈനലിൽ 7 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന വെല്ലുവിളിയാണ് മഹാരാഷ്ട്ര ഉയർത്തിയത്. മറുപടിയായി 6 വിക്കറ്റ് നഷ്ടത്തിൽ 26 റൺസ് എടുക്കാനേ കർണ്ണാടകക്ക് സാധിച്ചുള്ളൂ. മഹാരാഷ്ട്രയുടെ നാതിക് അബ്ദുൾ റസാക്കാണ് കളിയിലെ താരം. ഓപ്പൺ കാറ്റഗറി ഫൈനലിൽ, ഷഹീൻ ഗ്രൂപ്പ് എ, റിഫ ഇന്ത്യൻ സ്റ്റാറിനെ മറികടന്ന് തങ്ങളുടെ മികവ് പ്രകടിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഷഹീൻ ഗ്രൂപ്പ്, നിശ്ചിത 6 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 40 റൺസ് നേടിയെടുത്തു. ലക്ഷ്യം തേടിയിറങ്ങിയ റിഫ ഇന്ത്യൻ സ്റ്റാറിന് 6 വിക്കറ്റ് നഷ്ടത്തിൽ 24 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഷഹീൻ ഗ്രൂപ്പിന്റെ ആസിഫ് മുംതാസാണ് കളിയിലെ താരം. ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ ക്രിക്കറ്റ്,…
മനാമ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI)ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു. 2023-2025 കാലയളവിലേക്കു കമ്മിറ്റിയെ യൂസഫ് അലി (ചെയർമാൻ) ഫാസിൽ താമരശ്ശേരി (ചീഫ് കോ-ഓർഡിനേറ്റർ) അമീർ മുഹമ്മദ് (അഡ്മിൻ കോർഡിനേറ്റർ) എന്നിവർ നയിക്കും. പി.വി മൻസൂർ, ഹുസൈൻ ചേർപ്പ് , സാജിർ ഇരിക്കൂർ , കെ .അബ്ദുൽ നാസ്സർ , സാലിഹ് റഹ്മാൻ, കൊയിവിള മുഹമ്മദ് കുഞ്ഞ്, സി.കെ യാസിർ,സി.കെ അഷ്‌റഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആണ്. ഷിബു പത്തനംതിട്ട രക്ഷാധികാരിയായും,നിസാർ കൊല്ലം മാർഗ്ഗദർശിയുമായി നേതൃത്വം നൽകും. ബഹറിനിലെ അദ്ധ്യാപക -വിദ്യാർത്ഥി സമൂഹത്തിനും, കരിയർ ഗൈഡൻസ് മേഖലയിലും നിലവിൽ നടത്തുന്ന പ്രവർത്തങ്ങൾ കൂടുതൽ മെച്ചപ്പെട്ട നിലയിൽ സൗജന്യമായി സമൂഹത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപെടുത്തുമെന്നു പുതിയ ഭാരവാഹികൾ ഭാരവാഹികൾ അറിയിച്ചു. കമ്മ്യൂണിറ്റി ലീഡേഴ്‌സ് ട്രെയിനിങ്ങിന്റെ ഭാഗമായി നടത്തി വരുന്ന പ്രസംഗ വേദി, കുട്ടികൾക്ക് വേണ്ട വൈ എൽ പി പരിശീലനം, വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷകൾ, അദ്ധ്യാപക പരിശീലനം…
മനാമ: എടപ്പാൾ ദാറുൽ ഹിദായ ഇസ്ലാമിക് കോംപ്ല്സിന് ബഹ്റൈനിൽ കമ്മിറ്റി നിലവിൽ വന്നു. ദാറുൽ ഹിദായയൂടെ 45 ആo വാർഷികത്തോടനുബന്ധിച്ച് എല്ലാ ജിസിസിയിലും പുതിയ കമ്മറ്റി നിലവിൽ വരുന്നതിൻ്റെ ഭാഗമായിട്ടാണ് “എടപ്പാൾ ദാറുൽ ഹിദായ ബഹ്റൈൻ ചാപ്റ്റർ” എന്ന് പേരിൽ അഡ്‌ഹോക്ക് കമ്മറ്റിക്ക് തുടക്കം കുറിച്ചത്. ഓൺലൈൻ കോൺഫറൻസിൽ ഹിദായ സെക്രട്ടറി പിവി മുഹമ്മദ് മൗലവി ആണ് കമ്മറ്റി പ്രഖ്യാപിച്ചത്. ചീഫ് കോഡിനേറ്ററായി നൗഫൽ പടിഞ്ഞാറങ്ങാടിയും, കോഡിനേറ്റർമാരായി ജശീർ മോറോളിയിൽ, റഫീഖ് പൊന്നാനി, ഉമ്മർ കുറ്റിപ്പുറം, കെ എച്ച് ബഷീർ കുമരനെല്ലൂർ, ഷമീർ കൊള്ളനൂർ, അബ്ദുൽ ലത്തീഫ് കുമരനെല്ലൂർ, അഷറഫ്, അശ്ഹറുദ്ധീൻ ആമയം എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ എംകെ ഫസൽ റഹ്മാൻ യുഎഇ, മുനവ്വർ മാനിശേരി യുഎഇ എന്നിവർ ആശംസകൾ നേർന്നു. ദാറുൽ ഹിദായയിൽ നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്ന കുട്ടികളുടെ ബഹ്റൈനിൽ ഉള്ള രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സ്ഥാപനവുമായി ബന്ധപ്പെട്ട മറ്റു വ്യക്തികൾ ഹിദായ ബഹറൈൻ കമ്മറ്റിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.…
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മുഹറഖിൽ വെച്ച് ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് നടത്തി. ബഹ്റൈനിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ: അമർജിത്ത് കൗർ സന്ധു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ് സ്വാഗതവും അശ്വതി മിഥുൻ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി ഹരീഷ്.പി കെ , ട്രഷറർ ഷാജി പുതുക്കുടി എന്നിവർ ആശംസകളർപ്പിച്ചു. ഡോ: മൈമുന ലിയാകാത്ത് (ഒബ്സ്ട്രറ്റിക്സ്, ഗൈനക്കോളജിസ്റ്റ് അൽഹി ലാൽ ഹോസ്പിറ്റൽ) ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും ഡോക്ടർക്ക് മൊമന്റോ നല്കി കെ.പി.എഫ് ലേഡീസ് വിംഗ് ആദരിക്കുകയും ചെയ്തു. നിരവധി പേർക്ക് ക്ലാസ്സ് പ്രയോജനപ്പെട്ടു. കെ.പി.എഫ് വൈസ് പ്രസിഡണ്ട് ശശി അക്കരാൽ, എക്സിക്യൂട്ടീവ് മെമ്പർ മാരായ അരുൺ പ്രകാശ്, സുജീഷ് മാടായി, മിഥുൻ നാദാപുരം, സാന്ദ്ര നിഷിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.…
മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റി സീഫിലെ വാട്ടർ ഗാർഡൻ സിറ്റി പാർക്കിൽ ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പ് പങ്കാളികളായി. ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡണ്ട് ഡോ: അബ്ദുൽ റഹ്‌മാൻ ഫക്രു കാൻസർ കെയർ ഗ്രൂപ്പ് നു പ്രത്യേക നന്ദി രേഖപ്പെടുത്തി. കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം, ഉപദേശക സമിതി അംഗങ്ങളായ ഡോ: ഇക്ബാൽ വർദ്ധവാല, ഡോ: മുഹമ്മദ് ബാട്ടി, സൽമാനിയ മെഡിക്കൽ കോംപ്ലക്സ് എമർജൻസി വിഭാഗത്തിലെ ഡോ: ജെഹാദ് ബിൻ റജബ്, ഗ്രൂപ്പ് അംഗങ്ങൾ എന്നിവരടങ്ങിയ അൻപതോളം പേർ കാൻസർ കെയർ ഗ്രൂപ്പിന്റെ ബാനറിൽ വാക്കത്തോണിൽ പങ്കെടുത്തു.
കൊച്ചി: കളമശ്ശേരിയില്‍ യഹോവ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു തവണ സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. രാവിലെ 9.40 നാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. ഇതിനു പിന്നാലെ രണ്ടു തവണ കൂടി സ്‌ഫോടനങ്ങളുണ്ടായി. പ്രാര്‍ത്ഥനയ്ക്കിടെ ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനം ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയാണ് പൊട്ടിത്തെറിയില്‍ മരിച്ചത്. സമ്മേളനം തുടങ്ങി അരമണിക്കൂറിനകം സ്‌ഫോടനം ഉണ്ടായതായി ദൃക്‌സാക്ഷി പറഞ്ഞു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. സ്‌ഫോടനം നടന്ന ഹാളില്‍ 2300 ഓളം പേരുണ്ടായിരുന്നു. സ്‌ഫോടനം നടന്ന ഹാളും പരിസരവും പൊലീസ് സീല്‍ ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ബോംബ് സ്‌ക്വാഡും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്‌ഫോടനസ്ഥലത്തെത്തി. സ്‌ഫോടനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് പൊലീസ് ആസ്ഥാനത്തു നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാന എഡിജിപി എം ആര്‍ അജിത് കുമാറും ഇന്റലിജന്‍സ് എഡിജിപിയും കൊച്ചിയിലേക്ക്…
