- കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
Author: News Desk
കൊച്ചി∙ കളമശ്ശേരി സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ, സ്ഫോടക വസ്തു നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഗൂഢാലോചനയ്ക്കും കൊലപാതകത്തിനും വധശ്രമത്തിനും കേസ് ചുമത്തിയിട്ടുണ്ട്. കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനങ്ങളിൽ 3 പേരാണ് മരിച്ചത്. പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53) , മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന(12) എന്നിവരാണു മരിച്ചത്. 52 പേർക്കു പരുക്കേറ്റു. സംഭവത്തിൽ എഡിജിപി എം.ആർ.അജിത്കുമാറിന്റെ നേതൃത്വത്തിൽ 21 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഭീകരവിരുദ്ധനിയമം, സ്ഫോടകവസ്തുനിയമം തുടങ്ങിയവ പ്രകാരമാണു കേസ്. അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. കളമശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കുറ്റസമ്മതവുമായി കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചിരുന്നു. കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നതിനു മുൻപാണു സ്വയം വിഡിയോ ചിത്രീകരിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. യഹോവയുടെ…
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തില്‍ ഡി.ജി.പിക്ക് കെ.പി.സി.സി. പരാതി നല്‍കിയതിന് പിന്നാലെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പിന്തുണച്ചും കോണ്‍ഗ്രസിനെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയന്. ഗോവിന്ദന് ഒരുതരത്തിലുള്ള വിദ്വേഷ പ്രചാരണവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റവരെ സഹായിക്കണം എന്ന മനസ്സിന്റെ ഭാഗമായാണ് സി.പി.എം. സംസ്ഥാന സെക്രട്ടറിക്കെതിരെ പരാതി നല്‍കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, ബി.ജെ.പി. നേതാവ് സന്ദീപ് ജി. വാര്യര്‍, സി.പി.എം. സഹയാത്രികനും മുന്‍ എം.പിയുമായ സെബാസ്റ്റ്യന്‍ പോള്‍, തൃണമൂല്‍ കോണ്‍ഗ്രസ് ദക്ഷിണേന്ത്യന്‍ ചാപ്റ്റര്‍ കണ്‍വീനര്‍ റിവ തോളൂര്‍ ഫിലിപ്പ് എന്നിവര്‍ക്കെതിരെയായിരുന്നു കെ.പി.സി.സിയുടെ പരാതി. ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. സരിന് പി. നല്കിയ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 153 എ വകുപ്പുകള്‍ അടക്കം ചേര്‍ത്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളജനത ഒന്നടങ്കം പലസ്തീന് ജനങ്ങളോട് ഒപ്പംനിന്ന് പൊരുതുമ്പോള്‍ അതില്‍നിന്ന് ജനശ്രദ്ധ മാറ്റാന്‍ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്തുനിന്ന്…
കണ്ണൂര്‍ കേളകത്ത് മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത്; വാച്ചര്‍മാര്‍ ഓടിരക്ഷപ്പെട്ടു
കണ്ണൂര്‍: കണ്ണൂര്‍ കേളകത്തെ രാമച്ചിയില്‍ മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ കാട്ടിലൂടെ മൂന്നു വാച്ചര്‍മാര്‍ നടന്നുപോകുന്നതിനിടെയാണ് ഇവര്‍ ആയുധധാരികളായ മാവോയിസ്റ്റുകളുടെ മുന്നില്‍പെട്ടത്. മൂന്നു വാച്ചര്‍മാരെ കണ്ടതോടെ മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് പലതവണയായി വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ മൂന്നു വാച്ചര്‍മാരും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അഞ്ചംഗ സായുധസംഘമാണ് വനത്തിലുണ്ടായിരുന്നതെന്നാണ് വാച്ചര്‍മാര്‍ പറയുന്നത്. മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് ആറു റണ്ട് വെടിയുതിര്‍ത്തു. വയനാട് കമ്പമലയില്‍ ആക്രമണം നടത്തിയ മാവോയിസ്റ്റ് സംഘം തന്നെയാണ് രാമച്ചിയിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. പതിവായി മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണ് രാമച്ചി. സംഭവത്തെതുടര്‍ന്ന് ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള ഉന്നത വനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പൊലീസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും പ്രദേശത്ത് അഞ്ചംഗ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു. രാമച്ചിയിലെ വീട്ടിലെത്തിയ മാവോയിസ്റ്റുകള്‍ മണിക്കൂറുകള്‍ തങ്ങിയശേഷം രാത്രി വൈകിയാണ് തിരിച്ചുപോയത്. മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും ചാര്‍ജ് ചെയ്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങിയശേഷമാണ് മാവോയിസ്റ്റുകള്‍ മടങ്ങിയത്. ഈ സംഭവത്തെതുടര്‍ന്ന് പൊലീസും തണ്ടര്‍ബോള്‍ട്ടും പരിശോധന ഊര്‍ജിതമാക്കിയതിനിടെയാണ് വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്.…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസുമായി സഹകരിക്കാത്തതിനെ തുടർന്ന് നാല് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലംമാറ്റി. കോട്ടയം ജില്ലയിലെ പുതുപ്പള്ളി, പാലക്കാട് ജില്ലയിലെ പരുതൂർ, ആനക്കര, കോഴിക്കോട് ജില്ലയിലെ തിരുവള്ളൂർ പഞ്ചായത്ത് സെക്രട്ടറിമാർക്കാണു സ്ഥലംമാറ്റം. പഞ്ചായത്തുതല കൺവീനർമാരായി പ്രവർത്തിക്കാനുള്ള നിർദേശം പാലിക്കാതിരുന്നതിനെ തുടർന്നാണു നടപടി. പുതുപ്പള്ളിയിലെ പഞ്ചായത്ത് സെക്രട്ടറിക്ക് ഇടമലക്കുടിയിലേക്കാണു സ്ഥലംമാറ്റം. മറ്റു മൂന്ന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് കാസർകോടേക്കുമാണു സ്ഥലംമാറ്റം. നവകേരള സദസ് വിജയകരമായി സംഘടിപ്പിക്കുന്നതിനു സംഘാടകസമിതിയുടെ കൺവീനറായി ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ പ്രവർത്തിക്കേണ്ടതുണ്ടെന്നായിരുന്നു ഉത്തരവ്. എന്നാൽ കോട്ടയം പുതുപ്പള്ളി പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ എൻ, പാലക്കാട് പരുതൂർ പഞ്ചായത്ത് സെക്രട്ടറി ഷാജി എസ്.എൽ, ആനക്കര പഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രൻ പി.കെ. കോഴിക്കോട് തിരുവള്ളൂർ പഞ്ചായത്ത് സെക്രട്ടറി അനീഷ വി. എന്നിവർ നവകേരള സദസ്സിന്റെ മുന്നൊരുക്ക പരിപാടികളുമായി സഹകരിച്ചില്ല. ഇത് ഗുരുതരമായ കൃത്യവിലോപമാണെന്ന് കാണിച്ചാണ് സ്ഥലം മാറ്റുന്നതെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇന്ന് തന്നെ ഇവർക്ക് വിടുതൽ ഉത്തരവ് കൈമാറണം. ഗ്രാമപഞ്ചായത്ത്…
മനാമ: പ്രഥമ അറേബ്യൻ കപ്പ് ടെന്നീസ് ബോൾ ക്രിക്കറ്റ് (Arabian Cup Season 1) ടൂർണമെന്റിൽ വോയിസ് ഓഫ് മാംബ -ബഹ്റൈൻ (Vom-B) കമ്മിറ്റിയുടെ കീഴിലുള്ള മാംബ ചലഞ്ചേഴ്സ് ചാമ്പ്യൻമാരായി .മാനേജർ ഇഖ്ബാൽ ക്യാപ്റ്റൻ ശരീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീം ആണ് ടൂർണമെന്റിൽ പങ്കെടുത്തത് .”പ്ലേയർ ഓഫ് ദി മാച്ച്” മാംബ ചലഞ്ചേഴ്സ് താരം അരുൺ ഷാ നേടി .ഫൈനലിൽ “മാൻ ഓഫ് ദ മാച്ച്” അവാർഡ് സുബൈർ നേടി. മികച്ച ബാറ്റ്സ്മാൻ ആയി ബ്ലൂ ഡയമണ്ട്സ് കളിക്കാരൻ ശ്രീനിയും മികച്ച ബൗളർ ആയി ബ്ലൂ ഡയമണ്ട്സ് കളിക്കാരൻ ജിതേഷിനെയും തെരെഞ്ഞെടുത്തു . ടൂർണമെന്റ് കപ്പ് നേടിയ ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും വോയിസ് ഓഫ് മാംബ (VOM-B) എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു .
മനാമ: സാംസ ” ശ്രാവണപുലരി 2023 – ഓണാഘോഷം ബാങ്ങ് സാങ്ങ് തായ് റസ്റ്റോറന്റിൽ വെച്ച് വിപുലമായി ആഘോഷിച്ചു. വിവിധ ദേശ, ഭാഷാ വിഭാഗങ്ങളുടെ അവിസ്മരണീയ സംഗമമായി ഓണാഘോഷം മാറി. അത്തപ്പൂക്കളവും മാവേലിയും ഓണക്കളികളുമായി അന്തരിച്ച സാംസ മുൻ എക്സിക്യുട്ടീവ് കമ്മറ്റി അംഗം മനോജ് കുമാർ കക്കോത്തിന് ആദാരാജ്ഞലി അർപ്പിച്ച് കൊണ്ട് രാവിലെ 10.30 ന് ആരംഭിച്ച പരിപാടികൾ വൈകിട്ട് 5 മണിക്ക് അവസാനിച്ചു. ജാതി, മത, ഭാഷാ വൈവിദ്യങ്ങളും രാജ്യാന്തര പൗരാവലിയും സംഗമിച്ച ഈ മഹോത്സവം ബഹറിനിലെ ഏറ്റവും മികച്ച ഓണാഘോഷമായി മാറി എന്ന അഭിപ്രായം സംഘാടകരുടെ ആത്മവിശ്വാസം കൂട്ടിയതായി ഭാരവാഹികൾ അറിയിച്ചു. 28 ഇനം വിഭവങ്ങളോട് കൂടിയ സദ്യക്ക് 1000 ത്തോളം പേർ എത്തിയിരുന്നു. ഉച്ചയ്ക്ക് 12.30 ആരംഭിച്ച ഔദ്യോഗിക ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ച് ജനറൽ സെക്രട്ടറി സതീഷ് പൂമനക്കലും അദ്ധ്യക്ഷ പ്രസംഗം പ്രസിഡന്റ് ബാബു മാഹിയും നടത്തി. തുടർന്ന് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്ലം …
മനാമ: ബഹറിനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ISPF നിലവിൽവന്നു,ഒക്ടോബര്‍ 29 നു ചേർന്ന യോഗത്തിൽവച്ചു നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള ISPP എന്ന കൂട്ടായ്മ നിരുപാധികമായി ലയിച്ചുകൊണ്ടു ISPF എന്ന പേരിൽ പ്രവർത്തിക്കാൻ ധാരണയായി. ശ്രീധർ തേറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,ജൈഫർ മദനി ,പങ്കജ് നാഭൻ തുടങ്ങി പ്രമുഖ ISPP നേതാക്കൾ പങ്കെടുത്ത യോഗത്തിൽവെച്ചു മുതിർന്ന പ്രവാസിയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനുമായിരുന്ന ഡോക്ടർ ചെറിയാനെ ഉപദേശകസമിതി അധ്യക്ഷനാക്കികൊണ്ടു വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ സ്ക്കൂളിന്റെ സമഗ്ര വളർച്ചക്ക് കാലോചിതമായ പരിഷ്കരണം കൊണ്ടുമാത്രമേ സാധ്യമാവൂ എന്നും,അനിവാര്യമായ ഒരു മാറ്റം ഉടനെ നടന്നില്ലെങ്കിൽ എല്ലാവരുടെയും അഭിമാനമായ ഈ സ്ഥാപനം സാധാരണക്കാരായ ഇന്ത്യൻ സമൂഹത്തിനു നഷ്ടപ്പെടും എന്നും യോഗം വിലയിരുത്തി. ഉത്തരവാദിത്തമുള്ള സാമൂഹ്യപ്രവർത്തനമായികണ്ടുകൊണ്ടു അനിവാര്യമായ ഈ മാറ്റത്തിന്റെ ആവശ്യകത രക്ഷിതാക്കളെയും മറ്റു അഭ്യുദയകാംക്ഷികളെയും ബോധ്യപ്പെടുത്താനും,രക്ഷിതാക്കളല്ലാത്ത കാലാവധി കഴിഞ്ഞും സാങ്കേതികത്വം പറഞ്ഞു തുടരുന്ന നിലവിലെ കമ്മിറ്റി…
മനാമ: ഈ ആഴ്ച ലണ്ടനിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ എംഎംഎ ഗ്ലോബൽ ഓഡിറ്റിംഗ് ബഹ്റൈന്‍ പാർക്കർ റസ്സൽ ഇന്റർനാഷണൽ യുകെയുടെ അഭിമാനകരമായ റൈസിംഗ് ഫേം 2023 അവാർഡ് ലഭിച്ചു. ലണ്ടനിലെ ഹിൽട്ടൺ ടവർ ബ്രിഡ്ജിൽ നടന്ന അവരുടെ ഗ്ലോബൽ എജിഎമ്മിൽ, ബഹ്റൈനിലെ പ്രമുഖ ഓഡിറ്റ് സ്ഥാപനം അതിന്റെ അസാധാരണമായ വളർച്ചാ പാതയ്ക്കും മികച്ച ഫലങ്ങൾ നൽകുന്നതിൽ ക്ലയന്റുകളോടുള്ള സ്ഥിരമായ പ്രതിബദ്ധതയ്ക്കും അംഗീകാരം നേടി. “പാർക്കർ റസ്സൽ ഇന്റർനാഷണൽ യുകെയിൽ നിന്ന് ഈ ആഗോള അംഗീകാരം ലഭിച്ചതിൽ ഞങ്ങൾക്ക് അവിശ്വസനീയമാംവിധം ബഹുമാനമുണ്ട്,” ശ്രീ. ജേസൺ പാർക്കറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയ ശേഷം എംഎംഎ ഗ്ലോബൽ ഓഡിറ്റിംഗ് ബഹ്റൈനിന്റെ സിഒഒ രാഹുൽ പറഞ്ഞു. “ഞങ്ങളുടെ മുഴുവൻ ടീമിന്റെയും കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ് ഈ അവാർഡ്. ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് പുലർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്, ഈ അംഗീകാരം ഞങ്ങളുടെ ശ്രമങ്ങളുടെ സാധൂകരണമാണ്,” രാഹുൽ പറഞ്ഞു. പാർക്കർ റസ്സൽ ഇന്റർനാഷണലിന്റെ അക്കൗണ്ടിംഗ്, ഓഡിറ്റ്…
മനാമ: കെ.പി.സി.സിയുടെ നിർദേശപ്രകാരം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അംഗങ്ങളായ രാജു കല്ലുംപുറം, ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ മേൽനോട്ടത്തിൽ ഒ.ഐ.സി.സി ഓഫിസിൽ നടന്ന തിരുവനന്തപുരം ജില്ല ജനറൽ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഒഐസിസി തിരുവനന്തപുരം ജില്ലാ ഭാരവാഹികളായി പ്രസിഡന്റായി സന്തോഷ്. കെ. നായരേയും ജില്ല ജനറൽ സെക്രട്ടറിയായി ഷാജി പൊഴിയൂരിനേയും ദേശീയ കമ്മറ്റി അംഗമായി ജവാദ് വക്കത്തേയും ട്രഷററായി യൂജിൻ എലിയാസറിനേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി നിസാമുദ്ധീൻ, എ ആർ റിയാസ്, അജി അരവിന്ദാക്ഷൻ, ഗോപിനാഥ് എന്നിവരും സെക്രട്ടറിമാരായി മാത്യു ജോർജ്, ഹരികൃഷ്ണൻ, അനിൽ ആറ്റിങ്ങൽ, ജെസ്റ്റിൻ, സുനിൽ കുമാർ, ജസ്സർ, ടോം ജോൺ എന്നിവരെയും അസിസ്റ്റന്റ് ട്രഷററായി ജയകുമാർ, കൾച്ചറൽ സെക്രട്ടറിയായി ഫൈസൽ, സ്പോർട്സ് സെക്രട്ടറിയായി രത്തിൻ…
മനാമ: ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട്ടിലും പരിസരപ്രദേശങ്ങളിലും ഉള്ള ബഹ്റൈൻ പ്രവാസികളുടെ കൂട്ടായ്മ ആയ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ വിപുലമായി ഓണം ആഘോഷിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ ബഹ്റൈനിലെ വിവിധ കലാകാരന്മാരുടെയും കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. മ്യൂസിക് ബാൻഡ് ആയ മിന്നൽ ബീറ്റ്സ് അവതരിപ്പിച്ച സംഗീത പരിപാടി ചടങ്ങിന് മോടി കൂട്ടി. തുടർന്ന് നിറക്കൂട്ട് പ്രസിഡന്റ് ദീപക്ക് പ്രഭാകർ അധ്യക്ഷൻ ആയ പൊതുസമ്മേളനത്തിൽ സെക്രട്ടറി നിതിൻ ഗംഗ സ്വാഗതം ആശംസിച്ചു. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, നിറക്കൂട്ട് രക്ഷധികാരിയും വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റും ആയ സിബിൻ സലിം, നിറക്കൂട്ട് രക്ഷധികാരി സുമേഷ് എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു സംസാരിച്ചു. നിറക്കൂട്ട് ട്രെഷറർ വിജു ചടങ്ങിന് നന്ദി അറിയിച്ചു. സാമൂഹിക പ്രവർത്തകരായ അനസ് റഹിം, ദീപക് തണൽ എന്നിവർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു. ലിബിൻ സാമൂവൽ, ജിനു ജി കൃഷ്ണൻ,…
