Author: News Desk

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കൊച്ചിയിൽ ബോംബുകൾ പൊട്ടുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്നെ വർ​ഗീയവാദിയെന്ന് വിളിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് ധാർമ്മികാവകാശമാണ് ഉള്ളതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. മുഖ്യമന്ത്രിക്കുള്ളതിനെക്കാൾ അടുത്ത ബന്ധമാണ് തനിക്ക് മുസ്ലിം, ക്രിസ്ത്യന്‍ ഉൾപ്പെടെയുള്ള വിഭാ​ഗങ്ങളുമായി ഉള്ളത്. ആരാണ് കൂടുതൽ മതേതരവാദിയെന്നും ആർക്കാണ് ന്യൂനപക്ഷവിഭാ​ഗങ്ങളിൽപ്പെട്ട കൂടുതൽ സുഹൃത്തുക്കളുള്ളതെന്നും പരിശോധിക്കാൻ അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. കോൺ​ഗ്രസും സി.പി.എമ്മും വർ​ഗീയവാദികളെ പ്രീണിപ്പിക്കുകയാണെന്ന ആരോപണവും കേന്ദ്രമന്ത്രി ഉന്നയിച്ചു. എം.കെ. മുനീറും എം. സ്വരാജും ഹമാസിനെ അനുകൂലിച്ച് പ്രസ്താവനയിറക്കി. കേരളത്തിൽ ചിലരിൽ തീവ്രവാദ സ്വഭാവം വർധിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. സ്ഫോടനം നടന്നപ്പോൾ ഡൽഹിയിൽ ഇരുന്ന് രാഷ്ട്രീയം പറയാനാണ് പിണറായിയുടെ ശ്രമം. മുഖ്യമന്ത്രി എന്ന നിലയിലും ആഭ്യന്തരമന്ത്രി എന്ന നിലയിലുമുള്ള പരാജയം മറയ്ക്കാനാണിത്. ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ കഴിയില്ലെങ്കിൽ പിണറായി അതിനു യോഗ്യരായവരെ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റിനെതിരെ…

Read More

മനാമ: രിസാല സ്റ്റഡി സർക്കിൾ ബഹ്‌റൈൻ നാഷനൽ കമ്മറ്റി സംഘടിപ്പിച്ച പതിമൂന്നാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സാംസ്കാരിക സമ്മേളനത്തോടെ സമാപിച്ചു. ബഹ്റൈനിലെ മൂന്ന് സോണുകളിൽ നിന്നായി അനേകം മത്സരാർത്ഥികൾ പങ്കെടുത്തു. ദഫ് മുട്ട്, ഖവാലി, സൂഫി ഗീതം, മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, പ്രസംഗം, പ്രബന്ധം, കഥാ – കവിതാ രചന, മാഗസിൻ ഡിസൈൻ തുടങ്ങിയ 67 ഇന മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി നടന്നു.  ആർ എസ് സി യുടെ ഘടകങ്ങളായ യൂണിറ്റിലെ മത്സരം കഴിഞ് സെക്ടറിലും ശേഷം സോണിലും ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് പാക്കിസ്ഥാൻ ക്ലബിൽ രണ്ട് വേദികളിലായി നടന്ന നാഷനൽ സാഹിത്യോത്സവിൽ മാറ്റുരച്ചത്. 361 പോയിന്റുകൾ നേടി മുഹറഖ് സോൺ സാഹിത്യോത്സവ് ജേതാക്കളായി. 311 പോയിന്റുകൾ നേടിയ മനാമ സോൺ രണ്ടാം സ്ഥാനത്തിനും 242 പോയിന്റുകൾ നേടിയ റിഫ സോൺ മൂന്നാം സ്ഥാനത്തിനും അർഹരായി. ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ സദസ്സും പ്രാർത്ഥനയും സാഹിത്യോത്സവ് വേദിയിൽ നടന്നു. മത്സരങ്ങൾക്ക് സമാപനം…

Read More

ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴി ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ അയൽവാസികളായ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. പ്ലസ് വൺ വിദ്യാർത്ഥി പെരുമാതുറ വലിയവിളാകത്ത് വീട്ടിൽ അൻവറിനാണ് (16) പരിക്കേറ്റത്. കഴുത്തിൽ കുത്തേറ്റ അൻവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.പ്രതിയായ 10ാം ക്ലാസ് വിദ്യാർത്ഥിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. തർക്കത്തിനിടെ സമീപത്ത് കിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് പ്രതി അൻവറിന്റെ കഴുത്തിൽ രണ്ടുതവണ കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അൻവറിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെത്തി.ഡി.ജി.പി. അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ട്. ഞായറാഴ്ച രാവിലെ 9.40-ഓടെയാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിലെ സന്ദര്‍ശനത്തിനു ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുഴുവനാളുകളെയും അദ്ദേഹം കാണും.

Read More

കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവ് സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പരാതി. പോസ്റ്റിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റിയാണ് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സമൂഹത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുക, മുസ്ലിം വിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുക എന്നീ ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണ് പ്രചാരണം നടത്തിയിട്ടുള്ളത്. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം. കടുത്ത ശിക്ഷയ്ക്ക് അര്‍ഹമായ കുറ്റകൃത്യമാണ് നടത്തിയിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു. സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റി പോലീസില്‍ പരാതില്‍ നല്‍കിയിരിക്കുന്നത്. ഇത്തരം പരിപാടി ഇനിയും തുടരാതിരിക്കാന്‍ കര്‍ശന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Read More

പത്തനംതിട്ട: പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം. മൂന്നുപേര്‍ക്ക് കടിയേറ്റു. അധ്യാപകനും ടെലിവിഷന്‍ താരവുമായ ഡോ. രജിത് കുമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് നായയുടെ കടിയേറ്റത്. പത്തനംതിട്ടയില്‍ സിനിമാചിത്രീകരണത്തിന് എത്തിയതായിരുന്നു രജിത് കുമാര്‍. പത്തനംതിട്ട നഗരത്തില്‍ മൂന്നിടങ്ങളിലായാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. രാവിലെ ഏഴുമണിയോടെ കുമ്പഴയില്‍വെച്ച് മലയാലപ്പുഴ സ്വദേശി രാജു എന്നയാള്‍ക്കാണ് നായയുടെ കടിയേറ്റത്. പിന്നീട് കണ്ണങ്കര ഭാഗത്തുവെച്ച് മുരുകന്‍ എന്ന ഇതരസംസ്ഥാനത്തൊഴിലാളിയ്ക്കും കടിയേറ്റു. തുടര്‍ന്ന് എട്ടുമണിയോടെ പത്തനംതിട്ട നഗരത്തില്‍ അയ്യപ്പക്ഷേത്രത്തിനു സമീപത്തുവെച്ചാണ് ഡോ. രജിത് കുമാറിന് നായയുടെ കടിയേറ്റത്. പ്രഭാതസവാരിക്കിടെ ആയിരുന്നു സംഭവം. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ മൂവരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി പ്രതിരോധവാക്‌സിന്‍ എടുത്തു. ഇവരെ മൂവരെയും കടിച്ചത് ഒരേ നായയാണ് എന്നാണ് കരുതുന്നത്.

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 31 മുതൽ നവംബർ 2 വരെ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ബം​ഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഇതേതുടർന്നാണ് വരും ദിവസങ്ങളില്‍ വടക്കൻ കേരളത്തിൽ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക്‌ സാധ്യത പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിന് പുറമേ തമിഴ്നാട്ടിലും മഴ സജീവമായേക്കും.

Read More

കളമശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രസ്താവനക്കെതിരെ മുന്‍മന്ത്രി ഡോ.ടി.എം തോമസ് ഐസക്. കേരളത്തിലെ ഒരു ക്രിസ്ത്യൻ വിഭാഗത്തിന്റെ കൺവെൻഷനിൽ അതൃപ്തനായ മുൻ അംഗം കലാപം സൃഷ്ടിച്ചു. കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ മുസ്‍ലിംങ്ങൾക്കെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുന്നു. മന്ത്രി സാമൂഹ്യവിരുദ്ധനെപ്പോലെയാണ് പെരുമാറിയതെന്ന് തോമസ് ഐസക് എക്സില്‍ കുറിച്ചു.”മന്ത്രി ചന്ദ്രശേഖർ സാമൂഹിക വിരുദ്ധരെപ്പോലെയാണ് പെരുമാറിയത്. കേരളത്തിലെ ഒരു ക്രിസ്ത്യൻ വിഭാഗത്തിന്റെ കൺവെൻഷനിൽ അതൃപ്തനായ മുൻ അംഗം കലാപം സൃഷ്ടിച്ചു. കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ മുസ്‍ലിംങ്ങൾക്കെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുന്നതിന് മന്ത്രി നേതൃത്വം നൽകുന്നു” എന്നാണ് തോമസ് ഐസകിന്‍റെ ട്വീറ്റ്.

Read More

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ മതവിദ്വേഷ പ്രചരണം നടത്തിയതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പത്തനംതിട്ട പൊലീസ്. റിവ. തോളൂര്‍ ഫിലിപ്പ് എന്ന ഫേസ്ബുക്ക് ഐഡിയിലൂടെയാണ് മതവിദ്വേഷ പ്രചരണം നടത്തിയത്. എസ്ഡിപിഐയുടെ പരാതിയിലാണ് കേസ് എടുത്തത്. എറണാകുളം സ്വദേശിയാണ് പോസ്റ്റ് ഇട്ടതെന്ന് പൊലീസ് പറയുന്നു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പത്തനംതിട്ട പൊലീസ് അറിയിച്ചു. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വിദ്വേഷ പ്രതികരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് അറിയിച്ചിരുന്നു. മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് കേരള പൊലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.

Read More

ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. കേരൻ സെക്ടറിലെ ജുമാഗുണ്ട് മേഖലയിൽ ഞായറാഴ്ച രാത്രിയാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച രാവിലെ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഭീകരന്റെ മൃതദേഹം കണ്ടെടുത്തത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More