- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
കോഴിക്കോട്: മാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ 1.45 നാണ് സംഭവം. ഷംസുദ്ദീനെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പറഞ്ഞിരുന്നു. ഷംസുദ്ദീന്‍ ലോഡ്ജിലുണ്ടെന്ന് മനസ്സിലാക്കിയ നടക്കാവ് പൊലീസ് സ്ഥലത്തെത്തി. മുറി പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടത്. ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്.
മനാമ: ബഹറിൻ നവകേരള ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ വിനോദ് ജേക്കബിനെ സന്ദർശിച്ചു. സാധാരണക്കാരായ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധിച്ചു. മീറ്റിംഗിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അഹമ്മദും സന്നിഹിതനായിരുന്നു. ബഹറിൻ നവകേരള ഭാരവാഹികളായ കോർഡിനേഷൻ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ഷാജി മൂതല, നവ കേരള സെക്രട്ടറി എ കെ സുഹൈൽ, പ്രസിഡണ്ട് എൻ കെ ജയൻ, കോർഡിനേഷൻ ജോയിൻറ് സെക്രട്ടറി ജേക്കബ് മാത്യു, വൈസ് പ്രസിഡണ്ട് സുനിൽ ദാസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം.
മനാമ: കലാലയം സാംസ്‌കാരിക വേദിയുടെയുടെ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി പ്രവാസി എഴുത്തുകാർക്ക് സംഘടിപ്പിച്ച കഥ, കവിത വിഭാഗങ്ങളിൽ ഗ്ലോബൽ കലാലയ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ മലയാളി എഴുത്തുകാരിൽ നിന്നും ലഭിച്ച മികച്ച രചനകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. വാക്കുകൾക്ക് തീക്ഷണതയേറുന്ന കാലത്ത് വരികളിലൂടെ മനുഷ്യനോട് ആകുലതകളില്ലാതെ ആശയ വിനിമയം നടത്തുന്ന രചനകൾക്ക് എന്നും പ്രസക്തിയുണ്ട്. നിർമിത ബുദ്ധിയുടെ നവ ലോകത്ത് എഴുത്തിനും വായനക്കും പ്രോത്സാഹനമായാണ് കലാലയം പുരസ്‌കാരം നൽകുന്നത്. അലി പൊന്നാനി (സൗദി അറേബ്യ) യുടെ “ഒറ്റച്ചിറകുള്ള പക്ഷികൾ’ എന്ന കഥ ഗ്ലോബൽ കലാലയം കഥ പുരസ്‌കാരത്തിനും, അജ്മൽ റഹ്മാനിന്റെ (യു എ ഇ) “മണങ്ങള്‍’ എന്ന കവിത ഗ്ലോബൽ കലാലയം കവിതാ പുരസ്കാരത്തിനും തിരഞ്ഞെടുത്തു. ഡോ. കെ വി തോമസ്, ആലങ്കോട് ലീലാകൃഷ്ണന്‍, മൂസ ബുഖാരി ചേലക്കര, സിദ്ധീഖ് ബുഖാരി ബാപ്പുഞ്ഞി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. കഥ, കവിതാ വിഭാഗങ്ങളില്‍ മികച്ച രചനകളാണ് ലഭിച്ചതെന്ന് ജൂറി അഭിപ്രായപ്പെട്ടു. പുരസ്‌കാര ജേതാക്കള്‍ക്ക് പ്രവാസി സാഹിത്യോത്സവ് വേദിയിൽ ഫലകവും…
മനാമ : “വെളിച്ചമാണ് തിരുദൂതർ” എന്ന തലക്കെട്ടിൽ ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച കേമ്പയിനിൻ്റെ ഭാഗമായി മുഹറഖ് ഏരിയ സൗഹൃദ സംഗമം നടത്തി. പരിപാടിയിൽ യൂനുസ് സലീം മുഖ്യ പ്രഭാഷണം നിർവഹിച്ചു. ലോക ജനതക്ക് ശാന്തിദൂതുമായ് കടന്നുവന്ന മുഹമ്മദ് നബിയുടെ ജീവിത ദർശനം എല്ലാ കാലത്തും ഏറെ ശ്രദ്ധേയമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാനവിക സമൂഹത്തിന് ലഭിച്ച ആത്മനിർവൃതിയുടെ തിരുവസന്തമാണ് പ്രവാചക ജീവിതം. സ്‌നേഹമാണ് ലോകത്തിന്റെ നിലനിൽപ്പിനാധാരമായി വർത്തിക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ ജീവിതം നമുക്ക് കാണിച്ചു തരുന്നു. സമൂഹത്തിൽ സൗഹൃദവും ഐക്യവും നിലനിർത്താൻ ഇത്തരം കൂടിച്ചേരലുകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാചക ജീവിതത്തെ ആധാരമാക്കി നടത്തിയ ക്വിസ് മത്സര പരിപാടിക്ക് അബ്ദുൽ ഹഖ് നേതൃത്വം നൽകി. എ.എം. ഷാനവാസ് പരിപാടിയുടെ അവതാരകനായിരുന്നു. അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. ഹേബ ഷകീബ് പ്രാർത്ഥന ഗീതം ആലപിച്ച പരിപാടിയിൽ സലാഹുദ്ധീൻ സ്വാഗതം ആശംസിച്ചു. ഏരിയാ കൺവീനർ നൗഷാദ്, സമീറ നൗഷാദ്,നൗഷാദ് മീത്തൽ , അബദുൽറഊഫ്, ഷാകിർ…
കെസിഎ – ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ്: നാലാം പാദ മത്സരത്തിൽ ഐ വൈ സി സി സ്പൈക്കേഴ്സ് ടീം വിജയികളായി
മനാമ: കെസിഎ – ബിഎഫ് സി ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ നാലാം പാദ മത്സരത്തിൽ ഐ വൈ സി സി സ്പൈക്കേഴ്സ് ടീം വിജയികളായി. നേപ്പാളി ക്ലബ് ടീമുമായി നടന്ന അത്യന്തം ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കാണ് ഐ വൈ സി സി സ്പൈക്കേഴ്സ് ടീം വിജയികളായത്. സ്കോർ : 25- 16, 25-16, 25-15
മൂന്നാറിലെ ബോട്ടുകളില്‍ പരിശോധന; സുരക്ഷാ മാനദണ്ഡം പാലിക്കാതെ സഞ്ചാരികളെ കയറ്റിയതിന് പിഴ ചുമത്തി
മൂന്നാർ: മൂന്നാറിലെ വിവിധ ജലാശയങ്ങളിൽ സവാരി നടത്തുന്ന ബോട്ടുകളിൽ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സുരക്ഷാ മാനദണ്ഡം പാലിക്കാതെ സഞ്ചാരികളെ കയറ്റി സവാരി നടത്തിയ ബോട്ടിന് 15000 രൂപ പിഴ ചുമത്തി. തുറമുഖ വകുപ്പിനു കീഴിലുള്ള കൊടുങ്ങല്ലൂർ പോർട്ടിൽ നിന്നുള്ള സർവേയർ ഓഫ് പോർട്ട് ജോഫിൻ ലൂക്കോസ്, പോർട്ട് കൺസർവേറ്റർ എസ് കിരൺ, ഉദ്യോഗസ്ഥനായ കെ ജെ പ്രിൻസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്. മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്‍റ് എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ വിനോദ സഞ്ചാരികളുമായി സവാരി നടത്തുന്ന ഡിടിപിസി, ഹൈഡൽ, സ്വകാര്യ ബോട്ടുകളിലാണ് പരിശോധന നടത്തിയത്. മാട്ടുപ്പെട്ടിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ഹൈഡൽ ടൂറിസം നടത്തുന്ന 73 പേർക്ക് കയറാവുന്ന ഫാമിലി ബോട്ടിൽ നടത്തിയ പരിശോധനയിലാണ് തീ പിടിത്തമുണ്ടാകുമ്പോൾ ഉപയോഗിക്കുന്നതിനുള്ള സുരക്ഷാ സംവിധാനമായ അഗ്നിശമന ഉപകരണത്തിന്‍റെ കുറവ് കണ്ടെത്തിയത്. ഇതിന് 15000 രൂപ ഉദ്യോഗസ്ഥർ പിഴ ചുമത്തി. കൂടാതെ ഇരുനിലകളിലുള്ള ബോട്ടിൽ ഓരോ നിലയിലും കയറ്റാവുന്നവരുടെ എണ്ണം…
കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ കോടതി നവംബർ നാലിന് വിധി പറയും. എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക. കേസിൽ 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. ജൂലൈ 28 നാണ് 5 വയസുകാരി കൊല്ലപ്പെട്ടത്. ഒക്ടോബർ 4 നാണ് കേസിൽ വിചാരണ തുടങ്ങിയത്. ബിഹാർ സ്വദേശി അസ്ഫാക് ആലമാണ് കേസിൽ പ്രതി. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ ജൂലൈ 28 നാണ് തൊട്ടടുത്ത മുറിയിൽ പുതുതായി താമസിക്കാൻ വന്ന അസ്ഫാക് ആലം വിളിച്ചുകൊണ്ടുപോയത്. കുട്ടിയെ കാണാതായെന്ന വിവരം നടുക്കത്തോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തെമ്പാടും തിരച്ചിൽ ആരംഭിച്ച് വൈകാതെ തന്നെ അസ്ഫാക് ആലത്തെ പൊലീസ് പിടികൂടി. എന്നാൽ ഇയാൾ ലഹരിയുടെ സ്വാധീനത്തിലായിരുന്നു. രാവിലെ വരെ കാത്തിരുന്നിട്ടും പ്രതി ലഹരിയുടെ സ്വാധീനത്തിൽ നിന്ന് വിട്ടിരുന്നില്ല. അതിനിടയിലാണ് ജൂലൈ 29 ന് രാവിലെ ആലുവ മാർക്കറ്റ് പരിസരത്ത് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്. നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികള്‍ അറിയിച്ചു. സീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങി ബസുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. സമരത്തിന്റെ പശ്ചാത്തലത്തില്‍ കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് നടത്തുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടന കത്തുനല്‍കി.സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓര്‍ഡിനറിയാക്കി മാറ്റി. 140 കിലോമീറ്ററിലധികം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനാണ് തീരുമാനം. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. യാത്രാനിരക്ക് വര്‍ധനവിനൊപ്പം വിദ്യാര്‍ഥികളുടെ യാത്രാനിരക്കും വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും നടപ്പിലായില്ലെന്ന് സംയുക്ത സമര സമിതി നേതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കണം. നവംബര്‍ ഒന്നു മുതല്‍ അതിദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ്…
തൃശൂരില്‍ ശക്തമായ മഴ; റെയില്‍പാളത്തില്‍ മരം വീണു ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു; നാലുപേര്‍ക്ക് വൈദ്യുതാഘാതമേറ്റു
തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് റെയില്‍പാളത്തില്‍ ആല്‍മരം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇതേ തുടര്‍ന്ന് ആലപ്പുഴ -കണ്ണൂര്‍ ഇന്റര്‍സിറ്റി വടക്കാഞ്ചേരിയില്‍ പിടിച്ചിട്ടു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് പെയ്തത്. ചേലക്കരയിലും, മുള്ളൂര്‍ക്കരയിലും ദേശമംഗലം തുടങ്ങിയ സ്ഥലങ്ങൡ നിരവധി ഇടങ്ങളില്‍ മരം കടപുഴകി വീണിട്ടുണ്ട്. രണ്ട് വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നാലുപേര്‍ക്ക് വൈദ്യുതാഘാതമേറ്റു. വണ്ടിപറമ്പ് പ്രദേശത്താണ് വൈകുന്നേരത്തോടെ പെയ്ത മഴയിലും കാറ്റിലും വലിയ ആല്‍മരം പതിച്ചത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് സ്ഥലത്തെ രണ്ടു വീടുകള്‍ക്ക് മുകളിലേക്ക് ആല്‍ മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.പാഞ്ഞാളില്‍ പൈങ്കുളം സെന്ററില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു. തിരുവഞ്ചിക്കുഴി ഭാഗത്ത് 3 വാഹനങ്ങള്‍ക്ക് മുകളിലൂടെയും മരം വീണു. സംഭവത്തില്‍ ആളപായമില്ല.
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ആ രീതിയില്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റാണെന്ന് തോന്നിയതുകൊണ്ടാണ് ക്ഷമ ചോദിച്ചത്. അക്കാര്യത്തില്‍ വേണ്ട രീതിയില്‍ പൊതുസമൂഹം പ്രതികരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘പൊതുസമൂഹം വേണ്ട രീതിയില്‍ അതിന് പ്രതികരിച്ചിട്ടുണ്ട്. ഒരു തരത്തിലും അങ്ങനെ ഒരു രീതിയില്‍ അദ്ദേഹം പെരുമാറാന്‍ പാടില്ലായിരുന്നു. അതുകൊണ്ടാണ് തെറ്റാണെന്ന് തോന്നി അദ്ദേഹം ക്ഷമ ചോദിച്ചത്. ക്ഷമകൊണ്ട് മാത്രം വിധേയായ യുവതി അത് തീര്‍ക്കാനല്ല തയ്യാറാകുന്നത്. കാരണം അത്രമാത്രം മനോവേദന അവര്‍ക്കുണ്ടായിട്ടുണ്ട് എന്നാണ് അത് കാണിക്കുന്നത്. ഇതൊക്കെ മനസിലാക്കിക്കൊണ്ട് ഇടപെടാന്‍ ഇതപോലെയുളളയാളുകള്‍ തയ്യാറാവണമെന്നും പിണറായി പറഞ്ഞു.
