- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമവിരുദ്ധ തൊഴിലാളികളുടെ സാന്നിധ്യം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന എൽ.എം.ആർ.എ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ക്യാപിറ്റൽ, നോർത്തേൺ ഗവർണറേറ്റുകളിൽ എൽ.എം.ആർ.എ പരിശോധനാ കാമ്പെയ്‌നുകൾ നടത്തി. വാണിജ്യ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, പ്രവാസി തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാനും പേരെ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എൽ.എം.ആർ.എ അധികൃതർ വ്യക്തമാക്കി. തൊഴിൽ മന്ത്രാലയം, നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻറ്സ് അഫയേഴ്‌സ്, ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ്, മുനിസിപ്പാലിറ്റീസ് അഫയേഴ്‌സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ചാണ് പരിശോധന നടന്നത്. നിയമലംഘനങ്ങൾ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.lmra.gov.bhൽ റിപ്പോർട്ട് ചെയ്യാം. അതോറിറ്റിയുടെ കാൾസെന്റർ 17506055ലേക്ക് വിളിച്ചും നിയമലംഘനങ്ങൾ അറിയിക്കാം.
മനാമ: ബഹ്‌റൈന്റെ രണ്ടാമത്തെ ദുരിതാശ്വാസ സഹായ ഷിപ്പ്‌മെന്റ് ഗാസയിലേക്ക് അയച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം, റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെയും ഗാസയിലെ ഫലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള ദേശീയ സമിതിയുടേയും നേതൃത്വത്തിലാണ് ഗാസയിലേക്ക് ദുരിതാശ്വാസ സഹായം അയക്കുന്നത്. മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പ്രവർത്തനം. ഗാസയിലെ ഫലസ്തീൻ ജനതയെയും ആഗോളതലത്തിൽ ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാനുള്ള എച്ച്‌എം രാജാവിന്റെ മാനുഷിക സംരംഭങ്ങൾക്ക് ആർഎച്ച്‌എഫ് സെക്രട്ടറി ജനറലും ഗാസയിലെ ഫലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള ദേശീയ സമിതിയുടെ ചീഫ് എക്‌സിക്യൂട്ടീവുമായ മുസ്തഫ അൽ സെയ്ദ് നന്ദി രേഖപ്പെടുത്തി. റോയൽ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആർഎച്ച്എഫും ദേശീയ കമ്മിറ്റിയും ഫലസ്തീൻ ജനതയെ തുടർന്നും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മനാമ: പ്രശസ്ത മലയാള ഗാനരചയിതാവും കവിയുമായ വയലാർ ശരത് ചന്ദ്ര വർമ്മ ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു. പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി കവിക്ക് മെമന്റോ സമ്മാനിച്ചു. വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. മലയാളം അധ്യാപിക പ്രിറ്റി റോയ് സ്വാഗതം പറഞ്ഞു. ആക്ടിവിറ്റി ഹെഡ് ടീച്ചർ ശ്രീകല ആർ നന്ദി പറഞ്ഞു.
മനാമ: മാനവികതയും കാരുണ്യവും ആർദ്രതയുമാണ് പ്രവാചകൻ തന്റെ ജീവിതത്തിലൂടെ പകർന്നു തന്നതെന്ന് ഫ്രൻ്റ്സ് പ്രസിഡൻ്റ് സഈദ് റമദാൻ നദ് വി അഭിപ്രായപ്പെട്ടു. “വെളിച്ചമാണ് തിരുദൂതർ” എന്ന തലക്കെട്ടിൽ ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച കാമ്പയിനിൻ്റെ ഭാഗമായി മനാമ ഏരിയ നടത്തിയ സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനീതിക്കും അക്രമത്തിനുമെതിരെ മാനവികതയുടെ പക്ഷത്ത് നിലയുറപ്പിക്കാനാണ് മുഹമ്മദ് നബി ആഹ്വാനം ചെയ്തത്. മനുഷ്യർക്കിടയിലുള്ള എല്ലാ ഉച്ചനീചത്വങ്ങളും ഇല്ലാതാക്കാൻ അദ്ദേഹം പരിശ്രമിച്ചു. സഹജീവികളുടെ പ്രയാസങ്ങളിൽ ചേർന്ന് നിൽക്കാൻ കഴിയണം. കലുഷിതമായ സമകാലിക സാഹചര്യത്തിൽ മനുഷ്യ മനസ്സുകളിലേക്ക് വംശീയതയും വർഗീയതയും നിറക്കപ്പെടുന്നത് കരുതിയിരിക്കേണ്ടതുണ്ട്. താൻ മനസ്സിലാക്കിയ സത്യത്തിന് വേണ്ടി നിലകൊള്ളുകയും മാനവ സമൂഹത്തിന് വെളിച്ചം കാണിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. പലപ്പോഴും പ്രവാചകനെ തെറ്റിദ്ധരിപ്പിക്കാൻ പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹത്തെ നിഷ്പക്ഷമായി വായിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സംഗമത്തിൽ അബ്ദുൽ ഹഖ് പ്രശ്നോത്തരിക്ക് നേതൃത്വം നൽകി. പങ്കെടുത്തവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മനാമ ഏരിയ…
മനാമ: കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ പ്രചരണ സംഗമം ബഹ്റൈൻ സമസ്ത ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. റിയാസ് സാഹിബ് പട്ട്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സാഹിബ് ഉദ്ഘാടനം ചെയ്തു. സയ്യിദ് യാസർ ജിഫ്രി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി സ്ഥാപനത്തിന്റെ പ്രചരണാർത്ഥം ബഹ്റൈനിൽ എത്തിയ ഉസ്താദ് ഹാറൂൻ അഹ്സനി (സ്വദർ മുദരിസ്സ് PUIA) സ്ഥാപനത്തെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. ഉസ്താദ് അഷ്റഫ് അൻവരി, ഹാഫിള് ഷറഫുദ്ദീൻ മൗലവി, ഷാഫി സാഹിബ് പാറക്കട്ട, ഷറഫുദ്ദീൻ മാരായി മംഗലം, കരീം മാസ്റ്റർ എന്നിവർ സംഗമത്തിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സ്ഥാപനത്തിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന മസ്ജിദിന്റെ ധനസമാഹരണത്തിന്റെ ഉദ്ഘാടനം കരീം മുഹറക്, അച്ചു പൊവ്വൽ, ഹനീഫ് ഉപ്പള, ഹുസൈൻ ഉപ്പള എന്നിവർ ഉസ്താദിന് നൽകിക്കൊണ്ട് നിർവഹിച്ചു.…
കാസർകോട്: മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ ബി.ജെ.പി നേതാവ് അനിൽ ആന്‍റണിക്കെതിരെ കേസ്. കാസർകോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അനിൽ ആന്‍റണിയെ പ്രതിചേർത്തത്. കാസർകോട് കുമ്പളയിൽ വിദ്യാർഥികൾ ബസ് തടഞ്ഞ ദൃശ്യങ്ങൾ വിദ്യേഷ പ്രചരണത്തിന് ഉപയോഗിച്ചുവെന്നാണ് ആരോപണം. വിദ്യാർഥികളും ബസ് യാത്രക്കാരിയും തമ്മിലുണ്ടായ തർക്കത്തെ വർഗീയനിറം കലർത്തി സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതിനിടെയായിരുന്നു അനിൽ ആന്‍റണിയുടെ ട്വീറ്റ്. ‘വടക്കൻ കേരളത്തിൽ ബുർഖ ധരിക്കാതെ ബസിൽ യാത്ര ചെയ്യാനാവില്ല’ എന്നാണ് ട്വീറ്റിൽ പറയുന്നത്. കേരളത്തിൽ ബുർഖ ധരിക്കാത്ത ഹിന്ദു സ്ത്രീയെ മുസ്ലിം വിദ്യാർഥിനികൾ ബസിൽ നിന്ന് ഇറക്കിവിടുന്നു എന്ന തലക്കെട്ടോടെയാണ് കുമ്പളയിലെ വിഡിയോ സംഘ്പരിവാർ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. യഥാർഥത്തിൽ, കുമ്പളയിലെ ഒരു കോളജിലെ വിദ്യാർഥിനികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തർക്കമായിരുന്നു വിഡിയോ. ഇതിൽ ഇടപെട്ട ഒരു യാത്രക്കാരിയും വിദ്യാർഥിനികളും തമ്മിലാണ് വാഗ്വാദമുണ്ടായത്. സംഭവത്തിൽ യാതൊരു വർഗീയ ചുവയും ഇല്ലെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. എന്നാൽ കേരളത്തിന്‍റെ മതേതരത്വത്തെ പരിഹസിച്ചുകൊണ്ടായിരുന്നു അനിൽ ആന്‍റണിയുടെ ട്വീറ്റ്.…
മനാമ: ഇസ്‌ലാമിക ബാങ്കിങ് സാമ്പത്തിക മേഖല പലിശ രഹിത വ്യവഹാരങ്ങളിലും നിക്ഷേപങ്ങളിലുമൂന്നിയാണ് പ്രവർത്തിക്കുന്നതെന്നും, അതിനാൽ സംരംഭകർ പലിശേതര സംരംഭങ്ങൾ കണ്ടെത്തി ദൈനം ദിന പണമിടപാടുകൾ ഊർജ്ജിതപ്പെടുത്തണമെന്നും, ലോകത്തു വളർന്ന് വരുന്ന ഇസ്‌ലാമിക ബാങ്കിങ് സമ്പ്രദായങ്ങൾ നിക്ഷേപങ്ങളെക്കാളുപരി വ്യവസായങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും പ്രമുഖ പണ്ഡിതനും തർബിയ ഇസ്‌ലാമിക് സൊസൈറ്റി ചെയർമാനും, ശരീഅ സൂപ്പർവൈസറി ബോർഡ് ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് ഇസാം ഇസ്‌ഹാഖ് അഭിപ്രായപ്പെട്ടു. അൽ മന്നായി കമ്യൂണിറ്റിസ് അവേർനെസ് സെന്റർ നടത്തിയ ‘ഫോക്കസ് 4.0’ – എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാനഡയിലെ മക്ഗിൽ യൂണിവേഴ്‌സിറ്റിയിലെ ബിരുദധാരിയാണ് ഷെയ്ഖ് ഇസ്സാം ഇസ്ഹാഖ്. വിവിധ പണ്ഡിതന്മാരോടൊപ്പം ശരീഅത്ത് വിഷയങ്ങളിൽ അവഗാഹം നേടിയ അദ്ദേഹം ബഹ്‌റൈനിൽ ഫിഖ്ഹ്, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം, തഫ്‌സീർ എന്നിവ പഠിപ്പിക്കുന്നു. യുണൈറ്റഡ് ഇന്റർനാഷണൽ ബാങ്ക് & ഇൻവെസ്റ്റ്‌മെന്റ് ഡാർ ബാങ്ക്; അർകാപിറ്റ ബാങ്ക് & അൽ ബറക ഇസ്ലാമിക് ബാങ്ക് & ഫസ്റ്റ് ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്; AAOIFI;…
കൊല്ലം∙ ആറാം ക്ലാസ് വിദ്യാർഥിക്ക് ട്യൂഷൻ സെന്റിറിൽ അധ്യാപകന്റെ ക്രൂരമർദനം. ദേഹമാസകലം അടിയേറ്റ നിലയിൽ പട്ടത്താനം സ്വദേശിയായ 12 വയസ്സുകാരനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ചൈൽഡ് ലൈനിനെ സമീപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞ് ജനം. വിദ്യാർഥികളുടെ കൺസെഷൻ തുക വർധിപ്പിക്കൽ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ സൂചനാ പണിമുടക്കിലേക്ക് നീങ്ങിയത്. വിദ്യാർഥികളുടെ കൺസെഷൻ തുക വർധിപ്പിക്കുക, ദീർഘദൂര ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. സംസ്ഥാനത്തിന്റെ വിവിധജില്ലകളിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്നത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന, സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന ഒട്ടനവധിയാളുകളെയാണ് സ്വകാര്യ ബസ് പണിമുടക്ക് ബാധിച്ചിരിക്കുന്നത്. സ്വകാര്യ ബസുകൾ പണമുടക്കിയതോടെ കെ.എസ്.ആർ.ടി.സി. ബസുകളെയാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ, കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ഇല്ലാത്ത റൂട്ടുകളിലെ യാത്രക്കാരാണ് കൂടുതൽ വലഞ്ഞത്. ഏറ്റവും കൂടുതൽ സ്വകാര്യ ബസ് സർവീസുകളുള്ള മലയോര മേഖലകളേയും സമരം കാര്യമാത്തിന്നെ ബാധിച്ചിട്ടുണ്ട്. സ്വകാര്യ ബസ് പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി. അധിക സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം നഗരത്തെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും വർക്കല, കൊല്ലം തുടങ്ങിയിടങ്ങളിൽ സ്വകാര്യബസുകളെ ആശ്രയിക്കുന്നവരെ കാര്യമായിത്തന്നെ പണിമുടക്ക് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.…
കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് കൊച്ചി പൊലീസ്. കളമശേരി സ്ഫോടന കേസില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നടപടി. സ്ഫോടനത്തിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. സ്വന്തം പറമ്പില്‍ പാമ്പിനെ വളര്‍ത്തിയാല്‍ അയല്‍വാസിയെ മാത്രമല്ല, വീട്ടുടമസ്ഥനെയും കടിക്കുമെന്ന തരത്തിലായിരുന്നു പോസ്റ്റ്. പിന്നാലെ കേന്ദ്രമന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
