- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
മനാമ: ‘ദി ബഹ്‌റൈൻ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023’ ന് ഇന്ത്യൻ ക്ലബ് ആതിഥേയത്വം വഹിക്കുന്നു. ബഹ്‌റൈൻ ബാഡ്മിന്റൺ & സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. https://youtu.be/4C8iWGhpPSY?si=5aN0sP0c9kvT95sL&t=187 ബി.ഡബ്ള്യു.എഫ് & ബാഡ്മിന്റൺ ഏഷ്യയുടെ അംഗീകാരത്തോടെയാണ് നവംബർ 14 മുതൽ 19 വരെ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഏകദേശം 26 വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം അന്താരാഷ്ട്ര താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും. ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ കളിക്കാർ പങ്കെടുക്കുന്നത്. ബഹ്‌റൈൻ കളിക്കാർക്ക് പുറമേ, ഓസ്‌ട്രേലിയ, ബൾഗേറിയ, കാനഡ, ചൈന, ഡച്ച്, ഫിൻലാൻഡ്, ഇന്തോനേഷ്യ, ഇറാഖ്, ഇറാൻ, ജപ്പാൻ, സൗദി അറേബ്യ, മലേഷ്യ, നേപ്പാൾ, നൈജീരിയ, സ്‌പെയിൻ, സിറിയ, തായ്‌ലൻഡ്, ശ്രീലങ്ക, യുഎസ്എ, യുഎഇ, വിയറ്റ്‌നാം, തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ചും കളിക്കാർ പങ്കെടുക്കുന്നു. പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, പുരുഷ ഡബിൾസ്, വനിതാ ഡബിൾസ് & മിക്സഡ് ഡബിൾസ് എന്നിങ്ങനെ എല്ലാ പ്രധാന വിഭാഗങ്ങളും ടൂർണമെന്റിൽ അവതരിപ്പിക്കും. ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക…
മനാമ: ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം താൽക്കാലികമായി വിച്ഛേദിച്ചതായി ബഹ്‌റൈൻ പാർലമെന്റ് അറിയിച്ചു. ഇസ്രായേലിലെ ബഹ്‌റൈൻ അംബാസഡറെ തിരിച്ചുവിളിച്ചതായും ബഹ്‌റൈനിലെ ഇസ്രായേൽ അംബാസഡർ രാജ്യത്ത് നിന്ന് മടങ്ങിയതായും പാർലമെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. https://youtu.be/4C8iWGhpPSY അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഗാസയിലെ ജനങ്ങൾക്കെതിരെ ഇസ്രയേൽ നടത്തിയ സൈനിക നടപടിയിൽ പ്രതിഷേധിച്ചാണ് ബഹ്റൈന്റെ ഈ തീരുമാനം. ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് ബഹ്‌റൈൻ സ്വീകരിച്ചിട്ടുള്ളതെന്നും പാർലമെന്റ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. അബ്രഹാം കരാറിന്റെ ഭാഗമായി 2020-ലാണ് ബഹ്‌റൈൻ ഇസ്രായേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്.
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ 33 ശതമാനം വർധനവ്
മനാമ: ഈ വർഷം സെപ്റ്റംബർ വരെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണത്തിൽ 33 ശതമാനം വർധനയുണ്ടായതായി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് അൽ കാബി വ്യക്തമാക്കി. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം 6.4 ദശലക്ഷത്തിൽ എത്തിയതായും പാർലമെന്റ് പ്രതിവാര സെഷനിൽ അദ്ദേഹം എം.പിമാരെ അറിയിച്ചു. കോവിഡ് മഹാമാരിക്കുമുമ്പുള്ള നിരക്കിലേക്ക് വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണം എത്തിക്കൊണ്ടിരിക്കുകയാണ്. അധികം താമസിയാതെ അതിലധികം യാത്രക്കാർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷത്തിൽ 14 ദശലക്ഷം യാത്രക്കാർ എന്ന ലക്ഷ്യത്തിലെത്താൻ പദ്ധതികൾ നിലവിലുണ്ട്. https://youtu.be/4C8iWGhpPSY ലാഭകരമായ റൂട്ടുകൾ കണ്ടെത്തേണ്ടതുണ്ടെന്ന എം.പിമാരുടെ അഭിപ്രായത്തോട് യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു.പക്ഷേ, റൂട്ടുകൾ നിശ്ചയിക്കുമ്പോൾ മറ്റ് പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. സാങ്കേതികമോ പ്രവർത്തനപരമോ ആയ വശങ്ങൾ മാത്രമല്ല, രാഷ്ട്രീയപരമായും സുരക്ഷാപരമായുമുള്ള അനുമതികളും ആവശ്യമാണ്. രാഷ്ട്രീയമായും നയതന്ത്രപരമായും ബന്ധമില്ലാത്ത രാജ്യങ്ങളുമായി ചർച്ച ചെയ്യുന്നത് അപ്രായോഗികമാണ്. ബഹ്റൈനും ദക്ഷിണ കൊറിയയും തമ്മിലുള്ള വ്യോമയാന കരാറിനെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാർ ശൂറ കൗൺസിലിന്റെ…
മനാമ: “വെളിച്ചമാണ് തിരുദൂതർ” എന്ന കേമ്പയിനിൻ്റെ ഭാഗമായി ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ സൗഹൃദ സംഗമം നടത്തി. മാനുഷിക മൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽ മഹത്വം കല്പിച്ച മഹാമനീഷിയാണ് മുഹമ്മദ് നബി എന്ന് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ ശരീഫ് മാസ്റ്റർ കായണ്ണ പറഞ്ഞു. സകല നന്മകളും ജീവിതത്തിൽ പകർത്തുവാൻ തൻ്റെ അനുയായികളോട് പ്രവാചകൻ ആവശ്യപ്പെട്ടു. സമാനതകളില്ലാത്ത മനുഷ്യ സ്നേഹം പ്രചരിപ്പിക്കുകയും സാഹോദര്യത്തിനും സഹവർത്തിത്തത്വിനും പ്രാധാന്യം നൽകുകയും ചെയ്ത പ്രവാചകനെയാണ് ചരിത്രത്തിൽ കാണാൻ കഴിയുക. സൗഹൃദ സംഗമങളിലൂടെ പ്രവാചകനെ കുറിച്ചുളള തെറ്റിദ്ധാരണകൾ നീക്കുവാനും നമുക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപെട്ടു. ഏരിയാ പ്രസിഡൻ്റ് സമീർ ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബഷീർ പി.എം പ്രാർത്ഥനാ ഗീതം ആലപിച്ചു. ജലീൽ മാമീർ സ്വാഗതം പറഞ്ഞു. ഷാരോൺ, റഹീം എന്നിവർ ഗാനങ്ങൾ ആലപിച്ചു. അബ്ദുൽ ഹഖ് സമാപന പ്രസംഗം നടത്തി. ഇർഷാദ് കുഞ്ഞികനി അവതാരകനായിരുന്നു.
ഐ വൈ സി ഇന്റർനാഷണൽ ഇന്ദിരഗാന്ധി അനുസ്മരണവും പാലസ്തീൻ ഐക്യദാർട്യ സദസ്സും സംഘടിപ്പിക്കുന്നു
മനാമ: ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരഗാന്ധി അനുസ്മരണം സംഘടിപ്പിക്കുന്നു. അതോടൊപ്പം പാലസ്തീന് ഐക്യദാർട്യ സദസ്സും സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും. നവംബർ 3 വെള്ളിയാഴ്ച്ച വൈകിട്ട് 7.30 മണിക്ക് സെഗയയിൽ സ്ഥിതി ചെയ്യുന്ന ബിഎംസി ഹാളിൽ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എംപി സ്ഥാനം പുനഃസ്ഥാപിച്ചത്. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. നേരത്തെ വിചാരണക്കോടതി, വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയെന്ന നിലയില്‍ മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനത്തിന് അയോഗ്യത കല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. തുടര്‍ന്ന് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിക്കുകയും ജസ്റ്റിസ് ഋഷികേശ് റോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഫൈസലിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് കേരള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 9ന് ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ തന്റെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്കും ലോക്‌സഭാ സെക്രട്ടേറിയറ്റിന് പ്രത്യേകം കത്തുകള്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് മൂന്നാഴ്ചകള്‍ക്ക് ശേഷം എംപിസ്ഥാനം പുനഃസ്ഥാപിച്ച് പുറത്തിറക്കിയിരിക്കുന്നത്.
ജയ്പൂര്‍: രാജസ്ഥാനില്‍ കൈക്കൂലി വാങ്ങിയ രണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍. പതിനഞ്ച്് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നിതിനിടെയാണ് രാജസ്ഥാന്‍ ആഴിമതി വിരുദ്ധ ബ്യൂറോ (എസിബി)യാണ് പിടികൂടിയത്. ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാനാണ് പണം വാങ്ങിയത്. ഇംഫാലിലെ ഇഡി ഉദ്യോഗസ്ഥരായ നവല്‍ കിഷോര്‍ മീണയും, സഹായി ബാബുലാല്‍ മീണയുമാണ് അറസ്റ്റിലായത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരന്‍ എസിബിയെ അറിയിക്കുകയായിരുന്നു. ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് ഇംഫാലിലെ സ്വത്ത് കണ്ടുകെട്ടാതിരിക്കാനും അറസ്റ്റ് ഒഴിവാക്കുന്നതിനുമായാണ് ഇഡി ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
ഹൈദരാബാദ്: കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ തെലങ്കാനയില്‍ സിപിഎം ഒറ്റയ്ക്ക് മത്സരിക്കും. 24 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ഇതില്‍ 17 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബാക്കി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ അടുത്ത ഘട്ടത്തില്‍ പ്രഖ്യാപിക്കും. സിപിഎം ആവശ്യപ്പെട്ട സീറ്റുകള്‍ കോണ്‍ഗ്രസ് വിട്ടുകൊടുക്കാതെ വന്നതോടെ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഹൈദരാബാദ് സിറ്റി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്‌തെങ്കിലും സിപിഎം അംഗീകരിച്ചില്ല. തെലങ്കാനയില്‍ ഇടത് പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. സീറ്റുകളില്‍ ധാരണയിലെത്തിയിരുന്നെങ്കില്‍ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി ഒറ്റക്കെട്ടായി മത്സരിക്കുന്ന സംസ്ഥാനമാകുമായിരുന്നു തെലങ്കാന. ബിആര്‍എസിനെ അധികാരത്തില്‍ നിന്നും താഴെയിറക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. അഭിപ്രായ സര്‍വ്വെയും കോണ്‍ഗ്രസിന് അനുകൂലമാണ്.
കലോത്സവത്തിന് ടെന്‍ഡര്‍ നല്‍കും; ഇത്രപെട്ടെന്ന് തീരുമാനം മാറ്റേണ്ടിവരുമെന്ന് വിചാരിച്ചില്ല; പഴയിടം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ടെന്‍ഡര്‍ നല്‍കുമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. ഇത്തരം വേദികളില്‍ നിന്നും അധികകാലം മാറിനില്‍ക്കാനാവില്ല എന്ന് അറിയാമായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘തിരിച്ചുവരണമെന്നും മാറി നില്‍ക്കുന്നത് ശരിയല്ലെന്നും ഒരുപാടുപേര്‍ പറഞ്ഞു. സ്‌കൂളുകളില്‍ നിന്നുവരെ അന്വേഷണം ഉണ്ടായി. പത്ത്-പതിനെട്ട് വര്‍ഷമായി സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന കാര്യമല്ലേ, ആ സമയം മിസ്സ് ചെയ്തിരുന്നു’ – പഴയിടം പറയുന്നു.
ഛത്തീസ്ഗഢില്‍ 4 പേരെ മാവോവാദികള്‍ വധിച്ചു; സംഭവം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുമുമ്പ്
റായ്പുര്‍: ഛത്തീസ്ഗഢില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് ഗ്രാമീണരെ മാവോവാദികള്‍ വധിച്ചു.നക്‌സല്‍ ബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അക്രമസംഭവം ഉണ്ടായത്. കാംകേറിലാണ് ആദ്യ സംഭവം നടന്നത്. പഖഞ്ചുരിലെ മൊര്‍ഖാന്ദി ഗ്രാമനിവാസികളായ കുല്ലെ കത്‌ലാമി (35), മനോജ് കൊവാച്ചി (22), ദുഗ്ഗെ കൊവാച്ചി (27) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും സി-60 കമാന്‍ഡോകള്‍ക്ക് വിവരം ചോര്‍ത്തി നല്‍കുന്നവരാണെന്ന് ആരോപിക്കുന്ന ലഘുലേഖകള്‍ അക്രമികള്‍ സ്ഥലത്ത് വിതറിയിരുന്നു. ബിജാപൂര്‍ സ്വദേശിയായ മുചാകി ലിംഗ (40) ആണ് രണ്ടാമത്തെ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഒറ്റുകാരനെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെയും മാവോവാദികള്‍ കൊലപ്പെടുത്തിയത്. കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം റോഡരികിലേക്ക് വലിച്ചെറിയുകയായിരുന്നു. കൊലപാതകങ്ങള്‍ക്ക് പിന്നാലെ മാവോവാദികളെ പിടികൂടാനായുള്ള കോംബിങ് ദൗത്യങ്ങള്‍ സുരക്ഷാസേന ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ മാവോവാദികള്‍ 1700-ലേറെ സാധാരണക്കാരെ കൊന്നിട്ടുണ്ടെന്നാണ് കണക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
