Author: News Desk

മനാമ : ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയയുടെ 2024-2025 കാലയളവിലേക്കുള്ള വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. ബുഷ്‌റ റഹീമിനെ ഏരിയ ഓർഗനൈസറായും സോനാ സകരിയയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഷബീഹ ഫൈസൽ, സഈദ റഫീഖ് എന്നിവർ അസിസ്റ്റന്റ് ഓർഗനൈസർമാരാണ്. സൗദ പേരാമ്പ്രയാണ് ജോയിന്റ് സെക്രട്ടറി. ഫസീല മുസ്തഫ, ഷാനി സകീർ, ഷിഫ സാബിർ, ഹെന ജുമൈൽ എന്നിവർ ഏരിയ സമിതി അംഗങ്ങളാണ്. റിഫ ഏരിയയിലെ വനിതാ യൂണിറ്റുകളുടെ പുനഃസംഘാടനവും നടന്നു. വെസ്റ്റ് റിഫ യൂണിറ്റ് – ലുലു അബ്ദുൽ ഹഖ് (പ്രസിഡന്റ് ), നസീല ഷഫീഖ് (സെക്രട്ടറി), റംല ഖമറുദ്ദീൻ (വൈസ് പ്രസിഡന്റ്) റമീന ഖമറുദ്ദീൻ (ജോയിൻ്റ് സെക്രട്ടറി) ഈസ്റ്റ്‌ റിഫ യൂണിറ്റ് – നസ്നീൻ അൽത്താഫ് (പ്രസിഡന്റ് ), ഷാനി സകീർ (സെക്രട്ടറി), ഫാത്തിമ സ്വാലിഹ് (വൈസ് പ്രസിഡന്റ്) ഷിജിന ആശിഖ്( ജോയിൻ്റ് സെക്രട്ടറി), ആലി യൂണിറ്റ്- ഷംല ശരീഫ് (പ്രസിഡന്റ് ), ഫരീദ നസീം (സെക്രട്ടറി), സക്കീന അബ്ബാസ്…

Read More

മനാമ: പ്രവാസ ജീവിതയാത്രയ്ക്കിടയിൽ ബഹ്റൈനിൽ വെച്ച് ഡിസംബർ 25 ന് വിടപറഞ്ഞു പോയ ബഹ്റൈൻ കെഎംസിസി കാസർഗോഡ് ജില്ലാ സീനിയർ നേതാവും മഞ്ചേശ്വരം മണ്ഡലം ഉപദേശക സമിതി അംഗവുമായ ബഷീർ സാഹിബ് (പോലീസ്) മഞ്ചേശ്വരന്റെത്തിന്റെ അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും മനാമ കെഎംസിസി ഹാളിൽ വച്ച് സംഘടിപ്പിച്ചു. ബഹ്റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സത്താർ ഉപ്പളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സയ്യിദ് ഫസൽ ബാഫഖി തങ്ങൾ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. ഉസ്താദ് അസ്ലം ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെഎംസിസി കാസർഗോഡ് ജില്ലാ മുൻ പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം അനുസ്മരണ പ്രഭാഷണം നടത്തി. ഹുസൈൻ സി മാണിക്കോത്ത്, റിയാസ് പട്ല, ആത്തിക്ക് പുത്തൂർ, ഹനീഫ് ഉപ്പള, മുസ്തഫ സുങ്കതകട്ടെ, ഹുസൈൻ ഉപ്പള എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. കെഎംസിസി സംസ്ഥാന ഭാരവാഹികൾ മറ്റു ജില്ലാ, ഏരിയ,മണ്ഡലം, നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. അലി ബംബ്രാണ സ്വാഗതവും സമദ് സുങ്കതകട്ടെ നന്ദിയും പറഞ്ഞു.

Read More

മനാമ:  ഇറാന്റെ തെക്കുകിഴക്കുള്ള കെർമാൻ നഗരത്തിലുണ്ടായ ഭീകരാക്രമണത്തെ ബഹ്‌റൈൻ അപലപിച്ചു. സ്ഫോടനത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയം ഇരകളുടെ കുടുംബങ്ങളോടും ബന്ധുക്കളോടും ഇറാൻ സർക്കാരിനോടും പ്രസ്താവനയിൽ അനുശോചനം അറിയിച്ചു. യു എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ ഗാർഡ്സിന്റെ ടോപ് കമാൻഡറായിരുന്ന ഖാസിം സൊലൈമാനിയുടെ സ്മരണാർത്ഥം നടന്ന ചടങ്ങിലാണ് ഭീകരാക്രമണം ഉണ്ടായത്. രണ്ട് സ്ഫോടനങ്ങളിലായി 70 ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. 2020 ലാണ് യുഎസ് ഡ്രോൺ ആക്രമണത്തിൽ ടോപ്പ് കമാൻഡർ ഖാസിം സൊലൈമാനി കൊല്ലപ്പെട്ടത്.

Read More

മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേത്യത്വത്തിൽ നടത്തിയ ക്രിസ്തുമസ്‌ പുതുവത്സര ആഘോഷങ്ങൾ ശ്രദ്ധേയമായി. കേരളാ കാത്തോലിക്ക്‌ അസ്സോസിയേഷൻ ഹാളിൽ വെച്ച്‌ നടന്ന ആഘോഷങ്ങളുടെ പൊതുസമ്മേളനത്തിനു പ്രസിഡണ്ട്‌ റവ. ഫാദർ ജോർജ്ജ്‌ സണ്ണി അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ജെയ്ംസ്‌ ബേബി സ്വാഗതം പറഞ്ഞു. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത മുഖ്യ അഥിതിയായി ക്രിസ്തുമസ്‌ പുതുവത്സര സന്ദേശം നൽകി. മലങ്കര യാക്കോബായ സഭയുടെ മുംബേ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ്‌ മാർ അലക്സാന്ത്രിയോസ്‌ മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണവും റവ. ദിലീപ്‌ ഡേവിസൺ മാർക്ക്‌ ആശംസയും അർപ്പിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാനായി സ്ഥാനമേറ്റ ബിനു മണ്ണിലിനെ കെ.സി.ഇ.സി ആദരിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തായിക്കും ഉപഹാരം നൽകി. ദേവാലയങ്ങളിലെ ഗായക സംഘങ്ങൾ ക്രിസ്തുമസ്‌ കരോൾ ഗാനങ്ങൾ അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ എബി വർഗ്ഗീസ്‌ നന്ദിയും അറിയിച്ചു.

Read More

മനാമ: ബഹ്‌റൈൻ ഹാർട്ട്‌ ഗ്രൂപ്പ്‌ ഫൗണ്ടർ മെമ്പറും ദീർഘകാലം ബഹ്‌റൈൻ പ്രവാസിയുമായിരുന്ന സുരേഷ് ഹരിയുടെ അകാലവിയോഗത്തിൽ അനുശോചിക്കുന്നതിനായി രേഖപ്പെടുത്തുന്നതിനായി അന്റുലസ് ഗാർഡനിൽ ഹാർട്ട്‌ ഗ്രൂപ്പ്‌ മെംബേർസ് ഒത്തുചേർന്നു. ബഹ്‌റൈൻ ഹോം സെന്റർ ജീവനക്കാരനായിരുന്ന സുരേഷ് ഹരി 4 വർഷം മുമ്പാണ് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോയത്. ബഹ്‌റൈനിൽ ഹാർട്ട്‌ ഗ്രൂപ്പ്‌ ചെയ്തുവന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൂടാതെ ബഹ്‌റൈനിലുള്ള പ്രമുഖ സംഘടനകളിലും സുരേഷ് ഹരിയുടെ സാന്നിധ്യം സുഹൃത്തുക്കൾ ഓർമിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ്, നടി നിഖില വിമല്‍, മുകേഷ് തുടങ്ങിയവരാണ് മുഖ്യാതിഥികള്‍. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, നടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം എന്നിവ നടന്നു. തുടര്‍ന്ന് സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിച്ചു. ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. നടന്‍ മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി വി ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും. മന്ത്രി ജി ആര്‍…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന പോക്‌സോ കേസുകൾ ഒത്തുതീർപ്പാക്കുന്നതായി റിപ്പോർട്ട്. സർക്കാർ അഭിഭാഷകർ ഇടനിലക്കാരായി നിന്നാണ് ഈ കേസുകൾ ഒത്തുതീർപ്പാക്കുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേശ് സാഹിബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇന്റലിജൻസ് മേധാവി റിപ്പോർട്ട് അവതരിപ്പിച്ചത്. ഒത്തുതീർപ്പിന്റെ ഭാഗമായി ഇരകൾ മൊഴിമാറ്റുന്നതിന്റെ അടിസ്ഥാനത്തിലാണ് പലകേസുകളിലും പ്രതികളെ കോടതി വെറുതെ വിടുന്നത്. ഇരകൾക്ക് വേണ്ടി സർക്കാർ അഭിഭാഷകർ ഇടപെടുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടർന്ന്, ഗൗരവമുള്ള കേസുകൾ ഡിഐജിമാരും ജില്ലാ പോലീസ് മേധാവിമാരും പരിശോധിക്കണമെന്ന് പോലീസ് മേധാവി നിർദ്ദേശിച്ചു. 54 അതിവേഗ കോടതികളാണ് സംസ്ഥാനത്തുള്ളത്. ജില്ലാടിസ്ഥാനത്തിൽ പ്രത്യേക കോടതികളുമുണ്ട്. 2010ൽ അതിവേഗ കോടതികളിൽ തീർപ്പാക്കാനുണ്ടായിരുന്നത് 3 കേസുകൾ മാത്രമായിരുന്നു. വർഷാടിസ്ഥാനത്തിൽ കേസുകൾ തീർപ്പാക്കാൻ കഴിയാതെ വന്നതോടെ 2023 ജൂലൈ 31 വരെ 8506 കേസുകളാണ് പ്രത്യേക കോടതികളിൽ തീർപ്പാക്കാനുള്ളത്. ഏകദേശം 7000-തിൽ അധികം കേസുകൾ അതിവേഗ കോടതികളിലും തീർപ്പാക്കാനുണ്ട്. സർക്കാർ അഭിഭാഷകർക്ക് പോക്‌സോ കേസുകളിലുള്ള പങ്ക് എന്താണെന്ന് പരിശോധിക്കണമെന്നും…

Read More

കോഴിക്കോട്: വടകരയില്‍ മത്സരിച്ച് ജയിച്ചാല്‍ പിന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് കെ.മുരളീധരന്‍ എം.പി. കണ്ണൂരിലേക്ക് മാറി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അംഗീകരിക്കില്ല. വടകരയില്‍ നിന്ന് മാത്രമേ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കൂവെന്നും കെ.മുരളീധരന്‍ പറഞ്ഞു. ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ വടകരയില്‍ മത്സരിക്കും. എന്നാല്‍ വടകരയില്‍ ജയിച്ചാല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് മത്സരിക്കില്ല. ജയിച്ചാല്‍ ഉപതെരഞ്ഞെടുപ്പിനായി വടകരക്കാര്‍ക്ക് പോവേണ്ടി വരില്ല. വടകരയില്‍ തന്നെ മത്സരിക്കും. കണ്ണൂരില്‍ ചെറുപ്പക്കാര്‍ വരട്ടെ. എതിരാളി ആരാണെന്ന് നോക്കിയല്ല മത്സരിക്കുന്നതെന്നായിരുന്നു കെകെ ശൈലജ എതിരാളിയായി എത്തിയാല്‍ എന്താവുമെന്നതിനോടുള്ള പ്രതികരണം. ഒരു തെരഞ്ഞെടുപ്പെന്ന് പറയുന്നത് വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമല്ല. ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. സ്ഥാനാര്‍ത്ഥിയായി ആരെ നിര്‍ത്തണമെന്ന് സിപിഎമ്മാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തു റജിസ്റ്റർ ചെയ്യുന്ന പോക്സോ കേസുകൾ പലതും സർക്കാർ അഭിഭാഷകർ ഇടനിലക്കാരായിനിന്ന് ഒത്തുതീർപ്പാക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇന്റലിജൻസ് മേധാവി റിപ്പോർട്ട് അവതരിപ്പിച്ചത്. പകുതിയോളം കേസുകളിലും പ്രതികളെ വെറുതെ വിടുന്നത് ഒത്തുതീർപ്പിന്റെ ഭാഗമായി ഇരകൾ മൊഴിമാറ്റുന്നതിനാലാണ്. സർക്കാർ അഭിഭാഷകരിൽ പലരും ഇരകൾക്കുവേണ്ടി ഇടപെടുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്ന്, ഗൗരവമുള്ള കേസുകൾ ഡിഐജിമാരും ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കണമെന്നു പൊലീസ് മേധാവി നിർദേശിച്ചു. സംസ്ഥാനത്ത് 54 അതിവേഗ കോടതികളാണുള്ളത്. ഓരോ ജില്ലയിലും പ്രത്യേക കോടതികളുമുണ്ട്. 2010ൽ അതിവേഗ കോടതികളിൽ തീർപ്പാക്കാനുണ്ടായിരുന്നത് 3 കേസുകൾ മാത്രമായിരുന്നു. ഓരോ വർഷവും കേസുകൾ തീർപ്പാക്കാതെ വന്നതോടെ, 2010 മുതൽ 2022 ഡിസംബർവരെ അതിവേഗ കോടതികളിൽ തീർപ്പാക്കാൻ ശേഷിക്കുന്ന കേസുകൾ 7060 ആയി ഉയർന്നു. ജില്ലകളിലെ പ്രത്യേക കോടതികളിൽ 2023 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് തീർപ്പാക്കാൻ ശേഷിക്കുന്നത് 8506 കേസുകളാണ്. പോക്സോ കേസുകളിൽ സർക്കാർ അഭിഭാഷകരുടെ പങ്ക് എന്താണെന്നു പരിശോധിക്കണമെന്ന്…

Read More

മനാമ: ഏത് നിമിഷവും പിടികൂടാൻ തക്കവണ്ണം സമീപസ്ഥമായ മരണത്തിൽ നിന്നുള്ള നിർഭയത്വത്തിന് ഏറ്റവും ആവശ്യം പടച്ചറബ്ബിലുള്ള പരിപൂർണ്ണമായ സമർപ്പണമാണെന്ന് ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ വിശ്വാസികളെ ഓർമ്മിപ്പിച്ചു. ആരോഗ്യ സംരക്ഷണത്തോടുള്ള പ്രതിബദ്ധതയോടൊപ്പം എന്നെന്നും നിലനിൽക്കുന്ന ദാന ധർമ്മങ്ങളിൽ നാം ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ മന്നാഇ സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ചു വരുന്ന വിജ്ഞാന സദസ്സുകളുടെ ഭാഗമായി നടന്ന “നിർഭയത്വവും ആരോഗ്യവും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അൽ മന്നാഇ സെന്ററിൽ വെച്ച് നടന്ന പരിപാടി മുഹമ്മദ് ബിൻ സഅദുല്ലയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു. ജനറൽ സെക്രട്ടറി രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു. അൽ മന്നാഇ സെന്റർ ശാസ്ത്രീയ പഠനവിഭാഗം മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദി പരിപാടി ഉൽഘാടനം ചെയ്തു. അബ്ദു ലത്വീഫ് സുല്ലമി മാറഞ്ചേരി, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. സാദിഖ് ബിൻ യഹ്യ പരിപാടികൾ നിയന്ത്രിച്ചു. ബിനു ഇസ്മായിൽ നന്ദി പരിപാടിയിൽ പ്രകാശിപ്പിച്ചു.

Read More