Author: News Desk

തൃശൂർ: തൃശൂർ അതിരൂപതയുടെ വിമർശനത്തിൽ മറുപടിയുമായി സുരേഷ് ഗോപി. മണിപ്പൂരിൽ താൻ പറഞ്ഞതിൽ മാറ്റമില്ല. സഭയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതല്ലെന്നും പിന്നില്‍ ആരെന്ന് തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു ‘മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടിലാണ് ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെയും വിമർശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രത്തില്‍ എഴുതിയത്. ‘അങ്ങ് മണിപ്പൂരിലും യു.പിയിലുമൊന്നും നോക്കിനിൽക്കരുത്, അതു നോക്കാൻ അവിടെ ആണുങ്ങളുണ്ട്’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്ന് ലേഖനത്തിൽ ചോദ്യമുണ്ട്.തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങളില്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നും ലേഖനത്തില്‍ പരിഹസിക്കുന്നുണ്ട്.

Read More

ഇടുക്കി: അടിമാലി കുമളി ദേശിയ പാതയിൽ ചേലച്ചുവട്ടിൽ കെ എസ് ആർ ടി സി ബസും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചു. ഇന്ന് പതിനൊന്നരയോടെ ചേലച്ചുവട് ബസ് സ്റ്റാൻഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തൊടുപുഴയിൽ നിന്നും വണ്ണപ്പുറം വഴി ചേലച്ചുവട്ടിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർക്ക് ഗുരുതരപരിക്കേറ്റിട്ടുണ്ട്., നിരവധി പേർക്ക് പരിക്ക്.

Read More

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിനെതിരെ 16 കുറ്റങ്ങളും തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കു പുറമേ പോക്‌സോ കുറ്റങ്ങളും ചുമത്തി. ഇതില്‍ വധശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പോക്‌സോയിലേയും അഞ്ച് വകുപ്പുകളാണുള്ളത്. കുറ്റകൃത്യം നടത്തി 100 ദിവസത്തിനകം വിധി പ്രസ്താവിക്കുന്നത് രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. പ്രതിയുടെ മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള മാനസിക പരിവര്‍ത്തനത്തിന് സാധ്യതയുള്ള വ്യക്തിയാണോ എന്നും കോടതി ചോദിച്ചു. ഒരു തരത്തിലുള്ള മാനസിക പ്രശ്‌നവും ഇല്ലെന്നും പ്രാസിക്യൂഷന്‍ എതിര്‍വാദം ഉന്നയിച്ചു. പ്രതി ജയിലില്‍ കഴിഞ്ഞ 100 ദിവസവും യാതൊരു കുറ്റബോധവും ഉണ്ടായിട്ടില്ലെന്നും സമാനതകളില്ലാത്ത ക്രൂരതയാണ് ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് തെളിയിക്കുന്ന ജയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ബലാത്സംഗത്തിനിടെ മരണം സംഭവിച്ചു എന്നായിരുന്നു ആദ്യം കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ഇതിനുപകരം…

Read More

കണ്ണൂര്‍: തലശ്ശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഉണ്ടായ ശാരീരിക അസ്വസ്ഥതകള്‍ സിക വൈറസ് ബാധമൂലമെന്ന് സ്ഥിരീകരണം. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. ജില്ലാ കോടതി സമുച്ചയത്തിലെ മൂന്ന് കോടതികളിലെ ജീവനക്കാര്‍ക്കും കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കും രണ്ട് ജഡ്ജിമാര്‍ക്കുമാണ് ശാരീരികപ്രശ്‌നങ്ങളുണ്ടായത്. നൂറോളം പേര്‍ അസുഖബാധിതരായ സാഹചര്യത്തില്‍ മൂന്ന് കോടതികള്‍ അടച്ചിട്ടിരുന്നു. ഈഡിസ് വിഭാഗത്തിലുള്ള കൊതുകകളാണ് സിക വൈറസ് പരത്തുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൊതുകുനശീകരണം അടക്കമുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരാഴ്ച മുന്‍പാണ് തലശ്ശേരി കോടതി ജീവനക്കാര്‍ക്കിടയില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ശരീരത്തില്‍ തടിപ്പ്, ക്ഷീണം, പനി തുടങ്ങിയവയായിരുന്നു അനുഭവപ്പെട്ടിരുന്നത്. കോടതിയുടെ പ്രവര്‍ത്തനത്തെ ആകെ ബാധിക്കുന്ന വിധത്തിലായിരുന്നു വൈറസ് ബാധ.

Read More

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ 128 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡൽഹിയിലും ബിഹാറിലും ഉത്തർപ്രദേശിലും പ്രകമ്പനമുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി 11.32-ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ ജാജർകോട്ട്, റുകും വെസ്റ്റ് മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദുരന്തനിവാരണ ഏജൻസികളടക്കം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.. ഭൂചലനത്തെത്തുടർന്ന് വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ദുരന്തമുണ്ടായത് രാത്രിയിലായതുകൊണ്ട് സംഭവസമയത്ത് പലരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായാണ് റിപ്പോർട്ട്. റുകും ജില്ലയിൽ മാത്രമായി 35 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിരവധി പേരുടെ വീടുകൾ തകർന്നതായി പോലീസ് ഉദ്യോഗസ്ഥനായ നർവരാജ് ഭട്ടാറൈയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജാർക്കോട്ടിൽ 34 പേരുടെ മരണം സ്ഥിരീകരിച്ചതായി സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി…

Read More

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ.സോമനാണ് കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരേ ചുമത്തിയ എല്ലാകുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി. കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്നാണ് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം, ശിക്ഷ വിധിക്കുന്നതിന് മുന്‍പ് പ്രതിയുടെ മാനസികാരോഗ്യ റിപ്പോര്‍ട്ട് പരിഗണിക്കണമെന്ന് പ്രതിഭാഗവും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രതി ജയിലിലായിരുന്ന നൂറുദിവസത്തെ മാനസികാരോഗ്യ റിപ്പോര്‍ട്ട് ജയില്‍ വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. പ്രതി നേരത്തെ സമാനകുറ്റകൃത്യം ചെയ്തയാളാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കുറ്റകൃത്യം നടന്ന് നൂറു ദിവസം തികയുന്നതിന് മുന്‍പ് അന്വേഷണം നടത്തി, കുറ്റപത്രം സമര്‍പ്പിച്ച്, വിചാരണ പൂര്‍ത്തിയാക്കിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. റെക്കോഡ് വേഗത്തിലായിരുന്നു കേസിന്റെ അന്വേഷണവും വിചാരണയും. ജൂലായ് 28-ന് വൈകീട്ട് മൂന്നിനാണ് ആലുവ ചൂര്‍ണിക്കരയിലെ…

Read More

കണ്ണൂർ: പോലീസിന് നേരെ വെടിവെപ്പ്. വളപ്പട്ടണം പോലീസ് സ്റ്റേഷനിലെ എസ്‌ഐക്കും സംഘത്തിനും നേരെയാണ് വെടുവെപ്പുണ്ടായത്. കണ്ണൂർ ചിറക്കലിലാണ് സംഭവം. പ്രതിയെ പിടിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് പ്രതിയായ റോഷന്റെ അച്ഛൻ പോലീസിന് നേരെ വെടിയുതിർത്തത്. സംഭവത്തിൽ പ്രതിയുടെ അച്ഛൻ ബാബു തോമസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.തമിഴ്‌നാട് സ്വദേശിയെ ആക്രമിച്ച കേസിലാണ് പ്രതി റോഷനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയത്. തുടർന്ന് പോലീസ് സംഘം റോഷന്റെ മുറിയിൽ മുട്ടി വിളിക്കുന്നതിനിടെ ബാബു പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിനിടെ റോഷൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ തോമസിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഒളിവിൽ പോയ റോഷനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read More

കൊച്ചി: ചോദ്യം ചോദിച്ച വനിത മാധ്യമ പ്രവർത്തകയോട് കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. വനിത മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ ചോദ്യമാണ് പ്രകോപിപ്പിച്ചത്. ”ആളാവാന്‍ വരരുത് കോടതിയാണ് നോക്കുന്നത് അവര് നോക്കിക്കോളും. ചാനലിന്‍റെ വക്താവ് ഇവിടെ വന്ന് എന്ത് കോടതി എന്നാണ് ചോദിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് തുടരണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ പറയൂ. സ്ത്രീകൾക്ക് മാത്രമായുള്ള സിനിമാ പ്രദർശനത്തിൽ പങ്കെടുക്കാൻ തൃശൂർ ഗിരിജ തിയറ്ററിൽ എത്തിയതായിരുന്നു സുരേഷ് ഗോപി. ”പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുന്നു. അതെനിക്ക് ഈശ്വാരനുഗ്രഹം തന്നെയാണ്. ആ ഈശ്വരാനുഗ്രഹം താന്‍ സന്തോഷപൂര്‍വം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാനൊന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്. മാറിനില്‍ക്കണമെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ. അതിന് വാര്‍ത്താ കച്ചവടക്കാരന്‍ ക്ലാസെടുത്തു വിട്ടിരിക്കുന്ന വാചകങ്ങളൊന്നും ഇവിടെ എഴുന്നള്ളിക്കരുത്. കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാനാ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. ‘എന്തു കോടതി’ നിങ്ങളില്‍ ആര്‍ക്കെങ്കിലും പറയാന്‍ അവകാശമുണ്ടോ? എന്താ ഒന്നും മറുപടി പറയാത്തത്. അതൊക്കെ വേറെ വിഷയങ്ങളാണ്. അതിനകത്ത്…

Read More

കൊച്ചി: യൂട്യൂബറെ ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ നാല് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശി അൽ അമീൻ, ഇടുക്കി സ്വദേശികളായ അഭിലാഷ്, അക്ഷയ, ആതിര എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്.മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് പരാതി നൽകിയത്. യൂട്യൂബിൽ നിന്ന് ലഭിച്ച നമ്പറിലൂടെ ബന്ധപ്പെട്ട് അക്ഷയ എന്ന പെൺകുട്ടി ഇയാളുമായി സൗഹൃദത്തിലാവുകയും സുഖമില്ലാതെ കിടക്കുന്ന അനിയന് കൗൺസലിംഗ് നൽകണമെന്ന് പറഞ്ഞ് യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. അവിടെ വെച്ച് അക്ഷയ നൽകിയ ജ്യൂസ് കുടിച്ച് താൻ മയങ്ങി പോയെന്നും മയക്കം വിട്ട് എഴുന്നേറ്റപ്പോൾ ആതിരയെന്ന് പറയുന്ന പെൺക്കുട്ടിയെയാണ് കണ്ടെതെന്നും യൂട്യൂബർ പരാതിയിൽ പറയുന്നു. കുറച്ചു കഴിഞ്ഞ് അൽ അമീൻ, അഭിലാഷ് എന്നിവർ വന്ന് യുവതികളെ ഇയാളുമായി ചേർത്തു നിർത്തി ഫോട്ടോയെടുക്കുകയും വീഡിയോ എടുക്കുകയും ചെയ്തു. ഫോട്ടോയും വിഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കാതിരിക്കാൻ അഞ്ചു ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടുവെന്നും യൂട്യൂബർ പറഞ്ഞു. പിന്നീട് തന്റെ പക്കൽ പൈസയില്ലെന്ന് പറഞ്ഞപ്പോൾ അക്കൗണ്ടിലുണ്ടായിരുന്ന 10,000 രൂപ…

Read More

മനാമ: പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain ) വനിതാ വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ ബ്രെസ്റ്റ്‌ കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫാ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ ബ്രെസ്റ്റ്‌ കാൻസർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മനാമ ഷിഫാ അൽജസീറ ഹോസ്പിറ്റലിൽ വെച്ച് നടന്ന പരിപാടിയിൽ വനിതകൾക്കായി ബോധവത്കരണ ക്‌ളാസും , സൗജന്യ രക്തപരിശോധനകളുമടങ്ങിയ ക്യാമ്പിൽ നിരവധി വനിതകൾ പങ്കെടുത്തു. പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം കൺവീനർ ഗീത ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ബോധവൽക്കരണ ക്ലാസ്സിൽ ഡോ. ബെറ്റി മറിയാമ്മ ബോബൻ മുഖ്യ പ്രഭാഷണം നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്കു ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ഏർപ്പെടുത്തിയ രക്ത പരിശോധനക്കുള്ള ഡിസ്‌കൗണ്ട് കൂപ്പണുകളും, പ്രിവിലേജ് കാർഡും വിതരണം ചെയ്തു. പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം ജോയിന്റ് കൺവീനർ മാരായ ശ്രീലത പങ്കജ് സ്വാഗതവും നീന ഗിരീഷ് നന്ദിയും പറഞ്ഞു. വനിത വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

Read More