Author: News Desk

കുളത്തൂപ്പുഴ(കൊല്ലം): ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചു ശേഖരിച്ച പതിമ്മൂന്നുകാരിയുടെ നഗ്‌നദൃശ്യങ്ങള്‍ സാമൂഹികമാധ്യമം വഴി പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പോലീസ് പിടിയില്‍. ചെങ്ങന്നൂര്‍ വെണ്ണിക്കര കണുകുഴി നിഥിന്‍ ഭവനില്‍ നന്ദു(ബിവിന്‍-21)വാണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. ചെങ്ങന്നൂരില്‍ ചെരിപ്പുവ്യാപാരശാലയിലെ ജോലിക്കാരനായ ബിവിന്‍ സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് കുളത്തൂപ്പുഴ സ്വദേശിയായ കുട്ടിയെ പരിചയപ്പെടുന്നത്. വീഡിയോ കോളിലൂടെ സൗഹൃദം തുടര്‍ന്ന് ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തെറ്റിപ്പിരിഞ്ഞതോടെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തുക ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി അധ്യാപികയോട് വിവരങ്ങള്‍ പങ്കുവെക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം കേസെടുത്ത കുളത്തൂപ്പുഴ പോലീസ് ചെങ്ങന്നൂരില്‍നിന്നാണ് ബിവിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

തിരുവനന്തപുരം: മുസ്‍ലിം ലീഗ് യുഡിഎഫ് വിട്ടുപോകുമെന്ന് ഒരു ഘട്ടത്തിലും വിശ്വസിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുസ്‍ലിം ലീഗിനെ ക്ഷണിച്ച ആളുകളുടെ തലയ്ക്കു സുഖമില്ലാത്തതു കൊണ്ടാണ് ക്ഷണിച്ചതെന്ന് സുധാകരൻ പരിഹസിച്ചു. സംസ്ഥാനത്ത് ഇത്രയും കിരാതമായ ഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ ഒന്നിച്ചു പോകാൻ മുസ്‍ലിം ലീഗ് തയാറാകില്ലെന്ന് ഉറപ്പാണെന്നും സുധാകരൻ വ്യക്തമാക്കി. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം വിവാദങ്ങൾക്കൊടുവിൽ മുസ്‍ലിം ലീഗ് നിരസിച്ച സാഹചര്യത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‍ലിം ലീഗ് പങ്കെടുക്കില്ല ‘മുസ്‍ലിം ലീഗ് പോകുമെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിച്ചിട്ടില്ല. ഈ ക്ഷണിച്ച ആളുകൾക്ക് തലയ്ക്കു സുഖമില്ലാത്തതുകൊണ്ടാ മുസ്‍ലിം ലീഗിനെ ക്ഷണിച്ചത്. യുഡിഎഫിൽ എത്ര വർഷത്തെ പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‍ലിം ലീഗ്. അവർ ഞങ്ങളെ വിട്ടു പോകുമോ? സംസ്ഥാനത്ത് ഇത്രയും കിരാതമായ ഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ ഒന്നിച്ചു പോകാൻ മുസ്‍ലിം ലീഗ് തയാറാകുമോ? ഇല്ലെന്നു ഞങ്ങൾക്ക് അറിയാം. മുസ്‍ലിം ലീഗിന്റെ ആത്മാർഥതയെ…

Read More

ആലപ്പുഴ: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇരമത്തൂര്‍ മീനത്തേരില്‍ അനില്‍കുമാര്‍ (47) ആണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്. നവംബര്‍ ഒന്നിനു വൈകീട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി പിന്തുടര്‍ന്ന പ്രതി വിദ്യാര്‍ഥിനിയുടെ കൈയില്‍ കടന്നുപിടിച്ച് അടുത്തുള്ള ഇടവഴിയിലേക്കു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.പെണ്‍കുട്ടി ഓടിരക്ഷപ്പെടുകയും വീട്ടില്‍ വിവരം അറിയിക്കുകയും ചെയ്തു. മാതാപിതാക്കള്‍ മാന്നാര്‍ പോലീസില്‍ പരാതിനല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

Read More

ചെന്നൈ: സ്റ്റേറ്റ് ബസിൽ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാർത്ഥികളെ ബസ് തടഞ്ഞ് അടിച്ചതിന് നടിയും അഭിഭാഷകയും ബി.ജെ.പി നേതാവുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ. ചെന്നൈയിലെ കെറുമ്പാക്കത്ത് കഴിഞ്ഞദിവസമാണ് സംഭവം. കുൺട്രത്തൂർ നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന സ്റ്റേറ്റ് ബസിലാണ് രഞ്ജന നാച്ചിയാരുടെ അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. ബസിൽ വിദ്യാർത്ഥികൾ അപകടകരമായ രീതിയിൽ യാത്രചെയ്യുന്നത് ആ വഴി കാറിൽ പോകുകയായിരുന്ന രഞ്ജനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ബസ് തടയുകയായിരുന്നു. ഇതിനിടെ ഇറങ്ങാൻ കൂട്ടാക്കാതിരുന്ന വിദ്യാർത്ഥികളിലൊരാളെ അവർ അടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് രഞ്ജന അറസ്റ്റിലായത്. വിദ്യാർത്ഥികൾ ഈ രീതിയിൽ യാത്രചെയ്യുന്നത് നിങ്ങൾക്ക് തടയാമായിരുന്നില്ലേ എന്ന് രഞ്ജന ഡ്രൈവറോട് ചോദിക്കുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം. മാങ്കാട്ട് പോലീസാണ് രഞ്ജനയെ അവരുടെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപദ്രവിച്ചതിനും ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Read More

ചെന്നൈ: ഉക്കടം സ്ഫോടനകേസിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. താഹ നസീർ( 27) എന്നയാളാണ് അറസ്റ്റി‌ലായത്. കോയമ്പത്തൂരിലെ കാർ സർവീസ് സെന്ററിൽ പെയിന്റർ ആണ് ഇയാൾ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. കഴിഞ്ഞ വർഷം ഒക്ടോബർ 23 നാണ് കോയമ്പത്തൂർ ഉക്കടം കോട്ടെ സംഗമേശ്വർ ക്ഷേത്രത്തിന് സമീപം സ്ഫോടനം ഉണ്ടായത്. സ്ഫോടകവസ്തുക്കളും എൽപിജി സിലിണ്ടറുകളും നിറച്ച കാർ ക്ഷേത്രത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസിൽ ആറു പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീൻ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടാണ് ആക്രമണം നടത്തിയതെന്നാണ് എൻഐഎ കണ്ടെത്തൽ. ഇയാളെ സഹായിക്കുകയും ആക്രമണത്തിന്റെ ആസൂത്രണത്തിൽ പങ്കാളികളാവുകയും ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദ് തൽഹ, ഫിറോസ് , റിയാസ്, അഫ്സർ ഖാൻ, നവാസ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിരുന്നു.

Read More

മനാമ: കഴിഞ്ഞ MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ മൈത്രി പ്രസിഡൻറ്‌ നൗഷാദ് മഞ്ഞപ്പാറയുടെ മകൾ നാഫിയ നൗഷാദിനെ മൈത്രി ബഹ്‌റൈൻ മോമെന്റോ നൽകി ആദരിച്ചു. ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ഹാളിൽവെച്ച് മൈത്രി വൈസ് പ്രസിഡന്റ് സക്കീർഹുസൈന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകൻ കെ.ടി സലിം ഉദ്ഘാടനം നിർവഹിച്ചു തുടർന്ന് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോക്ടർ സായി ഗിരിധർ നാഫിയക്ക് മൊമെന്റോ നൽകി, ഹോസ്പിറ്റൽ ചീഫ് കൺസൽട്ടൻറ് ഡോക്ടർ ബിജു മോസസ്സ് ഡയബറ്റിക് ബോധവൽക്കരണ ക്ലാസ്സെടുത്തു. മൈത്രി ചീഫ് കോഓർഡിനേറ്റർ നവാസ് കുണ്ടറ ആമുഖ പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവർത്തകരായ എബ്രഹാം ജോൺ,ഗഫൂർ കയ്പമംഗലം, സുൽഫിക്കർ കബീർ (ഹോസ്പിറ്റൽ ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജർ), ചെമ്പൻ ജലാൽ, ഷംസ് കൊച്ചിൻ, ബദറുദ്ദീൻ പൂവാർ നിസാർ കുന്നം കുളത്തിങ്കൾ, നിസാർ കൊല്ലം, സിബിൻ സലിം, ഷിബു പത്തനംതിട്ട, രാജീവ് വെള്ളിക്കോത്ത്, സൽമാനുൽ ഫാരിസ്, .റംഷാദ് അയലക്കാട്, ബിനു കുന്നംതാനം,…

Read More

കോഴിക്കോട്∙ സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‍ലിം ലീഗ് പങ്കെടുക്കില്ല. പ്രത്യേക യോഗം ചേരാതെയാണു വിഷയത്തിൽ ലീഗ് തീരുമാനമെടുത്തത്. പലസ്തീൻ ഐക്യദാർഢ്യം ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്നും ആരു വിളിച്ചാലും പങ്കെടുക്കാമെന്നുള്ളതാണ് നിലപാട് എന്നുമായിരുന്നു ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രതികരണം. പ്രസ്താവന പുറത്തുവന്ന ഉടൻ തന്നെ സിപിഎം ലീഗിനെ റാലിയിലേക്കു ക്ഷണിക്കുകയായിരുന്നു.  സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണം ലഭിച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഫോണിലൂടെയാണ് ക്ഷണം ലഭിച്ചത്. പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോഴിക്കോട്ട് നടക്കുന്ന മുതിർന്ന നേതാക്കളുടെ കൂടിയാലോചനയിൽ തീരുമാനമെടുക്കുമെന്നുമായിരുന്നു സലാം പറഞ്ഞത്. സിപിഎം റാലിയിൽ പങ്കെടുക്കാനുള്ള താൽപര്യം ഇ.ടി.മുഹമ്മദ് ബഷീർ വ്യക്തമാക്കിയതോടെ വെട്ടിലായത് യുഡിഎഫാണ്. മുന്നണിമാറ്റ ചർച്ചകളോ മറ്റു വിഷയങ്ങളോ ഒന്നും നിലവിലില്ലാത്ത സാഹചര്യത്തിൽ ഇ.ടി.മുഹമ്മദ് ബഷീറിനെ പോലെ മുതിർന്ന നേതാവ് സിപിഎം വിളിച്ചാൽ പോകുമെന്ന് അങ്ങോട്ടു കയറി പറഞ്ഞതിന്റെ അമ്പരപ്പിലായിരുന്നു കോൺഗ്രസ്. ഈ മാസം 11നു കോഴിക്കോടു നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി…

Read More

തിരുവനന്തപുരം: നൈറ്റ് ലൈഫിന് തുറന്ന് കൊടുത്തതിന് പിന്നാലെ തിരുവനന്തപുരം മാനവീയം വീഥിയില്‍ കൂട്ടത്തല്ല്. പൂന്തുറ സ്വദേശിയായ യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷത്തിനിടെ യുവാക്കളുടെ സംഘം ഇതിന് ചുറ്റും നിന്ന് നൃത്തം വച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍, പൂന്തുറ സ്വദേശിയായ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി അറിയാന്‍ സാധിച്ചു. മര്‍ദനമേറ്റ യുവാവിനെയും അക്രമികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമാണോ അതോ ക്രിമിനല്‍ സംഘമാണോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. മാനവീയം വീഥിയില്‍ രാത്രി ലൈഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ പലപ്പോഴായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആരും പൊലീസിനെ പരാതിയുമായി സമീപിക്കുന്നില്ല. പലപ്പോഴും മദ്യപസംഘങ്ങളും ലഹരിമാഫിയയും…

Read More

മാനന്തവാടി∙ വയനാട്ടിൽ ആനക്കൊമ്പുമായി ആറംഗസംഘം വനം വകുപ്പിന്റെ പിടിയിൽ. കർണാടകയിൽ നിന്ന് എത്തിച്ച ആനക്കൊമ്പാണ് പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും പിടികൂടിയത്. പിടിയിലായവരിൽ കർണാടക സ്വദേശികളും വയനാട്ടുകാരുമുണ്ട്. വനംവകുപ്പിന്റെ ഇന്റലിജൻസ്, ഫ്ലയിങ് സ്ക്വാഡ് സംഘങ്ങൾ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

Read More

വയനാട്: മേപ്പാടിയിൽ എളമ്പിളേരിയിൽ ഉണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തോട്ടം തൊഴിലാളിയായ കുഞ്ഞവറാൻ (58) ആണ് ദാരുണമായി മരിച്ചത്. രാവിലെ പണിക്കു പോയ ഇയാൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. രാവിലെ ഏഴ് മണിക്കും 7.30-നും ഇടയിൽ ജോലിക്ക് പോകുന്നതിനിടെയാണ് വഴിയോരത്തുവെച്ച് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സ്ഥലമാണ് എളമ്പലേരി. ഏലത്തോട്ടങ്ങൾ ധാരളമുള്ള സ്ഥലമാണ് ഇത്. കുഞ്ഞവറാൻ നടന്നു പോകുമ്പോൾ ട്രാൻസ്‌ഫോർമറിനടുത്തുവെച്ച് ആന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

Read More