- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
തൃശൂർ: ഉപഭോക്താവിൽ നിന്നും അമിത വില ഈടാക്കിയ ടെക്സ്റ്റൈൽ ഉടമയ്ക്ക് 15,000 രൂപ പിഴ. ഉപഭോക്തൃ പരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്. തൃശൂർ എംജി റോഡിലെ ടെക്സൈറ്റൽ ഷോപ്പ് ഉടമയ്ക്കാണ് പിഴ ചുമത്തിയത്. 15,000 രൂപ പിഴയും ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്ക് 20,000 രൂപയും അടയ്ക്കണമെന്നാണ് നിർദ്ദേശം. അടിവസ്ത്രം വാങ്ങിയതിനാണ് ഷോപ്പ് ഉടമ ഉപഭോക്താവിൽ നിന്നും അധിക വില ഈടാക്കിയത്. 2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരി കടയിൽ നിന്ന് 175 രൂപയ്ക്ക് ഒരു അടിവസ്ത്രം വാങ്ങി. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ ശേഷം പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന എംആർപി 140 രൂപയാണെന്ന് കണ്ടു. തുടർന്നാണ് ഇവർ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. എന്നാൽ, പരാതിക്കാരി തെറ്റായ ബില്ലും തെറ്റായ ഉത്പന്നവുമാണ് ഹാജരാക്കിയത് എന്നായിരുന്നു കടയുടമ അറിയിച്ചത്. എന്നാൽ, പരിശോധന നടത്തിയപ്പോൾ രണ്ട് സ്റ്റിക്കറുകൾ ഉണ്ടെന്ന് കണ്ടെത്തി. ഇതിൽ ഒന്നിൽ എംആർപി 175 രൂപയും മറ്റൊന്ന് 140 രൂപയുമാണ് രേഖപ്പെടുത്തിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങൾക്കും…
പാലക്കാട്: തൃത്താല കണ്ണനൂരിലെ ഇരട്ടക്കൊലക്കേസില്‍ പ്രതി മുസ്തഫയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. രണ്ടുപേരെയും കൊലപ്പെടുത്തിയത് മുസ്തഫയാണെന്നാണ് പോലീസിന്റെ പ്രതികരണം. അതേസമയം, ഇരട്ടക്കൊലയ്ക്ക് പിന്നിലെ കാരണമെന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ടുപേരെയും കൊലപ്പെടുത്തിയത് സുഹൃത്തായ മുസ്തഫയാണെന്നായിരുന്നു പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. ഇയാളെ കേസില്‍ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ രൂപവത്കരിച്ചതായും അദ്ദേഹം അറിയിച്ചു. കൊണ്ടൂര്‍ക്കര പറമ്പില്‍ അന്‍സാര്‍(25) കാരക്കാട് തേനോത്ത് പറമ്പില്‍ കബീര്‍(27) എന്നിവരാണ് തൃത്താല കണ്ണനൂരില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കേസില്‍ ഇവരുടെ സുഹൃത്തായ മുസ്തഫയെയാണ് പോലീസ് പിടികൂടിയത്. പ്രതിയായ മുസ്തഫ കബീറിനെയാണ് ആദ്യം കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികസൂചന. കബീറിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അന്‍സാറിനെ വെട്ടിപരിക്കേല്‍പ്പിച്ചതെന്നും കരുതുന്നു. അതേസമയം, ഇരട്ടക്കൊലയിലേക്ക്…
തൊടുപുഴ: മുസ്‌ലിം ലീഗിന് പിന്നാലെ നടന്ന് സിപിഎം നാണംകെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലീഗിന്റെ തീരുമാനം പുറത്ത് വന്നതോടെ യു.ഡി.എഫിന്റെ കരുത്തും ഘടകകക്ഷികൾ തമ്മിലുള്ള പരസ്പര ബന്ധവും എത്രത്തോളമുണ്ടെന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. ഇല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും വരൂ വരൂവെന്ന് പറഞ്ഞ് സിപിഎം എന്തിനാണ് ലീഗിന് പിന്നാലെ നടക്കുന്നതെന്ന് സതീശൻ ചോദിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫിന് ആത്മവിശ്വാസം നഷ്ടമായതും ജനങ്ങൾ എതിരാണെന്ന് ബോധ്യമായതും ജനക്കൂട്ടത്തിൽ വിചാരണ ചെയ്യപ്പെടുമെന്ന് മനസിലായതും കൊണ്ടാണ് യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ ലീഗിന് പിന്നാലെ നടക്കുന്നത്. ഏക സിവിലിൽ കോഡ് സെമിനാറിലേക്കും സിപിഎം ലീഗിനെ ക്ഷണിച്ചിരുന്നു. പരിപാടി നല്ലതാണെന്നും കോൺഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് പങ്കെടുക്കില്ലെന്നും ലീഗ് കൃത്യമായ മറുപടി നൽകിയിരുന്നു. വീണ്ടും കോൺഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് ലീഗിനെ വിളിക്കാൻ പോയി സിപിഎം നാണംകെട്ടു. കോൺഗ്രസും ലീഗും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോൾ കോൺഗ്രസ്- ലീഗ് ബന്ധത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും ഇല്ല. എല്ലാ പൊതുതീരുമാനങ്ങളും…
പ്രചാരണത്തിനിടെ ബിജെപി നേതാവിനെ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തി; പിന്നിൽ മാവോയിസ്റ്റുകളെന്ന് സംശയം
റായ്പൂർ: ഛത്തീസ്‌ഗഡിൽ തിരഞ്ഞെടുപ്പിന് മൂന്നുനാൾ മാത്രം ശേഷിക്കെ, ബിജെപി നോവിനെ കൊലപ്പെടുത്തി. പിന്നിൽ മാവോയിസ്റ്റുകളെന്ന് സംശയം. ബിജെപിയുടെ നാരായൺപൂർ ജില്ലാ യൂണിറ്റ് വൈസ് പ്രസിഡന്റായ രത്തൻ ദുബേയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ജില്ലയിലെ കൗശൽനാർ മേഖലയിലാണ് സംഭവം. സില്ല പഞ്ചായത്ത് പ്രതിനിധിയാണ് ദുബേ. കൗശൽനറിൽ പ്രചാരണത്തിന് വേണ്ടി പോയതായിരുന്നു ദുബെ. മഴു കൊണ്ടാണ് ദുബെയെ കൊലപ്പെടുത്തിയത്. അടുത്തിടെ തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നവർക്കെതിരെ മാവോയിസ്റ്റുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കെതിരെ രണ്ടു ദിവസം മുൻപ് മാവോയിസ്റ്റുകൾ ലഘുലേഖകൾ പുറത്തിറക്കിയിരുന്നു. കൊലപാതകം അന്വേഷിക്കാൻ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. കൊലപാതകത്തെ ബിജെപി നേതാവ് ഓം മാഥുർ അപലപിച്ചു. ഭീരുത്വം നിറഞ്ഞ ഈ പ്രവർത്തിയെ പാർട്ടി അപലപിക്കുന്നു, അദ്ദേഹം എക്‌സിൽ കുറിച്ചു. ഒക്ടോബർ 20 ന് ബിജെപി പ്രവർത്തകൻ ബിർജു തരമിനെ ശർഖേഡ ഗ്രാമത്തിൽ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. രണ്ടുഘട്ടങ്ങളിലായാണ് ഛത്തീസ്‌ഗഡിൽ തിരഞ്ഞെടുപ്പ്. നവംബർ 7 നും 17 നും. നവംബർ 7 ന് വോട്ടെടുപ്പ് നടക്കുന്ന 20…
സിഖുകാർ എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്; നവംബർ 19ന് എയർഇന്ത്യ വിമാനങ്ങൾ പറക്കാൻ അനുവദിക്കില്ല; ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്
ന്യൂഡൽഹി: നവംബർ 19-ന് എയർ ഇന്ത്യ വിമാനങ്ങൾ പറക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുർപത്വന്ദ് സിങ് പന്നൂ. ജീവന് ആപത്തുണ്ടായേക്കുമെന്നതിനാൽ സിഖുകാർ നവംബർ 19 മുതൽ എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്നും ഭീഷണി സന്ദേശത്തിൽ ഇയാൾ പറഞ്ഞു. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നവംബർ 19-ന് അടഞ്ഞുകിടക്കുമെന്നും ഭീഷണിയുണ്ട്. വിമാനത്താവളത്തിന് ഖലിസ്ഥാൻ വിഘടനവാദി നേതാക്കളായ ബിയന്ത് സിങ്ങിന്റെയും സത്വന്ദ് സിങ്ങിന്റെയും പേരിടുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. സിഖ് വിഭാഗം നേരിടുന്ന അടിച്ചമർത്തലുകൾക്ക് അന്നേ ദിവസം മറുപടി നൽകുമെന്നാണ് ഭീഷണി. ഹമാസ് നടത്തിയതുപോലെ ഇന്ത്യയിൽ ആക്രമണം നടത്തുമെന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ആക്രമിക്കുമെന്നും നേരത്തെ ഗുർപത്വന്ദ് സിങ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പന്നൂനെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു.
തിരുവനന്തപുരം: സ്മാർട്ട്‌സിറ്റി പദ്ധതിക്ക് കീഴിൽ കെ.ആർ.എഫ്.ബിക്ക് നിർമ്മാണ ചുമതലയുള്ള 38 നഗര റോഡുകൾ മാർച്ചിൽ പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കാൻ തീരുമാനം. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. പ്രത്യേക ഷെഡ്യൂൾ തയാറാക്കി ഓരോ റോഡുകളുടെയും പ്രവൃത്തി ക്രമീകരിക്കും. പ്രവൃത്തികളുടെ ഏകോപനത്തിന് വകുപ്പ് സെക്രട്ടറി കെ. ബിജുവിനെ യോഗം ചുമതലപ്പെടുത്തി. കെ.എസ്.ഇ.ബി, വാട്ടർ അഥോറിറ്റി, ടെലികോം തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ഏകോപിപ്പിക്കും. പ്രവൃത്തി നടക്കുമ്പോൾ ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ളവയും സെക്രട്ടറിതല യോഗം ചേർന്ന് തയ്യാറാക്കും. ട്രാഫിക് പ്ലാൻ ഉൾപ്പെടെ തയ്യാറാക്കി പ്രവൃത്തി പൂർത്തീകരിക്കും. പ്രവൃത്തി പരിശോധിക്കുന്നതിന് മന്ത്രിതലത്തിൽ ഓരോ മാസവും യോഗം ചേരും. 10 റോഡുകൾ സ്മാർട്ട് റോഡുകളായി വികസിപ്പിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയാക്കി. അതോടൊപ്പം 28 റോഡുകൾ നവീകരിക്കുന്നതിനുള്ള ടെണ്ടർ നടപടികളും പൂർത്തിയാക്കി. പ്രവൃത്തി പൂർത്തിയാക്കുന്നതിന് വകുപ്പുകളുടെ എല്ലാം ഏകോപനം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. കൺസൾട്ടന്റ്,…
കൊച്ചി: കൊച്ചിയിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഉദ്യോഗസ്ഥന് ആദരവ് അറിയിച്ച് നാവികസേന. ഗ്രൗണ്ട് ക്രൂവായ മധ്യപ്രദേശ് സ്വദേശി ജോഹീന്ദറാണ് മരിച്ചത്. കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത് മെയിന്റനൻസ് ജോലികൾക്കിടയിലാണ് അപകടമുണ്ടായത്. നാവികസേനയിലെ ഏറ്റവും പഴക്കമേറിയ ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ഐഎൻഎസ് ഗരുഡയുടെ റൺവേയിലായിരുന്നു അപകടം സംഭവിച്ചത്. മെയിന്റനൻസ് ജോലിക്കിടയിൽ റൺവേയിലൂടെ നീങ്ങവെ ഹെലികോപ്റ്റർ അപകടത്തിൽ പെടുകയായിരുന്നു. റൺവേയിലുണ്ടായിരുന്ന ജോഹീന്ദർ അപകടത്തിൽ പെടുകയായിരുന്നു. കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം; ഒരാൾ മരിച്ചു ഹെലികോപ്പ്റ്ററിനുള്ളിലുളളിൽ ഉണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾക്ക് ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. പരിക്കേറ്റ നാവികരെ നാവികാസ്ഥാനത്തുള്ള സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷിക്കാൻ ബോർഡ് ഓഫ് എൻക്വയറിക്ക് ഉത്തരവിട്ടിട്ടതായും നേവി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
കെട്ടിടത്തിൽ നിന്നും വീണ് മരിച്ച തൊഴിലാളിയുടേത് കൊലപാതകമെന്ന് സംശയം; മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു
തിരുവനന്തപുരം: കെട്ടിടത്തിൽ നിന്നും വീണ് മരിച്ച തൊഴിലാളിയുടേത് കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന. 20 മാസം മുൻപ് മരിച്ച മൈലച്ചൽ സ്വദേശി തോമസ് അഗസ്റ്റിനാഥിന്റെ മൃതദേഹമാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കല്ലറ തുറന്ന് പുറത്തെടുത്ത് പരിശോധന നടത്തിയത്. 2022 ഫെബ്രുവരി അഞ്ചിനാണ് കോൺക്രീറ്റ് തൊഴിലാളിയായ തോമസ് കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചത്. അപകടമരണമെന്ന് പറഞ്ഞ് അന്ന് പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടർന്നാണ് കോടതിയുടെ നിർദേശം. അപകടം കഴിഞ്ഞ് ഒരാഴ്ചയോളം തോമസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ആ സമയത്ത് അദ്ദേഹം കുടുംബാംഗങ്ങളോട് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു. തോമസ് കുടുംബാംഗങ്ങളോട് ഇക്കാര്യം പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് പൊലീസിന് കൈമാറിയിരുന്നു. എന്നാൽ പൊലീസ് അക്കാര്യം അന്വേഷിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കോൺക്രീറ്റ് പണി പൂർത്തിയായ ശേഷം കരാറുകാരന്റെ പ്രത്യേക നിർദേശ പ്രകാരമാണ് പണി നടക്കുന്ന കെട്ടിടത്തിൽ തോമസ് താമസിച്ചത്. അന്ന് അർദ്ധരാത്രിയാണ് കെട്ടിടത്തിന് മുകളിൽ…
കണ്ണൂർ: കണ്ണൂർ വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിൽ വയോധികനായ വീട്ടുടമസ്ഥൻ പൊലിസിന് നേരെ വെച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ചിറയ്ക്കൽ ചിറയ്ക്കു സമീപം വില്ല ലേക് റീ ട്രറ്റ് എന്ന വീട്ടിൽ താമസിക്കുന്ന ബാബു തോമസാണ് അറസ്റ്റിലായത്. വെള്ളിയാഴ്‌ച്ച രാത്രി പത്തു മണിയോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളുടെ മകൻ റോഷനെ പിടികൂടാനെത്തിയതായിരുന്നു പൊലീസ്. കഴിഞ്ഞ മാസം 22 ന് തൊട്ടടുത്ത വീട്ടിലെ തമിഴ് നാട് സ്വദേശിയെ അക്രമിച്ച വധശ്രമ കേസിലെ പ്രതിയാണ് റോഷൻ . സംഭവത്തിനു ശേഷം ഇയാൾ ചിറക്കലിൽ നിന്നും മുങ്ങുകയായിരുന്നു. വളപട്ടണം എസ്‌ഐ നിഥിൻ ഉൾപ്പെടെ അഞ്ചു പൊലിസുകാരാണ് പ്രതിയെ തേടി വീട്ടിലെത്തിയത്. പൊലീസ് വിളിച്ചിട്ടും മുൻ വശത്തെ ഡോർ തുറക്കാത്തതിനാൽ രണ്ടാം നിലയിൽ പൊലീസ് കോവണി വെച്ചു കയറുകയായിരുന്നു. റോഷന്റെ മുറിയിൽ അടച്ചിട്ട കതകിൽ തട്ടി വിളിക്കുന്നതിനിടെ കറന്റ് പോവുകയും പിതാവായ ബാബു ഉമ്മൻ തോമസ് തന്റെ റിവോൾവർ ഉപയോഗിച്ചു മൂന്നുതവണ വെടിവയ്ക്കുകയും ചെയ്തുവെന്നാണ് കേസ്.…
തിരുവനന്തപുരം: വിവാദമായതോടെ ‘നിലാവു കുടിച്ച സിംഹങ്ങള്‍’ ആത്മകഥ പിന്‍വലിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍. പിന്‍വലിക്കാന്‍ പ്രസാധകരോട് നിര്‍ദേശിച്ചതായി എസ് സോമനാഥ് പറഞ്ഞു. പുസ്തകപ്രകാശനത്തിനുള്ള ഷാര്‍ജ റദ്ദാക്കി. മുന്‍ഐഎസ്ആര്‍ഒ ചെയര്‍മാനെതിരെയുള്ള പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് പിന്‍മാറ്റം.ഷാര്‍ജ പുസ്തകോത്സവത്തില്‍ നാളെയായിരുന്നു പ്രകാശന ചടങ്ങ് തീരുമാനിച്ചത്. ഐഎസ്ആര്‍ഒ ചെയര്‍മാനായി താന്‍ എത്തുന്നതു തടയാന്‍ മുന്‍ ചെയര്‍മാന്‍ കെ ശിവന്‍ ശ്രമം നടത്തിയെന്നുള്‍പ്പടെ എസ് സോമനാഥ് പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. പരീക്ഷണങ്ങളും അവലോകനവും നടത്താതെ ധൃതിയിലാണ് ചന്ദ്രയാന്‍ 2 വിക്ഷേപണം നടത്തിയതെന്നും ഇതാണ് പരാജയപ്പെടാനുള്ള കാരണമെന്നും സോമനാഥ് വെളിപ്പെടുത്തുന്നു. ചന്ദ്രയാന്‍ 2 ദൗത്യം ചന്ദ്രനില്‍ ഇറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ സ്വീകരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താതെ തന്നെ അകറ്റി നിര്‍ത്തി. സോഫ്‌റ്റ്വെയറിലെ തകരാറാണ് ലാന്‍ഡിങ് പരാജയപ്പെടാന്‍ കാരണമെന്ന സത്യം തുറന്നു പറയുന്നതിനു പകരം ലാന്‍ഡറുമായുള്ള ബന്ധം സ്ഥാപിക്കാനാകുന്നില്ല എന്നാണ് ചെയര്‍മാന്‍ പ്രഖ്യാപിച്ചത്. അതു കൂടുതല്‍ വിഷമിപ്പിച്ചു.നിരവധി ആരോപണങ്ങളാണ് ഈ പുസ്തകത്തില്‍ മുന്‍ ചെയര്‍മാനെതിരെ സോമനാഥ് ഉന്നയിക്കുന്നത്. തനിക്ക് കിട്ടേണ്ട…
