റായ്പൂർ: ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പിന് മൂന്നുനാൾ മാത്രം ശേഷിക്കെ, ബിജെപി നോവിനെ കൊലപ്പെടുത്തി. പിന്നിൽ മാവോയിസ്റ്റുകളെന്ന് സംശയം. ബിജെപിയുടെ നാരായൺപൂർ ജില്ലാ യൂണിറ്റ് വൈസ് പ്രസിഡന്റായ രത്തൻ ദുബേയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ജില്ലയിലെ കൗശൽനാർ മേഖലയിലാണ് സംഭവം. സില്ല പഞ്ചായത്ത് പ്രതിനിധിയാണ് ദുബേ. കൗശൽനറിൽ പ്രചാരണത്തിന് വേണ്ടി പോയതായിരുന്നു ദുബെ. മഴു കൊണ്ടാണ് ദുബെയെ കൊലപ്പെടുത്തിയത്. അടുത്തിടെ തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നവർക്കെതിരെ മാവോയിസ്റ്റുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കെതിരെ രണ്ടു ദിവസം മുൻപ് മാവോയിസ്റ്റുകൾ ലഘുലേഖകൾ പുറത്തിറക്കിയിരുന്നു. കൊലപാതകം അന്വേഷിക്കാൻ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. കൊലപാതകത്തെ ബിജെപി നേതാവ് ഓം മാഥുർ അപലപിച്ചു. ഭീരുത്വം നിറഞ്ഞ ഈ പ്രവർത്തിയെ പാർട്ടി അപലപിക്കുന്നു, അദ്ദേഹം എക്സിൽ കുറിച്ചു. ഒക്ടോബർ 20 ന് ബിജെപി പ്രവർത്തകൻ ബിർജു തരമിനെ ശർഖേഡ ഗ്രാമത്തിൽ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. രണ്ടുഘട്ടങ്ങളിലായാണ് ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ്. നവംബർ 7 നും 17 നും. നവംബർ 7 ന് വോട്ടെടുപ്പ് നടക്കുന്ന 20 നിയോജക മണ്ഡലങ്ങളിൽ പെടുന്നതാണ് നാരായൺപൂരും.
Trending
- പോലീസുകാരിയെ വധിച്ച കേസ്: ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും
- വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യം
- ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചു
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കടയുടമയ്ക്ക് 3 വര്‍ഷം തടവ്
- റോഡ് വികസനം: ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ അനുമതി തേടി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 515 ഡ്രോണുകളും തകര്‍ത്തു
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഗതാഗത മന്ത്രി അവലോകനം ചെയ്തു
