Author: News Desk

മനാമ: രാ​ജ്യ​ത്തെ മു​ഴു​വ​നാ​ളു​ക​ളും ഇ ട്രാ​ഫി​ക്, ത​വാ​സു​ൽ, ബി ​അ​വെ​യ​ർ ആ​പ്പു​ക​ൾ ആ​ക്​​ടി​വേ​റ്റ്​ ചെ​യ്യണമെന്ന് ആഭ്യന്തര മന്ത്രാലയം ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നു​മു​ദ്ദേ​ശി​ച്ചാ​ണ്​ നി​ർ​ദേ​ശ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

മനാമ: കാൻസർ കെയർ ഗ്രൂപ്പ് നടത്തി വരുന്ന വിവിധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ബഹ്‌റൈൻ സിവിൽ ഡിഫൻസ് സ്റ്റാഫുകൾക്ക് വേണ്ടി മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ സെമിനാറും വർക് ഷോപ്പും സംഘടിപ്പിച്ചു. സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ (പൈലറ്റ്) അലി മുഹമ്മദ് അൽ കബൈസി സ്വാഗതം പറഞ്ഞു. സെമിനാറിൽ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ ക്ലാസ്സെടുത്തു. കാര്യക്ഷമമായ ഒരുക്കങ്ങൾക്കു അദ്ദേഹം സിവിൽ ഡിഫൻസിന് നന്ദി രേഖപ്പെടുത്തി. ഹസ്നിയ കരീമി, ഫാത്തിമ അബ്ദുല്ല എന്നിവരും ഷീ മെഡിക്ക് ഫസ്റ്റ് റെസ്‌പോണ്ടർ ടീം അംഗങ്ങളും പ്രാഥമിക ചികിത്സയുടെ കാര്യങ്ങൾ വിശദീകരിക്കുകയും കാർഡിയോ പൽമിനറി റേസിസിറ്റേഷൻ (സിപിആർ)നൽകുന്ന പ്രായോഗിക രീതി പരിശീലിപ്പിക്കുകയും ചെയ്തു. സ്പെഷലൈസിഡ് നഴ്സിംഗ് സ്പെഷ്യലിസ്റ്റ് ഇസ ഹസ്സൻ വിവിധ കാരണങ്ങളാൽ പലതിനും അടിമപ്പെട്ട് പോകുന്നവരെ എങ്ങിനെ അതിൽ നിന്നും മോചിപ്പിക്കാം എന്നതിൽ വിവരണം നൽകി. സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ്…

Read More

മനാമ: ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നിര്യാതനായി. കരാപ്പുഴ ലീന മൻസിലിൽ രജിത്ത് ഹംസയാണ് മരണപ്പെട്ടത്. 51 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയും അവിടെവച്ച് മരണപ്പെടുകയുമായിരുന്നു. ഓച്ചിറ കൊച്ചുതറ കുടുംബാംഗം ഷാഹിദ രജിത്ത് ആണ് ഭാര്യ. മകൾ അഷിത രജിത്ത്. പിതാവ് വി എ. ഹംസ, മാതാവ് സെലീന ഹംസ. സജിത്ത് ഹംസ, ഡോ. വിജിത്ത് ഹംസ എന്നിവർ സഹോദരങ്ങളാണ്. നവംബർ 7 ന് രാവിലെ 10.30 ന് താഴത്തങ്ങാടി ജുമാ മസ്ജിദിൽ വച്ച് കബറടക്കം നടക്കും.

Read More

ന്യൂഡൽഹി: നേപ്പാളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയിലും അനുഭവപ്പെട്ടു. ഇന്ന് വൈകിട്ട് 4.16 ഓടെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കാഠ്മണ്ഡുവിൽ നിന്ന് 550 കിലേമീറ്റർ അകലെയുള്ള ജജർകോട് ജില്ലയാണ്. മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെടുന്നത്. തുടർച്ചയായി ഉണ്ടാകുന്ന ചലനത്തിൽ നിരവധി നാശനഷ്ടങ്ങളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

Read More

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന കെ എസ് യു പ്രതിഷേധത്തിനിടയിലെ പൊലീസ് നടപടിയെ രൂക്ഷമായി വിമ‍ർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണെന്നും ഒരു പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന ഇവനൊന്നും മക്കളില്ലേ എന്നും സതീശൻ ചോദിച്ചു. പെൺകുട്ടിയെ തല്ലിയ പൊലീസുകാരനെതിരെ നടപടിവേണമെന്നും നടപടിയെടുത്തില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖത്തടിയേറ്റ പെൺകുട്ടിക്ക് സ‍ർജറി വേണ്ടിവരുമെന്നും സതീശൻ പറഞ്ഞു. പൊലീസ് ആക്രമണത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെ.എസ്.യു നേതാക്കളെ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.  അതിനിടെ കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Read More

ദില്ലി: വായുമലിനീകരണം കടുത്ത ദില്ലയില്‍ ജന ജീവിതം കടുത്ത പ്രതിസന്ധിയില്‍. ദീപാവലി കൂടെ എത്തുന്നതോടെ കാര്യങ്ങള്‍ എവിടെ എത്തി നില്‍ക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് ദില്ലി സര്‍ക്കാരിന്‍റെ തീരുമാനം. ദീപാവലിക്ക് ശേഷം 13 മുതൽ 20 വരെ നിരത്തുകളിൽ ഒറ്റ-ഇരട്ട വാഹന നിയന്ത്രണം വീണ്ടും നടപ്പിലാക്കും. 10, 12 ക്ലാസുകൾ ഒഴികെ രാജ്യതലസ്ഥാനത്തുടനീളമുള്ള എല്ലാ സ്കൂളുകളും നവംബർ 10 വരെ അടച്ചിടും. വാഹനം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം വന്നിട്ടുള്ളത്.  രജിസ്ട്രേഷൻ നമ്പറിൻ്റെ അവസാന അക്കം നോക്കി ഒന്നിടവിട്ടുള്ള  ദിവസങ്ങളിലാകും നിയന്ത്രണം ഏര്‍പ്പെടുത്തുക. ബിഎസ് 3 പെട്രോള്‍ വാഹനങ്ങള്‍ക്കും  ബിഎസ് 4 ഡീസൽ വാഹനങ്ങള്‍ക്കുമുളള നിയന്ത്രണം തുടരും, നിയമം ലംഘനത്തിന് 20000 രൂപ പിഴയീടാക്കാനും തീരുമാനമായിട്ടുണ്ട്. അവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളൊഴികെ നിരത്തിലിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വായുമലിനീകരണത്തെ നേരിടുന്നതിനുള്ള ദില്ലി സര്‍ക്കാരിന്‍റെ ഏറ്റവും ശക്തമായ നീക്കമാണ് ഒറ്റ-ഇരട്ട വാഹന നിയന്ത്രണം. നവംബര്‍ 20ന് ശേഷവും ഈ നിയന്ത്രണം തുടരണോ എന്ന…

Read More

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി റിഫ പാലസിൽ കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും പ്രധാനമന്ത്രി അനുസ്മരിച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. നയതന്ത്ര നേട്ടങ്ങളും ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള സംയുക്ത സഹകരണവും ഇരു രാജ്യങ്ങൾക്കും അവരുടെ ജനങ്ങൾക്കും പ്രയോജനപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. അംബാസഡറെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന് വിജയം ആശംസിക്കുകയും ചെയ്തു. രാജ്യത്തിന്റെ സമഗ്രമായ വികസനത്തെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

Read More

മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ മാതൃഭൂമി പത്രത്തിന്റെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്ന എൻ.അശോകനും (നിലവിലെ മാതൃഭൂമി റെപ്റസെന്റീവ്) ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് ആയ എം.വി.ശ്രേയസ് കുമാറിന്റെ സെക്രട്ടറി നന്ദകുമാറിനും ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ സ്വീകരണം നൽകി. മനാമ കെ സിറ്റി ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ ജെ.സി.സി ബഹ്റൈൻ ഘടകം സെക്രട്ടറി നികേഷ് വരാപ്റത്ത് സ്വാഗതം ചെയ്ത പരിപാടിയിൽ പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു. അഥിതികൾക്ക് ഉപഹാരം നല്കലും ഷാൾ അണിയിക്കലും എല്ലാ മെമ്പർമാരും ചേർന്ന് നല്കി. ബഹ്റൈൻ മാതൃഭൂമി ലേഖകൻ അശോക് കുമാർ, ജെ.സി.സ. ബഹ്റൈൻ നേതാക്കളായ ജയരാജ്, ദിനേശൻ, ഷൈജു, സുരേന്ദ്രൻ, സന്തോഷ് മേമുണ്ട, ജയപ്രകാശ്, പവിത്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. എൻ. അശോകനും നന്ദ കുമാറും സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് സംസാരിച്ചു. ജിബിൻ, സുരേഷ്, വിപിൻ, വിജേഷ്, വിനോദൻ, ശശി, സുരേഷ് ബാബു, രാജൻ, സുരേഷ്. പി.ടി തുടങ്ങിയവർ…

Read More

മ​നാ​മ: ബ​ഹ്‌​റൈ​ൻ റോ​യ​ൽ ഇ​ക്വ​സ്‌​ട്രി​യ​ൻ ആ​ൻ​ഡ് എ​ൻ​ഡ്യൂ​റ​ൻ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ണ​റ​റി പ്ര​സി​ഡ​ന്റും മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും യു​വ​ജ​ന​കാ​ര്യ​ത്തി​നു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​നി​ധി​യു​മാ​യ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ 2023-24 സീ​സ​ൺ എ​ൻ​ഡു​റ​ൻ​സ് റൈ​ഡി​ൽ പ​ങ്കെ​ടു​ത്തു.ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ൻ​ഡു​റ​ൻ​സ് വി​ല്ലേ​ജിൽ ബഹ്‌റൈൻ റോയൽ ഇക്വസ്‌ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷനാണ് മ​ൽ​സ​രം സംഘടിപ്പിച്ചത്‌. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യ​ൺ​മെ​ന്റ് വൈ​സ് പ്ര​സി​ഡ​ന്റ്, ശൈ​ഖ് ഫൈ​സ​ൽ ബി​ൻ റാ​ഷി​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും പ​​ങ്കെ​ടു​ത്തു. 120 കി​ലോ​മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വി​ജ​യി​ച്ച ടീം ​വി​ക്ടോ​റി​യ​സി​ൽ ശൈ​ഖ് ഇ​സ ബി​ൻ ഫൈ​സ​ൽ ബി​ൻ റാ​ഷി​ദ് ആ​ൽ ഖ​ലീ​ഫ​യും അം​ഗ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ​യും ടീ​മം​ഗ​ങ്ങ​ളെ​യും ശൈ​ഖ് നാ​സ​ർ അ​ഭി​ന​ന്ദി​ച്ചു. മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ച്ച അ​ദ്ദേ​ഹം, വ​രാ​നി​രി​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ അ​വ​ർ​ക്ക് വി​ജ​യം ആ​ശം​സി​ച്ചു. https://youtu.be/CfMxbpjaHFM?si=YmWw2iNbEn9nh69C 120 കി​ലോ​മീ​റ്റ​ർ എ​ൻ​ഡു​റ​ൻ​സി​ൽ ടീം ​വി​ക്ടോ​റി​യ​സി​ലെ ജോക്കിമാരായ ഷെയ്ഖ് ഇസ ബിൻ ഫൈസൽ, മുഹമ്മദ് ഖാലിദ് അൽ റുവായ്, സൽമാൻ…

Read More

മനാമ: പരമ്പരാഗത ബഹ്റൈൻ കായിക ഇനങ്ങൾ കോർത്തിണക്കിയുള്ള നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ ആറാമത് പതിപ്പിന് സമാപനമായി. മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും യു​വ​ജ​ന​കാ​ര്യ​ത്തി​നു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​നി​ധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ (എസ്‌സിവൈഎസ്) ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ സമാപന ചടങ്ങിൽ പങ്കെടുത്തു. ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിന്റെ ഔട്ട്‌ഡോർ ഏരിയയിൽ ബഹ്‌റൈൻ ഇൻഹെറിറ്റഡ് ട്രഡീഷണൽ സ്‌പോർട്‌സ് കമ്മിറ്റി (മൗറൂത്ത്) സംഘടിപ്പിച്ച ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയും പങ്കെടുത്തു. https://youtu.be/U_9ncV5TkGk?si=LiaDdkae7if1eFu_ വിജയികളായ ടീമിലെ അംഗങ്ങളെ ഷെയ്ഖ് നാസർ ആദരിച്ചു. 30 അടി പൈതൃക വള്ളങ്ങളുടെ, 3,000 മീറ്ററിൽ കൂടുതലുള്ള കിംഗ്‌സ് കപ്പ് തുഴയൽ മത്സരത്തിനും പരമ്പരാഗത 22 അടി വള്ളങ്ങളുടെ സംയുക്ത ഗൾഫ് മത്സരത്തിനും…

Read More