- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്‍
- ഐസിആർഎഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
- ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
- മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്
- ഷൂസ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് കൈയൊടിച്ചു
- ഷൗക്കത്ത് ജയിക്കണം; മലക്കംമറിഞ്ഞ് അന്‍വര്‍
Author: Starvision News Desk
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ജനങ്ങളിൽ പകയും വെറുപ്പും സൃഷ്ടിച്ച് വർഗീയ ചേരിതിരിവുണ്ടാക്കാനും അതുവഴി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമാണ് മോദി ശ്രമിച്ചത്, ഒരു വിഭാഗത്തെ മുഴുവൻ രാജ്യത്തെ പ്രധാനമന്ത്രി തന്നെ അധിക്ഷേപിച്ചത് ഹീനവും അപകടകരവുമായ നടപടിയാണ്. പ്രധാനമന്ത്രിയുടെ കുറ്റകരമായ ഈ നടപടിക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ കേസ്സെടുക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ പരാതിയിൽ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കമ്മീഷന്‍ പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. കമ്മീഷന്റെ തിരിച്ചറിയല്‍ രേഖയ്ക്കു പകരമായി വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ ദിവസം വോട്ടിംഗിനായി ഉപയോഗിക്കാം. 13 തിരിച്ചറിയല്‍ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്. വോട്ടര്‍ ഐഡി കാര്‍ഡ് (ഇ.പി.ഐ.സി) കൂടാതെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, യൂണിക് ഡിസ്എബിലിറ്റി ഐഡി (യു.ഡി.ഐ.ഡി) കാര്‍ഡ്, സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്-പോസ്റ്റോഫീസ് പാസ്ബുക്ക്, തൊഴില്‍ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, എന്‍.പി.ആര്‍. സ്‌കീമിന് കീഴില്‍ ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, പെന്‍ഷന്‍ രേഖ, എം.പി./എം.എല്‍.എ./എം.എല്‍.സി.ക്ക് നല്‍കിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് പോളിംഗ് സ്റ്റേഷനില്‍ തിരിച്ചറിയലിനായി കൊണ്ടുപോകാവുന്ന രേഖകള്‍. തെരഞ്ഞെടുപ്പ് അധികൃതര്‍ നല്‍കിയ ഫോട്ടോ പതിച്ച അംഗീകൃത വോട്ടര്‍ സ്ലിപ്പ് ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി അംഗീകരിച്ചിട്ടില്ല.
കൊച്ചി: ഡൊമനിക് മാർട്ടിനെ പ്രതിയാക്കി കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഒക്ടോബർ 29ന് രാവിലെ ഒൻപതരയോടെയാണ് യാഹോവ സാക്ഷികളുടെ കൺവെൻഷനിടെ സംറ കൺവെൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ എട്ടുപേരാണ് മരിച്ചത്. 52 പേർക്ക് പരുക്കേറ്റിരുന്നു. സംഭവം നടന്ന അന്നുതന്നെ പ്രതി ഡൊമനിക് മാർട്ടിൻ കീഴടങ്ങിയിരുന്നു.
മനാമ: ബഹ്‌റൈനിലെ പ്രൊഫെഷണൽ ഫുട്‍ബോൾ ടീമായ അൽമിനാർ എഫ് സി ജനറൽ ബോഡി മീറ്റിംഗ് ഉമ്മുൽഹസ്സം ബാങ്കോക്ക് റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ചു, 2024 വർഷത്തേക്കുള്ളഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് ചെയർമാനായ ക്ലബിന്റെ പ്രെസിഡന്റായി നിയാസ് തെയ്യനെയും ജനറൽ സെക്രട്ടറി ആയി മുസ്തഫ, വൈസ് പ്രെസിഡന്റായി മജീദ്, അജ്മൽ എന്നിവരെ തിരഞ്ഞെടുത്തു . ജോയിന്റ് സെക്രട്ടറിമാരായി ഹംസ,ഫായിസ് എന്നിവരും ട്രെഷറർ സ്ഥാനത്തേക്ക് അരുണും നിയമിതനായി . ക്ലബ്ബിന്റെ അഡ്വൈസറി ബോർഡിലേക്ക് ബാങ്കോക്ക് റെസ്റ്റോറന്റ്ഷംസുദീൻ, BDMA ചീഫ്മാസ്റ്റർഷാമിർഖാൻ , അമോഹ ഹിളർ, ,മെഹ്‌റൂഫ് എന്നിവർ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടു. ടീം മാനേജർ സ്ഥാനം കൈവരിക്കുന്നത് അർഷാദ്. ടീമിന്റെ എക്സികുട്ടീവ് അംഗങ്ങൾ , മീഡിയ , പ്രാക്ടീസ് കോഓർഡിനേഷൻ തസ്‌കിതകൾക്കുള്ള സ്ഥാനങ്ങളിലേക്കുംഅംഗങ്ങളെ തിരഞ്ഞെടുത്തു .പ്രസ്തുത പരിപാടിയിൽ അരുൺ സ്വാഗതവും നന്ദി ദിൽഷാബും നിർവഹിച്ചു . തുടർന്ന് അടുത്ത മാസം പങ്കെടുക്കാനിരിക്കുന്ന മീഡിയ വൺടൂർണമെന്റ്സാധ്യതകളും ,ഭാവിയിൽക്ലബ്നടത്താനിരിക്കുന്നസാമൂഹ്യ സേവന പ്രവർത്തനങ്ങളെ കുറിച്ചും ജനറൽ ബോഡിയിൽ സംബന്ധിച്ചു . വരാനിരിക്കുന്ന ടൂർണമെന്റുകളിൽ…
കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ.അജീഷിനെതിരെയും മറ്റൊരാൾക്കെതിരെയുമാണ് കേസ്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഷാഫി പറമ്പിലിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാണ് പരാതി. ഫെയ്സ്ബുക്കിലെ കുറിപ്പാണ് കേസിനാധാരമായത്. കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പരാതി നൽകിയത്. ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയതിനു അഞ്ചോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
കഴക്കൂട്ടം: ബിയര്‍പാര്‍ലറില്‍ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചോളം പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാംപ്രതി, ചിറയിന്‍കീഴ് സ്വദേശി അഭിജിത്ത്(ശ്രീക്കുട്ടന്‍) കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയയാള്‍. 11 പ്രതികളാണ് കേസിലുള്ളത്. അതില്‍ രണ്ടുപേരെ മാത്രമാണ് പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞത്. പിറന്നാള്‍ ആഘോഷിച്ച അക്ബര്‍, ഒന്നാംപ്രതി അഭിജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളുടെ വീടുകളടക്കം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇതില്‍ രണ്ടുപേരെ പോലീസ് പിടികൂടിയതായും വിവരമുണ്ട്. പ്രതികളുടെ മിക്കവരുടെയും ഫോണുകള്‍ ഓഫാണ്. അഭിജിത്താണ് പരിക്കേറ്റവരെയെല്ലാം കുത്തിയതെന്നാണ് പോലീസ് പറയുന്നത്. ചിറയിന്‍കീഴ് സ്റ്റേഷന്‍ പരിധിയില്‍ മുടപുരത്ത് 2021-ല്‍ അജിത് എന്നയാളെ കൊന്ന കേസിലെ ഒന്നാംപ്രതിയാണിയാള്‍. കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം കഴക്കൂട്ടത്തെ ഒരു ജിമ്മില്‍ ട്രെയിനറായിരുന്നു. കസ്റ്റഡിയിലുള്ള ഷമീമില്‍നിന്നു കത്തിവാങ്ങിയാണ് ഇയാള്‍ മറ്റുള്ളവരെ ആക്രമിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ശനിയാഴ്ച രാത്രി 11.30-ഓടെ ടെക്നോപാര്‍ക്കിനു സമീപത്തെ ബിയര്‍ പാര്‍ലറിലാണ് സംഘട്ടനം നടന്നത്. അക്ബറിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനായാണ് കഠിനംകുളം സ്വദേശി ഷെമീമും സംഘവും മദ്യശാലയിലെത്തിയത്. ഈ സമയം കൗണ്ടറിലിരുന്ന് മദ്യപിക്കുകയായിരുന്ന ഏഴംഗസംഘവുമായി ഇവര്‍ ചങ്ങാത്തമായ്. പിന്നീട്…
ന്യൂഡൽഹി: എൻ.ഡി.എ. സ്ഥാനാർഥികൾക്ക് നൽകാൻ വേണ്ടി നൂറുകോടി രൂപയുമായി കേരളത്തിലേക്ക് പുറപ്പെട്ട ഹവാലക്കാരൻ രാജ്യം വിട്ടുവെന്ന ആരോപണവുമായി ദല്ലാൾ നന്ദകുമാർ. ഓരോ സ്ഥാനാർഥിക്കും അഞ്ചു കോടി രൂപ വീതമായിരുന്നുവെന്നും എന്നാൽ സംസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ അയാൾ രാജ്യം വിട്ടെന്നും നന്ദകുമാർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇതുകാരണം പല മണ്ഡലങ്ങളിലും എൻ.ഡി.എ. സ്ഥാനാർഥികൾക്ക് പ്രചാരണത്തിന് വേണ്ട പണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ കൈയിൽ നിന്ന് എൻ.ഡി.എ. സ്ഥാനാർഥി ശോഭ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ വാങ്ങിച്ചുവെന്നും തിരിച്ചു തന്നില്ലെന്നും നന്ദകുമാർ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്നത് എന്ന് അവകാശപ്പെടുന്ന ബാങ്ക് രസീതും അദ്ദേഹം പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. അനിൽ ആന്റണിക്കെതിരേയും അദ്ദേഹം ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൂറു കോടി രൂപയുമായി കേരളത്തിൽ എത്തിയ ഹവാലക്കാരൻ രാജ്യം വിട്ടുവെന്ന് ഡൽഹിയിൽ വെച്ച് അദ്ദേഹം ആരോപിച്ചത്. എന്റെ പണം തരണമെന്ന് ശോഭാ സുരേന്ദ്രന്റെ സന്തത സഹചാരികളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് വരുമ്പോൾ പണം തരാം എന്നാണ്…
തിരുവനന്തപുരം: ജസ്‌ന തിരോധനാക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സി.ബി.ഐ. ചൊവ്വാഴ്ച തിരുവനന്തപുരം സി.ജെ.എം. കോടതിയിലാണ് സി.ബി.ഐ. ഇക്കാര്യം വ്യക്തമാക്കിയത്. ജസ്‌നയുടെ പിതാവ് ഉന്നയിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കാം. ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും കോടതിയില്‍ മുദ്രവെച്ച കവറില്‍ നല്‍കണമെന്നും സി.ബി.ഐ. ആവശ്യപ്പെട്ടു. മെയ് മൂന്നാം തീയതി ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ വിവരങ്ങള്‍ കൈമാറണമെന്നും സി.ബി.ഐ. കോടതിയില്‍ പറഞ്ഞു. ജസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ടിനെതിരേ ജസ്‌നയുടെ പിതാവാണ് കോടതിയെ സമീപിച്ചത്. പലകാര്യങ്ങളും സി.ബി.ഐ അന്വേഷിച്ചില്ലെന്നായിരുന്നു പിതാവ് ജയിംസ് ജോസഫ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ജസ്‌നയുടെ രക്തംപുരണ്ട വസ്ത്രം, അജ്ഞാതസുഹൃത്ത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ അന്വേഷണം നടന്നില്ലെന്നായിരുന്നു പിതാവിന്റെ ആരോപണം. വ്യാഴാഴ്ചകളില്‍ ജസ്‌ന ഒരു പ്രാര്‍ഥനകേന്ദ്രത്തില്‍ പോകാറുണ്ടായിരുന്നു, അവിടെ ജസ്‌നയ്ക്ക് ഒരു അജ്ഞാതസുഹൃത്തുണ്ടായിരുന്നതായും ഇദ്ദേഹം പറഞ്ഞിരുന്നു.
ക്വലാലംപുര്‍: പരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് തകര്‍ന്ന് 10 പേര്‍ മരിച്ചു. പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ (ഇന്ത്യന്‍ സമയം രാവിലെ ഏഴ് മണി) ലുമുത് നാവിക ആസ്ഥാനത്താണ് സംഭവം. 90-ാമത് നാവിക ദിനാഘോഷ പരേഡിനായി പരിശീലനം നടത്തുകയായിരുന്ന ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ച് തകര്‍ന്നത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച റോയല്‍ മലേഷ്യന്‍ നേവി രണ്ട് ഹെലികോപ്റ്ററുകളിലുമുണ്ടായിരുന്ന മുഴുവന്‍ സേനാംഗങ്ങളും മരിച്ചതായി അറിയിച്ചു. മൃതദേഹങ്ങള്‍ ലുമുത് നാവിക ആസ്ഥാനത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും സേന അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപവത്കരിക്കുമെന്നും നാവികസേന കൂട്ടിച്ചേര്‍ത്തു. https://youtu.be/OJ_ptVO9_ds റോയല്‍ മലേഷ്യന്‍ നേവിയുടെ യൂറോകോപ്റ്റര്‍ AS555SN ഫെനാക്, അഗസ്റ്റ-വെസ്റ്റ്‌ലാന്‍ഡ് എ.ഡബ്ല്യു-139 എന്നീ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍ പെട്ടത്. കൂട്ടിയിടിക്ക് ശേഷം അഗസ്റ്റ-വെസ്റ്റ്‌ലാന്‍ഡ് എ.ഡബ്ല്യു-139 ഹെലികോപ്റ്റര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിന്റെ ഇരിപ്പിടത്തിലേക്കും യൂറോകോപ്റ്റര്‍ AS555SN ഫെനാക് സമീപത്തെ നീന്തല്‍ക്കുളത്തിലേക്കുമാണ് തകര്‍ന്നുവീണത്. യൂറോകോപ്റ്ററില്‍ മൂന്നുപേരും അഗസ്റ്റയില്‍ ഏഴുപേരുമാണ് ഉണ്ടായിരുന്നതെന്നും മലേഷ്യന്‍ മാധ്യമങ്ങള്‍…
കണ്ണൂർ: രാഹുൽ ഗാന്ധി പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണമെന്ന് പി.വി.അൻവറിന്റെ വിവാദ പരാമർശത്തെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘‘ രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം, തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചു കിട്ടാതിരിക്കത്തക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി.രാഹുൽഗാന്ധിക്ക് നല്ല മാറ്റം വന്നുവെന്ന് പല സൗഹൃദസംഭാഷണങ്ങളിലും കോൺഗ്രസുകാർ തന്നെ പറഞ്ഞിരുന്നു. അദ്ദേഹം ഇന്ത്യയിലുടനീളം നടന്ന് ധാരാളം അനുഭവമൊക്കെ വന്നുവെന്നാണ് കരുതിയത്. പക്ഷെ ഈ ഘട്ടത്തിൽ അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിനു ചേർന്നതല്ല. രാജ്യത്ത് അതീവ ഗൗരവമായ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ രാഹുൽ ഗാന്ധി ഇവിടെയുണ്ടാകില്ല. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് രാഹുൽ ഗാന്ധിയെപ്പോലൊരാളിൽ നിന്നും ഉണ്ടാകുന്നത് അപക്വമാണ്. കേരളത്തിലെ നേതാക്കൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ആവർത്തിക്കേണ്ട വ്യക്തിയല്ല രാഹുൽ. അതാണ് രാഹുൽ പഴയ പേരിലേക്ക് മാറരുതെന്ന് പറഞ്ഞത്. ആ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’’– മുഖ്യമന്ത്രി പറഞ്ഞു. പേരിനൊപ്പമുള്ള ഗാന്ധി…