Author: Starvision News Desk

കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. തന്നെയും കമ്യൂണിസ്റ്റ് പാർട്ടിയേയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇ.പി പറഞ്ഞു. കാര്യങ്ങൾ അന്വേഷിക്കാതെ മാധ്യമങ്ങൾ ഒപ്പം ചേർന്നെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതുകൊണ്ടാണ് പോളിങ് ദിനംതന്നെ തനിക്ക് വിശദീകരിക്കേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. പലരും വരും കാണും. അതിനെ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു. മനുഷ്യരല്ലേ ഒരുപാട് ശരി ചെയ്യുമ്പോള്‍ കുറച്ച് തെറ്റൊക്കെ പറ്റും. ഇടനിലക്കാരന്‍ നന്ദകുമാറിന് തന്നെ പറ്റിക്കാന്‍ കഴിഞ്ഞിട്ടില്ല. വൈദേകത്തില്‍ ആദായ നികുതി റെയ്ഡ് ഉണ്ടായിട്ടില്ലെന്നും ഇ.പി ചൂണ്ടിക്കാട്ടി. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവരം പാർട്ടിയെ അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് അത് എന്തിനാണ് പാർട്ടിയെ അറിയിക്കുന്നതെന്നായിരുന്നു ഇ.പിയുടെ മറുചോദ്യം. മാധ്യമങ്ങളെ കാണുമ്പോൾ പാർട്ടിയെ അറിയിക്കുന്നില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരെ നടപടിയുണ്ടാകുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്ന് ഇ.പി ആരോപിച്ചു. താൻ സി.പി.എം വിട്ട് ബി.ജെ.പിയിലേക്ക്…

Read More

മനാമ: ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ ഇരുപതാമത് വികാരിയായി മൂന്നുവർഷം സേവനം അനുഷ്ഠിച്ച റവ. ഡേവിഡ് വർഗീസ് ടൈറ്റസിനും കുടുംബത്തിനും ഇടവക യാത്രയയപ്പ് നൽകി. മാർത്തോമാ കോംപ്ലക്സിൽ ഇടവക സഹ വികാരി റവ.ബിബിൻസ് മാത്യൂസ് ഓമനാലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇടവക വൈസ് പ്രസിഡന്റ് ജോൺസൺ ടി തോമസ് സ്വാഗതം പറഞ്ഞു. ഇടവക ട്രസ്റ്റി മാരായ എബ്രഹാം തോമസ് ബിജു കുഞ്ഞച്ചൻ എന്നിവർ ആശംസകൾ അറിയിക്കുകയും ഇടവകയുടെ ഉപഹാരം കൈമാറുകയും ചെയ്തു. ഇടവക അൽമായ ശുശ്രൂഷകരായ റിബു ബേബി മാത്യു, മെൽവിൻ തോമസ് ജോൺ എന്നിവരും പങ്കെടുത്ത യോഗത്തിൽ സെക്രട്ടറി ഷെറി മാത്യൂസ് നന്ദി അറിയിച്ചു. സുനിൽ ജോൺ, ചാക്കോ പി മത്തായി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

Read More

തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾക്കു നൽകേണ്ട ഗ്രേസ് മാർക്ക് നിശ്ചയിച്ചു. സംസ്ഥാനംമുതൽ അന്താരാഷ്ട്രതലംവരെയുള്ള മത്സരങ്ങളിലെ നേട്ടം പരിഗണിച്ച് മൂന്നു മുതൽ 100 മാർക്കുവരെ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അതേസമയം, ചില ദേശീയ കായിക മത്സരങ്ങളിലെ നേട്ടം കണക്കാക്കി, പ്ലസ് വൺ പ്രവേശനത്തിന് ഒന്നോ രണ്ടോ ബോണസ് പോയിന്റ് നൽകിയിരുന്നത് ഒഴിവാക്കി. ഗ്രേസ് മാർക്കുള്ളവർ ഇരട്ട ആനുകൂല്യം നേടുന്നുവെന്ന വിമർശനം കണക്കിലെടുത്താണ് ഈ നടപടി.എട്ടോ ഒമ്പതോ ക്ലാസുകളിലെ ദേശീയ സംസ്ഥാന മത്സരത്തിലെ നേട്ടം പത്താംക്ലാസിൽ പരിഗണിക്കാനുള്ള വ്യവസ്ഥകളും നിർദേശിച്ചു. എട്ടാംക്ലാസിലെ മെറിറ്റുവെച്ചാണ് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതിലോ പത്തിലോ ജില്ലാതലത്തിൽ മത്സരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒമ്പതിലെ മെറിറ്റു വെച്ചാണെങ്കിൽ പത്താംക്ലാസിൽ ജില്ലാ മത്സരത്തിൽ കുറയാത്ത സർട്ടിഫിക്കറ്റ് വേണം. വിവിധ ഇനങ്ങളിൽ പങ്കെടുത്ത് അർഹത നേടിയെങ്കിൽ അവരുടെ ഏറ്റവും കൂടുതലുള്ള മാർക്കു മാത്രമേ പരിഗണിക്കൂ. ഗ്രേസ് മാർക്ക് സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം, ശാസ്ത്രസെമിനാർ, സി.വി. രാമൻ ഉപന്യാസ മത്സരം, ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പ്രസന്റേഷൻ,…

Read More

കോഴിക്കോട്: പണിക്കര്‍ റോഡില്‍ ഓട്ടോ ഡ്രൈവറെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്താണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ശ്രീകാന്തിനെ ഓട്ടോറിക്ഷയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിരവധി കേസുകളില്‍ പ്രതിയാണ് ശ്രീകാന്ത് എന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. അയാളെ ചോദ്യംചെയ്തുവരികയാണ്.

Read More

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി 18 എണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം -ബിജെപി അന്തർധാരയുടെ ഫോർമുലയെന്ന് തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തിരുവനന്തപുരവും തൃശൂരും ആണ് ഡീൽ അനുസരിച്ച് ബിജെപിക്ക് ലഭിക്കുക. ബാക്കി 18 എൽഡിഎഫിനും. ഈ അന്തർധാര കോൺഗ്രസ് പൊളിക്കുമെന്നും, 20 സീറ്റിലും വിജയം നേടുമെന്നും മുരളീധരൻ പറഞ്ഞു.’യുഡിഎഫിന് 100 ശതമാനം വിജയം ഉറപ്പാണ്. തിരുവനന്തപുരവും തൃശൂരും ഉൾപ്പെടെ 20 മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. തൃശൂരിൽ യുഡിഎഫിനെ സംബന്ധിച്ച് യാതൊരു സംശയവുമില്ല. ഞങ്ങൾക്ക് വിജയം ഉറപ്പാണ്. കോസ്റ്റൽ ബെൽറ്റിലൊക്കെ നല്ല ക്യൂവാണ്. അതെല്ലാം യുഡിഎഫിന് തികച്ചും അനുകൂലമാണ്. അതുകൊണ്ട് തൃശൂരിൽ യുഡിഎഫിന് വിജയം ഉറപ്പാണ്.’ – കെ മുരളീധരൻ പറഞ്ഞു.’സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ കാര്യം ഞാനല്ലേ ആദ്യം പറഞ്ഞത്. അപ്പോൾ എല്ലാവരും അത് തമാശയായെടുത്തു. അന്തർധാര വളരെ ശക്തമാണ്. എല്ലാ കാര്യവും മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞ് മാത്രമേ…

Read More