- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
- ബഹ്റൈനില്‍ വിവാഹമോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് 3,000 ദിനാര്‍ നല്കാന് വിധി
Author: Starvision News Desk
മനാമ: കെ.എം.സി.സി ബഹ്റൈൻ വയനാട് ജില്ല കമ്മിറ്റിയുടെ 2024-26 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം ഹരിതം-24 മേയ് രണ്ടിന് രാത്രി ഏഴിന് മനാമ കെ.എം.സി.സി ആസ്ഥാന മന്ദിരത്തിലെ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യ പ്രഭാഷണം നിർവഹിക്കും. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് എ. ഹബീബ് റഹ്മാൻ ഉദ്ഘാടനം നിർവഹിക്കും. ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ വയനാട് ജില്ലയിൽ മുഖമുദ്ര പതിപ്പിച്ച വയനാട് ജില്ല കമ്മിറ്റി നിരവധി കർമപദ്ധതികളുമായാണ് പ്രവർത്തന ഉദ്ഘാടനത്തിലേക്ക് പ്രവേശിക്കുന്നത്. അഞ്ഞൂറിൽ പരം ആളുകൾ പങ്കെടുക്കുന്ന വിപുലമായ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബഹ്റൈനിലെ മത സാമൂഹിക സാംസ്കാരിക മേഖലയിലുള്ള പ്രഗത്ഭരും സംബന്ധിക്കും. ഇതോടനുബന്ധിച്ച് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീൻ വെള്ളികുളങ്ങര, സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര, ജില്ല പ്രസിഡന്റ് റിയാസ് പന്തിപൊയിൽ, ജനറൽ സെക്രട്ടറി ആർ.കെ. ഷമീം കുഞ്ഞോം, ട്രഷറർ…
മനാമ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) ദുരുപയോഗം നിയന്ത്രിക്കാനുള്ള നിയമത്തിന് ശൂറ കൗൺസിലിന്റെ അംഗീകാരം. നിയമലംഘകർക്ക് മൂന്ന് വർഷത്തിൽ കുറയാത്ത തടവോ 2,000 ദീനാർ വരെ പിഴയോ ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമം. മാനുഷിക ഇടപെടലോ വിലയിരുത്തലോ ആവശ്യമായ തീരുമാനങ്ങളെടുക്കുന്നതിന് എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാൽ 1,000 ദീനാർ വരെ പിഴ ചുമത്തും. സ്വകാര്യതയിലേക്ക് കടന്നുകയറുകയും വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുകയും സാമൂഹിക മൂല്യങ്ങൾ ലംഘിക്കുകയും ചെയ്യുന്ന എ.ഐ സിസ്റ്റങ്ങൾ പ്രോസസ് ചെയ്യുകയോ പ്രോഗ്രാം ചെയ്യുകയോ ചെയ്താൽ പിഴ 2,000 ദീനാർ വരെയായിരിക്കും. ലൈസൻസ് ഇല്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ വികസിപ്പിച്ചാൽ നിയമലംഘകന് 1,000 ദീനാറിനും 10,000 ദീനാറിനും ഇടയിൽ പിഴ ചുമത്തും. അശാന്തി സൃഷ്ടിക്കുക, രാഷ്ട്രീയ അസ്വസ്ഥത, അട്ടിമറി, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആഹ്വാനം എന്നിവക്കായി എ.ഐ ഉപയോഗിക്കാൻ ശ്രമിച്ചാൽ മൂന്ന് വർഷത്തിൽ കുറയാതെ ജയിൽ ശിക്ഷ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ, സ്ഥാപനം സ്ഥിരമായോ അല്ലെങ്കിൽ കോടതി നിശ്ചയിക്കുന്ന കാലയളവിലേക്കോ അടച്ചുപൂട്ടും. മനുഷ്യാവകാശ കമ്മിറ്റി വൈസ് ചെയർമാൻ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് ഭാഷ്യം. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ മോശമായി പെരുമാറിയതിനാലാണ് മേയർ ഇടപെട്ടതെന്നും പൊലീസ് പറയുന്നു. യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും. യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്റെ നിഗമനം. പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ടിഡിഎഫ്, കെഎസ്ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കന്റോൺമെന്റ് സ്റ്റേഷനിലേക്കും ഇന്ന് മാർച്ച് നടത്തും.
തിരുവനന്തപരും: അന്തിമ കണക്ക് വരുമ്പോഴും പോളിങ് ശതമാനത്തിൽ കുറവുതന്നെ. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്ങാണ് നടന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77,478 പേരാണ് വോട്ടുയന്ത്രങ്ങള്‍ വഴി സമ്മതിദാനാവകാശം വിനിയോഗിച്ചത്. 85 വയസ്സിന് മുകളില്‍ പ്രായമായവര്‍, ഭിന്നശേഷി വോട്ടര്‍മാര്‍, കോവിഡ് ബാധിതര്‍, അവശ്യസേവന വിഭാഗങ്ങളിലെ ജോലിക്കാര്‍ എന്നിവർ ഉൾപ്പെടുന്ന ആബ്സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടുണ്ടായിരുന്നു. വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയവരും അവശ്യസേവനവിഭാഗങ്ങള്‍ക്കായി ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളിലെത്തി (വി.എഫ്.സി) വോട്ട് രേഖപ്പെടുത്തിയവരും ഇതില്‍ ഉള്‍പ്പെടും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. 20 ലോക്സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. സൈനികര്‍ക്കുള്ള സര്‍വിസ് വോട്ടിന് 57,849 സൈനികരാണ് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ 8277 വോട്ടര്‍മാരാണ് ഏപ്രില്‍ 27 വരെ വോട്ട് രേഖപ്പെടുത്തി അയച്ചിട്ടുള്ളത് പോളിങ്…
അമേത്തി: കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി ലോക്സഭ തെരഞ്ഞെടുപ്പിന് യു.പിയിലെ അമേത്തിയിൽ പത്രിക നൽകി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും മുതിർന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു. പത്രിക നൽകും മുമ്പ് റോഡ് ഷോയും നടത്തി. 2019ൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് ഈ മണ്ഡലത്തിൽനിന്ന് ഇറാനി ജയിച്ചത്.
ദില്ലി: കാനഡയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങിൽ നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കനേഡിയൽ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയിൽ വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും അവസരം നൽകുന്നതിന് തെളിവാണെന്ന് ഇന്ത്യ വിമർശിച്ചു. ഇത്തരം നിലപാട് തുടരുന്നത് ഇരു രാജ്യങ്ങളുടെയും പരസ്പര ബന്ധത്തെ ബാധിക്കുമെന്നും കാനഡയിൽ അക്രമം വർദ്ധിക്കുന്നതിന് കാരണമാകുമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ലൈംഗിക പീഡന പരാതി ഉയര്‍ന്ന ദേവഗൗഢയുടെ കൊച്ചുമകനും കര്‍ണാടക ഹസൻ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായി പ്രജ്വൽ രേവണ്ണക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ആയിരത്തോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ആളാണ് പ്രജ്വൽ എന്ന് പ്രിയങ്ക പറഞ്ഞു. അയാളുമായി വേദി പങ്കിട്ട് അയാൾക്ക് വേണ്ടി വോട്ട് ചോദിച്ച ആൾ ആണ് മോദി. പ്രജ്വലിന്റെ വിവാദത്തിൽ മോദിയും അമിത് ഷായും നിശ്ശബ്ദരായി തുടരുന്നതെന്ത് കൊണ്ടെന്നും പ്രിയങ്ക ചോദിച്ചു. കുറച്ച് ദിവസം മുൻപേ താൻ കുട്ടികളെ കാണാൻ 3 ദിവസം മാറി നിന്നപ്പോൾ വിദേശത്തേക്ക് രക്ഷപ്പെട്ടു എന്ന് ആരോപിച്ചവർ ആണ് മോദിയും അമിത് ഷായും. അവരുടെ മൂക്കിന് താഴെ നിന്ന് പ്രജ്വലിനെപ്പോലെ ഒരു കുറ്റവാളി ഓടി രക്ഷപ്പെട്ടിട്ടും ഇവർ അറിഞ്ഞില്ലേ?. പ്രജ്വൽ രാജ്യം വിട്ടത് കേന്ദ്രസർക്കാരിന്റെ അറിവോടെ അല്ലെന്ന് എങ്ങനെ വിശ്വസിക്കും എന്നും പ്രിയങ്ക ചോദിച്ചു. പീഡന പരാതിയിൽ പ്രജ്വൽ രേവണ്ണക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നനു. പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചുവെന്ന പീഡിപ്പിച്ചെന്ന് കാട്ടി…
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് വിദ്യാർഥികൾക്ക് പാഠപുസ്തകം വിതരണം ചെയ്യാതിരിക്കാനുള്ള കാരണമാകുന്നില്ലെന്ന് ദില്ലി ഹൈക്കോടതി. ‘മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് കെജ്രിവാളാണ്. എന്നാൽ, അദ്ദേഹം ഇല്ലാത്തതിന്റെ പേരിൽ കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്ന് ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം സിങ് അറോറ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ദേശീയ താൽപര്യങ്ങളും പൊതുതാൽപര്യങ്ങളും കണക്കിലെടുത്ത് മുഖ്യമന്ത്രി പദവി കൈയ്യാളുന്ന വ്യക്തികൾ ദീർഘകാലമോ അനിശ്ചിതകാലമോ ഓഫീസിൽ ഇല്ലാതിരിക്കുന്നത് ഉചിതമല്ലെന്ന നിരീക്ഷണവും ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.
indian-school-accademic-award
cpm wil won 12 lok sabha seat in kerala