- ബഹ്റൈനില്‍ മോഷ്ടിച്ച കാര്‍ഡുകളുപയോഗിച്ച് നികുതിയടച്ചയാള്ക്ക് 5 വര്‍ഷം തടവ്
- വേങ്ങരയില്‍ ഫോണിലൂടെ മുത്തലാഖ്; പരാതിയുമായി യുവതി
- മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി, സ്ഥലത്ത് സംഘർഷാവസ്ഥ
- കുപ്പിവെള്ളത്തില്‍ ചത്ത ചിലന്തി, കമ്പനിക്ക് കോടതി വിധിച്ചത് കനത്ത പിഴ
- ഹമദ് രാജാവ് റോയല്‍ ബഹ്റൈന്‍ വ്യോമസേനാ ആസ്ഥാനം സന്ദര്‍ശിച്ചു
- ബഹ്റൈന്‍ വിമാനത്താവളത്തിന് മൂന്ന് സ്കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകള്‍
- ബഹ്റൈന്‍ വിമാനത്താവള നവീകരണ പദ്ധതി: ബി.എ.സിക്കും എ.ഡി.എഫ്.ഡിക്കും അബ്ദുലത്തീഫ് അല്‍-ഹമദ് വികസന പുരസ്കാരം
- കൊവിഡ് ബാധിതയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
Author: Starvision News Desk
മനാമ: വീടുകളിലെ വൈദ്യുതിയുടെ സുരക്ഷിത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രിസിറ്റി ആൻ്റ് വാട്ടർ അതോറിറ്റി (ഇ.ഡബ്ല്യു.എ) പൊതുജന ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. തകരാറ് സംഭവിച്ചാൽ വൈദ്യുതി വിച്ഛേദിക്കാവുന്ന ഗ്രൗണ്ടിംഗ്, പ്രൊട്ടക്ഷൻ സിസ്റ്റങ്ങളുടെ ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നതുൾപ്പെടെ വീട്ടിൽ പതിവായി വൈദ്യുത സുരക്ഷാ പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ഈ ബോധവൽക്കരണ കാമ്പയിൻ സാമൂഹിക ഉത്തരവാദിത്തത്തെയും ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷിതമായ രീതികൾ സ്വീകരിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണെന്ന് അതോറിറ്റി അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കരാറുകാരുടെ സേവനം സ്വീകരിക്കുന്നതിൻ്റെ അപകടസാധ്യതകളെക്കുറിച്ച് കാമ്പയിൻ മുന്നറിയിപ്പ് നൽകുന്നു. ഗാർഹിക ഇലക്ട്രിക്കൽ ജോലികൾക്ക് അതോറിറ്റിയുടെ അംഗീകൃത കരാറുകാരുടെ സേവനം മാത്രം സ്വീകരിക്കണം. നിലവിലുള്ള കേബിളുകൾക്കും ഫ്യൂസുകൾക്കും ആവശ്യമായ നവീകരണം നടത്തി അപകടസാധ്യതകൾ ഒഴിവാക്കുന്നതിന് പുതിയ ഇലക്ട്രിക്കൽ ലോഡുകൾ ചേർക്കുന്നതിന് മുമ്പ് ഇ.ഡബ്ല്യു.എയുമായി ബന്ധപ്പെടണമെന്ന് വരിക്കാരോട് അതോറിറ്റി അഭ്യർത്ഥിച്ചു.
ദില്ലി: പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങൾ പ്രതിലോമ ശക്തികൾക്ക് മറുപടി നൽകി. ഐതിഹാസികമായ തീരുമാനങ്ങൾ ഈ സർക്കാരിന്റെ കാലത്തുണ്ടാകുമെന്നും ബജറ്റ് ചരിത്രപരമാകുമെന്നും പറഞ്ഞ രാഷ്ട്രപതി രാജ്യതാത്പര്യം മുൻനിർത്തി ഒന്നിച്ചു പ്രവർത്തിക്കാമെന്നും കൂട്ടിച്ചേർത്തു. അതേ സമയം രാഷ്ട്രപതിയുടെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി.
തിരുവനന്തപുരം: വിവര സാങ്കേതിക വിദ്യയുടെയും നിര്‍മ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്‍റെയും മേഖലകളില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റവും നൂതന ആശയങ്ങളെ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിച്ച് മാത്രമേ ഈ കാലഘട്ടത്തില്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ നവ വൈജ്ഞാനിക സമൂഹമായി രൂപീകരിക്കുന്നതിൽ ഐ.സി.ടി. അക്കാദമി ഓഫ് കേരള (ICTAK) യുടെ പങ്ക് വളരെ വലുതാണ്. അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് തൊഴിൽ രംഗവും വിദ്യാഭ്യാസവും തമ്മില്‍ നിലനില്‍ക്കുന്ന നൈപുണ്യ വിടവ് പരിഹരിക്കുന്നതിനാവശ്യമായ തൊഴില്‍ നൈപുണ്യ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതില്‍ ഐ.സി.ടി. അക്കാദമി ഓഫ് കേരള വലിയ സംഭാവനയാണ് കഴിഞ്ഞ ഒരു ദശകമായി കേരളത്തിന് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന നാലു വർഷ ബിരുദ കോഴ്സുകളിൽ നൈപുണ്യ…
മനാമ: ബഹ്‌റൈനിലെ സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ബഹ്‌റൈൻ മലയാളീ സെയിൽസ് ടീം BMST യുടെ മൂന്നാം വാർഷികാത്തോടനുബന്ധിച്ച് സ്റ്റാർ വിഷൻ ഇവന്റ്സുമായി സഹകരിച്ച് ബ്രീസ് 2024 എന്ന പേരിൽ ആഘോഷപരിപാടി സംഘടിപ്പിക്കുന്നു . അദ്ലിയ ബാംഗ് സാങ് തായ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് ജൂൺ 28 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രമുഖ ചലച്ചിത്ര മിമിക്ക്രി താരങ്ങളായ അസീസ് നെടുമങ്ങാട്, നോബി മാർക്കൊസ് എന്നിവർ പങ്കെടുക്കുന്നു . ബഹ്‌റൈനിലേയും നാട്ടിലേയും കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വിവിധ സംഗീത നൃത്ത ഹാസ്യ പരിപാടികൾ ചടങ്ങിന്റെ മുഖ്യ ആകർഷണമാണ്, ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ ,ജനറൽ സെക്രട്ടറി ദിലീപ് മോഹൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ സിജുകുമാർ, കൺവീനർ നീരജ്, ട്രഷറർ ആരിഫ്പോർക്കുളം എന്നിവർ അറിയിച്ചു.
മനാമ: മനാമ സൂഖ് തീപ്പിടുത്തത്തിന് ഇരയായ ചെറുകിട ഷോപ്പുകളിൽ ജോലി ചെയ്യുന്ന 5 പേർക്ക് ഇന്ത്യൻ എംബസി നാട്ടിലേക്ക് പോകാനുള്ള എയർ ടിക്കറ്റുകൾ നൽകി. ഐസിആർഎഫ് മുൻകൈ എടുത്ത് ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത മീറ്റിംഗിൽ തീപിടുത്തത്തിന് ഇരയായവരെ സഹായിക്കാനായി ഉണ്ടാക്കിയ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം നാട്ടിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവരോട് അപേക്ഷ നൽകാൻ എംബസ്സി ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യൻ എംബസി നൽകിയ ആദ്യ ബാച്ച് എയർ ടിക്കറ്റുകൾ ഐസിആർഎഫ് പ്രതിനിധികൾ സഹായകമ്മിറ്റിക്ക് കൈമാറി. തുടർന്ന് പ്രസ്തുത ടിക്കറ്റുകളും സഹായകമ്മിറ്റിയുടെ പ്രത്യേക സാമ്പത്തിക സഹായവും നാട്ടിലേക്ക് പോകുന്നവരെ ഏൽപ്പിച്ചു.
മലപ്പുറം: യുവാവിനെയും ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി. മലപ്പുറം വെളിമുക്ക് പടിക്കൽ സ്വദേശി മുഹമ്മദ് സഫീർ, മകൾ ഇനായ മെഹറിൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ചൊവ്വാഴ്ച ഉച്ചയോടെ തിരൂരങ്ങാടി പതിനാറുങ്ങലിലെ ഭാര്യവീട്ടിൽനിന്ന് മകളുമായി പോയതാണ് സഫീർ. പിന്നീട് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. സഫീറിനും കുഞ്ഞിനും എന്തുപറ്റി എന്ന ആശങ്കയിലാണ് കുടുംബം. യുവാവും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്നാണ് അറിയുന്നത്. കല്യാണത്തിനെന്നു പറഞ്ഞാണ് വീട്ടിൽനിന്ന് സഫീർ കുട്ടിയുമായി പോയത്. ഇയാളുടെ ഫോൺ സ്വിച്ച്ഓഫാണ്. ബന്ധുക്കൾ നൽകിയ പരാതി പ്രകാരം തിരൂരങ്ങാടി പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സഫീർ ചെന്നൈയിൽ ബിസിനസ് നടത്തുകയാണ്.
തിരുവനന്തപുരം: വിമാനയാത്രാ നിരക്കുകളുടെ വർദ്ധനവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർ ജോൺ ബ്രിട്ടാസ് എംപി. ആവശ്യം കാണിച്ച് അദ്ദേഹം കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡുവിന് കത്തയച്ചു. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുകാർ തെറ്റായ രീതികൾ കൈക്കൊണ്ട് യാത്രക്കാർക്കുമേൽ അമിതഭാരം ചുമത്തി അധിക ലാഭം കൈപ്പറ്റുകയാണെന്ന കണക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എംപിയുടെ വിശദീകരണം. ഈ സാഹചര്യത്തിൽ നിരക്ക് വർദ്ധനവ് സംബന്ധിച്ച ഉത്തരവ് പുനഃപരിശോധിക്കുന്നതിനായി അടിയന്തരമായി ഇടപെടണമെന്ന് ജോൺ ബ്രിട്ടാസ് കേന്ദ്ര മന്ത്രിയോട് അവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യൂസേഴ്‌സ് ഫീസ് അമ്പത് ശതമാനം വർദ്ധിപ്പിക്കാൻ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആർഎ) അനുമതി നൽകിയെന്ന് റിപ്പോർട്ടുണ്ട്. നിലവിൽ അന്തർദേശീയ യാത്രക്കാർ 950 രൂപയും ആഭ്യന്തര യാത്രക്കാർ 450 രൂപയുമാണ് യൂസേഴ്‌സ് ഫീസ് നൽകേണ്ടത്. പുതിയ താരിഫ് അനുസരിച്ച് ആഭ്യന്തര യാത്രക്കാർ 770 രൂപയും അന്തർദേശീയ യാത്രക്കാർ 1,540 രൂപയും (നികുതികൾ ഒഴികെ) നൽകേണ്ടിവരും. വിമാനത്താവളം ആവശ്യപ്പെട്ട വർദ്ധനവിനേക്കാൾ കുറവാണിതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് വിമാനത്താവള…
മനാമ: നിയമം ലംഘിച്ച് ബഹ്‌റൈൻ പൗരത്വം നേടിയ കേസുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ സ്വീകരിക്കാൻ പ്രത്യേക ഹോട്ട്‌ലൈൻ (997) തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹോട്ട്‌ലൈൻ ജൂൺ 27 മുതൽ പ്രവർത്തനക്ഷമമാകും. ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ ലഭ്യമാകും. വിളിക്കുന്നവർ അവരുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുകയും നൽകിയ വിവരങ്ങൾ പൗരത്വ കേസുകൾ അവലോകനം ചെയ്യാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ പ്രവർത്തനത്തെ സഹായിക്കുമെന്ന് ഉറപ്പാക്കുകയും വേണം.
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. മാസാദ്യം 30 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടക്കം കൂടാതെ വിതരണം ചെയ്യുന്നത് ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5717 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് സഹായമായി നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
മനാമ: മഹാത്മാഗാന്ധി കൾച്ചറൽഫോറം ആശയസംവാദവുമായി എത്തുന്നു. ഈ വരുന്ന ജൂലൈ മാസം 5 ന് വൈകീട്ട് 7 മണിക്ക് കെ സി എ സെഗയ്യ ഹാളിൽ സംഘടിപ്പിക്കുന്ന സംവാദ പരിപാടിയിൽ ബഹ്റൈനിലെ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മഹാത്മാഗാന്ധിജിയിലൂടെ ലോകം അറിഞ്ഞ ഇന്ത്യ യഥാർത്ഥത്തിൽ ഗാന്ധിയെ തിരിച്ചറിഞ്ഞിരുന്നുവോ? ഈ വിഷയത്തിൽ നടക്കുന്ന സംവാദ പരിപാടിയിലേക്ക് , തുടർ ചർച്ചയിലേക്ക് മുഴുവൻ ആളുകളെയും അന്നേദിവസം കെ സി എ ഹാളിലേക്ക് സ്വാഗതം ചെയ്യുന്നതായി മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ, പ്രോഗ്രാം കോർഡിനേറ്റർ വിനോദ് ഡാനിയൽ എന്നിവർ അറിയിച്ചു.