Author: Starvision News Desk

കോട്ടയം: ചങ്ങനാശേരിയില്‍ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം പതിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി ജിതന്ദര്‍ (29) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിന്‍ നാഥ് എന്നിവര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. കാക്കാംതോട് പുതുപ്പറമ്പില്‍ പി.സി. ജയിംസിന്റെ വീട് പൊളിച്ചു നീക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത്. പൊളിച്ചുനീക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ചങ്ങനാശേരി പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് മണ്ണുമാന്തിയന്ത്രം എത്തിച്ച് ബീം ഉയര്‍ത്തി തൊഴിലാളികളെ പുറത്തെടുക്കുകയായിരുന്നു. ജിതന്ദര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

ബംഗളൂരു: ലൈംഗിക പീഡന കേസിൽ കർണാടക ജെഡിഎസ് എംഎൽഎ എച്ച്ഡി രേവണ്ണ കസ്റ്റഡിയിൽ. എച്ച്.ഡി ദേവഗൗഡയുടെ വീട്ടിൽ നിന്നാണ് രേവണ്ണയെ കസ്റ്റിഡിയിലെടുത്തത്. ലൈംഗികാതിക്രമ കേസിലാണ് നടപടി. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസിൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ബംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മൈസൂരു സ്വദേശിയായ ഇരയുടെ മകന്റെ പരാതിയിലായിരുന്നു കേസ്. ഇതിന് പിന്നാലെ എച്ച്.ഡി രേവണ്ണക്കായി വ്യാപക തെരച്ചിലിലായിരുന്നു അന്വേഷണസംഘം. നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകത്തിനെ തുടർന്ന് രേവണ്ണക്കെതിരെ പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അതേസമയം, കർണാടകയിലെ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണക്കെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹാസനിലെ ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി രേവണ്ണയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം അന്വേഷണ സംഘത്തിന് മുമ്പാകെ ലഭിച്ച പുതിയ പരാതിയിൽ പ്രജ്വലിനെതിരെ…

Read More

പാറശ്ശാല: എക്‌സൈസ് സംഘത്തിന് വിവരം കൈമാറിയതായി ആരോപിച്ച് യുവാവിന് നേരെ ലഹരി വിൽപ്പന സംഘത്തിന്റെ ആക്രമണം. വ്യാഴാഴ്ച രാത്രിയാണ് ​ഗിരിശങ്കർ എന്ന യുവാവിനെ സംഘം ചേര്‍ന്നെത്തിയവര്‍ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പാറശ്ശാല പോലീസ് പിടികൂടി. മാരായമുട്ടം രാജ്ഭവനിൽ സോജു എന്ന് വിളിക്കുന്ന സുജിത്ത് രാജ് (26), പാറശ്ശാല മുര്യങ്കര ഇലങ്കം വെട്ടുവിള മണികണ്ഠവിലാസത്തിൽ അച്ചു(29), കീഴ്‌കൊല്ല വട്ടവിള പുതുവൽ പൊട്ടൻവിള വീട്ടിൽ ജോണി(25), പാറശ്ശാല മുര്യങ്കര ചെക്കുമൂട് പാലക്കുഴി പുത്തൻവീട്ടിൽ പീലി വിപിൻ എന്നറിയപ്പെടുന്ന വിപിൻ (26) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്; കീഴ്‌കൊല്ല സ്വദേശിയായ ഗിരിശങ്കറിനെ പ്രതികളായ സോജു, അരുൺ അച്ചു എന്നിവർ ലഹരി ഉത്പന്നങ്ങളുടെ വിൽപ്പന നടത്തുന്നതായി എക്സൈസ് സംഘത്തിന് വിവരം നൽകിയതായി ആരോപിച്ച് വ്യാഴാഴ്ച രാത്രി ആക്രമിക്കുകയായിരുന്നു. ഇവർ മറ്റ് പ്രതികളുമായി ഗിരിശങ്കർ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിൽ വന്നാണ് ആക്രമണം നടത്തിയത്. പ്രതികൾ സംഘം ചേർന്ന് ഗിരിശങ്കറിനെ…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുകള്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി ഗതാഗതവകുപ്പ്. 40 ടെസ്റ്റുകള്‍ ഒരു ദിവസം നടത്തും. 30 ടെസ്റ്റുകളെന്ന നിര്‍ദേശം നിര്‍ദേശം പിന്‍വലിച്ചു. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ 6 മാസത്തിനുള്ളില്‍ മാറ്റണം. വാഹനങ്ങളില്‍ കാമറ സ്ഥാപിക്കാനും ഇടതും വലതും ബ്രേക്കും ക്ലച്ചുമുള്ള വാഹനം മാറ്റാനും മൂന്ന് മാസത്തെ സാവകാശം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവിറങ്ങിയത്. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലില്‍ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാര്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. മെയ് ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നത്. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കൂടിയാലോചനകളില്ലാതെ മന്ത്രി ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് ഉടമകള്‍ ആരോപിച്ചു. സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന്…

Read More

ചെന്നൈ: തമിഴ്നാട്ടിൽ രണ്ടു ദിവസം മുന്‍പ്‌ കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെ.പി.കെ. ജയകുമാറിനെയാണ് സ്വന്തം തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു ജയകുമാറിനെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകൻ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജയകുമാർ എഴുതി എന്ന് കരുതപ്പെടുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇത് അദ്ദേഹത്തിന്റെ കൈപ്പട തന്നെ ആണോ എന്ന കാര്യത്തിൽ വ്യക്തതവരുത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. അദ്ദേഹത്തെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ അതോ ആത്മഹത്യ ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ചു വരുന്നുണ്ട്. അന്വേഷണത്തിനായി മൂന്ന് സ്പെഷ്യൽ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

Read More

മലപ്പുറം: താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തത്. 2021 ഓഗസ്റ്റ് ഒന്നിനാണ് മയക്കുമരുന്ന് കേസില്‍ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി പൊലീസ് സ്റ്റേഷനില്‍ മരിച്ചത്.കസ്റ്റഡിയിലെടുത്ത താമിര്‍ പുലര്‍ച്ചെയോടെ തളര്‍ന്നു വീഴുകയായിരുന്നു. ശ്വാസകോശത്തിലുണ്ടായ അമിത രക്തസ്രാവവും ശരീരത്തിലുണ്ടായ മുറിവുകളുമാണ് താമിര്‍ ജിഫ്രിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ദണ്ഡുപയോഗിച്ച് അടിച്ചതിനെ തുടര്‍ന്ന് ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളും തുടകള്‍ക്ക് പിറകിലും ഇടതുകാലിന്റെ അടിഭാഗത്തും മാരകമായി അടിയേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെയുള്ളത് 21 മുറിവുകളാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിമരണത്തില്‍ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിര്‍…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 3ന് തുറക്കും. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. ‘‘അതിനു മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റപ്പണികൾ നടത്തണം. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂൾ ബസ്സുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂൾ പരിസരത്ത് ലഹരി പദാർഥങ്ങളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്‌സൈസ് വകുപ്പും പൊലീസും നിശ്ചിത ഇടവേളകളിൽ കടകളും മറ്റും പരിശോധന നടത്തണം’’ – യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, എം.ബി. രാജേഷ്, കെ. രാജൻ, പി. രാജീവ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

Read More

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്തു കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന റെഡ് അലർട്ട് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പിൻവലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിനു വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതീവജാഗ്രത തുടരണമെന്നുമാണു നിര്‍ദേശം. ഇന്നു രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണം. മീൻപിടിത്ത ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട് അതേസമയം, സംസ്ഥാനത്ത‌് പ്രഖ്യാപിച്ചിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പും പിൻവലിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ തിങ്കളാഴ്ച വരെ ഉയർന്ന താപനില തുടരും. സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

Read More

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള ഒമ്പതുപൈസ സര്‍ചാര്‍ജിന് പുറമേ ഈ മാസം യൂണിറ്റിന്‌ 10 പൈസ അധികം ഈടാക്കാനാണ് തീരുമാനം. ഇതോടെ സര്‍ചാര്‍ജ് ആകെ 19 പൈസയായി ഉയരും. മാര്‍ച്ചിലെ ഇന്ധന സര്‍ചാര്‍ജായാണ് തുക ഈടാക്കുക. മേയിലെ ബില്ലില്‍ സര്‍ചാര്‍ജ് ഈടാക്കാനാണ് തീരുമാനം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനവ്യാപകമായി ലോഡ്‌ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശികതലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സര്‍ചാര്‍ജ് വര്‍ധനയും നടപ്പിലാക്കുന്നത്. നിയന്ത്രണത്തിന്റെ ഭാഗമായി രാത്രിയില്‍ ചില പ്രദേശങ്ങളില്‍ ഇടയ്ക്കിടെ വൈദ്യുതി വിതരണം തടസ്സപ്പെടും. പല ജില്ലകളിലും ഉഷ്ണതരംഗസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത് നിയന്ത്രിക്കാനാവുന്നില്ല. 4200 മെഗാവാട്ട് പുറത്തുനിന്ന് കൊണ്ടുവരുന്നതും 1600 മെഗാവാട്ട് ഇവിടെ ഉത്പാദിപ്പിക്കുന്നതും ചേര്‍ത്ത് 5800 മെഗാവാട്ട് കൈകാര്യശേഷിയേ സംസ്ഥാനത്തെ വിതരണ-പ്രസരണ ശൃംഖലയ്ക്കുള്ളൂ. ഈ ശേഷി മറികടന്നാല്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനാകില്ല. ലോഡുകൂടി പലേടത്തും വൈദ്യുതിവിതരണം തടസ്സപ്പെടുകയുംചെയ്യും. മഴപെയ്ത് ചൂടുകുറഞ്ഞ് ഉപഭോഗം കുറയുന്നതുവരെ ഈ സ്ഥിതി തുടരും.

Read More

ബെംഗളൂരു: പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് പോക്‌സോ കേസ് പ്രതിയായ 19-കാരനെ പോലീസ് സംഘം വെടിവെച്ച് കീഴ്‌പ്പെടുത്തിയത്. കാലിന് വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് പ്രതിയായ സദ്ദാംഹുസൈനെ പോലീസ് വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഹുബ്ബള്ളി നവനഗര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാള്‍ പോലീസുകാരെ അക്രമിച്ച്‌ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യഗിരി പോലീസ് ഇന്‍സ്‌പെക്ടര്‍ സംഘമേഷിനെയും മറ്റൊരു കോണ്‍സ്റ്റബിളിനെയുമാണ് പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് സംഘം ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു. പിന്നാലെ പ്രതിയെ കാലിന് വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. വെടിയേറ്റ ദ്ദാംഹുസൈനെ ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റ പോലീസുകാര്‍ ധര്‍വാഡിലെ സിവില്‍ ആശുപത്രിയിലും ചികിത്സയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് സദ്ദാംഹുസൈനെതിരേയുള്ള കേസ്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പലതവണ കുട്ടിയെ ഭീഷണിപ്പെടുത്തി…

Read More