Author: Starvision News Desk

ന്യൂഡല്‍ഹി: വിമാന യാത്രക്കാരെ വലച്ച് നടത്തിയ സമരത്തില്‍ 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിരിച്ചുവിട്ടു. മുന്‍കൂട്ടി അറിയിക്കാത്ത ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇന്നലെ രാത്രി തന്നെ 30 ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ടുള്ള നോട്ടീസ് ഇ-മെയില്‍ മുഖേന അയച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുതലാണ് മുന്‍കൂട്ടി അറിയിക്കാതെ ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ മെഡിക്കല്‍ ലീവ് എടുത്താണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ഇതുമൂലം നൂറ് വിമാനസര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതായും 15000ലധികം യാത്രക്കാരെ ബാധിച്ചതായുമാണ് റിപ്പോര്‍ട്ട്. ന്യായമായ കാരണങ്ങളില്ലാതെയും മുന്‍കൂട്ടി അറിയിക്കാതെയുമാണ് ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് നോട്ടീസില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് പറയുന്നു. കൂട്ട അസുഖ അവധി നിയമങ്ങളുടെ ലംഘനമാണെന്ന് മാത്രമല്ല. എയര്‍ ഇന്ത്യ എക്സ്പ്രസ്…

Read More

മുംബയ്: ചിക്കന്‍ ഷവര്‍മ കഴിച്ച് 19കാരന്‍ മരണപ്പെട്ടു. സംഭവത്തില്‍ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബയിലാണ് സംഭവം. പ്രഥമേഷ് ഭോക്‌സെ (19) എന്ന യുവാവാണ് മരിച്ചത്. അമ്മാനന്‍ അബ്ബാസിനൊപ്പം ഈ മാസം മൂന്നാം തീയതിയാണ് യുവാവ് വഴിയോര ഭക്ഷണശാലയില്‍ നിന്ന് ചിക്കന്‍ ഷവര്‍മ കഴിച്ചത്. തൊട്ടുത്ത ദിവസം ഇരുവര്‍ക്കും കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയും ചെയ്തു.തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ആശ്വാസം തോന്നിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി പോയെങ്കിലും അല്‍പ്പസമയത്തിനകം വീണ്ടും വയറ് വേദന അനുഭവപ്പെടുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ ഇയാളെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്യൂട്ടി ഡോക്ടര്‍ പരിശോധന നടത്തിയ ശേഷം പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലേക്ക് തന്നെ മടങ്ങി. പിന്നീട് വീണ്ടും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായ യുവാവ് ചൊവ്വാഴ്ച മരിക്കുകയും ചെയ്തു.സംഭവത്തില്‍ കച്ചവടക്കാരായ ആനന്ദ്, മുഹമ്മദ് ഷേയ്ഖ് എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കേടായ ചിക്കനാണ് ഷവര്‍മയില്‍ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മുംബയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍…

Read More

കൊച്ചി∙ എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും ശക്തമായ മഴ. കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ജനശതാബ്ദി എക്സ്പ്രസ് രണ്ടര മണിക്കൂറായി ഇടപ്പള്ളിക്കു സമീപം പിടിച്ചിട്ടിരിക്കുന്നു. വൈകിട്ട് 7.03ന് എറണാകുളം നോർത്തിൽനിന്ന് യാത്ര തിരിച്ച് 7.13ന് യാത്ര തടസ്സപ്പെട്ടു. തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് രണ്ടുമണിക്കൂറായി കളമശ്ശേരിയിൽ പിടിച്ചിട്ടിരിക്കുന്നു. ചെന്നൈ മെയിൽ അരമണിക്കൂറിലേറെയായി എറണാകുളം നോർത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. 7.40 ന് പുറപ്പെടേണ്ട എറണാകുളം-ഗുരുവായൂർ പാസഞ്ചർ ഇതുവരെ പുറപ്പെട്ടിട്ടില്ല. 8.55ന് എറണാകുളം ടൗൺ സ്റ്റേഷനിൽ എത്തേണ്ടിയിരുന്ന യശ്വന്ത്പൂർ ഗരീബരഥ് ഒരു മണിക്കൂറോളം വൈകിയോടുന്നു. 7.49നാണ് എറണാകുളം –ഗുരുവായൂർ പാസഞ്ചർ പുറപ്പെടേണ്ടത് എങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. വൈകിട്ട് ആറരയോടെ പെയ്ത മഴയിലും കനത്ത കാറ്റിലും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും ട്രാക്കുകള്‍ക്ക് സമീപിത്തെ വൈദ്യുത ലൈനുകളിലേക്ക് വീണതാണ് ഇവ പൊട്ടാൻ കാരണം. ശക്തമായ കാറ്റിലും മഴയിലും വൈക്കപ്രയാറിലും കിഴക്കേനടയിലും മരങ്ങൾ…

Read More

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 61 വര്‍ഷം തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കല്‍പ്പറ്റ അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ച്. അതിജീവിതയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നല്‍കാന്‍ വിധിയായി. മേപ്പാടി വിത്തുകാട് സമരഭൂമിയിലെ കാര്‍മല്‍കുന്ന് കോളനിയിലെ കൃഷ്ണനെയാണ് (29) കല്‍പറ്റ ഫാസ്റ്റ് ട്രാക്ക് (പോക്‌സോ) കോടതി ജഡ്ജി കെ ആര്‍ സുനില്‍കുമാര്‍ ശിക്ഷിച്ചത്. മൂന്നു വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷാ വിധി. 20 വര്‍ഷം വീതം തടവും ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. മറ്റൊരു വകുപ്പ് പ്രകാരം ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പോക്‌സോ നിയമ പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2022ല്‍ മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.

Read More

ആലപ്പുഴ​:​ ​സി​നി​മ​യി​ൽ​ ​അ​വ​സ​രം​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​ന​ഗ്ന​ ​വീ​ഡി​യോ​ ​പ​ക​ർ​ത്തി​ ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​പോ​സ്റ്റു​ ​ചെ​യ്യു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ.​ ​ശ​ക്തി​കു​ള​ങ്ങ​ര​ ​കാ​വ​നാ​ട് ​ഐ​ക്യ​ ​ന​ഗ​റി​ൽ​ ​ഹൗ​സ് ​ന​മ്പ​ർ​ 141​ ​ൽ​ ​താ​മ​സി​ക്കു​ന്ന​ ​കൊ​ല്ലം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ 22​-ാം​ ​വാ​ർ​ഡ് ​വൈ​ന​ഗ​റി​ൽ​ ​ബ​ദ​രി​യ​ ​മ​ൻ​സി​ലി​ൽ​ ​മു​ഹ​മ്മ​ദ് ​ഹാ​രി​സാ​ണ് ​(36​)​ ​കാ​യം​കു​ളം​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്. സ്കൂ​ളു​ക​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​ന​മ്പ​ർ​ ​ത​ര​പ്പെ​ടു​ത്തി,​ ​സി​നി​മാ​നി​ർ​മ്മാ​താ​വാ​ണെ​ന്നു​ ​പ​റ​ഞ്ഞ് ​ബ്രോ​ഷ​ർ​ ​അ​യ​ച്ച​ശേ​ഷം​ ​അ​ഭി​ന​യി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ളു​ടെ​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​ ​കൈ​ക്ക​ലാ​ക്കു​ന്ന​താ​ണ് ​ഇ​യാ​ളു​ടെ​ ​രീ​തി.​ ​പി​ന്നീ​ട് ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​ഫോ​ണി​ലേ​ക്ക് ​വി​ളി​ക്കു​ക​യും​ ​വീ​ഡി​യോ​ ​കാ​ളി​ൽ​ ​ഒ​രു​ ​രം​ഗം​ ​അ​ഭി​ന​യി​ച്ചു​ ​കാ​ണി​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​ക​യും​ ​ചെ​യ്യും.​ ​അ​തു​ ​ക​ഴി​യു​മ്പോ​ൾ​ ​അ​ടു​ത്ത​ ​രം​ഗം​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ഡ്ര​സ് ​മാ​റാ​ൻ​ ​ആ​വ​ശ്യ​പ്പെ​ടും.​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ലെ​ ​ക്യാ​മ​റ​യ്ക്ക് ​മു​ന്നി​ൽ​ ​നി​ന്ന് ​ഡ്ര​സ് ​മാ​റി​യ​ത് ​പെ​ൺ​കു​ട്ടി​ക​ൾ​ ​അ​റി​യാ​തെ​ ​റെ​ക്കാ​ഡ് ​ചെ​യ്യും. കൂ​ട്ടു​കാ​രി​ക​ൾ​ക്ക് ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ണ്ടോ​യെ​ന്ന് ​ചോ​ദി​ച്ച് ​ന​മ്പ​ർ​ ​കൈ​ക്ക​ലാ​ക്കി​ ​അ​വ​രേ​യും​ ​ഇ​ത്ത​ര​ത്തി​ൽ​ ​വീ​ഡി​യോ​ ​കാ​ൾ​ ​ചെ​യ്ത് ​ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തും.​ ​ത​ട്ടി​പ്പാ​ണെ​ന്ന​റി​ഞ്ഞ് ​പെ​ൺ​കു​ട്ടി​ക​ൾ​…

Read More

തിരുവല്ല: അമേരിക്കയിലെ ഡാലസിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ അത്തനാസിയോസ് യോഹാന്‍ മെത്രാപ്പൊലീത്ത (കെ.പി. യോഹന്നാന്‍) അന്തരിച്ചു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ചര്‍ച്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആയിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. അഞ്ചു ദിവസംമുന്‍പാണ് മെത്രാപ്പോലീത്ത അമേരിക്കയില്‍ എത്തിയത്. 300 ഏക്കര്‍ വിസ്തൃതിയിലുള്ള ഭദ്രാസനത്തിനകത്തായിരുന്നു സാധാരണ രാവിലെ നടക്കാറുണ്ടായിരുന്നത്.

Read More

മനാമ: എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്കിനെ തുടർന്ന് യാത്ര ദുരിതം അനുഭവിക്കുന്ന യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്ന് കെഎംസിസി ബഹ്‌റൈൻ ആവശ്യപ്പെട്ടു. വിസ കാലാവധി കഴിയുന്നവരുടെയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കേണ്ടവരുടെയും രോഗികളുടെയും കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു അവരെ ലക്ഷ്യ സ്ഥാനത് എത്തിക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു. ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്ത ക്രൂരതകൾ ആണ് പ്രവാസികളോട് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ കൈക്കൊള്ളുന്നതെന്നും കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് ആക്റ്റിംഗ് പ്രസിഡന്റ് എ. പി ഫൈസലും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും കുറ്റപ്പെടുത്തി. കുടുംബം പോറ്റാനും നാട് കെട്ടിപ്പടുക്കാനും വേണ്ടി പ്രവാസ ജീവിതം നയിക്കുന്നവരോടെ ഇത്രയും നിരുത്തരവാദ സമീപനം സ്വീകരിക്കുന്നഅവർക്കെതിരെ ശക്തമായ നടപടി എടുക്കാനും മറ്റു പരിഹാര മാർഗങ്ങൾ കണ്ടെത്താനും സർക്കാർ സത്വരമായി ഇടപെടണം എന്നും കെഎംസിസി നേതാക്കൾ ആവശ്യപ്പെട്ടു. ഇത്തരം ക്രൂരതകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഗവണ്മെന്റ് മുൻകൂട്ടി കാണണമെന്നും ബഹ്‌റൈൻ കെഎംസിസി…

Read More

മനാമ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ റദാക്കിയ സാഹചര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തവർ എയർ ഇന്ത്യ എക്സ്പ്രസിന്റെ ടോൾ ഫ്രീ നമ്പറായ 080 46662222, 080 67662222, കണ്ണൂർ വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ നമ്പർ 04902 482600 എന്നീ നമ്പറിൽ വിളിച്ചതിന് ശേഷം വിമാനത്താവളത്തിലേക് വരുന്നത് ആണ് നല്ലതെന്ന് സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ അറിയിച്ചു.

Read More

മുംബൈ: പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ (65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. യോദ്ധ, നിർണയം, ​ഗാന്ധർവം തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്. അന്തരിച്ച പ്രശസ്ത ഫോട്ടോ​ഗ്രാഫർ ശിവനാണ് പിതാവ്. ഛായാ​ഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്. 1990-ൽ പുറത്തിറങ്ങിയ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംവിധാനരം​ഗത്തെത്തിയത്. 1992-ൽ സംവിധാനംചെയ്ത യോദ്ധ മലയാളികളുടെ എക്കാലത്തെയും ഇഷ്ടചിത്രമാണ്. ഈ ചിത്രത്തിലൂടെ എ.ആർ. റഹ്മാനെ മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചത് സം​ഗീത് ശിവനാണ്. തുടർന്ന് ഡാഡി, ​ഗാന്ധർവം, ജോണി, നിർണയം, സ്നേഹപൂർവം അന്ന എന്നീ ചിത്രങ്ങൾ സംവിധാനംചെയ്തു. 2012-ൽ പുറത്തിറങ്ങിയ ഇഡിയറ്റ്സ് എന്ന ചിത്രത്തിന്റെ രചനയും നിർമാണവും സം​ഗീത് ശിവനായിരുന്നു. 2017-ൽ ഇ എന്ന ചിത്രം നിർമിച്ചു. ഹിന്ദിയിൽ എട്ടുസിനിമകൾ സംവിധാനംചെയ്തിട്ടുണ്ട്. 1998-ൽ പുറത്തിറങ്ങിയ സോർ ആയിരുന്നു ബോളിവുഡിലെ ആദ്യ സംവിധാനസംരംഭം. 2003-ൽ ചുരാ ലിയാ ഹേ തുംനേ, 2005-ൽ ക്യാ കൂൾ ഹേ ഹം, 2006-ൽ…

Read More

തിരുവനന്തപുരം: കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ അരലക്ഷം വിദേശ അഭയാര്‍ത്ഥികള്‍ കഴിയുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത്. കേന്ദ്ര മിലിറ്ററി ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഗുരുതരമായ കാര്യങ്ങളാണ് പറയുന്നത്. പ്രധാനമായും ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മാര്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ വ്യാജ ആധാര്‍ കാര്‍ഡുമായി സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ തന്നെയാണ് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചിരിക്കുന്നത്.ഇന്ത്യന്‍ പൗരനെന്ന മേല്‍വിലാസത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്നതിന് ഈ വ്യാജ ആധാര്‍ കാര്‍ഡുകള്‍ അഭയാര്‍ത്ഥികള്‍ ഉപയോഗിക്കുന്നുണ്ട്. കുറ്റവാളികളായ ഇന്ത്യന്‍ പൗരന്‍മാര്‍ വ്യാജ ആധാര്‍ കാര്‍ഡ് രാജ്യം വിടുന്നതിനായി ഉപയോഗിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അസമിലെ മധുപുര്‍, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുര്‍, കേരളത്തിലെ പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ആധാര്‍ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചതായാണു കണ്ടെത്തല്‍.കേരളത്തില്‍ പെരുമ്പാവൂരിന് പുറമേ മലപ്പുറത്തെ ആധാര്‍ സെന്ററില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിലിറ്ററി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ…

Read More