Author: Starvision News Desk

കുന്ദമംഗലം: കോഴിക്കോട് എൻ.ഐ.ടിക്കു മുന്നിൽ ജീവനക്കാർ നടത്തിയ സമരം അവസാനിപ്പിച്ചു. എൻ.ഐ.ടി. അധികൃതരും സമരക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ, നിലവിൽ ജോലി ചെയ്യുന്ന എല്ലാവർക്കും തുടരാൻ അനുമതി നൽകണമെന്ന ആവശ്യം അധികൃതർ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ശുചീകരണ തൊഴിലാളികളും സെക്യൂരിറ്റി ജീവനക്കാരുമാണ് സമരം നടത്തിയത്. ജൂലൈ മുതൽ 55 വയസ് കഴിഞ്ഞവരെ ജോലിക്കു വയ്‌ക്കേണ്ടെന്ന നിർദേശമാണ് റജിസ്ട്രാർ കരാർ കമ്പനികൾക്ക് നൽകിയത്. 80 ശതമാനം പേർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെ തിങ്കളാഴ്ച മുതൽ ജീവനക്കാർ സമരം ശക്തമാക്കുകയായിരുന്നു. റജിസ്ട്രാറുടെ നിർദേശപ്രകാരം കരാർ കമ്പനിക്കാർ പുതിയ ആളുകളെ നിയമിച്ചെങ്കിലും ഇവരെ കാമ്പസിൽ പ്രവേശിക്കാൻ സമരം ചെയ്യുന്നവർ അനുവദിച്ചിരുന്നില്ല. ഇന്ന് രാവിലെയും പുതിയ ജീവനക്കാരെ ഗെയ്റ്റിന് മുന്നിൽ തടഞ്ഞു. ഇതോടെ സംഘർഷമായി. 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാർക്ക് പിന്തുണയുമായി രാഷ്ട്രീയപ്പാർട്ടികളും എത്തിയതോടെ എൻ.ഐ.ടി. അധികൃതർ ചർച്ചയ്ക്ക് തയാറായി. സമരസമതി ചെയർമാൻ വിനോദ് കുമാർ, ദിനേശ് പെരുമണ്ണ എന്നിവർ എൻ.ഐ.ടി. അസിസ്റ്റന്റ് റജിസ്ട്രാർ രമേശ്,…

Read More

ന്യൂഡല്‍ഹി: പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം കല്ലും ഇഷ്ടികയും ഉപയോഗിച്ച് തലക്കിടിച്ചാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നരേല മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കേസില്‍ രാഹുല്‍, ദേവ്ദത്ത് എന്നീ യുവാക്കളാണ് അറസ്റ്റിലായത്. നരേല മേഖലയിലെ ഒരു ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു പ്രതികളായ രാഹുലും ദേവദത്തും. ഫോറസിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. രാത്രി ഭക്ഷണം കഴിഞ്ഞ് കളിക്കാനിറങ്ങിയ മകളെ കാണാതായതിനെത്തുടര്‍ന്നാണ് കുടുംബം അന്വേഷിച്ചിറങ്ങിയത്. പ്രതി രാഹുല്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടതായി പൊലീസിന് മൊഴി നല്‍കി. ഇതേത്തുടര്‍ന്നാണ് രാഹുലിനെ ചോദ്യം ചെയ്തത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ദേവദത്തുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് രാഹുല്‍ സമ്മതിച്ചത്. 

Read More

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടത്തിയതിന് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി 9 മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് മനസ്സിലാക്കുന്നത്. പരിമിതമായ സ്ഥലമാണ്casecase അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ പോലുമായില്ല. പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടതുമില്ല. ചിത്രീകണ സമയത്ത് നിശ്ശബ്ദത പാലിക്കാൻ അണിയറ…

Read More

ഴിക്കോട്: തലവേദനയും ഛര്‍ദ്ദിയുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയായ കുട്ടിയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതമാണെന്ന് അറിയുന്നു. രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാറൂഖ് കോളേജിടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുളത്തില്‍ കുളിച്ച് ആറു ദിവസം കഴിഞ്ഞാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. ഈ കുളത്തിൽ കുളിച്ചവരെല്ലാം നിലവിൽ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

Read More

മനാമ: കെഎംസിസി ബഹറൈൻ ഈസ്റ്റ് റിഫ ഏരിയാ കമ്മിറ്റി ഓഫീസും സി എച്ച് ഓഡിറ്റോറിയവും നാളെ രാത്രി 8:30 ന് സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന സെക്രട്ടറിയും കോട്ടക്കൽ എംഎൽഎയുമായ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യ അതിഥിയായും കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സയിനാർ കളത്തിങ്കൽ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും വിവിധ സംഘടനാ പ്രതിനിധികൾ, മറ്റ് ബിസിനസ് പ്രമുഖരും പങ്കെടുക്കും. ഉദ്ഘാടന പരിപാടി വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾ ആസൂത്രണം ചെയ്യാൻ യോഗം ചേർന്നു. പ്രസിഡണ്ട് റഫീഖ് കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ടി ടി അഷ്‌റഫ് സ്വാഗതവും സിദീഖ് എം കെ നന്ദിയും രേഖപ്പെടുത്തി. ഉസ്മാൻ ടിപ് ടോപ് എൻ അബ്ദുൽ അസീസ്,ഷമീർ വി എം സാജിദ് കെ,ഉമ്മർ സി പി ഫസിലുറഹ്മാൻ, മുസ്തഫ കെ, മുസ്തഫ പട്ടാമ്പി, നാസിർ ഉറുതോടി, നിസാർ മാവിലി,…

Read More

ന്യഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തപ്പെടത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലായ് എട്ടിന് റഷ്യ സന്ദര്‍ശിക്കും. പ്രതിരോധം, എണ്ണ, തുടങ്ങി തന്ത്രപ്രധാനമായ പലകാര്യങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. നരേന്ദ്രമോദി മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യറഷ്യന്‍ സന്ദര്‍ശനമാണിത്. ജി 7 ഉച്ചകോടിക്ക് ശേഷമുളള സന്ദര്‍ശനമായതിനാല്‍ ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിനിടയില്‍ നിലവിലെ സാഹചര്യത്തില്‍ മധ്യസ്ഥനായി ഇന്ത്യയെ മാത്രമേ കാണുന്നുള്ളൂ എന്നതിനാല്‍ ഈ സന്ദര്‍ശനം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും ഉപയോഗപ്രദമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 2019 ലായിരുന്നു അവസാനമായി മോദി റഷ്യ സന്ദര്‍ശിച്ചത്. റഷ്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് റഷ്യ. എന്നാല്‍ റഷ്യ യുക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വ്യാപാര ബന്ധത്തില്‍ ചില പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ഇതെല്ലാം പരിഹരിച്ച് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഇത്തവണത്തെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.

Read More

കുന്ദമംഗലം: പുതുതായി നിയമിച്ച ജീവനക്കാർ കാമ്പസിലേക്ക് കയറുന്നത് നിലവിലെ ജീവനക്കാർ തടഞ്ഞതിനെ തുടർന്ന് കോഴിക്കോട് എൻ.ഐ.ടിക്കു മുന്നിൽ സംഘർഷം. നിലവിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി, ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കുന്നതിനെതിരെയാണ് സമരം നടത്തുന്നത്. ഇന്നലെ മുതലാണ് കാമ്പസിന് മുന്നിൽ പന്തൽ കെട്ടി സമരമാരംഭിച്ചത്. പ്രധാന ഗെയ്റ്റിന് മുന്നിൽ ഉപരോധം നടക്കുന്നതിനാൽ ഡയറക്ടർ ഉൾപ്പെടെയുള്ളവർ മറ്റൊരു വഴിയിലൂടെയാണ് കാമ്പസിൽ പ്രവേശിച്ചത്. ഇതിനിടെ ഓഫീസ് ജീവനക്കാരോട് ശുചീകരണത്തൊഴിൽ ചെയ്യാൻ തയാറാകണമെന്നും നിർ‍ദേശം നൽകി. അടുത്ത മാസം മുതൽ 55 വയസ്സ് കഴിഞ്ഞവരെ ജോലിക്കു വെക്കേണ്ടെന്ന നിർദേശമാണ് റജിസ്ട്രാർ കരാർ കമ്പനികൾക്ക് നൽകിയത്. നിലവിൽ 11 സൂപ്പർവൈസർ, 140 സെക്യൂരിറ്റി ഗാർഡ്, 12 ഡ്രൈവർ കം സെക്യൂരിറ്റി, 171 ശുചീകരണ തൊഴിലാളികൾ എന്നിവരാണ് എൻ.ഐ.ടിയിൽ ജോലി ചെയ്തിരുന്നത്. ഇത്തവണ ശുചീകരണ തൊഴിലാളികളുടെ എണ്ണം 150 ആയും സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം 119 ആയും കുറച്ചു. പ്രായ നിബന്ധനയ്ക്കു പുറമെ ജോലിയിൽ 35 ശതമാനം…

Read More

വാഷിംഗ്ടൺ: പേറ്റൻ്റുകളുടെ സാങ്കേതിക പരിശോധനയ്ക്ക് (പി.പി.എച്ച്) ഫാസ്റ്റ് ട്രാക്ക് സംവിധാനം പ്രയോഗിക്കുന്നതിന് അമേരിക്കൻ പേറ്റൻ്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസുമായി ധാരണയുടെയും സഹകരണത്തിൻ്റെയും കരാറിൽ ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം ഒപ്പുവച്ചു. ബഹ്റൈൻ വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റോയും അമേരിക്കൻ ബൗദ്ധിക സ്വത്തവകാശ മന്ത്രാലയത്തിൻ്റെ അണ്ടർ സെക്രട്ടറിയും പേറ്റൻ്റ് ആൻഡ് ട്രേഡ്‌മാർക്ക് ഓഫീസ് ഡയറക്ടറുമായ കാത്തി വിഡാലുമാണ് കരാറിൽ ഒപ്പുവച്ചത്. ഈ കരാർ രാജ്യത്തിൻ്റെ പേറ്റൻ്റ്, ബൗദ്ധിക സ്വത്തവകാശ മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപങ്ങളുടെ ഒഴുക്ക് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എല്ലാതരം ബൗദ്ധിക സ്വത്തുക്കളും പേറ്റൻ്റ് അവകാശങ്ങളും സംരക്ഷിക്കുന്നതിൽ ബഹ്‌റൈന് ഉയർന്ന സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസുമായി സഹകരിച്ച് ബൗദ്ധിക സ്വത്തവകാശത്തിൻ്റെയും പേറ്റൻ്റുകളുടെയും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട റെഗുലേറ്ററി, നടപടിക്രമ ചട്ടക്കൂട് വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് കരാർ. പേറ്റൻ്റ് അപേക്ഷകളുടെ സാങ്കേതിക പരീക്ഷാ നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും അമേരിക്കൻ പേറ്റൻ്റ് ഓഫീസുമായുള്ള സഹകരണം വർദ്ധിപ്പിക്കാനും ബഹ്‌റൈൻ പേറ്റൻ്റ് ഓഫീസിൽ…

Read More

മനാമ: മനുഷ്യക്കടത്ത് സംബന്ധിച്ച് കഴിഞ്ഞ വർഷം മൊത്തം 50 പരാതികളും 2024ലെ ആദ്യ അഞ്ച് മാസങ്ങളിൽ 17 റിപ്പോർട്ടുകളും ബഹ്റൈൻ ആൻ്റി ട്രാഫിക്കിംഗ് ഡയറക്ടറേറ്റിന് ലഭിച്ചതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിലെ മനുഷ്യക്കടത്ത് വിരുദ്ധ, പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ഡയറക്ടർ കേണൽ അബ്ദുൾവഹാബ് റാഷിദ് ബുനാഷി അറിയിച്ചു. തൊഴിൽ വിപണിയിലെ എല്ലാ കക്ഷികൾക്കും അവരുടെ മുഴുവൻ അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ബഹ്‌റൈനിൻ്റെ ശ്രമങ്ങൾ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൻ്റെ മനുഷ്യക്കടത്ത് റിപ്പോർട്ടിൽ രാജ്യം തുടർച്ചയായി 7 വർഷക്കാലം ടയർ 1 പദവി നിലനിർത്തുന്നത് ഈ നേട്ടം കാരണമാണ്. വ്യക്തികളെ കടത്തുന്ന നിയമവിരുദ്ധമായ സമ്പ്രദായങ്ങൾ പരിഹരിക്കാനുള്ള ബഹ്‌റൈൻ്റെ സുസ്ഥിരമായ ശ്രമങ്ങളെയും അന്താരാഷ്ട്ര വിശ്വാസത്തെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങളും പരാതികളും 24 മണിക്കൂറും അറിയിക്കാൻ ഹോട്ട്‌ലൈന് (555) കൂടാതെ ഒരു ഇ-മെയിൽ വിലാസം (555@interior.gov.bh) അടുത്തിടെ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.…

Read More

തിരുവനന്തപുരം: ശിക്ഷാ ഇളവിനുള്ള ശിപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

Read More