- തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മിന്നൽ പരിശോധന; കഞ്ചാവ് കണ്ടെടുത്തു
- ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ: എന്റര്‍ടെയിന്‍മെന്റ് വില്ലേജ് ആരംഭിച്ചു
- പെണ്‍കുട്ടിയോടൊപ്പം കാണാതായി പിടിയിലായ യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
- കഞ്ചാവ് കടത്തു കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി; പിന്തുടര്ന്ന് പിടികൂടി
- ‘അല്‍ മുന്തര്’ ഭ്രമണപഥത്തില്‍ സ്ഥിരത കൈവരിച്ചു; അഭിമാനത്തോടെ ബഹ്റൈന്‍
- ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രമുള്ള പതാകയുമായി സി.പി.എം. പ്രവര്‍ത്തകര്‍
- സെക്രട്ടറിയേറ്റിന് മുന്നില്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും ആശമാരുടെ പ്രതിഷേധം
- പെരുന്നാൾ ദിനം: തൊഴിലാളികൾക്ക് ബിരിയാണി വിതരണം ചെയ്തു
Author: Starvision News Desk
ന്യൂഡൽഹി: തകർപ്പൻ പ്രകടനത്തിലൂടെ ട്വന്റി-20 ലോകകപ്പ് കിരീടനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച വിജയം നേടിയ ടീമിനെ ജനങ്ങൾക്കുവേണ്ടി അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഈ നേട്ടത്തിൽ അഭിമാനമുണ്ടെന്നും പറഞ്ഞു. ‘കളിക്കളത്തിൽ ലോകകപ്പാണ് ജയിച്ചതെങ്കിലും രാജ്യത്തെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും തെരുവുകളിലെയും കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയമാണ് കീഴടക്കിയത്. ഇത്രയേറെ രാജ്യങ്ങളും ടീമുകളുമുണ്ടായിട്ടും ഒരു കളിപോലും തോൽക്കാതെ ലോകകപ്പ് സ്വന്തമാക്കുക എന്നത് ചെറിയൊരു നേട്ടമല്ല. അക്കാരണത്താലും ഈ ലോകകപ്പ് വിജയം പ്രത്യേകം ഓർമ്മിക്കപ്പെടും. കിക്കറ്റ് ലോകത്തെ എല്ലാ പ്രഗത്ഭ ടീമുകളെയും നേരിട്ട് നിങ്ങൾ വിജയം സ്വന്തമാക്കി. ഈ കളി ചരിത്രമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിമാനമുണ്ട്’ എക്സ് സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളമുളള പ്രകടനത്തിനും ഗംഭീരമായ ലോകകപ്പ് വിജയത്തിനും ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. ഇന്നലെ…
കണ്ണൂർ: പാർട്ടയിൽ നിന്ന് പുറത്തുപോയ സി.പി.എം. മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പോലീസ് സംരക്ഷണം നൽകും. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ആരോപണമുന്നയിച്ച മനുവിന് ഭീഷണിയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. മനുവിന്റെ വീടും വ്യാപാര സ്ഥാപനങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. നിലവിൽ കാവൽ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ആവശ്യമുണ്ടെങ്കിൽ സുരക്ഷയൊരുക്കും. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മനുവിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശങ്ങളെത്തുന്നുണ്ട്. പാർട്ടിയെ പലവട്ടം പ്രതിസന്ധിയിലാക്കിയയാളാണ് ജയരാജനെന്ന് മനു ഫേസ്ബുക്കിൽ ആരോപിച്ചിരുന്നു. ക്വാറി മുതലാളിക്കുവേണ്ടി മലയോരത്ത് പാർട്ടി ഏരിയാ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കച്ചവടങ്ങളും എല്ലാം നമുക്ക് പറയാമെന്നായിരുന്നു മനുവിന്റെ കുറിപ്പ്.
മനാമ: ബഹ്‌റൈൻ ഫിൽഹാർമോണിക് ഓർക്കസ്ട്ര ബഹ്‌റൈൻ നാഷണൽ തിയേറ്ററിൽ പ്രമുഖ സംഗീതജ്ഞൻ ഡോ. മുബാറക് നജെമിൻ്റെ നേതൃത്വത്തിൽ ‘ആനി റ്റേഡ് മ്യൂസിക്’ എന്ന പേരിൽ ആകർഷകമായ കച്ചേരി അവതരിപ്പിച്ചു. അന്താരാഷ്ട്ര പ്രശസ്തി നേടിയ ആനിമേറ്റഡ് സിനിമകളിൽനിന്നും പരമ്പരകളിൽനിന്നുമുള്ള അറിയപ്പെടുന്ന ട്യൂണുകൾ ഓർക്കസ്ട്ര അവതരിപ്പിച്ചു. ആനിമേറ്റഡ് ഷോകൾ കുടുംബ വിനോദത്തിൻ്റെ പ്രധാന ഘടകമായിരുന്ന കാലത്തെ അനുസ്മരിപ്പിക്കുന്ന, ഗൃഹാതുരത്വം ഉണർത്തുകയും പ്രേക്ഷകർക്ക് സന്തോഷത്തിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന കാർട്ടൂണുകളിൽനിന്നുള്ള ശബ്ദ ട്രാക്കുകളും പരിപാടിയിൽ അവതരിപ്പിച്ചു. പോലീസ് ബാൻഡിനെ നയിക്കുകയും ബഹ്‌റൈൻ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും ചെയ്ത ഡോ. മുബാറക് നജെം 2022ൽ സ്ഥാപിച്ച ബഹ്‌റൈൻ ഫിൽഹാർമോണിക് ഓർക്കസ്ട്ര ബഹ്‌റൈനിലെ സംഗീത രംഗത്തെ ഒരു പുതിയ യുഗത്തിൻ്റെ പ്രതീകമാണ്. ഓർക്കസ്ട്രയിൽ 100ലധികം സംഗീതജ്ഞരും ഗായകരും ഉൾപ്പെടുന്നു.
മനാമ: ലോക യോഗാസന ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിൽ ആദ്യത്തെ യോഗാസന ചാമ്പ്യൻഷിപ്പ് നടക്കും. ജൂലൈ അഞ്ചിന് രാവിലെ ഒൻപത് മണി മുതൽ സൽമാനിയയിലെ അൽ ഖദീസിയ ക്ലബ്ബിൽ നടക്കുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നത് യോഗാസന ബഹ്റൈൻ എന്ന സംഘടനയാണ്. സബ് ജൂനിയർ (വയസ് 9- 14), ജൂനിയർ (14- 18), സിനിയർ (18- 35), മാസ്റ്റേഴ്സ് (35- 45), വെറ്റെറെൻസ് (45- 55) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. പുരുഷൻമാർക്കും സ്ത്രീകൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം. ഉത്തനാസനം, ഉഷ്ത്രാസനം, വക്രാസനം, വൃഷാസനം, ഉത്തൻപടാസനം എന്നിവ നിർബന്ധമായും അവതരിപ്പിക്കണം. കൂടാതെ പങ്കെടുക്കുന്നവർക്ക് ഇഷ്ടമുള്ള മറ്റു രണ്ട് ആസനങ്ങൾ വീതവും അവതരിപ്പിക്കണം. പങ്കെടുക്കുന്നവർ പ്ലെയിൻ യോഗ വസ്ത്രങ്ങൾ ധരിക്കണം. ടവലും വാട്ടർ ബോട്ടിലും കൊണ്ടുവരണം. മത്സരത്തിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ നിർബന്ധമാണ്. forms.gle/mHPTYRLv4FA4FDa96 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. സംശയനിവാരണത്തിന് 33918987, 33780444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതുമാണ്. പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റുകളും എല്ലാ വിഭാഗങ്ങളിലെയും വിജയികൾക്ക് മെഡലുകളും നൽകും. രജിസ്റ്റർ ചെയ്തവർക്കായി…
തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് കേന്ദ്രങ്ങളിലൂടെ വൈദ്യുതി ബില്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കി കെ എസ് ഇ ബി. ഉപഭോക്താക്കള്‍ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈദ്യുതി ബില്‍ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താന്‍ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി. 70 ശതമാനത്തോളം ഉപഭോക്താക്കളും ഓണ്‍ലൈന്‍ വഴിയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. പണമടക്കാനായി നിരവധി നിരവധി ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. നേരിട്ടെത്തി സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും പണമടയ്ക്കാവുന്നതാണ്.
റിയാദ്: ലോക ഇ-സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിന് ബഹ്റൈൻ ടീം യോഗ്യത നേടി. റിയാദിൽ നടന്ന യോഗ്യതാ മത്സരത്തിൽ മിന്നുന്ന വിജയം നേടിയാണ് ബഹ്റൈൻ ടീം ഈ നേട്ടം കരസ്ഥമാക്കിയത്. യോഗ്യതാ മത്സരത്തിൽ ബഹ്റൈൻ താരം ഹാഷിം ഖലീൽ ടെക്കൻ 8 സ്ഥാനം നേടി. ഇ-സ്പോർട്സ് രംഗത്തെ ബഹ്റൈൻ്റെ മുന്നേറ്റത്തിൽ ഒരു നിർണ്ണായക നാഴികക്കല്ലായി ഈ നേട്ടം കണക്കാക്കപ്പെടുന്നു. റിയാദിൽ നടക്കാനിരിക്കുന്ന ലോക ഇ-സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന ടീമിന് 60 മില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള സമ്മാനമായിരിക്കും ലഭിക്കുക.
കൊച്ചി: ജാതിയും മതവും നോക്കാതെ വലിയൊരു വിഭാഗം ബിജെപിക്ക് ഒപ്പം നിൽക്കാൻ തയ്യാറായെന്ന് തൃശൂര്‍ എംപി സുരേഷ് ഗോപി. ഇത് തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാൻ കഴിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കാനാണ് സുരേഷ് ഗോപി കൊച്ചിയിലെത്തിയത്. ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയിൽ തുടരുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകനവും വയനാട് ഉപതെരഞ്ഞെടുപ്പുമാണ് മുഖ്യ അജണ്ട. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് പുനക്രമീകരണത്തിനെതിരെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നേതൃയോഗത്തിൽ രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിയാണ് എൽഡിഎഫ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇതിന് കൂട്ടുനിൽക്കുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി എത്തുമ്പോൾ എൻഡിഎ സ്ഥാനാർത്ഥി ആരാകണം എന്നതിലാണ് സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ ചൂടേറിയ ചർച്ച നടക്കുന്നത്. കരുവന്നൂർ വിഷയത്തിൽ ബിജെപി നടത്തിയ സമരം വിജയം കണ്ടു തുടങ്ങിയെന്ന് അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സഹകരണ കൊള്ളയാണ് സിപിഎം നടത്തുന്നത്. സിപിഎമ്മിന്‍റെ…
തൃശൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ നിർണായക നടപടിയുമായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. സി.പി.എമ്മിന്റെ സ്ഥലമടക്കം 77.63 ലക്ഷത്തിന്റെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി.സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്റെ പേരിലുള്ള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്റെ അഞ്ച് സെന്റ് സ്ഥലവും സി.പി.എമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമാണ് ഇ.ഡി കണ്ടുകെട്ടിയത്. കേസിൽ സി.പി.എമ്മിനെ കൂടി പ്രതി ചേർത്താണ് ഇ.ഡി സംഘം സ്വത്തുക്കൾ കണ്ടുകെട്ടിയത്.
മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ്റെ (ഐ.എൽ.എ) എംപവറിംഗ് വിമെൻ എൻ്റർപ്രണേഴ്സ് (ഇ.ഡബ്ല്യു.ഇ) സബ് കമ്മിറ്റി വനിതാ സംരംഭകത്വ പരിശീലന പരിപാടി നടത്തി. ‘സംരംഭകത്വത്തിന് ഒരു ആമുഖം- 2024’ എന്ന പേരിൽ ഐ.എൽ.എ. ആസ്ഥാനത്ത് നടന്ന പരിപാടിക്ക് സബ് കമ്മിറ്റി കോ- ഓർഡിനേറ്റർമാരായ സ്മിത ജൻസൻ, ഉഷ ആഷർ, വാണി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. നൈപുണ്യ വികസനം, സാമ്പത്തിക സാക്ഷരത, നെറ്റ് വർക്കിംഗ്, മാർഗദർശകത്വം, രാജ്യത്തെ സർക്കാർ നൽകുന്ന സഹായങ്ങൾ എന്നിവയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബിസിനസ് ആരംഭിക്കുന്നതിനുള്ള അടിസ്ഥാന അറിവുകൾ, ബിസിനസിൽ വനിതകൾ നേരിടുന്ന വെല്ലുവിളികൾ, സംരംഭകത്വത്തിൽ തലമുറകളുടെ വിടവിനെ അതിജീവിക്കൽ, വനിതാ സംരംഭകർക്കുള്ള സർക്കാർ സഹായങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബഹ്റൈൻ സാങ്കേതിക സർവകലാശാല ഫാക്കൽറ്റി അംഗങ്ങളായ ഡോ. നിധി മേനോൻ, ഡോ. സുർജിത് വിക്ടർ, ഡോ. സ്റ്റീഫൻ ചെല്ലക്കൻ, ഡോ. റീം അബ്ബാസ്, ഡോ. സൗഭാഗ്യലക്ഷ്മി മിശ്ര എന്നിവർ ക്ലാസെടുത്തു. ബിസിനസ് രംഗത്തെ വനിതാ…
കുന്ദമംഗലം: കോഴിക്കോട് എൻ.ഐ.ടിക്കു മുന്നിൽ ജീവനക്കാർ നടത്തിയ സമരം അവസാനിപ്പിച്ചു. എൻ.ഐ.ടി. അധികൃതരും സമരക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ, നിലവിൽ ജോലി ചെയ്യുന്ന എല്ലാവർക്കും തുടരാൻ അനുമതി നൽകണമെന്ന ആവശ്യം അധികൃതർ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ശുചീകരണ തൊഴിലാളികളും സെക്യൂരിറ്റി ജീവനക്കാരുമാണ് സമരം നടത്തിയത്. ജൂലൈ മുതൽ 55 വയസ് കഴിഞ്ഞവരെ ജോലിക്കു വയ്‌ക്കേണ്ടെന്ന നിർദേശമാണ് റജിസ്ട്രാർ കരാർ കമ്പനികൾക്ക് നൽകിയത്. 80 ശതമാനം പേർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെ തിങ്കളാഴ്ച മുതൽ ജീവനക്കാർ സമരം ശക്തമാക്കുകയായിരുന്നു. റജിസ്ട്രാറുടെ നിർദേശപ്രകാരം കരാർ കമ്പനിക്കാർ പുതിയ ആളുകളെ നിയമിച്ചെങ്കിലും ഇവരെ കാമ്പസിൽ പ്രവേശിക്കാൻ സമരം ചെയ്യുന്നവർ അനുവദിച്ചിരുന്നില്ല. ഇന്ന് രാവിലെയും പുതിയ ജീവനക്കാരെ ഗെയ്റ്റിന് മുന്നിൽ തടഞ്ഞു. ഇതോടെ സംഘർഷമായി. 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാർക്ക് പിന്തുണയുമായി രാഷ്ട്രീയപ്പാർട്ടികളും എത്തിയതോടെ എൻ.ഐ.ടി. അധികൃതർ ചർച്ചയ്ക്ക് തയാറായി. സമരസമതി ചെയർമാൻ വിനോദ് കുമാർ, ദിനേശ് പെരുമണ്ണ എന്നിവർ എൻ.ഐ.ടി. അസിസ്റ്റന്റ് റജിസ്ട്രാർ രമേശ്,…