Author: Starvision News Desk

കോഴിക്കോട്‌: പതഞ്‌ജലി ഉൽപന്നങ്ങളുടെ പേരിൽ നിയമവിരുദ്ധ പരസ്യങ്ങൾ നൽകിയെന്ന കേസിൽ ബാബാ രാം ദേവ്, സഹായി ആചാര്യ ബാലകൃഷ്‌ണ എന്നിവരോട് കോഴിക്കോട് കോടതിയിൽ ഹാജരാകാൻ നിർദേശം. ജൂൺ മൂന്നിന് ഹാജരാകണമെന്നാണ് കോഴിക്കോട്‌ നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്. കേസിൽ ഒന്നാംപ്രതി പതഞ്‌ജലി ഗ്രൂപ്പിന്റെ മരുന്ന്‌ നിർമാണ കമ്പനിയായ ദിവ്യ ഫാർമസിയാണ്. ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്‌ണ മൂന്നും പ്രതികളാണ്. ഡ്രഗ്‌സ്‌ ആൻഡ്‌ മാജിക്‌ റമഡീസ്‌ (ഒബ്ജക്‌ഷനബിൾ അഡ്വൈർടൈസ്‌മെന്റ്‌) നിയമമനുസരിച്ച്‌ തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ നൽകിയതിന് ഡ്രഗ്‌ കൺട്രോൾ വിഭാഗമെടുത്ത കേസിലാണ് നടപടി. ആരോഗ്യപ്രവർത്തകനായ ഡോ. കെ.വി.ബാബു സംസ്ഥാന ഡ്രഗ്‌ കൺട്രോളർക്ക്‌ നൽകിയ പരാതിയിലാണ് കേസെടുത്തത്.

Read More

ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10വർഷം തടവും 1ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടൂർ ചുള്ളിക്കൽ വീട്ടിൽ തോമസിനെയാണ് (48) നെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 2016 ഡിസംബറിൽ മണ്ണഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. അതിജീവിതയുടെ അമ്മയുടെ കൂട്ടുകാരിയും കുടുംബ സുഹൃത്തുമായിരുന്ന യുവതിയുടെ ഭർത്താവായ പ്രതി 2016 ഏപ്രിൽ മാസം മുതൽ അതിജീവിതയും മറ്റും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വച്ച് പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിനെ തുടർന്ന് പെൺകുട്ടി ഗർഭിണിയായി. വിവരം അറിഞ്ഞ കുടുംബസുഹൃത്തും പ്രതിയുടെ ഭാര്യയുമായ യുവതി സാങ്കൽപ്പികമായ മറ്റൊരു പേര് പറയാൻ പെൺകുട്ടിയെ പ്രേരിപ്പിക്കുകയും അതനുസരിച്ച് പെൺകുട്ടി പൊലീസിൽ മൊഴി കൊടുക്കുകയുമായിരുന്നു.പീന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ അങ്ങനെയൊരളില്ലായെന്ന് മനസ്സിലാവുകയും യഥാർത്ഥ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ബീന കാർത്തികേയൻ ഹാജരായി.

Read More

കൊച്ചി: കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽ പലയിടത്തും വെള്ളക്കെട്ട്. കലൂര്‍ ഭാഗത്തെ ഇടറോഡുകള്‍, പാലാരിവട്ടത്തെ ഇടറോഡുകള്‍, എം.ജി. റോഡിന്റെ ഇടവഴികള്‍, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ പരിസരം തുടങ്ങിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിലുണ്ടായ വെള്ളക്കെട്ട് ഗതാഗതത്തെയും സാരമായി ബാധിച്ചു.

Read More

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ 2010-ന് ശേഷം വിതരണംചെയ്ത മുഴുവന്‍ ഒ.ബി.സി. സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് 2011 മുതല്‍ അധികാരത്തിലിരിക്കുന്ന തൃണമൂല്‍ ഒ.ബി.സി. സര്‍ട്ടിഫിക്കറ്റുകള്‍ മുസ്‌ലിങ്ങള്‍ക്ക് നല്‍കിയത് വോട്ട് ബാങ്കിനു വേണ്ടിയാണെന്ന് മോദി ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയം, ഈ പ്രീണനരാഷ്ട്രീയം എല്ലാ പരിധിയും കടന്നിരിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ന് കോടതി അവരുടെ മുഖത്തടിച്ചു. ഖാന്‍ മാര്‍ക്കറ്റ് ഗാങ് ആണ് ഈ പാപങ്ങള്‍ക്ക് ഉത്തരവാദികള്‍. രാജ്യത്തിന്റെ വിഭവങ്ങള്‍ക്കുമേല്‍ ആദ്യ അവകാശം മുസ്‌ലിങ്ങള്‍ക്കാണെന്ന് അവര്‍ പറയുന്നു, മോദി പറഞ്ഞു. ഡല്‍ഹിയിലെ ദ്വാരകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി പ്രതിപക്ഷത്തിനെതിരേ കടുത്ത ആരോപണങ്ങളാണ് മോദി ഉന്നയിച്ചത്. വോട്ടിന് പകരമായി പ്രതിപക്ഷം സര്‍ക്കാര്‍ ഭൂമി വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കുകയാണ്‌. രാജ്യത്തിന്റെ ബജറ്റില്‍ 15 ശതമാനം ന്യൂനപക്ഷത്തിനുവേണ്ടി മാറ്റിവെക്കാനാണ് ഇവര്‍ താല്‍പര്യപ്പെടുന്നത്. ബാങ്ക് വായ്പകളും സര്‍ക്കാര്‍ ടെന്‍ഡറുകളും മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കാനാണ് ഇക്കൂട്ടര്‍…

Read More

ന്യൂഡല്‍ഹി: പുണെയില്‍ മദ്യലഹരിയില്‍ ആഡംബരക്കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൗമാരക്കാരന്റെ ജാമ്യം റദ്ദാക്കി ജുവനൈല്‍ കോടതി. ജാമ്യം നല്‍കി മൂന്ന് ദിവസത്തിന് ശേഷമാണ് കോടതിയുടെ നടപടി. ഉപന്യാസം എഴുതുക, ട്രാഫിക് പോലീസിനെ സഹായിക്കുക തുടങ്ങിയ ഉപാധികള്‍ വെച്ചാണ് കൗമാരക്കാരന് കോടതി ജാമ്യം നല്‍കിയിരുന്നത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ജാമ്യം റദ്ദാക്കിയത്. ജൂണ്‍ അഞ്ചുവരെ റിമാന്‍ഡ് ചെയ്ത 17-കാരനെ ജുവനൈല്‍ ഹോമിലേക്ക് അയക്കാന്‍ ഉത്തരവിട്ടു. പ്രായപൂര്‍ത്തിയായ വ്യക്തിയായി 17-കാരനെ പരിഗണിക്കുമോ എന്നതിലും വ്യക്തതവന്നിട്ടില്ല. നേരത്തേ സംഭവം നടന്ന് 15-മണിക്കൂറിനുള്ളില്‍ത്തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഏഴ് നിര്‍ദേശങ്ങള്‍ വെച്ചാണ് ജുവനൈല്‍ കോടതി ജാമ്യം നല്‍കിയത്. നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ ഉറപ്പും പരിഗണിച്ചാണ് ജാമ്യം നല്‍കികൊണ്ട് ഉത്തരവിട്ടത്. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് സന്ദര്‍ശിച്ച് എല്ലാ നിയമങ്ങളും ചട്ടങ്ങളും പഠിച്ച് പ്രസന്റേഷന്‍ തയ്യാറാക്കണമെന്നും 15-ദിവസങ്ങള്‍ക്കകം അത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കണമെന്നും ജാമ്യം നല്‍കിയ ഉത്തരവിലുണ്ട്. റോഡപകടങ്ങളും…

Read More

മനാമ: ഇന്ത്യയ്ക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ്‌ യുവജന കൂട്ടായ്മയായ ഐ വൈ സി സി ബഹ്‌റൈന്റെ വർഷാ വർഷം നടക്കുന്ന പുനസംഘടനയുടെ ഭാഗമായി ഹിദ്ദ് -അറാദ് ഏരിയകമ്മറ്റി തിരഞ്ഞെടുപ്പ് നടന്നു. ഏരിയ കൺവൻഷൻ ഏരിയ പ്രസിഡന്റ് ഷിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്നു. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്ഘാടനം ചെയ്ത യോഗത്തിന് ഏരിയ സെക്രട്ടറി പ്രവീൺ ആന്റണി സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ദേശീയ കമ്മറ്റി ചുമതലപ്പെടുത്തിയ വരണാധികാരികൾ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. 2024-25 വർഷത്തെക്കുള്ള ഏരിയ ഭാരവാഹികളെയും, ദേശീയ കമ്മറ്റി പ്രതിനിധികളെയും യോഗം ഐക്യകണ്ടെന്ന തിരഞ്ഞെടുത്തു ഏരിയ പ്രസിഡൻ്റ്: റോബിൻ കോശി, സെക്രട്ടറി: നിതിൻ ചെറിയാൻ, ട്രഷറർ: ഷനീഷ് സദാനന്ദൻ, വൈസ് പ്രസിഡൻ്റ്: റോബർട്ട് സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി: റിയാസ് മുഹമ്മദ്. ആർ ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളായി ഷിൻ്റോ ജോസഫ്, ഡോ. ജയ്സ് ജോയ്, ഡിസ്വിൻ ദേവസി,…

Read More

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ നിരവധി ആരാധകരാണ് ആശങ്കയറിയിച്ചിരിക്കുന്നത്. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷാരൂഖിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും ആദ്യ പ്ലേഓഫ് മത്സരം കാണാനായി താരം അഹമ്മദാബാദില്‍ എത്തിയിരുന്നു. മത്സരത്തിനിടെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഷാരൂഖ് അസുഖ ബാധിതനായെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയിട്ടാണ് ഷാരൂഖ് ഗുജറാത്തിലെത്തിയത്. ബുധനാഴ്ച്ച ഉച്ചയോടെയാണ് ഷാരൂഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഷാരൂഖിന് കടുത്ത ഉഷ്ണ തരംഗത്തെ തുടര്‍ന്ന് നിര്‍ജലീകരണം സംഭവിച്ചുവെന്നും ഇതോടെ ക്ഷീണിതനായ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഷാരൂഖ് ഖാനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ താരത്തിന്റെ ആരോഗ്യ നിലയെ…

Read More

കൊച്ചി: കനത്തമഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പല ഭാഗത്തും വെള്ളം കയറി. ഇടപ്പള്ളി, കുണ്ടന്നൂര്‍, എംജി റോഡ് പരിസരങ്ങളെല്ലാം വെള്ളം കയറി. കെഎസ്ആര്‍ടി ബസ് സ്റ്റാന്റ് പരിസരങ്ങളിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ഗതാഗത കുരുക്കും രൂക്ഷമാണ്. കടവന്ത്ര, വൈറ്റില, സൗത്ത്, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. കളമശ്ശേരി മൂലേപ്പാടത്ത് 20 ഓളം വീടുകളില്‍ വെള്ളം കയറി. വൈകിട്ട് മുതല്‍ നാല് മണിക്കൂറുകളായി തോരാതെ പെയ്യുന്ന മഴ കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെയെല്ലാം വെള്ളക്കെട്ടിലായി. പാലാരിവട്ടം ഭാഗത്തെ ഇട റോഡുകളും വെള്ളത്തിലായി. ഇന്‍ഫോ പാര്‍ക്ക് പരിസരങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പുത്തന്‍കുരിശ് എംജിഎം സ്‌കൂളിന്റെ മതില്‍ തകര്‍ന്നു. ആളപായമില്ല.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ യല്ലോ അലേർട്ടാണ്. രാത്രിയിലും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകീട്ട് പെയ്ത മഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇടപ്പള്ളിയിൽ വെള്ളക്കെട്ടും ഗതാഗത കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. കളമശേരി പാലത്തിന് സമീപം വെള്ളക്കെട്ടുണ്ട്. കൊച്ചി ഇൻഫോപാർക്കിൽ ശക്തമായ വെള്ളക്കെട്ടാണ്. വാഹനങ്ങൾ തകരാറിലായി. പ്രദേശത്ത് ഗതാഗതം നിലച്ചു. ഇടുക്കിയിൽ അടിമാലി, തൊടുപുഴ, നേര്യമംഗലം എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ട്. മറ്റ് സ്ഥലങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നു. കാസർഗോഡ് കനത്ത മഴയിൽ മരം കടപുഴകി വീണു. നീലേശ്വരം കോട്ടപ്പുറത്താണ് മരം റോഡിലേക്ക് വീണത്. വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഈ സമയം റോഡിൽ വാഹനങ്ങൾ…

Read More

ചെന്നൈ: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന സ്ത്രീയും കൂട്ടാളികളും പിടിയിലായി. ചെന്നൈയില്‍ താമസിക്കുന്ന 37-കാരി, കൂട്ടാളികളായ രാമചന്ദ്ര(42), സുമതി(43), മായ ഒലി(29), ജയശ്രീ(43), രാമാന്ദ്രന്‍(70) എന്നിവരെയും കോയമ്പത്തൂര്‍ സ്വദേശിയായ അശോക് കുമാറി(31)നെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ഏഴ് മൊബൈല്‍ഫോണുകളും ഒരു കാറും കസ്റ്റഡിയിലെടുത്തു. സംഘത്തിന്റെ കെണിയില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികളെയും പോലീസ് മോചിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് ചെന്നൈ പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് എ.സി.പി. രാജലക്ഷ്മി, ഇന്‍സ്‌പെക്ടര്‍ സെല്‍വറാണി എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിലെ ഒരു ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. ഇവിടെയുണ്ടായിരുന്ന 18,17 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെയും പോലീസ് മോചിപ്പിച്ചു. അറസ്റ്റിലായ 37-കാരിയാണ് കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് പറഞ്ഞു. മകളുടെ സഹപാഠികളായ, സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന പെണ്‍കുട്ടികളെയാണ് യുവതി ചൂഷണംചെയ്തിരുന്നത്. നൃത്ത പരിശീലനത്തിന്റെ പേരില്‍ പെണ്‍കുട്ടികളുമായി പ്രതി സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിനൊപ്പം ബ്യൂട്ടീഷ്യന്‍ കോഴ്‌സുകളും ഇവരെ പഠിപ്പിച്ചു. കൂടുതല്‍ പണം സമ്പാദിക്കാന്‍…

Read More