- ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം: സെനറ്റ് ഹാളിൽ എസ്എഫ്ഐ, കെ എസ് യു, ഡിവൈഎഫ്ഐ പ്രതിഷേധം
- കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.
- ഇറാനില്‍നിന്ന് 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചു
- മുണ്ടക്കൈ മേഖലയിലും ചൂരൽമഴയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞു
- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
Author: Starvision News Desk
റിയാദ്: ഹജ്ജ് തീർഥാടനത്തിൽ മന്ത്രാലയം ഒരുക്കുന്ന സുരക്ഷ നടപടിക്രമങ്ങളുടെ ഭാഗമായി പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാഗമായും ഹറം വൃത്തിയായി സൂക്ഷിക്കുന്നതിനായും കാപ്പി, ഈത്തപ്പഴം, വെള്ളം എന്നിവ ഒഴികെയുള്ള ഭക്ഷണങ്ങൾ ഹറമിലേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ട്. തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് കൂർത്ത വസ്തുക്കളും, കത്തുന്ന വാതകങ്ങളും ഹറമിനകത്തേക്ക് പ്രവേശിപ്പിക്കാൻ പാടില്ല. തീർഥാടകർ ചെറിയ ബാഗുകൾ കൈയ്യിൽ കരുതാൻ പ്രത്യേകം ശ്രദ്ധിക്കണം. വലിയ ബാഗുകൾ അകത്തേക്ക് കയറ്റുന്നതിന് നിയന്ത്രണമുണ്ട്. കൂടാതെ കുട്ടികളുടെ സ്ട്രോളർ ഉള്ളിലേക്ക് കൊണ്ടു വരുന്നതിനും വിലക്കുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ കൈവശം സൂക്ഷിച്ച യുവാവിനെ ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് പിടികൂടി. ലഹരി പദാര്‍ത്ഥങ്ങളും തോക്കും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ നേരത്തെ തന്നെ മറ്റൊരു അറസ്റ്റ് വാറന്‍റ് നിലവിലുണ്ടായിരുന്നു. ഇതിനിടെയാണ് ലഹരിമരുന്നുമായി പിടിയിലായത്. പ്രതിയെയും പിടിച്ചെടുത്ത ലഹരി പദാര്‍ത്ഥങ്ങളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
റിയാദ്: വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ തൃശൂർ ചാവക്കാട് കടപ്പുറം നാലകത്ത് ചാലക്കൽ ഉമ്മുഹബീബ (44) ആണ് റിയാദ് അതിഖയിലെ താമസസ്ഥലത്ത് മരിച്ചത്. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. മൃതദേഹം റിയാദിൽ ഖബറടക്കും. പിതാവ്: മുഹമ്മദ്, മാതാവ്: സഫിയ. ഭർത്താവ്: ഇസ്മായിൽ, മകൾ: ഇർഫാന.
അബുദാബി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി ഗംഭീറിന്‍റെ പേര് പരിഗണിക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിൻറെ പ്രതികരണം. അബുദാബിയിൽ വിവിധ സ്പോർട്സ് അക്കാദമികളിൽ നിന്നുള്ള വിദ്യാർഥികളുമായുള്ള സംവാദത്തിനിടെ താരം മനസ് തുറന്നത്. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുകയെന്നത് വലിയ ബഹുമതിയെന്നും അതിൽപരമൊരു ബഹുമതിയില്ലെന്നും ഗൗതം ഗംഭീർ പറഞ്ഞു. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുമ്പോൾ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആരാധകരെയുമാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യ ലോകകപ്പ് നേടാൻ മൈതാനത്തിനു അകത്തും പുറത്തുമുള്ള എല്ലാവരുടെയും കൂട്ട പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂഡൽഹി: സാങ്കേതിക തകരാർ മൂലം 30 മണിക്കൂർ ഡൽഹി- സാൻഫ്രാൻസിസ്കോ വിമാനം വൈകിയ സംഭവത്തിൽ യാത്രക്കാർക്ക് വൗച്ചറുമായി എയർ ഇന്ത്യ . യാത്രക്കാർക്ക് 350 യു.എസ് ഡോളറിന്റെ (29203 രൂപ) യാത്രാവൗച്ചറാണ് എയർ ഇന്ത്യ നൽകിയത്. വൗച്ചർ പിന്നീടുള്ള എയർ ഇന്ത്യ യാത്രകൾക്ക് ഉപയോഗിക്കാം. യാത്ര ചെയ്യാത്തവർക്ക് ഇത് പണമായി ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിമാനം വൈകിയതിൽ യാത്രക്കാരോട് എയർ ഇന്ത്യ ക്ഷമാപണവും നടത്തി.വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് പുറപ്പെടേണ്ട വിമാനം വെള്ളിയാഴ്ച രാത്രി 9.55നാണ് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ടത്. 199 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അതേസമയം പാരീസിൽ നിന്ന് മുംബയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ബോംബ് ഭീഷണിയെ തുടർന്ന് മുംബയിൽ ഇന്ന് അടിയന്തര ലാൻഡിംഗ് നടത്തി. ഒരാഴ്‌ചയ്ക്കിടെ ഭീഷണിയെത്തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തുന്ന മൂന്നാമത്തെ വിമാനമാണിത്. പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യു.കെ 024 വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് രാവിലെ 10.19ന് മുംബയ് ഛത്രപതി ശിവാജി ഇന്റർനാഷണൽ…
അബുദാബി: യുഎഇയിൽ ചൂട് വർധിക്കുന്നു. മെയ് 31ന് അൽഐനിലെ അൽറൗദയിൽ 49.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ രേഖപ്പെടുത്തിയത് 45 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാണ്. അന്തരീക്ഷ ഈർപ്പം 100 ശതമാനമായി ഉയരുന്നതും ഉഷ്ണം കൂട്ടും. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അൽഐനിൽ ഇന്നലെ അനുഭവപ്പെട്ട കൂടിയ ചൂട് 48 ഡിഗ്രി സെൽഷ്യസായിരുന്നു. ഫുജൈറയിലും അൽഐനിലുമാണ് ഇന്നലെ കൂടിയ താപനില രേഖപ്പെടുത്തിയത്. വേനൽക്കാലങ്ങളിൽ യുഎഇയിൽ ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നത് ആദ്യമല്ല. 2023 ജൂലൈ 16ന് അബുദാബിയുടെ പടിഞ്ഞാറൻ പ്രദേശമായ അൽ ദഫ്രയിൽ താപനില 50.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. 2021 ജൂൺ ആറിന് അൽഐൻ സ്വൈഹാനിലും 2017ൽ മെസൈറിലും താപനില 51.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.
മനാമ: ബഹ്റൈനിന്റെ 2022- 26 കാലയളവിലെ ടൂറിസം വികസന പദ്ധതികളിൽ ചൈനീസ് മാർക്കറ്റിനുള്ള പങ്ക് ഏറെ നിർണായകമാണെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ കഴിഞ്ഞ ദിവസം നടത്തിയ ചൈനീസ് സന്ദർശനത്തോടനുബന്ധിച്ച് ബഹ്റൈൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗൾഫ് എയർ ചൈനയിലെ ഗ്വാങ്സു, ഷാങ്ഹായ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ തുടങ്ങിയിരുന്നു. ടൂറിസം പദ്ധതികളുടെ വികസനത്തിന് സ്വകാര്യ മേഖലയുമായി സഹകരിക്കാനുള്ള ബഹ്റൈന്റെ ശ്രമങ്ങൾ ചൈനീസ് ടൂറിസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മന്ത്രി പറഞ്ഞു. ചൈനയുടെ ടൂറിസം താൽപര്യങ്ങളെ ക്കുറിച്ചും അവരുടെ ടൂറിസം മേഖലയിലെ പരിചയസമ്പത്തിനെക്കുറിച്ചും ടൂറിസം മന്ത്രാലയവും ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റിയും പഠനം നടത്തുന്നുണ്ട്. അതോറിറ്റി ഈയിടെ ചൈനയിലെ ചില ടൂറിസം സ്ഥാപനങ്ങളുമായി കരാർ ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ഹിദ്ദ് ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം കെ.പി.എ ആസ്ഥാനത്തു വച്ചു നടന്നു. ഏരിയ കോഓര്‍ഡിനേറ്റര്‍ റോജി ജോൺ ഉത്ഘാടനം ചെയ്ത യോഗത്തിനു ഏരിയ പ്രസിഡന്റ് സജി കുളത്തിങ്കര അദ്ധ്യക്ഷത വഹിച്ചു . കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി. ഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ ജോ. സെക്രട്ടറി രാജേഷ് പന്മനയും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ ബ്രൈറ്റും അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരി ഏരിയ കോഓര്‍ഡിനേറ്റര്‍ സ്മിതീഷ് ഗോപിനാഥിന്റെ നേതൃത്വത്തില്‍ നടന്നു. പുതിയതായി തിരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടറിയേറ്റ് അംഗം ബിനു കുണ്ടറ നടത്തി. പ്രസിഡന്റ് അഖിൽ കൃഷ്ണൻ, സെക്രട്ടറി ബിനുമോൻ സദാശിവൻ, ട്രഷറര്‍ ബ്രൈറ്റ് ജോളി പ്രകാശ്, വൈസ് പ്രസിഡന്റ് രാജേഷ് പന്മന…
മുംബൈ: പാരീസില്‍ നിന്ന് മുംബൈയില്‍ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യുകെ 024 വിമാനത്തിനാണ് ബോംബ് ഭീഷണി. സന്ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10.19ന് മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. 294 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അതേസമയം, സന്ദേശം വ്യാജമാണെന്നും വിമാനത്തിലെ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ദില്ലി: ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതോടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക് തിരിച്ചു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമായിരുന്നു മടക്കം. രാജ്ഘട്ടിന് പുറമെ ഹനുമാന്‍ ക്ഷേത്രത്തിലും നടത്തിയതിന് ശേഷമാണ് കെജ്രിവാള്‍ ജയിലിലേക്ക് മടങ്ങിയത്. https://youtu.be/lLbnPWbjycg?si=pU1WBH2CrqnLePM1 എക്സിറ്റ് പോളുകള്‍ തട്ടിപ്പാണെന്നും ജൂൺ നാലിന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ മനോവിഷമത്തിലാക്കാനാണ് ഈ തട്ടിപ്പെന്നും അദ്ദേഹം വിമര്‍ശിച്ചു. സുപ്രീംകോടതിക്ക് നന്ദിയെന്ന് പ്രതികരിച്ച അരവിന്ദ് കെജ്രിവാൾ ജയിലില്‍ തനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും അണികളോട് പറഞ്ഞു. പാർട്ടിക്ക് വേണ്ടി മാത്രമല്ല രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി കൂടിയാണ് പ്രചാരണം നടത്തിയത്. ജയിൽ എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. സംഭവിക്കുന്നത് സംഭവിക്കട്ടെ എനിക്ക് ഭയമില്ല. എൻ്റെ ശരീരവും മനസും ഈ രാജ്യത്തിന് വേണ്ടിയാണെന്നും അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. മദ്യനയത്തിലെ 100 കോടി രൂപ എവിടെ പോയിയെന്നും അദ്ദേഹം ചോദിച്ചു.