Author: Starvision News Desk

കൊച്ചി: പല എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളും അമിതഫീസ് ഈടാക്കുന്നുണ്ടെന്നും സർക്കാർ അംഗീകാരമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അമിതഫീസ് ഈടാക്കുന്നത് തടയാനായി പൊതുനയം രൂപവത്കരിക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനായി പൊതുമാനദണ്ഡങ്ങളോ ഏകീകരിച്ച മാർഗനിർദേശങ്ങളോ നിലവിലില്ല. പല കുട്ടികളും ഓപ്പൺ സ്കൂളിൽ രജിസ്ട്രേഷൻ നേടി ഇത്തരം സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനത്തിന് വൻതുക വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവയിൽ പലതും അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഫീസ് പിരിവുമായി ബന്ധപ്പെട്ട് ഇത്തരം സ്ഥാപനങ്ങളിൽ ഏകീകൃതമായി ഒരു ഫീസ്ഘടന രൂപപ്പെടുത്തുന്നതിന് സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടുണ്ട്. ചില അൺ എയ്ഡഡ് സ്കൂളുകൾ ടി.സി. തടഞ്ഞുവെക്കുന്നതായി പരാതിയുണ്ട്. ടി.സി. ഇല്ലാതെതന്നെ ഇത്തരം കുട്ടികൾക്ക് എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നൽകുമെന്നും മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: എൻജിനിയറിങ് പ്രവേശനപരീക്ഷയ്ക്ക് പുതുക്കിയ സമയക്രമം രേഖപ്പെടുത്തിയ അഡ്മിറ്റ് കാർഡ് ഹാജരാക്കണമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു. ബുധനാഴ്ചമുതൽ ഞായറാഴ്ചവരെയാണ് പരീക്ഷ. ഉച്ചയ്ക്കു രണ്ടുമുതൽ അഞ്ചുവരെയാണ് എൻജിനിയറിങ് പരീക്ഷ. ഫാർമസി കോഴ്‌സിന്റെ മാത്രം പരീക്ഷ പത്തിന് മൂന്നരമുതൽ അഞ്ചുവരെ നടക്കും. എൻജിനിയറിങ് പരീക്ഷയ്ക്ക് 11.30 മുതൽ ഒന്നരവരെയാണ് റിപ്പോർട്ടിങ് സമയം. ഫാർമസി പരീക്ഷയ്ക്ക് ഒന്നുമുതൽ മൂന്നുവരെയും. അഡ്മിറ്റ് കാർഡ് കൂടാതെ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐ.ഡി, ആധാർ കാർഡ്, ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്, പ്ലസ്ടു പഠനം പൂർത്തിയാക്കിയ സ്ഥാപനമേധാവി നൽകുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലുമൊരു തിരിച്ചറിയൽരേഖ പരീക്ഷയ്ക്കുവരുന്നവർ ഹാജരാക്കണം.

Read More

കോഴിക്കോട്: ചലച്ചിത്ര, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ചെലവൂര്‍ വേണു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1971 മുതല്‍ കോഴിക്കോട്ടെ ‘അശ്വിനി ഫിലിം സൊസൈറ്റി’യുടെ ജനറല്‍ സെക്രട്ടറിയാണ്. കോഴിക്കോടിന്റെ ചലച്ചിത്രാസ്വാദന സംസ്‌കാരത്തില്‍ കലാമൂല്യമുള്ള നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും മികവുറ്റ പ്രേക്ഷകസമൂഹത്തെ വാര്‍ത്തെടുക്കാനും ‘അശ്വനി’യിലൂടെ അദ്ദേഹം പരിശ്രമിക്കുകയുണ്ടായി. 70കളിലും 80കളിലുമായി രൂപംകൊണ്ട നിരവധി ഫിലിം സൊസൈറ്റികളുടെ പിന്നിലെ ശക്തി സ്രോതസ്സുകളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. 1996ല്‍ പുറത്തിറങ്ങിയ കേരളത്തിലെ ആദ്യമനസശാസ്ത്ര മാഗസിന്‍ സൈക്കോയുടെ പത്രാധിപര്‍ ആയിരുന്നു. 2011ഓടെയാണ് സൈക്കോയുടെ പ്രസിദ്ധീകരണം പൂര്‍ണമായും നിലച്ചത്. ഓഗസ്റ്റില്‍ സൈക്കോ വീണ്ടും പ്രസിദ്ധീകരണം തുടങ്ങാനിരിക്കെയാണ് അന്ത്യം. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘ഉമ്മ’ എന്ന സിനിമയ്ക്ക് നിരൂപണമെഴുതി. അത് ചന്ദ്രിക വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ‘സെര്‍ച്ച് ലൈറ്റ്’ എന്ന രാഷ്ട്രീയവാരിക, ‘രൂപകല’ എന്ന…

Read More

മനാമ: ആഗതമായ ദുൽഹിജ്ജ മാസത്തെ ആദ്യത്തെ പത്ത് ദിവസങ്ങൾ ഏറെ പവിത്രവും ശ്രേഷ്ഠകരവുമാണെന്നും ആ ദിസവങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത്കൊണ്ട് ഓരോ വിശ്വാസിയും പുണ്യങ്ങൾ കരസ്ഥമാക്കാൻ ശ്രമിക്കണമെന്നും ഉസ്താദ് സമീർ ഫാറൂഖി ഓർമ്മിപ്പിച്ചു. അൽ മന്നാഇ സെന്റർ മലയാള വിഭാഗം നടത്തിവരുന്ന വിജ്ഞാന സദസ്സുകളുടെ ഭാഗമായി ബുസൈറ്റിനി കാനൂ മസ്ജിദിൽ ” പവിത്രമായ പത്ത് ദിനങ്ങൾ” എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹംസ റോയൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സഹീൻ നിബ്രാസ് നന്ദി പ്രകാശനം നിർവ്വഹിച്ചു.

Read More

തിരുവനന്തപുരം: സത്യജിത് റേ ഗോൾഡൻ പെൻ ബുക്സ് അവാർഡ് സലിൻ മാങ്കുഴിയുടെ എതിർവാ എന്ന നോവലിന് ലഭിച്ചു. ആറ്റിങ്ങൽ കലാപം മുതൽ എട്ടുവീട്ടിൽ പിള്ളമാരുടെ തൂക്കികൊല വരെയുള്ള കാലത്തെ തിരുവിതാംകൂറിന്റെ ഭരണസംഘർഷങ്ങളാണ് നോവലിൽ ആവിഷ്കരിച്ചിരിക്കുന്നത്. ചിന്ത പബ്ളിഷേഴ്സ് പുറത്തിറക്കിയ പുസ്തകത്തിന് ചരിത്രനോവൽ വിഭാഗത്തിലാണ് പുരസ്കാരം ലഭിക്കുന്നത്. ജൂൺ 8 ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം എ.കെ.ജി. സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അവാർഡ് വിതരണം ചെയ്യും. സത്യജിത് റേ പുരസ്കാരം ചലച്ചിത്രതാരം ഷീലയ്ക്കും സാഹിത്യ പുരസ്കാരം പ്രശസ്ത കവിയും സരസ്വതീ സമ്മാൻ ജേതാവുമായ പ്രഭാവർമ്മയ്ക്കും സമ്മാനിക്കും. ചടങ്ങിൽ ചലച്ചിത്രനടൻ രാഘവനെ ആദരിക്കും. സത്യജിത് റേ ഫിലിം അവാർഡ്, ടെലിവിഷൻ അവാർഡ്, ഷോർട്ട് ഫിലിം അവാർഡ് എന്നിവയും ചടങ്ങിൽ വിതരണം ചെയ്യും. വൈകിട്ട് 3 മണി മുതൽ ചലച്ചിത്ര പിന്നണിഗായകർ നയിക്കുന്ന ഷീലയുടെ സിനിമയിലെ ഗാനങ്ങൾ കോർത്തിണക്കിയ ഷീലാമൃതം ഓൾഡ് ഈസ് ഗോൾഡ് സംഗീത പരിപാടിയും…

Read More

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ, വടകരയില്‍ പ്രത്യേക സേനാ വിന്യാസവുമായി ജില്ലാഭരണകൂടം. അതീവ പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നു വൈകീട്ടു മുതല്‍ നാളെ വൈകീട്ടു വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകരയിലെ വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ രാഷ്ട്രീയപാര്‍ട്ടികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വടകരയില്‍ വോട്ടെടുപ്പിന് ശേഷവും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. എല്‍ഡിഎഫിന്റെ കെ കെ ശൈലജയും കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും തമ്മില്‍ കടുത്ത പോരാട്ടമാണ് വടകരയില്‍ നടന്നത്. വടകരയില്‍ എല്‍ഡിഎഫിന് നേരിയ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ പറയുന്നത്. എന്നാല്‍ 35,000 നടുത്ത് ഭൂരിപക്ഷത്തിന്‍ വിജയം നേടാനാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. വോട്ടെണ്ണിക്കഴിയുമ്പോള്‍ വടകരയില്‍ വലിയ ആഹ്ലാദമാകും യുഡിഎഫ് ക്യാമ്പിലുണ്ടാകുകയെന്ന് ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.

Read More

തിരുവനന്തപുരം: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഒക്ടോബറില്‍ ഉത്തരവാദിത്ത ടൂറിസം, ലിംഗസമത്വ ടൂറിസം എന്നീ വിഷയങ്ങളില്‍ അന്താരാഷ്ട്ര ഉച്ചകോടി നടത്തും. സുസ്ഥരവും ലിംഗസമത്വം ഉള്ളതുമായ ടൂറിസം മാതൃക അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ കാണിക്കാന്‍ ഈ ഉച്ചകോടി ഉപകരിക്കും. മൊത്തം 25,188 ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 17,632 യൂണിറ്റുകള്‍ പൂര്‍ണ്ണമായും സ്ത്രീകളുടേതോ അല്ലെങ്കില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്നതോ ആണ്. ഈ ഉദ്യമത്തിന് കൂടുതല്‍ ശക്തി പകരുന്നതിന് വേണ്ടിയാണ് കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിക്ക് 2023 ല്‍ രൂപം നല്‍കിയത്. ഈ പദ്ധതി വഴി 52344 പേര്‍ക്ക് നേരിട്ടും 98432 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിച്ചിട്ടുണ്ട്. എല്ലാ കാലാവസ്ഥ സീസണിലും സന്ദര്‍ശിക്കാന്‍ കഴിയാവുന്ന സ്ഥലമാക്കി കേരളത്തെ മാറ്റുന്നതില്‍ ഉത്തരവാദിത്ത ടൂറിസം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് കേരള ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കുമരകത്ത് ആര്‍.ടി. മിഷന്‍റെ നേതൃത്വത്തില്‍ വേള്‍ഡ് റെസ്പോണ്‍സിബിള്‍ ടൂറിസം ഉച്ചകോടിയും നടത്തിയിരുന്നു.…

Read More

അങ്കാറ: തുർക്കിയിൽ നടന്ന അന്താരാഷ്ട്ര സ്നിപ്പർ മത്സരത്തിൽ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) മൂന്നാം സ്ഥാനം നേടി. തുടർച്ചയായ രണ്ടാം തവണയാണ് ബി.ഡി.എഫ്. ഈ നേട്ടം കരസ്ഥമാക്കുന്നത്. മെയ് 20ന് ആരംഭിച്ച മത്സരത്തിൽ 28 അന്താരാഷ്ട്ര ടീമുകൾ പങ്കെടുത്തിരുന്നു.

Read More

നിസ്‌വ: തൃശൂർ ​പുന്നയൂർക്കുളം ചെമ്മണ്ണൂർ നെരിയമ്പുള്ളി വീട്ടിൽ മൊയ്തുട്ടി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. 66 വയസായിരുന്നു. മുൻപ് ഒമാനിൽ ഉണ്ടായിരുന്ന മൊയ്തുട്ടി കഴിഞ്ഞ ദിവസമാണ് വിസിറ്റ് വിസയിൽവീണ്ടും ഒമാനിലെ എത്തിയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: ഉമ്മാച്ചു. മക്കൾ: നജ്മൽ, നൂറിയ, നൗഫിയ, നസ്‌ബ. നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഐ.സി.എഫിന്റെയും ആക്സിഡൻറ്സ് ആൻഡ്​ ഡിമൈസസ് ഒമാന്‍റെയും നേതൃത്വത്തിൽനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Read More

ദോ​ഹ: സൂ​ഖ് വാ​ഖി​ഫി​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ഇ​ന്ത്യ​ൻ മാ​മ്പ​ഴ​മേ​ള​യാ​യ ‘ഇ​ന്ത്യ​ൻ ഹം​ബ​യി​ൽ’ ര​ണ്ടു ദി​വ​സ​ത്തി​ലാ​യി 20,000ത്തി​ലേ​റെ കി​ലോ മാ​മ്പ​ഴ​മാ​ണ് മേ​ള​യി​ൽ വി​റ്റ​ഴി​ഞ്ഞ​ത്. അ​വ​ധി ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച പ​തി​നാ​യി​ര​ത്തോ​ളം സ​ന്ദ​ർ​ശ​ക​ർ എത്തി. ആ​ദ്യ ദി​ന​മാ​യ ​വ്യാ​ഴാ​ഴ്ച 8,500 കി​ലോ​യും, ര​ണ്ടാം ദി​നം 13,000 കി​ലോ​യും മാ​മ്പ​ഴ​ങ്ങ​ളാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ഐ.​ബി.​പി.​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മാ​മ്പ​ഴ പ്ര​ദ​ർ​ശ​ന-​വി​ൽ​പ​ന​മേ​ള ജൂ​ൺ എ​ട്ടു​വ​രെ നീ​ളും. 60ലേ​റെ ക​മ്പ​നി​ക​ളാ​ണ് നൂ​റി​ലേ​റെ ഔ​ട്ട്​​ലെ​റ്റു​ക​ളി​ലാ​യി മാ​മ്പ​ഴ ഉ​ത്സ​വം ഒ​രു​ക്കു​ന്ന​ത്. ദി​വ​സ​വും നാ​ല് മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.

Read More