- സതേണ്‍ ഗവര്‍ണറേറ്റില്‍ റോഡുകളും ഓവുചാലുകളും പാര്‍ക്കുകളും പുതുക്കിപ്പണിയുന്നു
- ബഹ്റൈനില്‍ സമൂഹമാധ്യമ ദുരുപയോഗ കേസുകള്‍ വര്‍ധിക്കുന്നു
- അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു; തൃശൂരും തിരുവനന്തപുരവും വേദിയാകും
- മോഹന്‍ലാലിലൂടെ രണ്ടാമതെത്തി മോളിവുഡ്; ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍
- ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്റൈൻ യാത്രയയപ്പ് നൽകി.
- 30 വർഷത്തെ കാത്തിരിപ്പ്, ഭാര്യ കൊണ്ടുവന്ന ഭാഗ്യം, പ്രവാസി മലയാളിക്കിത് സ്വപ്ന നേട്ടം
- ബഹ്റൈനില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് വിരുദ്ധ പരിപാടിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പങ്കെടുത്തു
- കേരളത്തിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; നാളെയും മറ്റന്നാളും പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രം
Author: Starvision News Desk
തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ നിയമവിരുദ്ധ സ്വകാര്യ പ്രാക്ടീസ് കണ്ടെത്താൻ സംസ്ഥാനവ്യാപകമായി വിജിലൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധന. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണ്ണമായും നിരോധിച്ചുകൊണ്ടും അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം അധികമായി നോൺ പ്രാക്ടീസ് അലവൻസായി അനുവദിച്ചുകൊണ്ടും സർക്കാർ ഉത്തരവായിരുന്നു. എന്നാൽ ഈ അധിക തുക കൈപ്പറ്റിക്കൊണ്ടുതന്നെ ഒരു വിഭാഗം മെഡിക്കൽ കോളേജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിതിനെ തുടർന്നാണ് പരിശോധന. കൂടാതെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ആശുപത്രികളിലെ ഡോക്ടർമാർക്ക് താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടുള്ളുവെന്നും സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് നഴ്സിന്റെയോ ടെക്നീഷ്യന്റെയോ സേവനം പ്രയോജനപ്പെടുത്താൻ പാടില്ലെന്നും സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗികളെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് പരിശോധിക്കാൻ പാടില്ലെന്നും മറ്റുമുള്ള നിബന്ധനകൾക്ക് വിധേയമായി സർക്കാർ സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുമുണ്ട്. എന്നാൽ അത്തരത്തിലുള്ള നിബന്ധനകൾ പാലിക്കാതെ ആരോഗ്യ വകുപ്പിലെ…
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി. ബസുകളിലോ ഡിപ്പോകളിലോ പോസ്റ്റർ പതിക്കരുതെന്ന് തൊഴിലാളി യൂണിയനുകളോട് മന്ത്രി കെ.ബി. ഗണേഷ് കുമാർ. അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകള്‍ക്ക് പോസ്റ്ററുകള്‍ പതിക്കാന്‍ സ്ഥലം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. അവിടെ മാത്രമേ പോസ്റ്ററുകള്‍ പതിക്കാവൂ. ഇതു സംബന്ധിച്ച് സി.എം.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയായ തന്റെ പോസ്റ്ററുകള്‍ കണ്ടാല്‍ പോലും ഇളക്കിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്കു നിങ്ങളോടു ചിലതു പറയാനുണ്ട്’ എന്ന പേരിൽ കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക യൂട്യൂബ് പേജിൽ പങ്കുവെച്ച വിഡിയോയിലാണ് മന്ത്രിയുടെ നിർദ്ദേശങ്ങൾ. ബസ് സ്റ്റേഷനിലോ ബസ്സിന്റെ പുറത്തോ പോസ്റ്റര്‍ ഒട്ടിച്ചാല്‍ അക്കാര്യം പോലീസില്‍ അറിയിക്കണം. അത്തരം സംഘടനകള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി. കേസ് കൊടുക്കും. അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഒരു ഫയലും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാതെ മേശയില്‍ വെക്കാന്‍ പാടില്ല. അത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്ന് നിരന്തരം പരാതിയുണ്ട്. പരാതികള്‍ അയയ്ക്കാന്‍ പൊതുജനങ്ങള്‍ക്കായി പുതിയ സംവിധാനം കൊണ്ടുവരും. സാറ്റര്‍ഡേ സ്മാര്‍ട്ട് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്കു…
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റപ്പേരില്‍ ഇനി അറിയപ്പെടുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിയ നിരവധി ഡ്രൈവുകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയത്. അതിന്റെ കൂടി ഫലമായി ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നേടി. ഈ ഓപ്പറേഷനുകളെല്ലാം ഇനി ഒരൊറ്റ പേരിലായിരിക്കും പരിശോധന നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. ലോക ഭക്ഷ്യസുരക്ഷാ ദിനം സംസ്ഥാനതല ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ഭക്ഷ്യസുരക്ഷാ ബോധവല്‍ക്കരണ സെമിനാർ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യമുള്‍ക്കൊണ്ട് തീവ്രയജ്ഞ പരിപാടികളാണ് നടത്തിവരുന്നത്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ട് ഈ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. ഈ സര്‍ക്കാരിന്റെ കാലത്ത് ചികിത്സാ സംവിധാനം വലിയ രീതിയില്‍ ഒരുക്കിയതിനോടൊപ്പം രോഗ പ്രതിരോധത്തിനും…
മനാമ : കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള മനാമ ഏരിയ സമ്മേളനം മനാമ എം.സി.എം.എ.ഹാളിൽ വച്ചു നടന്നു. ഏരിയ കോഓര്‍ഡിനേറ്റര്‍ മനോജ് ജമാൽ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ കെപിഎ പ്രസിഡന്‍റ് നിസാർ കൊല്ലം മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി ഷമീർ സലിം സാമ്പത്തിക റിപ്പോര്‍ട്ടു ഏരിയ ട്രെഷറർ അബ്ദുൽ അഹദ് എന്നിവർ അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരിയായ ഏരിയ കോഓര്‍ഡിനേറ്റര്‍ നവാസ് കുണ്ടറയുടെ നേതൃത്വത്തില്‍ നടന്നു. പുതിയതായി തിരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രെട്ടറിയേറ്റ് അംഗം സന്തോഷ് കാവനാട് നടത്തി. പ്രസിഡന്റ് അനുരാജ്, സെക്രട്ടറി അമീൻ എം.എം., ട്രഷറര്‍ അബ്ദുൽ അഹദ്, വൈസ് പ്രസിഡന്റ് ബൈജു, ജോ:സെക്രട്ടറി അജയ് അലക്സ്…
അമൃത്സര്‍ (പഞ്ചാബ്): ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നുള്ള ബി.ജെ.പി. എം.പിയും നടിയുമായ കങ്കണ റണൗത്തിനെ വിമാനത്താവളത്തില്‍ വെച്ച് കരണത്തടിച്ച സി.ഐ.എസ്.എഫ്. കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറിന് പിന്തുണയുമായി കര്‍ഷക സംഘടനകള്‍. അവര്‍ ചെയ്തതിനെ ന്യായീകരിക്കുന്നില്ലെങ്കിലും എന്തുകൊണ്ട് അങ്ങനെ ചെയ്യേണ്ട സാഹചര്യമുണ്ടായി എന്നകാര്യം പരിശോധിക്കണമെന്ന് സംഘടനകള്‍ പ്രതികരിച്ചു. കൗറിന് അനീതി നേരിടേണ്ടിവന്നാല്‍ സമരത്തിന് ഇറങ്ങുമെന്നും ചില സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷകസമരത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ പണത്തിനുവേണ്ടിയാണ് വന്നതെന്ന കങ്കണയുടെ മുന്‍ പ്രസ്താവന അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് കര്‍ഷകസംഘടനാ നേതാക്കള്‍ പറഞ്ഞു. ആ പ്രസ്താവനയോടുള്ള രോഷമാണ് വിമാനത്താവളത്തില്‍ വെച്ച് കങ്കണയെ മുഖാമുഖം കണ്ടപ്പോള്‍ പ്രകടിപ്പിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. ‘കുല്‍വിന്ദര്‍ കൗര്‍ ചെയ്ത പ്രവൃത്തിയെ ഞങ്ങള്‍ ന്യായീകരിക്കുന്നില്ല. എന്നാല്‍ അവര്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ രോഷം പ്രകടിപ്പിച്ചതെന്ന് പരിശോധിക്കേണ്ടതാണ്. നിങ്ങളുടെ അമ്മയ്‌ക്കെതിരെ ആരെങ്കിലും മോശം വാക്കുകള്‍ ഉപയോഗിച്ചാല്‍ അതെങ്ങനെ സഹിക്കാന്‍ കഴിയും? ഇതാണ് കുല്‍വിന്ദര്‍ കൗറിന്റെ കാര്യത്തിലും സംഭവിച്ചത്.’ -കര്‍ഷകസംഘടനയായ കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെ കണ്‍വീനര്‍ ശരണ്‍ സിങ് പന്ഥെര്‍ പറഞ്ഞു.…
കോഴിക്കോട്: ബാലുശ്ശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച സംഭവത്തിൽ ഗ്രേഡ് എസ്ഐക്കെതിരെ നടപടി. ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ. രാധാകൃഷ്ണനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബാലുശേരി അറപ്പീടികയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രാധാകൃഷ്ണൻ പ്രകോപിതനായി അതിക്രമം കാണിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. എസ്.ഐ. മദ്യപിച്ചിരുന്നതായാണ് വിവരം. കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചതാണ് എസ്.ഐ യെ പ്രകോപിതനാക്കിയതെന്നാണ് ജീവനക്കാരുടെ ആരോപണം. ഭക്ഷണം കഴിച്ച് സ്ഥിരമായി പണം നൽകാതെ പോകുന്നതായും ജീവനക്കാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും പോലിസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭവനഭേദനം, ഭീഷണിപ്പെടുത്തൽ, മദ്യപിച്ച് ബഹളമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് രാധാകൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ട്.
കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ഉഗ്രശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഓടിക്കൊണ്ടിരിക്കുമ്പോൾ കാർ കത്തുന്നുണ്ടായിരുന്നു. പുകയും തീയുമായി വാഹനം വരുന്നത് കണ്ടാണ് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഓടിക്കൂടിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മനാമ: ഗാസയിൽ വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡൻ നടത്തുന്ന ശ്രമങ്ങൾക്ക് ബഹ്റൈൻ വിദശേകാര്യ മന്ത്രാലയം ആവർത്തിച്ച് പിന്തുണ പ്രഖ്യാപിച്ചു. എട്ടു മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെയും യുദ്ധത്തടവുകാരെയും മോചിപ്പിക്കാനും നിരപരാധികളായ നാട്ടുകാർക്ക് സഹായങ്ങളെത്തിക്കാനും ഉതകുന്ന വെടിനിർത്തലിനുള്ള ശ്രമങ്ങളുമായി ഇസ്രായേലും ഹമാസും സഹകരിക്കണം. ഗാസയിലെ ജനങ്ങളുടെ അവസ്ഥ നേരിട്ടുകണ്ട് മനസിലാക്കാൻ അവസരം സൃഷ്ടിക്കാനും അവരെ സഹായിക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ ഉപയോഗപ്പെടുത്താനും അവർക്ക് ആശ്വാസവും സമാധാനവുമുണ്ടാക്കാനും സമാധാനത്തിനായുള്ള ചർച്ചകൾക്ക് വഴിയൊരുക്കാനും ഇരുകൂട്ടരും നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
കൊച്ചി: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. അറസ്റ്റിൽ നിന്നും താൽക്കാലിക സംരക്ഷണം ഹൈക്കോടതി നേരത്തെ നൽകിയിരുന്നു. സത്യഭാമയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്നും ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാകണമെന്നും മുൻപ് ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് അറിയിച്ചിരുന്നു. തുടർന്ന് വീണ്ടും കേസുപരിഗണിച്ച ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് ഇന്ന് വിധി പറയുക. ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചതിൽ സർക്കാർ നടപടികൾ എന്തൊക്കെയെന്ന് അറിയിക്കാൻ ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സത്യഭാമയുടെ വാക്കുകൾ പ്രത്യേക സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. മുൻപ് നെടുമങ്ങാട് സെഷൻസ് കോടതിയിൽ സത്യഭാമ സമർപ്പിച്ച ഹർജി കോടതി തള്ളിയതിനെത്തുടർന്നാണ് കേസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. സത്യഭാമ ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലാത്തതിനാൽ എസ്‌സി, എസ്‌ടി വകുപ്പുകൾ പരിഗണിക്കാനാവില്ലെന്ന് സത്യഭാമയ്ക്കു വേണ്ടി ഹാജരായ അഡ്വക്കറ്റ് ബി.എ. ആളൂർ വ്യക്തമാക്കിയിരുന്നു.സത്യഭാമയുടെ മുൻകൂർ ജാമ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സ്ഥാനാരോഹണത്തിൻ്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് റിഫയിലെ സ്റ്റാറ്റ്കോം സ്റ്റേഷൻ ഉപപ്രധാനമന്ത്രി ശെെഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. എല്ലാ ഉപഭോക്താക്കൾക്കും മികച്ച വെെദ്യുതി സേവനം ഉറപ്പുവരുത്തുന്ന തരത്തിൽ വിതരണ ശൃംഖല മെച്ചപ്പെടുത്താനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ് ഇത്തരം പദ്ധതികളെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. വെെദ്യുതി വിതരണ ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നു. ഉൽപ്പാദനശേഷി കൂട്ടാനും ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പടുത്തി കാര്യക്ഷമത വർദ്ധിപ്പിക്കാനും ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വെെദ്യുതി മേഖലയിൽ പുതിയ കുതിപ്പിന് വഴിയൊരുക്കുന്ന ഈ പദ്ധതിയെക്കുറിച്ച് ഇലക്ട്രിസിറ്റി ആൻ്റ് വാട്ടർ അതോറിറ്റി (ഇ.ഡബ്ലിയു.എ) പ്രസിഡൻ്റ് കമാൽ ബിൻ അഹ്മദ് മുഹമ്മദ് ഉപപ്രധാനമന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു. അതോറിറ്റി പ്രസിഡൻ്റിൻ്റെയും സഹപ്രവർത്തകരുടെയും പ്രയത്നങ്ങളെ ഉപപ്രധാനമന്ത്രി അഭിനന്ദിച്ചു.