Author: Starvision News Desk

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവചനത്തിൽ തെറ്റുപറ്റിപ്പോയെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം ഇനി പ്രവചിക്കില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് വ്യക്തമാക്കി. ‘‘എന്റെ വിലയിരുത്തൽ ഞാൻ നിങ്ങളുടെ മുന്നിൽ പറഞ്ഞിരുന്നു. എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ അത് തെറ്റായിരുന്നെന്ന് സമ്മതിക്കുന്നു. ബിജെപി 300 സീറ്റിലെത്തുമെന്ന് പറഞ്ഞെങ്കിലും 240 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ നരേന്ദ്ര മോദിയോട് ജനങ്ങൾക്ക് നേരിയ അതൃപ്തിയുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. ഒരു തന്ത്രജ്ഞൻ എന്ന നിലയിൽ ഇനി സീറ്റുകളുടെ എണ്ണം പ്രവചിക്കാൻ പാടില്ലെന്ന് മനസ്സിലാക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മാത്രമാണ് സീറ്റുകളുടെ എണ്ണം പറഞ്ഞുള്ള പ്രവചനം നടത്തിയത്’’– അദ്ദേഹം പറഞ്ഞു. സംഖ്യകൾ മാറ്റിവച്ചാൽ താൻ പറഞ്ഞതെല്ലാം ശരിയായെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് കിഷോർ വ്യക്തമാക്കി.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ത്രീവ്രമഴ കണക്കിലെടുത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ബുധനാഴ്ച കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Read More

തിരുവനന്തപുരം: നീറ്റ് പരീക്ഷ സംബന്ധിച്ച് ഉയര്‍ന്ന് വന്ന ആക്ഷേപങ്ങളും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികളും പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. ഹയര്‍ എഡ്യുക്കേഷന്‍, ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്. നീറ്റ് പരീഷാഫലം സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതികള്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണങ്ങള്‍ക്ക് ആധികാരികത നല്‍കുന്നതാണ്. നീറ്റ് പരീക്ഷ ഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Read More

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലൂടെ നിരവധി പേര്‍ക്ക് തണലേകിയ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റ് ജീവനക്കാരൻ എസ്. പാര്‍ത്ഥസാരഥി (55) ഇനി മരണാനന്തരം ആറു പേര്‍ക്ക് പുതുജീവനേകും. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സജീവാംഗവും ഭക്ഷ്യ-പൊതു വിതരണ (ബി) വകുപ്പില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറുമായ തിരുവനന്തപുരം പേട്ട സ്വദേശിയായ എസ്. പാര്‍ത്ഥസാരഥിക്ക് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് മസ്തിഷ്‌കമരണം സംഭവിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തയ്യാറാകുകയായിരുന്നു. തീവ്രദു:ഖത്തിലും അവയവങ്ങള്‍ ദാനം നല്‍കാന്‍ സമ്മതമേകിയ പാര്‍ത്ഥസാരഥിയുടെ ബന്ധുക്കളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികളറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. പാർത്ഥസാരഥിയുടെ അവയവങ്ങള്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന ആറു പേര്‍ക്കാണ് ദാനം ചെയ്തത്.കരൾ, രണ്ട് വൃക്ക, നേത്രപടലം, ഹൃദയവാൽവ് എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിക്കും മറ്റൊരു വൃക്ക തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിനും നല്‍കി. നേത്രപടലം തിരുവനന്തപുരം റീജിയനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‌തോല്‍മോളജിക്കും…

Read More

മനാമ: ശ്രീലങ്കൻ എംബസിയുടെ സഹകരണത്തോടെ അൽ ഹിലാൽ ഹോസ്പിറ്റൽ സ്തനാർബുദ ബോധവൽക്കരണ പരിപാടി നടത്തി. 50ലേറെ ശ്രീലങ്കക്കാർ പരിപാടിയിൽ പങ്കെടുത്തു. അൽ ഹിലാൽ ഹോസ്പിറ്റലിലെ ജനറൽ സർജൻ ഡോ. നുസ്രത്ത് ജബീൽ ബോധവൽക്കരണ പ്രഭാഷണം നടത്തി. ഹോസ്പിറ്റലിന്റെ മുഹറഖ് ബ്രാഞ്ച് മേധാവി ഫ്രാങ്കോ ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. മനാമ ബ്രാഞ്ചിലെ ജനറൽ ഫിസിഷ്യൻ ഡോ. ഷിഫാത്ത് ഷെരീഫ് ചോദ്യോത്തര സെഷന് നേതൃത്വം നൽകി. ബഹ്റൈനിലെ ശ്രീലങ്കൻ അംബാസഡർ ജി.ആർ.ആർ.കെ. വിജയരത്നെ മെൻഡിസ്, മിനിസ്റ്റർ കോൺസുലർ മധുകർ ഹർഷാനി സിൽവ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Read More

പത്തനംതിട്ട: മുൻ നിരണം ഭ​ദ്രാസന മെത്രാപ്പോലീത്ത ​ഗീവർ​ഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ ക്രൈസ്തവ സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി). ഭരണാധികാരിയുടെ ഏകാധിപത്യം അപകടകരമാണ്. വിമർശനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണെന്നും കെസിസി കുറ്റപ്പെടുത്തി. ചക്രവർത്തി ന​ഗ്നനെങ്കിൽ വിളിച്ചു പറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതുൾക്കൊണ്ടു തിരുത്തുന്നതിനു പകരം വിമർശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണെന്നു കെസിസി പ്രസ്താവനയിൽ പറയുന്നു. പണ്ട് നികൃഷ്ട ജീവി എന്നു ഒരു പുരോ​ഹിതനെ വിളിച്ചയാൾ ഇന്ന് വിവരദോഷിയെന്നു മറ്റൊരു പുരോഹിതനെ വിളിക്കുമ്പോൾ, വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ലെന്നു മനസിലാക്കാം. കേരളത്തിൽ സാധാരണക്കാരനു ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും അവർ ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം നേരിട്ട തിരിച്ചടിയ്ക്കു ക്രൈസ്തവ സമൂഹത്തോടു സർക്കാർ കാട്ടുന്ന വിവേചനപരമായ ഇടപെടലുകൾ ഉൾപ്പെടെ കാരണമായിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ടിൽ നടപടിയായിട്ടില്ല. അതിനാൽ…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവ് നിർദേശങ്ങൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. പ്രീപ്രൈമറി വിദ്യാഭ്യാസം മുതൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ 2025 ഓടെ പൂർത്തിയാകും. ഇതോടൊപ്പം തന്നെ സ്‌കൂൾ പഠനനിലവാരവും വർദ്ധിപ്പിക്കേണ്ടതുണ്ട്. ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് വിവിധ പരിപാടികൾ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ‘ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിർണ്ണയ പരിഷ്‌കരണം’ എന്ന മേഖലയിൽ ഏകദിന കോൺക്ലേവ് സംഘടിപ്പിച്ചത്. അതിൽ വന്ന പ്രധാന നിർദ്ദേശങ്ങൾ ആണ് റിപ്പോർട്ടിൽ ചേർത്തിട്ടുള്ളത്. ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പഠനപ്രവർത്തനങ്ങളുടെ മൂല്യനിർണ്ണയപ്രക്രിയ കാലോചിതമായി പരിഷ്‌കരിക്കണമെന്നും നിലവിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഓരോ പേപ്പറിനും എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് (30% മാർക്ക്) വേണമെന്ന ശക്തമായ അഭിപ്രായം കോൺക്ലേവിൽ ഉയർന്നു. നിരന്തര മൂല്യനിർണ്ണയപ്രക്രിയ സമഗ്രവും സുതാര്യവും ആകണമെന്നും നിർദ്ദേശമുണ്ടായി.

Read More

തിരുവനന്തപുരം: ഇന്ത്യൻ മാധ്യമ ലോകത്തിന് കേരളം നൽകിയ വിലപ്പെട്ട പ്രതിഭകളിൽ ഒരാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച ബി.ആർ.പി. ഭാസ്കറെന്ന് കെ.പി.സി.സി മുൻ പ്രസിഡൻ്റ് വി.എം. സുധീരൻ പറഞ്ഞു. ധീരമായ നിലപാടുകൾ കൊണ്ടും സവിശേഷതയാർന്ന സ്കൂപ്പ് വാർത്തകൾ കൊണ്ടും മാധ്യമ ലോകത്ത് വ്യക്തിമുദ്ര പതിച്ച പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. മനുഷ്യാവകാശത്തിനായും നീതിക്കായും ഉറച്ച നിലപാടെടുത്ത ബി.ആർ.പി സമരഭൂമികളിൽ പാർശ്വവത്കരിക്കപ്പെട്ടവരോടൊപ്പം നിറസാന്നിദ്ധ്യമായെന്നും സുധീരൻ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ബി ആർ പി അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദഹം. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ സ്പീക്കർ എം. വിജയകുമാർ, ബി ജെ പി സംസ്ഥാന വക്താവ് ജെ.ആർ.പത്മകുമാർ, ആർക്കിടെക്ട് ജി.ശങ്കർ, മുതിർന്ന മാദ്ധ്യമപ്രവർത്തകരായ കെ.പി. മോഹനൻ, മലയിൻകീഴ് ഗോപാലകൃഷ്ണൻ, എം.ജി. രാധാകൃഷ്ണൻ, ജോൺ മുണ്ടക്കയം, എസ്. ബിജു തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ബി.ആർ.പി. ഭാസ്കർ അനുസ്മരണ യോഗത്തിൽ കെ പി…

Read More

തിരുവനന്തപുരം: സര്‍ക്കാര്‍ ഖജനാവിനെ മുടിപ്പിക്കാനുള്ള മറ്റൊരു ധൂര്‍ത്ത് മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടെന്നും ജനം അറിയാനാഗ്രഹിച്ചത് മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതിയിലുണ്ടായ വര്‍ധനവിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടായിരുന്നെന്നും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ജനം വിലയിരുത്തിയതിന്റെ ഫലമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ പുറത്തുവന്നത്. തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ 18 നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് പിണറായി സര്‍ക്കാരിന് പാസ്സ് മാര്‍ക്ക് ലഭിച്ചതെന്നു കാണാം. ശേഷിക്കുന്ന 122 നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് എംഎല്‍എമാര്‍ അമ്പേ പരാജയപ്പെട്ടു. ജനകീയ പരീക്ഷയില്‍ തോറ്റവരാണ് എല്‍.ഡി.എഫിന്റെ ജനപ്രതിനിധികൾ. അഴിമതിമുക്ത കേരളം എന്ന പച്ചനുണയാണ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോട്ടിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള അഴിമതി എല്ലാ വകുപ്പിലും പ്രകടമാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും മന്ത്രിമാരുമെല്ലാം അഴിമതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ ഇത്തരത്തിലൊരു പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരമാണ്. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ബാര്‍ ഉടമകളിലനിന്ന് കോടികള്‍ പിരിച്ചെന്ന ശബ്ദസന്ദേശവും മുഖ്യമന്ത്രിയുടെ മകളുടെ പേരില്‍…

Read More

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും മറ്റൊരു സര്‍ക്കാരിനും ഇത്രത്തോളം ക്രൂരത നേടിടേണ്ടി വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം പിണറായി സര്‍ക്കാരിന് പ്രകൃതി ദുരന്തങ്ങളെയാണ് നേരിടേണ്ടി വന്നതെങ്കില്‍ രണ്ടാം സര്‍ക്കാരിന് മറ്റ് പല പ്രതിസന്ധികളുമാണ് നേരിടേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയം വന്നതു കൊണ്ടാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും ഇനി പ്രളയം ഉണ്ടാകില്ലെന്ന് ഓര്‍ക്കണമെന്നും ഒരു പുരോഹിതന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ കണ്ടു. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നാണ് ആ വാക്കുകള്‍ വ്യക്തമാക്കുന്നത്. നമ്മളാരും വീണ്ടു പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. നാടാകെ ഒറ്റക്കെട്ടായി നിന്നാണ് അതിനെ അതിജീവിച്ചത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ സോദരത്വേന വാഴുന്ന നാടാണ് കേരളം. അത്തരമൊരു നാടിനു മാത്രമേ ഒത്തൊരുമിച്ചു മുന്നേറാന്‍ കഴിയൂ. 2021നു ശേഷം മൂന്നു വര്‍ഷം നാടിനെ ശരിയായ നിലയ്ക്കു മുന്നോട്ടു നയിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടുള്ളത്. അതില്‍ എന്തൊക്കെ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ചിലര്‍ നോക്കുന്നത്. മറ്റൊരു സംസ്ഥാനത്തിനും…

Read More