- സതേണ്‍ ഗവര്‍ണറേറ്റില്‍ റോഡുകളും ഓവുചാലുകളും പാര്‍ക്കുകളും പുതുക്കിപ്പണിയുന്നു
- ബഹ്റൈനില്‍ സമൂഹമാധ്യമ ദുരുപയോഗ കേസുകള്‍ വര്‍ധിക്കുന്നു
- അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു; തൃശൂരും തിരുവനന്തപുരവും വേദിയാകും
- മോഹന്‍ലാലിലൂടെ രണ്ടാമതെത്തി മോളിവുഡ്; ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍
- ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി.
- 30 വർഷത്തെ കാത്തിരിപ്പ്, ഭാര്യ കൊണ്ടുവന്ന ഭാഗ്യം, പ്രവാസി മലയാളിക്കിത് സ്വപ്ന നേട്ടം
- ബഹ്റൈനില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് വിരുദ്ധ പരിപാടിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പങ്കെടുത്തു
- കേരളത്തിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; നാളെയും മറ്റന്നാളും പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രം
Author: Starvision News Desk
ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്ര മോദി. രാഷ്ട്രപതിഭവനില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിലാണ് രാത്രി 7.22ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. https://www.youtube.com/live/G8VlHAZ-2g4?si=KZlybwxtOuHt_K62 രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപിയില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നുമായി 72 പേരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ മന്ത്രിസഭയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിധിന്‍ ഗഡ്കരി, ജെ.പി നദ്ദ, ശിവരാജ് സിംഗ് ചൗഹാന്‍, നിര്‍മ്മലാ സീതാരാമന്‍, എസ് ജയശങ്കര്‍, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നീ പ്രധാനപ്പെട്ട നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്തു. ഘടകകക്ഷികളില്‍ നിന്ന് ജെഡിഎസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയും സത്യപ്രതിജ്ഞ ചെയ്തു. https://youtu.be/res0YSw1YmE കേരളത്തില്‍ നിന്ന് തൃശൂര്‍ എം.പി സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരാണ് മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം ഘടകകക്ഷികളില്‍ അജിത് പവാറിന്റെ…
ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നടനും തൃശൂരില്‍ നിന്നുള്ള ലോക്‌സഭ അംഗവുമായ സുരേഷ് ഗോപി. ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതാദ്യമായിട്ടാണ് കേരളത്തില്‍ നിന്ന് ബിജെപിക്ക് ലോക്‌സഭാംഗം ഉണ്ടാകുന്നത്. https://youtu.be/res0YSw1YmE ആദ്യമായി താമര വിരിയിച്ച നേതാവിന് കേന്ദ്രമന്ത്രിസഭയില്‍ അംഗത്വവും നല്‍കിയിരിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷമാക്കി. ബിജെപിയുടെ വിജയവും കേന്ദ്ര സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയും വലിയ ആഘോഷമാക്കിയ പ്രവര്‍ത്തകര്‍ക്ക് സുരേഷ് ഗോപിയുടെ സ്ഥാനാരോഹണം ഇരട്ടി മധുരമായി. ടിവിയില്‍ ചടങ്ങുകള്‍ കണ്ട പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലായിരുന്നു. മധുരം വിതരണം ചെയ്തും സുരേഷ് ഗോപിക്കും ബിജെപിക്കും ജയ് വിളിച്ചുമാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സിനിമ മേഖലയിലെ സഹപ്രവര്‍ത്തകര്‍ സുരേഷ് ഗോപിക്ക് ആശംസകള്‍ നേര്‍ന്നു.ശക്തമായ ത്രികോണ മത്സരത്തിലാണ് തൃശൂരില്‍ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സുരേഷ് ഗോപി വിജയിച്ചത്.
മനാമ : ലോകസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ മുന്നേറ്റത്തിന്റെ ഭാഗമായി മനാമ കെഎംസിസി ഹാളിൽ കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന മൂന്ന് ലോകസഭ മണ്ഡലത്തിലും മികച്ച വിജയം സദ്ധ്യമാകുന്നതിൽ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിക്കും മികച്ച പ്രവർത്തനം നടത്താൻ സാധിച്ചതിന്റെ ആഹ്ലാദം പരിപാടിയിൽ പ്രകടമായിരുന്നു. വടകരയിലെ ഷാഫി പറമ്പിലിന്റെ വിജയത്തിലൂടെ വടകരയിലെ ജനങ്ങൾ അക്രമത്തിനോടും, വർഗ്ഗീയതയോടും സന്ദയില്ല എന്ന പ്രഖ്യാപനമാണ് നടത്തിയിട്ടുള്ളത് എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഗൂഗിൾ മീറ്റ് വഴി ആഹ്ലാദ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. വർഗ്ഗീയ ധ്രുവീകരണം നടത്തി വടകരയിൽ ലാഭം കൊയ്യാൻ ശ്രമിച്ച സി പി എം ന്റെ ഗൂഢാലോചന വടകരയിലെ ജനങ്ങൾക്ക് നന്നായി മനസ്സിലായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സമൂഹത്തിൽ നിന്നും ലഭിച്ച പിന്തുണക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നതായി കോഴിക്കോട്…
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക ക്ഷണം. ഡല്‍ഹിയിലെ കേരള ഹൗസിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ച് കൊണ്ടുള്ള ക്ഷണക്കത്ത് ലഭിച്ചത്. പിണറായി വിജയന് പുറമേ ഗവര്‍ണറെയും സംസ്ഥാനത്തെ എംപിമാരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിലേക്ക് സംസ്ഥാനത്ത് നിന്ന് 115 ബിജെപി നേതാക്കള്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. വൈകീട്ട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഖാര്‍ഗെ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
തൃശൂർ ∙ കെഎസ്ആര്‍ടിസി ലോ ഫ്ലോർ ബസിടിച്ച് ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നു. പുലര്‍ച്ചെയുണ്ടായ അപകടത്തിൽ മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇരുമ്പുവേലി തകര്‍ത്താണ് ബസ് ഇടിച്ചു കയറിയത്. പ്രതിമ താഴേയ്ക്ക് വീണു. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചുമാറ്റിയപ്പോഴാണ് അപകടമുണ്ടായത്. യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല. കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്. സ്ഥലത്തുനിന്നു ബസ് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രതിമ നേരെയാക്കാനുള്ള പ്രവർത്തനങ്ങൾ ഇന്ന് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിലെത്തി. റിപ്പബ്ലിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡൻറ് അഹമ്മദ് അഫീഫും എത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് നടക്കുന്ന ചടങ്ങിൽ 7 വിദേശരാഷ്ട്ര തലവന്മാരാണ് പങ്കെടുക്കുക. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡൻറ് റനിൽ വിക്രമസിംഗെ എന്നിവർ ക്ഷണം സ്വീകരിച്ചു. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് എന്നിവർക്കും ക്ഷണമുണ്ട്. ചടങ്ങിൽ പങ്കെടുക്കാനായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തലസ്ഥാനത്തെത്തി. ചടങ്ങിനു വിദേശ നേതാക്കൾക്കു മാത്രമേ ക്ഷണമുള്ളൂവെന്നും ഇന്ത്യാ മുന്നണി നേതാക്കളെ ഇതുവരെ ക്ഷണിച്ചില്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ക്ഷണം ലഭിച്ചാൽ പങ്കെടുക്കണോ വേണ്ടയോ എന്നതിനെപ്പറ്റി ആലോചിക്കുമെന്നും ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു. 9000 പേർക്കാണ് ആകെ ക്ഷണമെന്നാണ് പുറത്തുവന്നിട്ടുള്ള കണക്കുകൾ. അഞ്ച് കമ്പനി അർധ സൈനിക സേനാംഗങ്ങൾ,…
തൃശൂർ: ചാലക്കുടിയിൽ നടുറോഡിൽ തമ്മിലടിച്ച് മദ്യപസംഘം. ഇതര സംസ്ഥാനക്കാരായ മൂന്നംഗ സംഘമാണ് സൗത്ത് ജങ്ഷനില്‍ നഗരസഭ ബസ് സ്റ്റാന്റിന് മുന്നിൽ തമ്മിലടിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കല്ലുകൊണ്ട് തലക്കടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ തടഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു.
അപസ്മാര രോഗിയെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച സംഭവം; മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ജന്റിന് സസ്പെൻഷൻ
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ നടപടി. സര്‍ജന്റിനെ അന്വേഷണ വിധേയമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകിയിരുന്നു. അപസ്മാരത്തിനു ചികിത്സ തേടിയെത്തിയ പേരൂര്‍ക്കട മണ്ണാമൂല സ്വദേശി ബി ശ്രീകുമാറിനെയാണ് സുരക്ഷാ ജീവനക്കാരനായ ജുറൈജ് മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. അതിനിടെ രോഗിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തമ്മിലടിച്ച വാർത്തയും പുറത്തുവന്നിരുന്നു. ജുറൈജും മറ്റ് സെക്യൂരിറ്റി ജീവനക്കാരും തമ്മിലാണ് തർക്കമുണ്ടായത്. തര്‍ക്കത്തിനിടെ ജുറൈജ്, സുരക്ഷാ ചുമതലയുള്ള സീനിയര്‍ സര്‍ജന്റ് എ.എല്‍ ഷംജീറിനെ മര്‍ദിക്കുകയായിരുന്നു.
മനാമ: നാളെ നാട്ടിലേക്ക് പോകാനിരുന്ന യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി.കോഴിക്കോട് വടകര വില്യാപ്പള്ളി ചെരിപ്പൊയിൽ സ്വദേശി ഫാസിൽ പൊട്ടക്കണ്ടി(28 )യാണ് മനാമ സൂഖിലെ താമസ സ്ഥലത്ത് വെച്ച് നിര്യാതനായത്. അടുത്ത ദിവസം നാട്ടിലേക്കു പോകാൻ ടിക്കറ്റെടുത്തിരുന്നു. രണ്ടു വർഷമായി ബഹ്റൈനിലുള്ള ഫാസിൽ റെഡിമെയ്ഡ് വസ്ത്ര ഷോപ്പിലെ ജീവനക്കാരനായിരുന്നു. വില്യാപ്പള്ളി ചേരിപ്പൊയിൽ പൊട്ടക്കണ്ടി മൊയ്തുവിന്റെ മകൻ ആണ്.മാതാവ്:ഫാത്തിമ.സഹോദരങ്ങൾ ഫായിസ് , ഷിനാസ്. മൃതദേഹംനാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കെ.എം.സി.സി മയ്യിത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.
അക്ഷരാര്‍ഥത്തില്‍ ടൂറിസ്റ്റുകളുടെ സ്വര്‍ഗഭൂമികയാണ് തായ്‌ലന്‍ഡ്. സമ്പന്നമായ സംസ്‌കാരം, പ്രകൃതി സൗന്ദര്യം, ലോകത്തെ തന്നെ ഏറ്റവും രുചികരമായ ഭക്ഷണവൈവിധ്യം, സഹൃദയരായ ജനത… എത്ര പോയാലും മടുക്കാത്ത, എല്ലാ തരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന ഒരപൂര്‍വ ഡസ്റ്റിനേഷനാണ് തായ്‌ലന്‍ഡ്. ഒരിക്കല്‍ പോയാല്‍ അവിടെ സ്ഥിരമായി താമസിക്കാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാലിപ്പോള്‍ നിങ്ങള്‍ ഓണ്‍ലൈനായി ജോലി ചെയ്യുന്നവരാണെങ്കില്‍ അത് സാധ്യമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായി രണ്ട് മാസം കാലാവധിയുള്ള വിസ രഹിത പ്രവേശനമാണ് തായ്‌ലന്‍ഡ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 93 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായാണ് തായ്‌ലന്‍ഡ് ഈ പദ്ധതി തയ്യാറാക്കിയത്. അതോടൊപ്പം അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള ഡസ്റ്റിനേഷന്‍-ഡിജിറ്റല്‍ നൊമാഡ് വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. തായ്ലന്‍ഡ് പ്രധാനമന്ത്രി സ്രെത്ത തവിസിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പരിഷ്‌കരണങ്ങള്‍. ഈ മന്ത്രിസഭ അധികാരത്തിലേറിയത് മുതല്‍ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകരാനുള്ള ശക്തമായ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യുന്നവരെയും വിദ്യാര്‍ഥികളെയും ജോലികളില്‍ നിന്ന്…