- ആര്‍.എച്ച്.എഫിന്റെ അഞ്ചാമത് സോവറിന്‍ ആര്‍ട്ട് ഫൗണ്ടേഷന് ചാരിറ്റി അവാര്‍ഡിനുള്ള മത്സരങ്ങള്‍ ആരംഭിച്ചു
- ഏഴു മാസം പ്രായമുള്ള മകളെ ബലി നല്കി, നാവ് മുറിച്ചുമാറ്റി; യുവതിക്ക് വധശിക്ഷ
- ഒമാന്റെ ആതിഥേയത്വത്തില്‍ അമേരിക്ക- ഇറാന് ചര്‍ച്ച: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- വളാഞ്ചേരിയില്‍ ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
- ബഹ്റൈനിലെ ക്രൈസ്തവ സമൂഹം ഓശാനപ്പെരുന്നാള് ആചരിച്ചു
- പീഡനക്കേസ് പ്രതിയായ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
- ബഹ്റൈന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
- ഭക്ഷണം കഴിച്ച പത്തോളം പേര് ആശുപത്രിയിൽ, പൊലീസ് സഹായത്തിൽ കോഫി ലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി
Author: Starvision News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഇന്ന് മുതലാണ് സംസ്ഥാനത്ത് സർക്കാർ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. ഹോട്ടൽ- റെസ്റ്റോറന്റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരും ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള ഹെൽത്ത് കാർഡെടുക്കണം. ഭക്ഷ്യ വിഷബാധകൾ ശുചിത്വം അടക്കമുപള്ള വിവിധ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ശക്തമാക്കിയത്. പലയിടത്തും കൃത്യമായ പരിശോധനകളില്ലാതെ ഹെൽത്ത് കാർഡ് നല്കുകയാണ് ആരോഗ്യ പ്രവർത്തകർ. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കാർഡ് നിർബന്ധമാക്കുമെന്നും ഭക്ഷണശാലകളിലെ പരിശോധന കർശനമക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുന്നു. ചിന്നക്കനാൽ സിങ്കുകണ്ടമാണ് സമരങ്ങളുടെ പ്രധാന കേന്ദ്രം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് സിങ്കകണ്ടത്തെ രാപ്പകൽ സമരപ്പന്തലിൽ പ്രതിഷേധിക്കുന്നത്. അതേസമയം, കോടതി നിയോഗിച്ച വിദഗ്ധ സമിതി കോടതിയിൽ സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കുന്ന ഒരുക്കങ്ങളിലാണ്. പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വിദഗ്ധ സമിതി അംഗങ്ങള്‍ മറ്റന്നാള്‍ ചിന്നക്കനാൽ സന്ദർശിക്കും. 301 കോളനിയിലെ പ്രശ്നബാധിതരെ കാണും. അരിക്കൊമ്പനെ ഉൾവനത്തിലേക്ക് മാറ്റണമെന്നതിൽ ചർച്ച നടത്തും. കൂടുതൽ ശാസ്ത്രീയ റിപ്പോർട്ടുകൾ പരിശോധിക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങളെടുക്കാനായി വിദഗ്ധ സമിതി ഇന്ന് വൈകിട്ട് വീണ്ടും യോഗം ചേരും.അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോട്ടയം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ എസ് അരുൺ, പ്രൊജക്‌ട് ടൈഗർ സി.സി.എഫ് എച്ച്. പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ…
മനാമ:പ്രവാസലോകത്തെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ സംഘടനയായ വോർക്ക ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രവർത്തനം ആരംഭിച്ചു. വോർക്ക സൗദി പ്രസിഡണ്ട് മോഹനൻ ബഹ്‌റൈൻ പ്രസിഡണ്ട് ചാൾസ് ആലുക്കയ്ക്ക് ലോഗോ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ചാൾസ് ആലുക്ക പ്രസിഡണ്ടും, ജോജി വർക്കി സെക്രട്ടറിയും, ജീവൻ ചാക്കോ ട്രഷറുമായ ഭരണസമിതി നിലവിൽ വന്നു. https://youtu.be/8lHO_oewRXg?t=6 ഈദിനോടനുബന്ധിച്ച് നിരവധി പരിപാടികൾ സംഘടന ഒരുക്കിയിട്ടുണ്ട്. സംഘടനയിൽ അംഗമാകുന്നതിനും സഹകരിക്കുന്നതിനും താല്പര്യമുള്ളവർക്ക് 38980006 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കൊല്ലം: കടയ്ക്കൽ പഞ്ചായത്തിലെ അരിനിരത്തുംപാറ കുഴിവിള പുത്തൻ വീട്ടിൽ ഹരിദാസ് (ദാസ് പാചകം) അന്തരിച്ചു. അറുപത് വയസായിരുന്നു. ഭാര്യ ഗിരിജ കുമാരി, മക്കൾ ഹർഷദാസ്, ഹരിതദാസ്
മനാമ: പ്രശസ്ത സിനിമാതാര വും മുൻ പാർലമെന്റ് അംഗവും ആയിരുന്ന നടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ ജനതാ കൾച്ചറൽ സെന്റർ ഓവർസീസ് കമ്മിറ്റി അനുശോചനം അറിയിച്ചു സിനിമാലോകത്തും പ്രത്യേകിച്ച് കേരള സമൂഹത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം എന്ന് ജെ സി സി ഭാരവാഹികളായ പിജി രാജേന്ദ്രൻ, നജീബ് കടലായി, അനിൽ കൊയിലാണ്ടി, എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു
മനാമ : മലയാള സിനിമയിൽ ചിന്തയുടെയും ചിരിയുടെയും ഇതളുകൾ വിരിയിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ പ്രശസ്‌ത സിനിമാതാരവും മുൻ എം.പിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സർഗവേദി അനുശോചിച്ചു. കേൻസറിനെ നർമത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും അതിജീവിച്ച അദ്ദേഹം പിന്നീട് ആ അനുഭവങ്ങൾ “കാൻസർവാർഡിലെ ചിരി” എന്ന പേരിൽ പുസ്തകമാക്കുകയും കേൻസർ ബാധിച്ച പലർക്കും അതിലൂടെ ആത്മവിശ്വാസം പകരാനും അദ്ദേഹത്തിന് സാധിച്ചു. തന്റെ സവിശേഷമായ ശരീര ഭാഷയിലൂടെയും സംഭാഷണ ശൈലിയിലൂടെയും ലോകത്തെങ്ങുമുള്ള മലയാളികളുടെ ഹൃദയത്തിലേക്ക് അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടാണ് നടന്നു കയറിയത്. തമാശയോടൊപ്പം ഗൗരവമുള്ള റോളുകളും തനിക്ക് അനായാസമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. അഭിനയത്തോടൊപ്പം എഴുത്തും, നിർമാണവും, സംഘാടനവും, പാട്ടും, രാഷ്ട്രീയവുമൊക്കെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. അമ്മയുടെ നേതൃത്വത്തിൽ 12 വർഷമാണുണ്ടായിരുന്ന അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ പല ഡയലോഗുകളും മലയാളികൾക്ക് മനപ്പാഠമാണ്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാലോകത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സർഗവേദി വിലയിരുത്തി. ഇന്നസെന്റിന്റെ വിയോഗത്തിൽ…
മനാമ: രാഹുൽ ഗാന്ധിക്കെതിരെ ഏകപക്ഷീയമായ രീതിയിൽ ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന അനീതിക്കെതിരെ ഐവൈസിസി ബഹ്‌റൈൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇന്ത്യൻ ജനാതിപത്യത്തിന്റെ കറുത്തദിനമാണ് ഇന്ന് എന്ന് പരിപാടി ഉത്‌ഘാടനം ചെയ്ത് സംസാരിച്ച സ്ഥാപക പ്രസിഡന്റ് അജ്മൽ ചാലിൽ പറഞ്ഞു.രാഹുൽഗാന്ധിക്ക് ഐക്യദാർട്യം പ്രഖ്യാപിച്ച യോഗം, ഈ അനീതിക്കെതിരെ ഇന്ത്യയിലെ എല്ലാ ജനാതിപത്യ വിശ്വാസികളും അദ്ദേഹത്തിന് പിന്നിൽ അണിചേരണമെന്നും അഭ്യർഥിച്ചു. സൽമാബാദിൽ വെച്ച് ചേർന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ട്രഷറർ നിധീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.മുൻ പ്രസിഡന്റുമാരായ ബേസിൽ നെല്ലിമറ്റം,ബ്ലെസ്സൺ മാത്യു,അനസ് റഹിം ജിതിൻ പരിയാരം,മുൻ ജനറൽ സെക്രട്ടറി ധനേഷ് മുരളി,ഐവൈസി കോർ ഭാരവാഹികളായ ഷിബിൻ തോമസ്,ജയഫർ അലി,ജിജോമോൻ മാത്യു,ജോൺസൻ കൊച്ചി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
മനാമ: ലുലു ഹൈപ്പർ മാർക്കറ്റ് ‘ലിവ് ഫോർ ഫ്രീ’ പ്രമോഷൻ കാമ്പയിൽ പ്രഖ്യാപിച്ചു. വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി ഇമാൻ അൽ ദൊസരി ഉദ്ഘാടനം നിർവഹിച്ചു. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (RHF) സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയിദ്, ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ജുസർ രൂപാവാല തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഏതെങ്കിലും ലുലു ഔട്ട്ലെറ്റിൽ അഞ്ചു ദീനാറിന്റെ പർച്ചേസ് നടത്തുന്നവർക്ക് സമ്മാനക്കൂപ്പൺ ലഭിക്കും. ഇതിൽനിന്ന് നറുക്കിട്ട് 100 പേർക്ക് ഒരു വർഷത്തേക്കാവശ്യമായ വൗച്ചറുകൾ നൽകും. വീട്ടുസാധനങ്ങൾ, തുണിത്തരങ്ങൾ, സ്കൂൾ സ്റ്റേഷനറി, മരുന്നുകൾ, സിനിമ ടിക്കറ്റ്, കിഡ്സ് എന്റർടെയ്ൻമെന്റ് ഏരിയ ടിക്കറ്റ് അടക്കം ലുലുവിൽനിന്ന് ലഭിക്കും. മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയാണ് പദ്ധതി. പണത്തിന്റെ മൂല്യശോഷണം മൂലം ഉപഭോക്താക്കൾക്ക് നഷ്ടം സംഭവിക്കാതിരിക്കാനായി പ്രൈസ് ലോക്ക് പദ്ധതിയും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് വർഷം മുഴുവൻ ഭക്ഷ്യവിഭവങ്ങളടക്കം 200 സാധനങ്ങൾ വിലയിൽ വർധനയില്ലാതെ വാങ്ങാൻ കഴിയും.
ദമാം: ദമാമിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ ബഹുമുഖ വ്യക്തിത്വം തിരുവന്തപുരം മാറ്റാപ്പള്ളി മുഹമ്മദ് നജാം (63) ദമാമിൽ അന്തരിച്ചു. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് ദമാമിൽ ഒരു പ്രമുഖ കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്‌ക്കാരിക കലാ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം പ്രവാസ ലോകത്ത് വിശാലമായ സൗഹൃദം സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ച മുമ്പ് വാഹനപകടത്തിൽ സാരമായി പരിക്ക് പറ്റിയ ഇദ്ദേഹത്തെ അൽ ഖോബാറിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സ നടന്നു വരവേ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ പ്രശസ്ത സിനിമാ പ്രവർത്തകയും കൊറിയോഗ്രാഫരുമായ സജ്‌ന നജാം. മക്കൾ നീമ നജാം, റിയ നജാം. കേരളത്തിന്റെ മുൻ ഡി.ജി.പി ഒ.എം ഖാദറിന്റെ മകനാണ് നജാം. ബഹ്‌റൈനിലും നിരവധി സൗഹൃദങ്ങൾ ഉള്ള വ്യക്തിയായിരുന്നു ഇദ്ദേഹം.
കല്‍പ്പറ്റ: വയനാട് മുട്ടില്‍ വാരിയാടിന് സമീപം വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുട്ടിലിലെ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍വളപ്പില്‍ വി.വി. ഷെരീഫ് (50), ഓട്ടോ യാത്രിക എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്. സഹയാത്രികയും ഇതേ കോളനിവാസിയുമായ ശാരദ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം ശാരദയെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലെ മാറ്റി . കെ.എസ്.ആര്‍.ടി.സി. ബസ്സും ഓട്ടോറിക്ഷയും കാറും സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. പോക്കറ്റ് റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുകയായിരുന്ന കാറിലും തുടർന്ന് എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസിലും ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ഒരു സ്‌കൂട്ടറില്‍ ഇടിക്കുകയും സ്‌കൂട്ടര്‍ യാത്രികനായ ശ്രീജിത്തിന് നിസാര പരിക്കേല്‍ക്കുകയും ചെയ്തു