മനാമ:പ്രവാസലോകത്തെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ സംഘടനയായ വോർക്ക ബഹ്റൈൻ ചാപ്റ്ററിന്റെ പ്രവർത്തനം ആരംഭിച്ചു. വോർക്ക സൗദി പ്രസിഡണ്ട് മോഹനൻ ബഹ്റൈൻ പ്രസിഡണ്ട് ചാൾസ് ആലുക്കയ്ക്ക് ലോഗോ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ചാൾസ് ആലുക്ക പ്രസിഡണ്ടും, ജോജി വർക്കി സെക്രട്ടറിയും, ജീവൻ ചാക്കോ ട്രഷറുമായ ഭരണസമിതി നിലവിൽ വന്നു.
ഈദിനോടനുബന്ധിച്ച് നിരവധി പരിപാടികൾ സംഘടന ഒരുക്കിയിട്ടുണ്ട്. സംഘടനയിൽ അംഗമാകുന്നതിനും സഹകരിക്കുന്നതിനും താല്പര്യമുള്ളവർക്ക് 38980006 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.