Author: Starvision News Desk

ഇടുക്കി: ചിന്നക്കനാൽ സിമൻറ് പാലത്ത് കുങ്കിയാനകൾക്ക് സമീപം അരിക്കൊമ്പൻ എത്തിയതോടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ച് വനം വകുപ്പ്. ഇതിൻറെ ഭാഗമായി ഈ മേഖലയിൽ കൂടുതൽ വാച്ചർമാരെ നിയോഗിച്ചു. കഴിഞ്ഞ ദിവസമാണ് കുങ്കി ആനത്താവളത്തിൽ അരിക്കൊമ്പൻ എത്തിയത്. കോന്നി സുരേന്ദ്രന് നേരെ അരിക്കൊമ്പൻ പാഞ്ഞടുത്തിരുന്നു. പാപ്പാൻമാർ ഓടി എത്തി ബഹളം വെച്ചതോടെയാണ് അരിക്കൊമ്പൻ ആക്രമണം നടത്താതിരുന്നത്. തുടർന്ന് കുങ്കി ആനത്താവളത്തിന് സമീപത്തേയ്ക് ഇന്ന് രണ്ട് തവണ അരിക്കൊമ്പൻ എത്തി. കുങ്കിത്താവളത്തിനോട് ചേർന്ന് ആനയിറങ്കൽ ജലാശയത്തിന് സമീപത്തെ മരങ്ങൾക്കിടയിലാണ് കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സംഘത്തിലെ നാല് പേർ നാളെ തന്നെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ സന്ദർശനം നടത്തും. അഞ്ചാം തീയതി കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. സമിതി ജന വികാരം മനസ്സിലാക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഹൈക്കോടതി നിലപാടിനെതിരെ സിങ്കുകണ്ടത്തും പൂപ്പാറയിലും രാപ്പകൽ സമരം തുടരുകയാണ്.

Read More

ലോകാരോഗ്യ സംഘടന മുന്‍കരുതല്‍ പ്രകാരം 88 ശതമാനം വരെ മരണസാധ്യതയുള്ള മാര്‍ബര്‍ഗ് വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്നു. ഗിനിയ, ടാന്‍സാനിയ രാജ്യങ്ങളിലാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളിലേക്കും പോകുന്ന യാത്രക്കാര്‍ വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗിനിയ, ടാന്‍സാനിയ രാജ്യങ്ങളിലേക്ക് യുഎഇയും ഒമാനും കുവൈറ്റും കഴിഞ്ഞദിവസം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വൈറസ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരെയും അയച്ചിട്ടുണ്ട്.ആഫ്രിക്കന്‍ വവ്വാലാണ് വൈറസിന്റെ വാഹകരെന്നാണ് കണ്ടെത്തല്‍. ഇക്വറ്റോറിയല്‍ ഗിനിയയിലാണ് മാര്‍ബര്‍ഗ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത പനി, രക്തസ്രാവം, അസഹനീയമായ തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍. വൈറസ് ബാധിതന്റെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ വൈറസ് പടരും.

Read More

തൃശൂർ : അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. ഭാര്യ ഗീതയടക്കം മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളളത്. വീട്ടിൽ നിന്ന് ഇഡ്ഢലി കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തം ഛർദിച്ച് അവശനായി എത്തിച്ച ശശീന്ദ്രൻ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ചികിത്സയിലുള്ള ബാക്കി മൂന്നുപേർക്കും ഒരേ ലക്ഷണങ്ങളാണുള്ളത്. എന്നാൽ വീട്ടിലുണ്ടായിരുന്ന ഇവരുടെ മകൻ ഭക്ഷണം കഴിച്ചിരുന്നില്ല. ഇയാൾ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

കോഴിക്കോട്: കോണ്‍ഗ്രസിന്റെ വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷ ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് എംകെ രാഘവന്‍ എംപി. തന്നെ മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് വിശദീകരിക്കേണ്ടത് നേതൃത്വമാണ്. കെ മുരളീധരനെ ഉള്‍പ്പെടെ സംസാരിക്കാന്‍ അനുവദിക്കണമായിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ നേതൃത്വം തയ്യാറാവണമെന്നും എംകെ രാഘവന്‍ ആവശ്യപ്പെട്ടു. സംഘടന ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും തന്റെ മുന്‍നിലപാടുകളില്‍ മാറ്റമില്ലെന്നും എം കെ രാഘവന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ കെ സുധാകരനും വി ഡി സതീശനും രമേശ് ചെന്നിത്തലയും എം എം ഹസനും മാത്രമാണ് കെപിസിസിയുടെ ഭാഗമായി സംസാരിച്ചത്. മുന്‍ പി സി സി പ്രസിഡന്റ് എന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നായിരുന്നു കെ മുരളീധരന്റെ പരാതി. തന്നെ മനപ്പൂര്‍വം അവഗണിച്ചെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനമെന്നും മുരളി തുറന്നടിച്ചു. എന്നാല്‍, സമയ പരിമിതി കാരണമാണ് എല്ലാ നേതാക്കള്‍ക്കും പ്രസംഗിക്കാന്‍ അവസരം ലഭിക്കാതിരുന്നത് എന്നാണ് കോട്ടയം ഡിസിസിയുടെ വിശദീകരണം.

Read More

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ മലബാർ ജ്വല്ലറിയുമായി സഹകരിച്ചു കൊണ്ടു ഇന്ത്യൻ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഇഫ്താര്‍ സംഗമത്തിൽ ബഹ്റൈന്‍ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖരടക്കം എഴുന്നൂറിൽ പരം ആളുകൾ പങ്കെടുത്തു.പ്രസിഡന്റ്‌ ജോണിതാമരശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും ട്രഷറർ സലീം ചിങ്ങപുര നന്ദിയും പറഞ്ഞു. https://youtu.be/zau7dnjOJqE?t=130 ജമാല്‍ നദ്വിവി ഇരിങ്ങൽ റംസാന്‍ സന്ദേശം നല്‍കി. ഇന്ത്യന്‍ ക്ലബ്‌ പ്രസിഡണ്ട് കെ.എം.ചെറിയാന്‍,സെക്രട്ടറി സതീഷ്,ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്‌ ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ,ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ,മലബാർ ഗോൾഡ് പ്രതിനിധി യാസിർ, മുതിർന്ന പത്ര പ്രവർത്തകൻ സോമൻ ബേബി, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, ബഷീർ അമ്പലായി,വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡന്റ്‌ ഫൈസൽ ഫ്. എം, എൻ.സ്സ്.സ്സ് സെക്രട്ടറി സതീഷ്,ലൈറ്റ് ഓഫ് കൈൻഡ്നെസ്സ് പ്രതിനിധി സയെദ് ഹനീഫ്,ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ ജോൺസൻ ദേവസ്യ, ഒ.ഐ.സി.സി പ്രസിഡണ്ട് ബിനു കുന്നന്താനം,…

Read More

കോട്ടയം: ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഇൻസ്റ്റഗ്രാം റീൽസ് , നൃത്ത മത്സരവുമായി ഏറ്റുമാനൂർ പാറോച്ചിലിലെ ഹാങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബ്. ഡാൻസ് കോമ്പറ്റീഷനും, ഇൻസ്റ്റാ റീൽ മത്സരവുമാണ് ഉദ്ഘാടന ദിവസത്തിലേയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ഉദ്ഘാടന ദിവസം തന്നെ സമ്മാനങ്ങൾ നൽകുകയും, വിജയിക്കുന്നവർക്ക് സ്വാസികയ്‌ക്കൊപ്പം വേദി പങ്കിടുന്നതിനുള്ള അവസരവും ഒരുക്കും. കോട്ടയത്തെ കലാകാരന്മാരായ യുവതി യുവാക്കൾക്കാണ് ആഘോഷത്തോടെ പരിപാടികളുടെ ഭാഗമായി വേദിയൊരുങ്ങുന്നത്. ഏപ്രിൽ അഞ്ച് ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുക. നടി സ്വാസികയും, നടൻ പ്രശാന്തും പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ മുഖ്യാതിഥിയായി പങ്കെടുക്കും. റീൽ മത്സരങ്ങളുടെ നിബന്ധനകൾ ഇങ്ങനെ സിനിമകളിലെ ഫുഡുമായി ബന്ധപ്പെട്ട് കണ്ടന്റുകൾ ഉൾപ്പെടുത്തിയവയാകണം റീൽസുകൾ. വീഡിയോകൾ അറുപത് സെക്കൻഡിലധികം കൂടരുത് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു പ്രായപരിധിയില്ല വ്യക്തികൾക്കും, മൂന്നു പേരിൽ അധികമില്ലാത്ത ഗ്രൂപ്പുകൾക്കും റീൽസ് മത്സരത്തിൽ പങ്കെടുക്കാം. വ്യക്തികളുടെ പബ്ലിക്ക് അക്കൗണ്ടുകളിൽ പ്രസിദ്ധീകരിക്കുന്ന റീൽസുകൾ @hangoutstreetfoodhub എന്ന ഇൻസ്റ്റാഗ്രാം പേജിൽ ടാഗ്…

Read More

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.മേയ്‌ക്ക് ഇൻ ഇന്ത്യയിലൂടെയാണ് പ്രതിരോധ മേഖലയിലെ കയറ്റുമതി വർദ്ധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ഇന്ത്യയെ പ്രതിരോധ മേഖയുടെ ഉൽപ്പാദനകേന്ദ്രമാക്കി മാറ്റുകയാണ് സർക്കാറിന്റെ ശ്രമമെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. ഇന്ത്യയുടെ സൈനിക കയറ്റുമതി 2017-18ൽ 4,682 കോടി രൂപയും 2018-19 കാലഘട്ടങ്ങളിൽ 10,745 കോടിരൂപയായി ഉയർന്നിരുന്നു.2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യ15,920 കോടി രൂപയുടെ സൈനിക ഹാർഡ് വെയർകളാണ് കയറ്റുമതി ചെയ്തതെന്നും 2016-17 വർഷത്തെ അപേക്ഷിച്ച് വർദ്ധനവുണ്ടായതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിലെ ഈ മികച്ച നേട്ടം ഇന്ത്യയ്‌ക്ക് കൈവരിക്കാൻ സാധിച്ചത് മേയ്‌ക്ക് ഇൻ ഇന്ത്യയിലൂടയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിലവിൽ 85 രാജ്യങ്ങളിലേക്ക് സൈനിക ഹാർഡുവെയറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, ഓഫ് ഷോർ പെട്രോൾ വെസലുകൾ സർവൈലൻസ് സംവിധാനങ്ങൾ, ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റുകൾ തുടങ്ങി നിരവധി സൈനിക ഹാർഡുവെയറുകളാണ് കയറ്റുമതി…

Read More

കോട്ടയം : വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളിൽ നിന്നും വിട്ടു നിന്ന എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോട് എൻഎസ്എസ് മുഖം തിരിച്ചത് ശരിയായില്ലെന്നും ശിവഗിരി മഠത്തിൽ നിന്ന് എത്തിയവർക്ക് മന്നം സമാധിയിൽ അനുമതി പോലും നിഷേധിച്ചുവെന്നും വെള്ളപ്പള്ളി കുറ്റപ്പെടുത്തി.എൻ എസ് എസ് നേതൃത്വത്തിൽ ഇരിക്കുന്നവർ മാടമ്പിത്തരം കാണിക്കുകയാണ്. ഇവർ മാറി നിന്നാൽ ഒരു ചുക്കും സംഭവിക്കില്ല. കാലചക്രത്തെ പിറകോട്ട് തിരിക്കാൻ ശ്രമിക്കുന്ന എൻ എസ് എസ് നേതൃത്വം പിന്തിരിപ്പൻമാരാണ്. സമുദായത്തിലെ സാധാരണക്കാർ നേതൃത്വത്തിന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്നും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയിൽ പങ്കെടുത്ത് വെള്ളാപ്പള്ളി വിമർശിച്ചു. ശിവഗിരി മഠത്തിൽ നിന്ന് എത്തിയവർക്ക് മന്നം സമാധിയിൽ സന്ദർശനത്തിന് അനുമതി നിഷേധിച്ച സ്ഥിതിയുണ്ടായി. മന്നം സമാധി സന്ദർശനത്തിന് സ്വാമിമാർ അനുവാദം ചോദിക്കാതിരുന്നതാകാം കാരണം. പക്ഷേ സ്വാമിമാർ അവിടെയെത്തിയിട്ടും മന്നം സമാധിയിലെ സന്ദർശനത്തിന് അനുമതി നൽകാൻ എസ് എസ് തയ്യാറായില്ലെന്നും വെളളാപ്പള്ളി…

Read More

കൊച്ചി: ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷനും ദേശീയ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയുമായ അഡ്വ.ഗോവിന്ദ് ഭരതൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ഹൈന്ദവ സംസ്കാരത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഉജ്ജ്വല വാഗ്മിയും പണ്ഡിതനുമായ ഗോവിന്ദ് ഭരതൻ്റെ വിയോഗം സാംസ്കാരിക കേരളത്തിനും ഹൈന്ദവ സംഘടനകൾക്കും കനത്ത നഷ്ടമാണ്. ബിജെപിയുടെ പ്രവർത്തകർക്കും നേതാക്കൾക്കും മാർഗദർശകനായിരുന്നു അദ്ദേഹം. ഗുരുതുല്ല്യനായ അഭിഭാഷകൻ്റെ വിയോഗത്തിൽ കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കു ചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.

Read More

ഹൈക്കോടതി സീനിയർ അഭിഭാഷകനും കേന്ദ്ര സർക്കാരിന്റെ സീനിയർ കൗൺസിലുമായ അഡ്വ കെ. ഗോവിന്ദ് ഭരതൻ്റെ നിര്യാണത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. ശബരിമല ആചാര സംരക്ഷണത്തിൽ അടക്കം വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ ശക്തമായ നിലപാട് എടുത്ത വ്യക്തിയാണ് അഡ്വ.ഗോവിന്ദ് ഭരതനെന്ന് കേന്ദ്രമന്ത്രി അനുസ്മരിച്ചു. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയായ ഗോവിന്ദ് ഭരതൻ്റെ വിയോഗം ഹിന്ദു സമൂഹത്തിന് വലിയ നഷ്ടമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിൻ്റെ, സുഹൃത്തുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനക്കുറിപ്പിൽ പറയുന്നു.

Read More