Author: Starvision News Desk

തിരുവനന്തപുരം: സ്‌നേഹയാത്ര എന്ന പേരിൽ ഈസ്‌റ്റർ ദിനത്തിൽ ക്രൈസ്‌തവ വിശ്വാസികളുടെ വീടുകളിലും ബിഷപ്പ് ഹൗസുകളിലും ബിജെപി നേതാക്കളും അണികളും സന്ദർശിച്ച് വിശ്വാസികൾക്ക് ആശംസകൾ നേർന്നിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ പെരുന്നാൾ ദിനത്തിൽ മുസ്ളീം വീടുകളെ സന്ദർശിക്കാനൊരുങ്ങുകയാണ് ബിജെപി. പാർട്ടിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കർ എം.പിയാണ് ഈ വിവരം അറിയിച്ചത്. വിഷുവിന് ബിജെപി പ്രവർത്തകർ എല്ലാവർക്കുമൊപ്പം ആഘോഷിക്കണമെന്നും മറ്റുള്ളവരെ വീട്ടിലേക്ക് ക്ഷണിച്ച് കൈനീട്ടം നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.ജാതിമതപ്രാദേശിക ചിന്തകൾക്കതീതമായി ഇന്ത്യക്കാർ ഒന്നാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് സാക്ഷാത്‌കരിക്കാൻ ബിജെപി പ്രവർത്തകർ പ്രയത്നിക്കുകയാണെന്ന് ജാവദേക്കർ ചൂണ്ടിക്കാട്ടി. ഈസ്‌റ്ററിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ക്രിസ്‌ത്യൻ ദേവാലയത്തിലെത്തി വിശ്വാസികൾക്ക് ആശംസ നേർന്നിരുന്നു. ഉയി‌‌ർപ്പ് ദിനത്തിലും വിശുദ്ധവാരത്തിലും പ്രധാനമന്ത്രിയുടെ ആശംസയറിയിച്ച എട്ട് ലക്ഷം കാർഡുകളാണ് പ്രവർത്തകർ വിതരണം ചെയ്‌തത്. നേതാക്കൾ ഈസ്‌റ്ററിന് സഭാദ്ധ്യക്ഷന്മാരെ സന്ദർശിച്ചപ്പോൾ പാർട്ടി പ്രവർത്തകർ പള്ളികളിലേക്കും വിശ്വാസികളുടെ വീട്ടിലേക്കും സ്‌നേഹയാത്ര നടത്തുകയായിരുന്നു. ഇതേ തരത്തിലാകും പെരുനാൾ ദിനത്തിൽ ഗൃഹസന്ദർശനവും ആശംസകൾ നേരുന്നതുമായ പരിപാടി…

Read More

ന്യൂഡൽഹി : ബട്ടിൻഡ സൈനിക കേന്ദ്രത്തിൽ ഉണ്ടായ വെടിവയ്പിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടുപേർക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തു. മുഖംമൂടി ധരിച്ചെത്തിയവരാണ് വെടിയുതിർത്തതെന്നാണ് എഫ്.ഐ.ആർ വ്യക്തമാക്കുന്നത്. രണ്ടുപേരാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷികളും മൊഴി നൽകിയിരുന്നു. സൈനിക ഉദ്യോഗസ്ഥരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അതേസമയം പ്രതികളെന്ന് സംശയിക്കുന്ന ആരെയും പിടികൂടിയിട്ടില്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സൈന്യം മുന്നറിയിപ്പ് നൽകി.വെളുത്ത കുർത്തയും പൈജാമയും ധരിച്ചാണ് അക്രമികൾ എത്തിയത്. ആക്രമണത്തിന് ശേഷം ഇരുവരും വനത്തിലേക്ക് രക്ഷപ്പെട്ടെന്നും എഫ്.ഐ.ആറിൽ പറയുന്നു. പുലർച്ചെയുണ്ടായ വെടിവയ്പിൽ ജവാൻമാരായ സാഗർ,​ കമലേഷ്,​ സന്തോഷ്,​ യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. കേന്ദ്രത്തിലെ ഓഫീസേഴ്‌സ് മെസിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ജവാൻമാരാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു ഇവർ. മറ്റാർക്കും പരിക്കില്ലെന്ന് കരസേനയുടെ സൗത്ത് വെസ്റ്റേൺ കമാൻഡ് വാർത്താ കുറിപ്പിൽ അറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയവരുടെ കൈയിൽ തോക്കും മൂർച്ചയുള്ള ആയുധങ്ങളുമുണ്ടായിരുന്നു,​ വെടിയുതി‌ർത്ത തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഫോറൻസിക് പരിശോധന നടത്തുകയാണ്.

Read More

മനാമ:മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവും കെസിബിസി യുടെ പ്രസിഡൻ്റുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തുന്നു. ഇന്ന്(വ്യാഴം) രാവിലെ 8 :30 എത്തിച്ചേരുന്ന ബാവാ തിരുമേനിയെ നോർത്തേൺ അറേബ്യ വികാരിയറ്റിന്റെ അധ്യക്ഷൻ ആൽഡോ ബറാർഡി പിതാവും, വൈദികരും, വിശ്വാസികളും ചേർന്നു സ്വീകരിക്കും. ഏപ്രിൽ 13,14 തീയതികളിൽ അഭിവന്ദ്യ ബാവാ തിരുമേനി ബഹ്‌റൈൻ മലങ്കര കാത്തോലിക്ക സമൂഹത്തിന്റെ ഒദ്യോഗിക പരുപാടികൾക് ശേഷം ഏപ്രിൽ 14 രാത്രി റോമിലേക് യാത്ര തിരിക്കും. https://youtu.be/-1Eyx5ABHzg?t=314 കൂടുതൽ വിവരങ്ങൾക്ക്: ജിതിൻ കല്ലൂർ +973 3313 5096

Read More

മനാമ: പ്രവാചക പ്രകീർത്തന കാവ്യമായ ബുർദ ആലാപന സദസ്സുകളിൽ തന്റേതായ മികവ്കൊണ്ട് പ്രവാചക പ്രേമികളുടെ മനസ്സ് കീഴടക്കിയ അബ്ദുസമദ് അമാനി പട്ടുവം ബഹ്റൈനിൽ. അൽ മഖർ സ്ഥാപനത്തിന്റെ പ്രചാരണാർത്ഥമാണ് ബഹ്റൈനിൽ എത്തിയത് . ഈ വരുന്ന വെള്ളിയാഴ്ച്ച ഏപ്രിൽ പതിനാലിന് ഐ സി എഫ് ഉമ്മുൽ ഹസ്സം സംഘടിപ്പിക്കുന്ന ബുർദ വാർഷികവും പ്രാർത്ഥനാ സദസ്സിലും മുഖ്യാതിഥിയാണ് അദ്ദേഹം. അന്നേ ദിവസം പ്രവാചക പ്രകീർത്തന ബുർദ മജ്‌ലിസിന് അബ്ദുസമദ് അമാനി , അനസ് അമാനി എന്നിവർ നേതൃത്വം നൽകും . https://youtu.be/-1Eyx5ABHzg?t=199 രാത്രി 9.30 ന് ഉമ്മുൽ ഹസ്സം ബാങ്കോക് കോൺഫറൻസ് ഹാളിൽ നടക്കുന്നു പരിപാടിയിലേക്ക് സിത്ര, സിഞ്ച് , മാഹൂസ് , ജുഫൈർ എന്നിവിടങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടാവും . അത്താഴ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്ത്യേക സ്ഥലസൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Read More

കണ്ണൂർ : എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെളിവെടുപ്പിനെത്തിച്ചു. തീ വയ്പ് നടന്ന ബോഗിയിലെത്തിച്ചാണ് പൊലീസ് തെളിവെടുത്തത്. കോഴിക്കോട്ട് നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് വൈകിട്ട് നാലോടെയാണ് കണ്ണൂർ റെയിൽവേസ്റ്റേഷനിൽ പൊലീസ് പ്രതിയുമായെത്തിയത്. തുടർന്ന് ഒരു മണിക്കൂറോളം സമയമെടുത്താണ് തെളിവെടുത്തത്. എലത്തൂരു വച്ച് ബോഗിയിൽ തീവെച്ച ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തിയ ഷാരൂഖ് അവിടെ നിന്ന് മറ്റൊരു ട്രെയിനിലാണ് രത്നഗിരിയിലെത്തിയത്. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നാണ് പ്രതി യാത്ര ചെയ്തത്. ഇവിടെയും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പിന്നീട് പ്രതിയെ കോഴിക്കോട്ടേക്ക് തിരികെ കൊണ്ടുപോയി.എലത്തൂരിൽ നിന്ന് അതേ ട്രെയിനിൽ ണ്ണൂരിലെത്തി അവിടെ നിന്ന് രത്നഗിരിയിലെത്തിയ പ്രതി ട്രെയിൻ കയറുന്നതു വരെ പ്ലാറ്റ്ഫോമിനടുത്ത് ഒളിച്ചിരുന്നു എന്നതടക്കമുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു,​ എന്നാൽ ഇത് സംബന്ധിച്ച തെളിവെടുപ്പുകളൊന്നും നടത്തിയിട്ടില്ല. ഒരു മണിക്കൂറിനുള്ളിൽ,​ തീവച്ച ബോഗി,​ രത്നഗിരിയിലെത്തിയ ട്രെയിനിൽ കയറിയ പ്ലാറ്റ്ഫോം എന്നിവിടങ്ങളിൽ എത്തിച്ച് മാത്രമാണ് തെളിവെടുത്തത്.

Read More

ഹെെദരാബാദ്: രണ്ടാം ഭാര്യയ്‌ക്കൊപ്പം കൂടുതൽ സമയം ചെലവിട്ടതിന് അച്ഛനെ മകൻ തലയ്ക്കടിച്ച് കൊന്നു. ഹെെദരാബാദ് രാമനാഥപുർ സ്വദേശിയായ പാണ്ഡു സാഗറിനെയാണ് (54) മകൻ പവൻ (23) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പാണ്ഡു സാഗർ രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസിക്കുന്നതും തങ്ങൾക്ക് പണം നൽകാത്തതും കാരണമാണ് പവൻ കൊലപാതകം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.തിങ്കളാഴ്ച വെെകിട്ട് സാഗർ വാടകയ്ക്ക് നൽകിയ ഉപ്പാളിലെ ഫ്ളാറ്റിൽ വച്ചായിരുന്നു കൊലപാതകം. ഫ്ളാറ്റിലെത്തിയ പവനും അച്ഛനും തമ്മിൽ വഴക്കുണ്ടായി. ഇതിനുപിന്നാലെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ സാഗർ തൽക്ഷണം മരിച്ചു. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിറ്റേദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പവൻ ഉൾപ്പെടെ മൂന്ന് ആൺമക്കളാണ് സാഗറിന്റെ ആദ്യവിവാഹത്തിലുള്ളത്. നാലുവർഷം മുൻപായിരുന്നു സാഗറിന്റെ രണ്ടാം വിവാഹം. എന്നാൽ അടുത്തിടെയായി സാഗർ രണ്ടാം ഭാര്യയ്‌ക്കൊപ്പമാണ് കൂടുതൽ സമയമെന്ന് ആദ്യഭാര്യയും മക്കളും പറഞ്ഞിരgന്നു. സാഗര്‍ തങ്ങളെ സന്ദര്‍ശിക്കാന്‍ വരാറില്ലെന്നും പണമൊന്നും നല്‍കാറില്ലെന്നും ഇവര്‍ പറഞ്ഞു. പണം മുഴുവൻ രണ്ടാം ഭാര്യയ്ക്ക് നൽകുന്നുവെന്ന…

Read More

കോഴിക്കോട്/കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുമായി പോലീസിന്റെ തെളിവെടുപ്പ്. പ്രതിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തുക. ഇതിനായി ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പ്രതിയുമായി പോലീസ് സംഘം കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് യാത്രതിരിച്ചു. ആക്രമണമുണ്ടായ ഡി-1 കോച്ച് ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ രണ്ടുകോച്ചുകള്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. മാത്രമല്ല, എലത്തൂരില്‍വെച്ച് കൃത്യം നടത്തിയശേഷം അതേ ട്രെയിനില്‍ കണ്ണൂരിലെത്തിയെന്നായിരുന്നു പ്രതിയുടെ മൊഴി. കണ്ണൂര്‍ സ്റ്റേഷനിലാണ് ഏറെനേരം ഒളിച്ചിരുന്നതും ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഷാരൂഖ് സെയ്ഫിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അഞ്ചാംദിവസമാണ് പോലീസ് സംഘം തെളിവെടുപ്പിനായി കൊണ്ടുപോകുന്നത്. ഏപ്രില്‍ രണ്ടാം തീയതി രാത്രി ഒമ്പതരയോടെയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ട്രെയിന്‍ എലത്തൂര്‍ സ്‌റ്റേഷന്‍ പിന്നിട്ടതോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഒമ്പത് യാത്രക്കാര്‍ക്കാണ് പൊള്ളലേറ്റത്. ഇതിനുപിന്നാലെ ട്രെയിനിലെ യാത്രക്കാരായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ റെയില്‍വേ…

Read More

കൊച്ചി: യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി മർദിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ സഹോദരിമാരുൾപ്പടെ അഞ്ചംഗ സംഘം പിടിയിൽ. മവെണ്ണല പൂത്തോളിപറമ്പിൽ ആഷിഖ്, ഭാര്യ ഷഹാന, മട്ടാഞ്ചേരി സ്വദേശി അരുൺ, മുളവുകാട് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിനി അഞ്ജു, സഹോദരി മേരി എന്നിവരാണ് പിടിയിലായത്. കാക്കനാട് പള്ളിയിൽവച്ച് അഞ്ജുവാണ് യുവാവിനെ പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് വാടക വീട്ടിലേക്ക് ക്ഷണിച്ചു. ഇതുപ്രകാരം വീട്ടിലെത്തിയ യുവാവിനെ അഞ്ചംഗ സംഘം മർദിച്ച് അവശനാക്കുകയും, നഗ്നനാക്കി വീഡിയോ പകർത്തുകയും ചെയ്തു.യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും, മൊബൈൽ ഫോണും എ ടി എം കാർഡുമൊക്കെ പ്രതികൾ തട്ടിയെടുത്തിരുന്നു. വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് തമ്മനം സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകിയത്.

Read More

കൊച്ചി: ബി.ജെ.പി. ക്രൈസ്തവര്‍ക്ക് ആശംസകള്‍ കൈമാറിയപ്പോഴേക്കും ഇടത്- വലത് മുന്നണികള്‍ അസ്വസ്ഥരാവുന്നുവെന്നും മുസ്ലീം സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് വേണ്ടി ഇടപെട്ട ഒരേ ഒരു പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇരുമുന്നണികളും ഇതുവരെ മുന്നോട്ട് പോയത് ന്യൂനപക്ഷ കേന്ദ്രീകൃതമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഉറപ്പിലായിരുന്നുവെന്നും എന്നാല്‍, രണ്ട് പ്രധാന ന്യൂനപക്ഷ വിഭാഗങ്ങളും ഈ മുന്നണികളെ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന ബി.ജെ.പി. സംസ്ഥാന ഭാരവാഹിയോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. മുസ്ലിം സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് വേണ്ടി ഇടപെട്ട ഒരേ ഒരു പ്രധാനമന്ത്രി മോദിയാണ്. കോണ്‍ഗ്രസിനും സി.പി.എമ്മിനും മുസ്ലിംങ്ങള്‍ വോട്ട് ബാങ്കാണെങ്കില്‍ ബി.ജെ.പിക്ക് അവര്‍ തുല്യരായ മനുഷ്യരാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചത്. ബി.ജെ.പി. ക്രൈസ്തവര്‍ക്ക് ആശംസകള്‍ കൈമാറിയപ്പോഴേക്കും ഇടത്- വലത് മുന്നണികള്‍ അസ്വസ്ഥരാവുകയാണ്. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി ഭരണരംഗത്ത് പരാജയപ്പെട്ട രണ്ട് മുന്നണികളും ഇതുവരെ മുന്നോട്ടുപോയത് ന്യൂനപക്ഷ കേന്ദ്രീകൃതമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഉറപ്പിലായിരുന്നു. എന്നാല്‍, രണ്ട് പ്രധാന…

Read More

കോന്നി : യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃമാതാവ് കോന്നി ഐരവൺ കുമ്മണ്ണൂർ പള്ളിപ്പടിഞ്ഞാറ്റേതിൽ ജമാലുദ്ദീന്റെ ഭാര്യ മൻസൂറത്തിനെ (58) അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ തെളിഞ്ഞതിനെ തുടർന്ന് കോന്നി പൊലീസ് കേസെടുത്തിരുന്നു.കഴിഞ്ഞ മാസം 24ന് വൈകിട്ട് ആറിനാണ് ഇവരുടെ മകൻ ജഹാമിന്റെ ഭാര്യ ഷംന സലിം (29) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയത്. ചികിത്സയ്ക്കിടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 26ന് മരണപ്പെടുകയായിരുന്നു. യുവതിയുടെ പിതാവ് സലിംകുട്ടിയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് കോന്നി പൊലീസ് അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, വിരലടയാള വിദഗ്ദ്ധർ, പൊലീസ് ഫോട്ടോഗ്രാഫർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. തുടർന്ന്, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടന്നു. മരണകാരണം ആത്മഹത്യ ആണെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണസംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ ഷംനയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് ഭർതൃവീട്ടിൽ യുവതി മാനസിക പീഡനത്തിന് വിധേയായെന്ന് തെളിഞ്ഞത്. ഭർത്താവിന്റെ മാതാവ് മൻസൂറത്ത് നിരന്തരം…

Read More