- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
Author: Starvision News Desk
ന്യൂഡൽഹി: വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചെന്നാരോപിച്ച് ബി ബി സിയ്‌ക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബി ബി സിയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ഫെബ്രുവരിയിൽ ബി ബി സിയുടെ ഡൽഹി, മുംബയ് ഓഫീസുകളിൽ ആദായ നികുതി വകുപ്പു പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചാനലിനെതിരെ ഇ ഡി കേസ് രജിസ്റ്റർ ചെയ്തത്.വിദേശ നിക്ഷേപ ക്രമക്കേടുകളുടെ പേരിൽ ബി ബി സിയ്ക്ക് മാത്രമല്ല രാജ്യത്തെ നിരവധി വിദേശ കമ്പനികൾക്ക് ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഗുജറാത്ത് കലാപത്തിൽ മോദിയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി ബി ബി സി സംപ്രേഷണം ചെയ്തതിന് പിന്നാലെയായിരുന്നു ചാനലിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയത്. റെയ്ഡില്‍ പിടിച്ചെടുത്ത നികുതിരേഖകളും ലാപ്‌ടോപ്പുകളും വിശദമായി പരിശോധിച്ച ശേഷമാണ് ബി ബി സിക്കെതിരേ ഇഡി കേസെടുത്തത്.ബി ബി സി ആദായനികുതി കാര്യത്തിൽ ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നില്ല. ലാഭവിഹിതം രാജ്യത്തുനിന്ന്…
മനാമ സൂക്ക് കെഎംസിസി ശിഫ അല്‍ജസീറ മെഡിക്കല്‍ സെന്‍ററിന്‍റേയും മസാലി റസ്റ്റോറന്‍റിന്‍റേയും സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ആയിരത്തി അഞ്ഞൂറില്‍ അധികം ആളുകള്‍ പങ്കെടുത്തു . മനാമ ഡല്‍മണ്‍ സെന്‍ററിന്‍റെ അടുത്ത് വെച്ച് നടത്തിയ പരിപാടിയില്‍ മനാമയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രവാസികളാണ് പങ്കെടുത്തത് . മനാമ സൂക്ക് കെഎംസിസി രണ്ടാം വര്‍ഷമാണ് വിപുലമായ രീതിയിലുള്ള ഇഫ്താര്‍ സംഘടിപ്പിക്കുന്നത് . കെഎംസിസി ബഹ്റെെന്‍ സംസ്ഥാന നേതാക്കളായ കെപി മുസ്തഫ , എപി ഫെെസല്‍ , സലീം തളങ്കര വിവിധ ജില്ലാ ഏരിയ മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു . സൂക്ക് കെഎംസിസി നീരീക്ഷകനും സംസ്ഥാന സെക്രട്ടറിയുമായ അസ് ലം വടകര , നിസാര്‍ ഉസ്മാന്‍ , ഇഖ്ബാല്‍ താനൂര്‍ എന്നിവരുടെ നേതൃത്വം സൂക്ക് ഇഫ്താര്‍ മികവുറ്റതാക്കി . വളണ്ടിയര്‍മാരുടെ ചിട്ടയായ പ്രവര്‍ത്തനം ഏറെ പ്രശംസനീയം ആയിരുന്നു . നിയാസ് (ഹൗസ് ഓഫ് ലക്ഷ്വറി ) അശ്റഫ് സാഹിബ് കാക്കണ്ടി , അല്‍റബീഅ്…
തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.. * പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. * ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. * പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്. * വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന്…
കൊച്ചി: അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്നും കോഴ വാങ്ങി എന്ന പരാതിയിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദാക്കി. ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്താണ് വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കിയത്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ ബാച്ച് അനുവദിക്കാന്‍ മാനേജ്‌മെന്റിന്റെ കയ്യില്‍നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കെ എം ഷാജിക്കെതിരെയുള്ള പരാതി. സി പി എം പ്രാദേശിക നേതാവ് ആണ് 2017ല്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. ഈ പരാതിയില്‍ 2020ലാണ് വിജിലന്‍സ് കെ എം ഷാജിക്കെതിരെ കേസ് എടുത്തത്
ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽഗാന്ധി നൽകിയ അപ്പീൽ സൂറത്തിലെ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ട് വർഷം തടവുശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കൂകയുളളു. 2019 ൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎൽഎ പൂർണേഷ് മോദി അപകീർത്തി കേസ് ഫയൽ ചെയ്തത്.
തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിൽ കേരളം വലയുകയാണ്. കൊടുംചൂടും ഉയർന്ന അൾട്രാവയലറ്റ് വികിരണവും കുറഞ്ഞ മഴയും കാരണമാണ് കേരളം ചുട്ടുപൊള്ളുന്നത്. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ബുധനാഴ്ച പാലക്കാട് എരിമയൂരിൽ താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. നാല് ജില്ലകളിലായി പന്ത്രണ്ട് സ്റ്റേഷനുകളിലാണ് 40 ഡിഗ്രിക്കും മുകളിൽ ബുധനാഴ്ച താപനില രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ബുധനാഴ്ച നാല് ജില്ലകളിലെ വിവിധ സ്ഥലങ്ങലിൽ 40 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, കണ്ണൂർ, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥലങ്ങളിലാണ് താപനില 40 ന് മുകളിൽ പോയത്. ഉത്തരേന്ത്യയിൽ നിലനിൽക്കുന്ന ഉഷ്ണതരംഗ സമാനമായ സാഹചര്യവും സൂര്യന്‍റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരവുമാണ് താപനില ഉയർത്തുന്നത്. അടുത്തയാഴ്ച വരെ ഉയർന്ന താപനില തന്നെ തുടരാനാണ് സാധ്യത. ഒറ്റപ്പെട്ട മഴ കിട്ടുമെങ്കിലും ചൂടിനെ മറികടക്കാൻ ഇതിന് സാധിക്കുകയില്ല. തീരദേശങ്ങളെയും മലയോരമേഖലയെയും അപേക്ഷിച്ച് ഇടനാടുകളിൽ മഴ കുറയുകയും ചൂട് കൂടുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. ഉയർന്ന താപനിലയ്ക്കൊപ്പം അൾട്രാവയലറ്റ്…
തിരുവനന്തപുരം: സർവ മേഖലകളിലെയും നികുതി വർദ്ധനവിന് പിന്നാലെ, കെട്ടിട നികുതി മറയാക്കിയും സർക്കാർ ജനങ്ങളെ പിഴിയുന്നു. വഴിയോരങ്ങളിലെ പെട്ടിക്കടകളെയും ബാങ്കുകളെയും കെട്ടിട നികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തി താരിഫ് നിശ്ചയിച്ചു. 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് സമാനമായ രീതിയിലാണ് സ്ലാബ്. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കുറഞ്ഞത് ഒരു ചതുരശ്ര മീറ്ററിന് 10 മുതൽ 22 രൂപ വരെ തദ്ദേശ സ്ഥാപനങ്ങൾക്ക് നികുതി ഏർപ്പെടുത്താം. പഞ്ചായത്തുകളിൽ ഇത് ആറ് മുതൽ പത്ത് രൂപ വരെയാണ്. എന്നാൽ വെള്ളം,വൈദ്യുതി തുടങ്ങിയ സർക്കാർ വക അടിസ്ഥാന സൗകര്യങ്ങളൊന്നും ഉപയോഗിക്കാതെ പ്രവർത്തിക്കുന്ന ഇത്തരം ചെറുകിട കച്ചവടക്കാരിൽ നിന്ന് നികുതി ഈടാക്കുന്നതിൽ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. കെട്ടിട നികുതിക്ക് സ്ലാബ് ഏർപ്പെടുത്തിയതോടെ, ഓരോ തദ്ദേശ സ്ഥാപനത്തിന് കീഴിലും ഇനി വ്യത്യസ്ത തരം കെട്ടിട നികുതിയാകും. തദ്ദേശ സ്ഥാപനങ്ങളുടെ കൗൺസിൽ യോഗമാണ് സ്ലാബ് തീരുമാനിക്കുന്നത്. വ്യവസായങ്ങൾക്കും ഇരുട്ടടി വ്യവസായ വാണിജ്യ മേഖലയ്ക്കും സംരംഭകർക്കും നികുതി വർദ്ധന ഇരുട്ടടിയാണ്. കോർപ്പറേഷനിലും മുനിസിപ്പാലിറ്റിയിലും വാണിജ്യാവശ്യത്തിനുള്ള…
കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരെയുള്ള നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. സർക്കാരിന്റെ റിവിഷൻ ഹർജി ഹൈക്കോടതി അംഗീകരിച്ചു. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒന്നിനായിരുന്നു ശ്രീറാം സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാർ ഇടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. വഫയെ കേസിൽ നിന്നും ഒഴിവാക്കിയതായും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.തനിക്കെതിരെയുള്ള നരഹത്യാ കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനയിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലായിരുന്നെന്നും അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും ശ്രീറാം കോടതിയെ അറിയിച്ചിരുന്നു. ഇത് സാധാരണ മോട്ടോർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമായിരുന്നു ശ്രീറാമിന്റെ വാദം. അതിനാണ് ഇപ്പോൾ തിരിച്ചടി നേരിട്ടത്.ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ഒഴിവാക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്കെതിരായി മനപ്പൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത്…
മുംബയ് : രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. 24 മണിക്കൂറിനിടെ രാജ്യത്ത് 7830 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഏഴു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ സംഖ്യയാണിത്.മഹാരാഷ്ട്രയിലും കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 9 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 1115 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 320 പുതിയ കേസുകൾ തലസ്ഥാനമായ മുംബയിലാണ് റിപ്പോർട്ട് ചെയ്തത്. രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ പോസിറ്റിവിറ്റി റേറ്റ് 14.57 ശതമാനമായി. നിലവിൽ സംസ്ഥാനത്ത് 5421 പേർ കൊവിഡ് ബാധിതരാണെന്നാണ് കണക്ക്. ഇതിൽ 1577 പേർ മുംബയിലാണ്. ഇന്നലെ 919 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഒരാൾ മരിച്ചിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോൺ വകഭേദമായ എക്സ് ബി.ബി. 1.16 ആണ് രാജ്യത്ത് പടരുന്നത്. 10-12 ദിവസത്തിനുള്ളിൽ കൊവിഡിൽ വർദ്ധന ഉണ്ടാകുമെങ്കിലും പിന്നീട് കുറയുമെന്നാണ് വിലയിരുത്തൽഅതേസമയം കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും…
മലയോര സഞ്ചാരകേന്ദ്രങ്ങളുടെ ആകാശക്കാഴ്ചയൊരുക്കി വിതുര ഫെസ്റ്റിന്റെ ഭാഗമായി വിതുരയില്‍ ഹെലി ടൂറിസം വരുന്നു. മേള നടക്കുന്ന വാവറക്കോണം അഞ്ചേക്കറിലാണ് ഹെലിപ്പാഡ് ഒരുങ്ങുക. 35 മീറ്റര്‍ നീളത്തിലും വീതിയിലും നിര്‍മിക്കുന്ന ഗ്രൗണ്ടില്‍ പറന്നിറങ്ങുന്ന ഹെലികോപ്റ്ററിലാണ് സന്ദര്‍ശകര്‍ക്ക് പാസ് മൂലം പ്രവേശനം. തുടര്‍ന്ന് അഗസ്ത്യകൂടം, പേപ്പാറ, പൊന്മുടി, തെന്മല തുടങ്ങിയ പ്രകൃതിദത്ത സഞ്ചാരകേന്ദ്രങ്ങള്‍ക്കു മുകളിലൂടെയാണ് പറക്കല്‍. പത്തുദിവസത്തെ ഫെസ്റ്റില്‍ രണ്ടു ദിവസമായിരിക്കും ഹെലി ടൂറിസം നടപ്പാക്കുക. ഒറ്റപ്പറക്കലില്‍ ആറു പേര്‍ക്കാണ് പ്രവേശനം. 4000 രൂപയാണ് ഒരാളുടെ ചാര്‍ജ്. പദ്ധതി നടത്തിപ്പുകാരായ ഹോളിഡേ ഹെലി ടൂറിസം എം.ഡി. ബെന്നി, ഗ്രൂപ്പ് ക്യാപ്റ്റന്‍ ജി.ജി.കുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തി. മലയോര വിനോദസഞ്ചാരത്തിനു പുതിയ സാധ്യതകള്‍ തെളിയുകയാണ് ഹെലി ടൂറിസത്തിലൂടെ. വിതുര ഫെസ്റ്റിനെ വരവേല്‍ക്കാനൊരുങ്ങി മലയോര മേഖല.വിതുര വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിതുര ഫെസ്റ്റിനെ വരവേല്‍ക്കാന്‍ മലയോരമേഖല ഒരുങ്ങുന്നു. മേയ് ഒന്നുമുതല്‍ പത്തുവരെ വിതുര വാവറക്കോണം അഞ്ചേക്കറിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കാര്‍ഷിക…