Author: Starvision News Desk

തിരുവനന്തപുരം: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയാക്കിയ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാന്‍, പ്രധാനമന്ത്രി തന്നെ എത്തിയതില്‍ സന്തോഷമുണ്ടെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലെ അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വന്ദേഭാരത് അനുവദിച്ചതിനും അദ്ദേഹം കേരളത്തിന്റെ കൃതജ്ഞത അറിയിച്ചു. സംസ്ഥാനത്തിന് കൂടുതല്‍ വന്ദേഭാരത് സര്‍വീസുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് രാജ്യത്തിന് ആകെ അഭിമാനമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ വേഗതകൈവരിക്കാന്‍ സയന്‍സ് പാര്‍ക്ക് ഉപകരിക്കും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമ മേഖലകളില്‍ രാജ്യത്തിന് മാതൃകയായിട്ടുള്ള കേരളം, നഗര ജലഗതാഗതത്തിലും രാജ്യത്തിന് ആകെ മാതൃകയാകാന്‍ പോവുകയാണ്. വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഗുണഫലം അനുഭവിക്കാത്തവരായി ആരുംതന്നെയില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടുകൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് അതിദാരിദ്ര നിര്‍മാര്‍ജന പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, കഥകളിയുടേയും കളരിപ്പയറ്റിന്റേയും ആയുര്‍വേദത്തിന്റേയും മനോഹരമായ നാട്ടിലേക്ക് പുതിയൊരു ആകര്‍ഷണം കൂടെ ചേര്‍ക്കപ്പെടുകയാണെന്നായിരുന്നു…

Read More

തൃശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തിൽ വിദഗ്ധ പരിശോധന നടത്തും. മൂന്ന് വർഷം മുമ്പ് കുട്ടിയുടെ അച്ഛന്റെ സഹോദരൻ പാലക്കാട് നിന്ന് വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വർഷം ഇതേ കടയിൽ നിന്ന് തന്നെ ബാറ്ററി മാറ്റിയിരുന്നു.ഏറെ നേരം വീഡിയോ കണ്ടതിനാൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ വ്യക്തമാകൂ. തിരുവില്വാമലയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീ ആണ് മരിച്ചത്. അപകടം നടക്കുന്ന സമയത്ത് കുട്ടിയും മുത്തശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭക്ഷണമെടുക്കാനായി മുത്തശി അടുക്കളയിലേയ്ക്ക് പോയപ്പോഴായിരുന്നു അപകടം. കുട്ടിയുടെ വലത് കൈവിരലുകൾ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Read More

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ സി 2 കോച്ചിൽ തിരഞ്ഞെടുക്കപ്പെട്ട 42 വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. ഇതിനുശേഷമാണ് വന്ദേഭാരതിന് പച്ചക്കൊടി വീശിയത്. മുഖ്യമന്ത്രി പിണറായി വിജയനും ട്രെയിനിനകത്ത് മോദിക്കൊപ്പമുണ്ടായിരുന്നു. ലോക്കോ പൈലറ്റുമാരുമായും മോദി സംസാരിച്ചു. ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്യുന്നില്ല. ആദ്യയാത്രയിൽ മതസാമൂഹിക രാഷ്ട്രീയ നേതാക്കളും താരങ്ങളും പങ്കെടുക്കുന്നുണ്ട്. വിവിധ സ്റ്റേഷനുകളിൽ നിന്നായി 1000 വിദ്യാർത്ഥികൾ സൗജന്യ യാത്ര നടത്തും. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി അൽപസമയത്തിനകം സെൻട്രൽ സ്റ്റേഡിയത്തിലെത്തും. കൊച്ചി വാട്ടർ മെട്രോയും പൂർണമായി വൈദ്യുതീകരിച്ച ദിണ്ടിഗൽ- പളനി- പാലക്കാട് സെക്‌ഷൻ റെയിൽപാതയും നാടിന് സമർപ്പിക്കും. ഡിജിറ്റൽ സർവകലാശാലയുടെ ഡിജിറ്റൽ സയൻസ് പാർക്ക്, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം റെയിൽമേഖലയുടെ വികസനം, തിരുവനന്തപുരം സെൻട്രൽ, വർക്കല…

Read More

മനാമ: വിശ്വാസ സമൂഹത്തിന് അനുവദിച്ച രണ്ട് ആഘോഷങ്ങളിൽ ഒന്നായ ഈദുൽ ഫിത്വർ ദിനത്തിൽ റമദാനിൽ ആർജ്ജിച്ച സൂക്ഷ്മത ഇനിവരും നാളുകളിലും കൈമോശം വരാതിരിക്കാൻ ഏവരും ശ്രദ്ധിക്കണമെന്ന് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡണ്ട് പി എൻ. അബ്ദുല്ലത്വീഫ് മദനി ഉത്‌ബോധിപ്പിച്ചു.ഹൂറ ഉമ്മ് അയ്മൻ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിൽ ഛിദ്രത വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കാനും അദ്ദേഹം വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു.ഉമ്മ് അൽ ഹസ്സം സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന നമസ്‌കാരത്തിന് സി. ടി. യഹ്‌യ, ഹിദ്ദ് ഗേൾസ് ഹൈ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് പ്രാർത്ഥനകൾക്ക് അബ്ദുല്ല ത്വീഫ് അഹ്മദ് എന്നിവർ നേതൃത്വം നൽകി.സുന്നി ഔഖാഫിന്റെ നേതൃത്വത്തിൽ അൽ ഹിദായ സെന്റർ മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ഈദ് ഗാഹുകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഈദിന്റെ രണ്ടാം ദിനത്തിൽ ഉമ്മ് അൽ ഹസ്സം കിംഗ് ഖാലിദ് മസ്ജിദിൽ മഗ് രിബ് നമസ്‌കാരത്തിന്…

Read More

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ 30 പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിംഗ് ഖാസി സഫീർ സഖാഫി , പാളയം ഇമാം വി.പി സുഹൈബ് മൗലവി എന്നിവർ അറിയിച്ചു,​.

Read More

കൊച്ചി : ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് കേസിൽ എം. ശിവശങ്കറിനെ ഒന്നാംപ്രതിയായും സ്വപ്ന സുരേഷ് രണ്ടാംപ്രതിയായും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ശിവശങ്കറിനെതിരെ ഇ.ഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു,​ ഇതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയിരിക്കുന്നത്. സന്തോഷ് ഈപ്പനുംപ്രതിപ്പട്ടികയിൽ ഉണ്ട്.അതേസമയം കേസിൽ സന്തോഷ് ഈപ്പനെയും എം. ശിവശങ്കറിനെയും മാത്രമാണ് ഇ.ഡി അറസ്റ്റു ചെയ്തിട്ടുള്ളത്. ആകെ 11 പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. കുറ്റപത്രത്തിന്റെ പരിശോധനകൾക്ക് ശേഷം പ്രത്യേക കോടതി സ്വപ്ന അടക്കമുള്ള പ്രതികൾക്ക് സമൻസ് അയക്കും. കേസിൽ സ്വപ്ന സുരേഷിനെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സ്വപ്ന ഈ കേസിലെ പ്രധാനപ്പെട്ട പ്രതിയാണെന്നും അവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചത്. ലൈഫ് മിഷൻ അഴിമതിക്കേസിന്റെ മുഖ്യസൂത്രധാരൻ ശിവശങ്കറാണെന്നും കള്ളപ്പണ ഇടപാടെന്നറിഞ്ഞു കൊണ്ടാണ് കോഴ കൈപ്പറ്റിയതെന്നുമാണ് കഴിഞ്ഞ…

Read More

ബഹറിനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ലൈറ്റ്സ് ഓഫ് കൈൻഡ്നസ്സും ഗുദബിയ ഫ്രണ്ട്സുമായി ചേർന്ന് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.മെമ്പർ ഓഫ് പാർലമെന്റ് ഹസൻ ഈദ് ബൊക്കാമസ് മുഖ്യാതിഥിയായി പങ്കെടുത്തു.കെസിഎ പ്രസിഡന്റ് നിത്യൻ തോമസ്, ലൈറ്റ്സ് ഓഫ് കൈൻഡ്നസ് പ്രതിനിധികളായ സയെദ് ഹനീഫ്, നഹീത് സഫർ സയെദ്, ഗുദൈബിയ ഫ്രണ്ട്സ് പ്രതിനിധിആദം ഇബ്രാഹിം എന്നിവർ അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സയ്യിദ് റമദാൻ നദ്‌വി റമ്ദാൻ സന്ദേശം നൽകി. ബഹ്റൈനിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും, സാമൂഹിക പ്രവർത്തകരും അതിഥികളായി, പങ്കെടുത്തു.ഗുദൈബിയ ഫ്രണ്ട്സ് പ്രതിനിധികളായ ശിഹാബ് അലി, ഷേൻഷീർ, ലൈറ്റ്സ് ഓഫ് കൈൻഡ്നസ് പ്രതിനിധികളായ ജാബിർ തിക്കൊടി, സുൽഫിക്കർ അലി, ലിജോ ഫ്രാൻസിസ്, കെയ് മെയ്‌തിഗ്, കെസിഎ സ്പോൺസർഷിപ്പ് ചെയർമാൻ സേവി മാത്തുണ്ണി, കെസിഎ ചാരിറ്റി വിങ് ചെയർമാൻ ജെയിംസ് ജോൺ, കെസിഎ ഇന്റേണൽ ഓഡിറ്റർ…

Read More

അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഇന്ത്യൻ ഡെലൈറ്റ് റെസ്റ്റോറന്റിൽ വച്ചു സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ബഹ്‌റൈനിലെ വീട്ടുജോലിക്കാരായ 100 സഹോദരിമാരെ പ്രധാന അതിഥികളായി ക്ഷണിക്കുകയും, പങ്കെടുത്ത എല്ലാവർക്കും അൽ റബീഹ് ന്റെ വക ഉപയോഗപ്രദമായ വിവിധയിനം ഹെൽത്ത്‌ വൗച്ചേഴ്‌സ്,നൗഷാദ് ഡിസ്‌കൗണ്ട് സെന്റർ വക പുതുവസ്ത്രങ്ങൾ, ബാഗുകൾ ഉൾപ്പെടെയുള്ള പാരിതോഷികങ്ങളും നൽകുകയുണ്ടായി.350 ൽ അധികം അംഗങ്ങൾ പങ്കെടുത്ത ഇ സംഗമം പങ്കുചേർന്ന ഓരോരുത്തരുടെയും മനസ്സും ഹൃദയവും ഒരുപോലെ നിറച്ചു.ക്ഷണിതാക്കളായി വന്നുചേർന്ന സഹോദരിമാർക് മൈലാഞ്ചി ഇട്ടു നൽകുകയും വേദിയിൽ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും അവസരം നൽകി. MMME ഭാരവാഹികളായ ഷെറീൻ ഷൌക്കത്ത് അലി, ശിഫ സുഹൈൽ, ഷഫീല യാസിർ,സ്മിത ജേക്കബ്, ഷബ്‌ന അനബ്, പരിപാടികൾ നിയന്ത്രിച്ചു.

Read More

ചെറുതോണി: പൂജകൾ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ അശ്ലീല വീഡിയോകൾ കാണിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത പൂജാരി അറസ്റ്റിൽ. ഇടുക്കിയിലെ മാട്ടുക്കട്ട സ്വദേശി ചേറാടിയിൽ സാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഒൻപതിന് ഇടുക്കി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രണ്ടാഴ്ചയ്ക്ക് മുൻപ് ഇവിടുത്തെ ക്ഷേത്രത്തിൽ പൂജാരിയായെത്തിയ സാജൻ അവിടെ പൂജകൾ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് പ്രേരിപ്പിച്ചതിനാണ് കേസെടുത്തത്.സാജൻ കുട്ടികളെ മൊബെെൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തതായി കുട്ടികളുടെ ബന്ധുക്കൾ പറഞ്ഞു. സാജന്റെ പെരുമാറ്റത്തിൽ പന്തികേടുതോന്നിയ കുട്ടികൾ വീടുകളിലേയ്ക്ക് പോയി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Read More

മുംബയ്: വിവാഹം കഴിക്കണമെങ്കിൽ ഭാര്യയെയും മകനെയും ഇല്ലാതാക്കണമെന്ന കാമുകിയുടെ ആവശ്യം നടപ്പാക്കാനായി സ്വന്തം മകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മുംബയ് സ്വദേശിയും സ്വകാര്യ വസ്ത്രനിർമ്മാണശാലയിലെ ജീവനക്കാരനുമായ ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്.ഇയാളുടെ പേരുവിവരങ്ങൾ വ്യക്തമല്ല.കഴിഞ്ഞദിവസം പുലർച്ചെ കെംകർചൗക്കിന് സമീപമുള്ള മാഹിം-സിയോൺ ക്രീക്ക് ലിങ്ക് റോഡിൽ നിന്ന് പ്ളാസ്റ്റിക് ബാഗിൽ പൊതിഞ്ഞനിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതം പുറത്തറിഞ്ഞത്. അഴുകിത്തുടങ്ങിയതിനാലും എലികൾ കടിച്ച് വികൃതമാക്കിയതിനാലും മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ഒടുവിൽ കുട്ടിയുടെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുകയായിരുന്നു. കൊലനടത്തിയത് പിതാവാണെന്ന് സംശയമുണ്ടെന്നും അവർ പാെലീസിനോട് പറഞ്ഞു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ പിതാവ് ധാരാവി ചേരിയിൽ ഒരു സ്ത്രീയോടൊപ്പം താമസിക്കുന്നതായി കണ്ടെത്തി. ഇയാളെ പിടികൂടി ചോദ്യംചെയ്തതോടെ എല്ലാം തുറന്ന് പറയുകയായിരുന്നു. വസ്ത്രനിർമാണ ശാലയിൽ ജോലിചെയ്യുന്നതിനിടെയാണ് ഇയാൾ കാമുകിയുമായി അടുത്തത്. ഭാര്യയെയും മകനെയും എന്നെന്നേക്കുമായി ഇല്ലാതാക്കിയാൽ മാത്രമേവിവാഹം കഴിക്കാൻ താൻ തയ്യാറാവൂ എന്ന് കാമുകി യുവാവിനെ അറിയിച്ചു. തുടർന്നാണ് ഇരുവരെയും കൊല്ലാൻ തീരുമാനിച്ചത്.കുഞ്ഞിനെ…

Read More