Author: Starvision News Desk

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് എ.ഡി.ജി.പി തയ്യാറാക്കി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയ സുരക്ഷാ പ്ളാൻ ചോർന്നതിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സ്പെഷ്യൽ ആക്ടായ ഒഫിഷ്യൽ സീക്രട്ട് ആക്ട് സെക്‌ഷൻ (5) പ്രകാരമാണ് കേസ്. പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണിത്. ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റിൽ നിന്നാണ് റിപ്പോർട്ട് ചോർന്നതെന്ന നിഗമനത്തിലാണിത്. കേസെടുത്തെങ്കിലും മൊഴി രേഖപ്പെടുത്താനോ വിവരങ്ങൾ ശേഖരിക്കാനോ പൊലീസ് ആരെയും വിളിപ്പിക്കുകയോ സമീപിക്കുകയോ ചെയ്തിട്ടില്ല. പ്രധാനമന്ത്രിക്ക് കടുത്ത സുരക്ഷാ വെല്ലുവിളികളുള്ള സാഹചര്യത്തിൽ സുരക്ഷാപ്ളാൻ ചോർന്നത് കേന്ദ്ര സർക്കാരും കേന്ദ്രസുരക്ഷാ ഏജൻസികളും അതീവ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്. റിപ്പോർട്ട് ച‌ോർന്നതോടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല പൂർണമായും എസ്.പി.ജിയുടെയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെയും നിയന്ത്രണത്തിലാക്കിയിരുന്നു. എസ്.പി.ജി തലവനും ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലെത്തിയാണ് പ്രധാനമന്ത്രിയുടെ വേദികളിൽ സുരക്ഷാ നടപടികൾക്ക് നേതൃത്വം നൽകിയത്. പൊലീസ് നിര, ജനക്കൂട്ട നിയന്ത്രണം, വാഹന നിയന്ത്രണം തുടങ്ങി കായികാദ്ധ്വാനമുള്ള ജോലികൾ മാത്രമാണ് സംസ്ഥാന പൊലീസിനെ ഏൽപിച്ചത്. സുരക്ഷാ…

Read More

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിൽ തന്റെ പോസ്റ്റർ പതിച്ച സംഭവത്തെ കുറിച്ച് അറിയില്ലെന്ന് വി കെ ശ്രീകണ്ഠൻ എം പി. തന്റെ അറിവോടെയോ സമ്മതത്തോടെയോ ആരും പോസ്റ്റർ ഒട്ടിച്ചിട്ടില്ലെന്നും ബിജെപി സമൂഹ മാദ്ധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ശ്രീകണ്ഠൻ പ്രതികരിച്ചു. അതേസമയം സംഭവത്തിൽ ആർ പി എഫ് കേസെടുത്തിട്ടുണ്ട്. ഷൊർണൂർ ആർ പി എഫിന് യുവമോർച്ച പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ വിന്റോ ഗ്ളാസിന് മുകളിലാണ് വി കെ ശ്രീകണ്ഠൻ എം പിയുടെ പോസ്‌റ്റർ പതിച്ചത്. പാലക്കാട് ഷൊർണൂർ റെയിൽവെ സ്‌റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എം.പി വി.കെ ശ്രീകണ്‌ഠന് അഭിവാദ്യങ്ങളർപ്പിച്ച് പോസ്‌റ്റർ ഒട്ടിച്ചത്. ഉടൻ തന്നെ റെയിൽവെ പൊലീസ് സ്ഥലത്തെത്തി പോസ്‌‌റ്ററുകൾ നീക്കി. വന്ദേ ഭാരത് എക്‌സ്‌പ്രസിന് ആദ്യഘട്ടത്തിൽ ഷൊർണൂരിൽ സ്‌റ്റോപ്പുണ്ടായിരുന്നില്ല. പിന്നീട് ഇക്കാര്യം ആവശ്യപ്പെട്ട് വി.കെ ശ്രീകണ്‌ഠൻ എം.പി റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവിന് കത്തയച്ചിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി…

Read More

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിനടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ട് നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേർന്ന് ചർച്ച നടത്തിയത് സിനിമയുടെ നന്മക്ക് വേണ്ടിയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.ലഹരി മരുന്നുപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമ്മാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു. ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയിൻ നിഗത്തിനെതിരെയും ഉള്ളത്. ഇത് നിർമ്മാതാക്കളുൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകൾ ഇത്തരത്തിലുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്.ചില താരങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് ദിവസങ്ങൾക്കു…

Read More

കണ്ണൂരിൽ മുസ്ലീം വിവാഹങ്ങളിൽ അടുക്കള ഭാഗത്തിരുത്തിയാണ് സ്ത്രീകൾക്ക് ഭക്ഷണം നൽകുന്നതെന്ന നടി നിഖില വിമലിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ നടിയുടെ മറ്റൊരു തുറന്നുപറച്ചിലാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പെൺകുട്ടികളെ കോളേജിൽ ചേർക്കുന്നത് ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം കഴിപ്പിക്കാനാണെന്നും സുഹൃത്തുക്കളെ തടയാൻ ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നിഖിലയിപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ‘എന്റെ നാട്ടിലുള്ള ആൾക്കാരുടെ പ്രധാന പ്രശ്നം എന്താണെന്നുവച്ചാൽ കോളേജിലങ്ങട് ചേർക്കും, ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം കഴിപ്പിച്ച് വിടാനാണ്. അതെനിക്ക് ഭയങ്കര എതിർപ്പുള്ള കാര്യമായിരുന്നു. എന്റെ ഫ്രണ്ട്സിനെയൊക്കെ ഞാൻ എങ്ങനെയെങ്കിലും പഠിച്ചിട്ട് പോ എന്നുപറഞ്ഞ് പിടിച്ചുനിർത്തുമായിരുന്നു. ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞാൽ അത്ര മെച്യൂരിറ്റിയോ ലോകപരിചയമോ ഒന്നുമുണ്ടാകില്ല. ഇപ്പോൾ പഠിക്കാനും ജോലി ചെയ്യാനുമൊക്കെയുള്ള അവസരമുണ്ട്. എന്നിട്ടും പതിനെട്ട് വയസായി എന്നൊക്കെ പറഞ്ഞിട്ട് പതിനാറ് വയസിൽ കല്യാണം കഴിപ്പിക്കുന്ന ആളുകൾ ഉണ്ട്. ഒരു ഫാമിലി ഹാൻഡ്ലി ചെയ്യാൻ പറ്റുമെന്ന് നമുക്ക് തോന്നുന്ന സമയത്ത് കല്യാണം കഴിക്കണമെന്നാണ്…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് സംസാരിക്കാൻ സാധിച്ച സന്തോഷം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. പ്രധാനമന്ത്രി നൽകിയ 45 മിനിട്ട് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിട്ട് ആയിരുന്നെന്ന് മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് താരം കുറിച്ചു.”മോനേ എങ്ങനെയുണ്ട്” എന്ന് ഗുജറാത്തി ഭാഷയിൽ പ്രധാനമന്ത്രിയുടെ ചോദ്യം കേട്ടപ്പോൾ ഉണ്ണി മുകുന്ദൻ ആദ്യം അമ്പരന്നു. ഇന്നലെ “യുവം” പരിപാടിയിൽ വച്ചാണ് ഉണ്ണി പ്രധാനമന്ത്രിയെ കണ്ടത്. തുടർന്ന് അദ്ദേഹം താൻ താമസിക്കുന്ന താജിലേക്ക് നടനെ ക്ഷണിക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഈ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റ് ആണിത്. നന്ദി സർ. പതിനാല് വയസുള്ളപ്പോൾ അങ്ങയെ ദൂരെ നിന്ന് കണ്ട ഞാൻ ഇന്ന് നേരിൽ കണ്ടു. ആ നിമിഷങ്ങൾ ഇതുവരെ മനസിൽ നിന്നുപോയിട്ടില്ല. വേദിയിൽ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (ഗുജറാത്തി ഭാഷയിൽ എങ്ങനെയുണ്ട് മോനേ) ആണ് എന്നെ ആദ്യം വിളിച്ചുണർത്തിയത്. താങ്കളെ നേരിൽ കണ്ട് ഗുജറാത്തിയിൽ സംസാരിക്കുക എന്നത്…

Read More

ആലപ്പുഴ: വ്യാജരേഖ ഉപയോഗിച്ച് അഭിഭാഷകയായി പ്രവർത്തിച്ച സെസി സേവ്യർ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി. മാസങ്ങളായി സെസി ഒളിവിലായിരുന്നു. ഒരു തവണ കോടതി പരിസരത്ത് എത്തിയെങ്കിലും പൊലീസ് സാന്നിധ്യം മനസിലാക്കി കടന്നുകളയുകയായിരുന്നു. യോഗ്യതാ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയിൽ നോർത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. മറ്റൊരാളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് സെസി എൻറോൾ ചെയ്തതായി രേഖയുണ്ടാക്കിയത്. ഇവ‌ർ നേരത്തെ കോടതി കമ്മിഷനായും പ്രവർത്തിച്ചിട്ടുണ്ട്. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി. പരീക്ഷ ജയിക്കാതെയും എൻറോൾ ചെയ്യാതെയും കോടതിയെയും അഭിഭാഷകരെയും കബളിപ്പിച്ച് രണ്ടര വർഷമായി സെസി ആലപ്പുഴയിൽ പ്രാക്ടീസ് ചെയ്തിരുന്നതായാണ് പരാതി. ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സെസി വൻ ഭൂരിപക്ഷത്തിൽ ജയിച്ച് ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ലാണ് സെസി ബാർ അസോസിയേഷനിൽ അംഗത്വം നേടിയത്. രണ്ടര വർഷത്തോളമായി ജില്ലാ കോടതിയിൽ ഉൾപ്പെടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക…

Read More

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. അടിയന്തര ആവശ്യങ്ങൾക്കായി യുപി സർക്കാർ ക്രമീകരിച്ച എമർജൻസി നമ്പറായ 112ൽ വിളിച്ചാണ് അജ്ഞാതൻ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയർത്തിയത്. ‘യോഗിയെ ഞാൻ ഉടൻ കൊലപ്പെടുത്തും’ എന്നായിരുന്നു ഭീഷണി. വധഭീഷണി ഉയർത്തിയ അജ്ഞാതനായ വ്യക്തിക്കെതിരെ ഐപിസി 506,5-7 വകുപ്പുകൾ പ്രകാരവും ഐടി ആക്ട് 66 പ്രകാരവും സുശാന്ത് ഗോൾഫ് സിറ്റിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.നേരത്തേ, കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേർ ആക്രമണത്തിൽ വധിക്കുമെന്ന് ഭീഷണിക്കത്ത് എഴുതിയ പ്രതിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻവൈരാഗ്യം മൂലം അയൽവാസിയുടെ പേരിൽ വ്യാജക്കത്ത് തയ്യാറാക്കിയ കതൃക്കടവ് അഞ്ചാണിക്കൽ സേവ്യർ(58) ആണ് പിടിയിലായത്. കതൃക്കടവിന് സമീപം കേറ്ററിംഗ് സ്ഥാപനം നടത്തുകയാണ് പ്രതി. ഭീഷണിക്കത്ത് വിവാദമായതോടെ ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇയാളെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഭീഷണി സന്ദേശമയച്ചതിനും കലാപമുണ്ടാക്കാൻ ശ്രമിച്ചതിനുമാണ് കേസ്.

Read More

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന സർക്കാരിൻ്റെ വികസന പരിപാടികളിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് അടക്കമുള്ള പരിപാടിയില്‍ പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിക്കാത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്നെ വിളിച്ചിരുന്നു. അതാണ് കീഴ്വഴക്കം. മുൻകാലങ്ങളിൽ പ്രധാനമന്ത്രിമാർ പങ്കെടുക്കുന്ന സർക്കാരിന്റെ വികസന പരിപാടികളിൽ പ്രതിപക്ഷ നേതാക്കളെ പങ്കെടുപ്പിക്കാറുണ്ടായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Read More

കൊച്ചി: കേരളത്തിലെ യുവാക്കളുമായി സംവദിക്കാനാണ് പ്രധാനമന്ത്രി എത്തിയതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും മുൻ എം.പിയും നടനുമായ സുരേഷ് ഗോപി. യുവം പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. പരിപാടിയിൽ രാഷ്ട്രീയമില്ലെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. വോട്ടിനു വേണ്ടിയാണോ മോദി വന്നതെന്ന ചോദ്യത്തിന് , ‘അതങ്ങു മാറ്റിവയ്ക്ക്, നിങ്ങളുടെ മുഖ്യമന്ത്രി നടക്കുന്നതെല്ലാം വോട്ടിനു വേണ്ടിയാണോ” എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഡി.വൈ.എഫ്.ഐയുടെ ചോദ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ‘അവർ ആരാ? പോകാൻ പറ” എന്നായിരുന്നു മറുപടി. ഇന്നലെ കൊച്ചിയിലായിരുന്നു യുവം പരിപാടി. പ്രധാമന്ത്രി നരേന്ദ്രേമോദിയാണ് ഉദ്ഘാടനം ചെയ്തത്. തേവര എസ്.എച്ച് കോളേജ് മൈതാനത്ത് നടന്ന ചടങ്ങിൽ നൂറുകണക്കിന് വിദ്യാർത്ഥികളും യുവാക്കളും പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ ആന്റണി, കേന്ദ്രമന്ത്രി വി. മുരളീധരൻ, സുരേഷ് ഗോപി, എം.പി.മാരായ പ്രകാശ് ജാവദേക്കർ, രാധാമോഹൻ അഗർവാൾ എന്നിവരും അപർണ ബാലമുരളി, നവ്യ നായർ, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും പങ്കെടുത്തു.

Read More

കണ്ണൂർ: മലയാളി യുവതിയെ ദുബായിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബലേറി സ്വദേശിയായ നദീം ഖാൻ(26) ആണ് പിടിയിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിക്കൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ വി സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദൂബായിൽ നദീം ഓടിച്ചിരുന്ന ബസിൽ കണ്ടക്ടറായിരുന്നു യുവതി. വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ച നദീം, യുവതി ഗർഭിണിയായതോടെ യുപിയിലേയ്ക്ക് കടന്നു.

Read More