Author: Starvision News Desk

പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും അദ്ദ്യാപകരെയും സ്‌കൂൾ അധികൃതരെയും ഇന്ഡക്സ് പാരെന്റ്സ് ഫോറം അഭിനന്ദിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി പരീക്ഷ എഴുതേണ്ടി വന്ന കുട്ടികൾക്ക് വലിയ തരത്തിലുള്ള പ്രയാസങ്ങളാണ് നേരിടേണ്ടി വന്നത്. മാനസികമായും വളരെ വലിയ പ്രയാസങ്ങൾ ഉണ്ടായിരുന്നു. എല്ലാ പ്രതിസന്ധികളും തരണം ചെയ്തു ഈ വർഷം ഉന്നത വിജയം നേടിയ കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുന്നതായി ഇന്ഡക്സ് കോർഡിനേറ്റർ റഫീക്ക് അബ്ദുള്ള പറഞ്ഞു. തുടർന്നുള്ള ഉപരിപഠനത്തിലും എല്ലാ ഭാവുകങ്ങളും നേരുന്നതായി ഇന്ഡക്സ് പത്ര കുറിപ്പിലൂടെ അറിയിച്ചു .

Read More

ആരോപണങ്ങൾക്കിടെ ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ പങ്കുവച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. ബേസിൽ ജോസഫും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻദാസ് ആണ്. ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി 25കോടി രൂപ പൃഥ്വിരാജിന് അടയ്ക്കേണ്ടി വന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ഇതിനെതിര പൃഥ്വിരാജ് തന്നെ രംഗത്തെത്തി. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവും ആണെന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്

Read More

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഡോക്‌ടർമാർക്കുനേരെ എംഎൽഎ മോശമായി പെരുമാറിയെന്ന് പരാതി. കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിയ്‌ക്കെതിരെയാണ് ജില്ലാ ആശുപത്രിയിലെ ഡോക്‌ടർമാർ പരാതിപ്പെട്ടത്. ഇന്നലെ കാഷ്വാലിറ്റിയിൽ ഭർത്താവിന്റെ ചികിത്സയ്‌ക്കായി എത്തിയ സമയത്താണ് സംഭവം.പനി ബാധിച്ച് ചികിത്സ തേടിയ ഭർത്താവിനൊപ്പം എംഎൽഎ ആശുപത്രിയിലെത്തി. കാഷ്വാലിറ്റി ഡോക്‌ടർമാർ കൈകൊണ്ട് തൊട്ടുനോക്കിയശേഷം മരുന്ന് കുറിച്ചുകൊടുത്തു. ഇതിനുപിന്നാലെ എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽ‌എ കയർത്തതായും നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നതെന്നും തങ്ങളെ ആക്ഷേപിച്ചതായാണ് ഡോക്‌ടർമാർ ആരോപിക്കുന്നത്. ഇതിന് പിന്നാലെ ഡോക്‌ടർമാർ പരാതി നൽകുകയായിരുന്നു.എന്നാൽ താൻ ഡോക്‌ടർമാരോട് കയർത്ത് സംസാരിച്ചിട്ടില്ലെന്നും നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നതെന്ന് പറഞ്ഞിട്ടില്ലെന്നും മര്യാദയ്‌ക്ക് പെരുമാറണമെന്നാണ് പറഞ്ഞതെന്നും കെ.ശാന്തകുമാരി എംഎൽഎ പ്രതികരിച്ചു. ഡിഎംഒയ്‌ക്കാണ് ഡോക്‌ടർമാർ പരാതിനൽകിയത്. അതേസമയം എംഎൽഎയുടെ ഭർത്താവിന് ചികിത്സ നൽകുന്നത് വൈകിയിട്ടില്ലെന്ന് ഡോക്‌ട‌ർമാർ അറിയിച്ചു. എംഎൽഎയുടെ പെരുമാറ്റത്തിനെതിരെ കെജി‌എം‌ഒഎ ആരോഗ്യ മന്ത്രിയ്‌ക്ക് പരാതി നൽകി.അതേസമയം ഡോ. വന്ദന കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് 48 മണിക്കൂറിലധികം ഡോക്ടർമാർ നടത്തിവന്ന സമരം കഴിഞ്ഞദിവസം…

Read More

തിരുവനന്തപുരം: ഡോ. വന്ദനയെ കുത്തിക്കൊന്നത് ഓർമയില്ലെന്നും കുറേപ്പേർ ചേർന്ന് ഉപദ്രവിച്ചപ്പോൾ തിരിച്ചാക്രമിച്ചതാണെന്നും പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി സന്ദീപ് ഉദ്യോഗസ്ഥരോട് പറഞ്ഞു. രണ്ട് ദിവസമായി ലഹരി ഉപയോഗിക്കാൻ കഴിയാത്ത വിഭ്രാന്തിയിലാകാം പ്രതി ഇത്തരത്തിൽ സംസാരിക്കുന്നതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. അതേസമയം, സന്ദീപിന് കാര്യമായ മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്നാണ്‌ ഡോക്ടർമാരുടെ അഭിപ്രായം. ബുധനാഴ്ച രാത്രിയോടെയാണ് സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചത്. ജയിലിൽ എത്തിച്ചപ്പോഴും ഇന്നലെ രണ്ടു തവണയും മെഡിക്കൽ ഓഫീസർമാർ പരിശോധിച്ചു. കൈവിലങ്ങ് അഴിച്ചാണ് പരിശോധന നടത്തുന്നത്. ശാന്തനായാണ് പെരുമാറുന്നത്.

Read More

ബ്യൂണസ് അയേഴ്‌സ്: ലയണൽ മെസിയുടെ ക്ലബ് മാറ്റവാർത്തകളിൽ പ്രതികരിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി. വാർത്തകൾ കാര്യമാക്കുന്നില്ലെന്നും എവിടെയാണെങ്കിലും മെസി സന്തോഷമായിരിക്കുകയാണ് പ്രധാനമെന്നും സ്‌കലോണി പറഞ്ഞു.’കളിക്കാര്‍ക്കൊപ്പവും ക്ലബിനൊപ്പവും ആരാധകര്‍ക്കൊപ്പവും എവിടെയാണോ കൂടുതല്‍ സന്തോഷവും സമാധാനവും ലഭിക്കുന്നത് അവിടെ കളിക്കട്ടെ. ദേശീയ ടീമിലേക്ക് പരിഗണിക്കുമ്പോള്‍ അദ്ദേഹം ഏത് ക്ലബിൽ കളിക്കുന്നു എന്നത് ഞങ്ങളെ ബാധിക്കുന്ന ഘടകമല്ല. അദ്ദേഹം ദേശീയ ടീമിന്റെ ഭാഗമാകുമ്പോഴും ഞങ്ങള്‍ക്കെല്ലാം സന്തോഷമേയുള്ളു. ഞങ്ങള്‍ക്കൊപ്പം അദ്ദേഹവും സന്തോഷത്തോടെ ഇരിക്കണം’ – സ്‌കലോണി പറഞ്ഞു. ഖത്തറിലെ അല്‍-കാസ് ചാനലിനോടായിരുന്നു പരിശീലകന്റെ പ്രതികരണം.മെസി അടുത്ത സീസണിൽ പി എസ് ജി വിടുമെന്നുറപ്പയതോടെ നിരവധി ക്ലബുകളാണ് സൂപ്പർതാരത്തിന് പിന്നാലെയെത്തിയത്. എന്നാൽ ഒരു ക്ലബുമായും താരം ധാരണയിൽ എത്തിയതായി ഓദ്യോഗിക റിപ്പോർട്ടില്ല.കഴിഞ്ഞ വ്യാഴാഴ്ചയാണ് മെസി സൗദി ക്ലബുമായി കരാർ ഒപ്പുവച്ചെന്ന് വാർത്ത ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയതിന് പിന്നാലെ മെസിയുടെ പിതാവും ഏജന്റുമായ ഹോർഗെ മെസി…

Read More

പൂജപ്പുര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപ് പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ. ഇയാളെ സിസിടിവിയുടെ സഹായത്തോടെ വാർഡന്മാർ നിരീക്ഷിച്ചുവരികയാണ്.’ആരോ കൊല്ലാൻ ശ്രമിക്കുന്നേ’ എന്നുപറഞ്ഞുകൊണ്ട് രാത്രി ഇടയ്‌ക്കിടെ സന്ദീപ് നിലവിളിച്ചു. ഇയാളുടെ ചില പെരുമാറ്റങ്ങൾ അഭിനയമാണോയെന്ന് ജയിൽ അധികൃതർക്ക് സംശയമുണ്ട്. ഡോക്ടറെ കുത്തിയത് ഓർമയുണ്ടോയെന്ന് ചോദിച്ചപ്പോൾ ഓർമയുണ്ടെന്നാണ് പ്രതി മറുപടി നൽകിയത്. എന്താണ് കൃത്യം നടത്താൻ കാരണമെന്ന ചോദ്യത്തിന് ആരോ തന്നെ കൊല്ലാൻ ശ്രമിക്കുന്നുണ്ടെന്നായിരുന്നു മറുപടി.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വൈദ്യ പരിശോധന പൂർത്തിയാക്കി സന്ദീപിനെ പൊലീസ് ജയിൽ അധികൃതർക്ക് കൈമാറിയത്. ഇയാളെ പരിശോധിക്കാൻ ആദ്യം ഡോക്ടർമാർ തയ്യാറായിരുന്നില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് പരിശോധന പൂർത്തിയാക്കിയത്.പ്രതിയുടെ ഷുഗറിന്റെ അളവ് കുറവായിരുന്നു. രാത്രി ജയിലിൽ ബ്രഡും മരുന്നും നൽകി. സെല്ലിൽ പ്രതി ഒറ്റയ്ക്കാണ്. സ്ഥിരമായി ലഹരി ഉപയോഗിച്ചതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ മാറാൻ ദിവസങ്ങളെടുക്കും. ഇതിനുശേഷമായിരിക്കും മാനസികാരോഗ്യ വിദഗ്ദനെ കാണിക്കുകയെന്നാണ് സൂചന.

Read More

കൊച്ചി​: ‘ആ പെൺകുട്ടിയെ ഞങ്ങളുടെ മകളായാണ് കാണുന്നത്. പാവം. അവസാനനിമിഷം അവൾ പ്രതിക്കുമുന്നിൽ പെട്ടുപോയി. എത്രമാത്രം ഭയവും വേദനയും അവൾ അനുഭവിച്ചിരിക്കും. ആലോചിക്കാനേ വയ്യ. അവളുടെ ജീവത്യാഗം മറവിയി​ലാണ്ടുപോവില്ല. കോടതി ആദരാഞ്ജലി അർപ്പിക്കുന്നു..’ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദന ദാസ് കുത്തേറ്റുമരിച്ച സംഭവം അടിയന്തര സിറ്രിംഗ് നടത്തി പരിഗണിക്കവേ ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കുകൾ ഇടറി. കണ്ണടയൂരി കണ്ണുതുടച്ചു.വലിയ മെഡിക്കൽ കരിയർ സ്വപ്‌നംകണ്ട മിടുക്കി. ഡോക്ടറാകാൻ ആഗ്രഹിച്ചതുകൊണ്ടാണ് വന്ദനയ്ക്ക് ജീവൻ നഷ്ടമായത്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് തകർന്നത്. ആ മാതാപിതാക്കളെ നിങ്ങൾ എങ്ങനെ അഭിമുഖീകരിക്കും? ഇത്തരമൊരു ദാരുണ സംഭവമുണ്ടാകാതിരിക്കാനാണ് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അക്രമങ്ങളെ കർശനമായി നേരിടണമെന്ന് പലതവണ പറഞ്ഞത്. ഒടുവിൽ അതു സംഭവിച്ചില്ലേയെന്നും അദ്ദേഹം ചോദി​ച്ചു.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ.കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അടിയന്തരമായി സ്പെഷ്യൽ സിറ്റിംഗ് നടത്തി വിഷയം പരിഗണിച്ചത്. സംഭവത്തിൽ സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി​ വിമർശിച്ചു. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ…

Read More

കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ  ഡ്യൂട്ടിക്കിടെ കുത്തേറ്റ് വനിതാ ഡോക്‌ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി നാളെ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി. നാളെ രാവിലെ പത്തിന് ഓൺലൈനായി ഹാജരായി റിപ്പോർട്ട് നൽകണെന്നാണ് ജസ്‌റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടത്. ഡോക്‌ടർ വന്ദനയ്‌ക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണം. സ്ഥലം മജിസ്‌ട്രേറ്റ് താലൂക്കാശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോർട്ട് നൽകണം. പ്രതികളെ ഡോക്‌ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോൾ എന്തെല്ലാം സുരക്ഷാക്രമീകരണങ്ങൾ പാലിക്കണമെന്ന് സർക്കാർ നാളെ റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നാളെ രാവിലെ 10ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

Read More

തിരുവനന്തപുരം: മതിയായ അനുഭവ പരിചയമില്ലാത്തതുകൊണ്ടാണ് ഡോ: വന്ദന കൊല്ലപ്പെട്ടത് എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഡോക്ടർമാരുടെ സമൂഹത്തെ തന്നെ അപമാനിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പ്രസ്താവനയിൽ പറഞ്ഞു.കേരളത്തിൽ ഡോക്ടർമാർ ഏതവസരത്തിലും ആക്രമിക്കപ്പെടും.അതിനെ നേരിടാൻ മുൻ പരിചയം വേണം എന്ന വാദത്തിലൂടെ കേരളത്തിൽ നിലനിൽക്കുന്നത് ജംഗിൾ രാജാണ് എന്ന് മന്ത്രി തന്നെ സമർത്ഥിക്കുകയാണ്. ഡോ: വന്ദനയുടെ മരണത്തിനു പൂർണ ഉത്തരവാദി ആഭ്യന്തവകുപ്പാണ്. അക്രമകാരികളായ പ്രതികളെ പുറത്തിറക്കുന്നത് കൈവിലങ്ങ് ധരിപ്പിച്ചു വേണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം ഇവിടെ കാറ്റിൽ പറത്തിയിരിക്കുകയാണ്. പൊലീസിൻ്റെ കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതി കൊലപാതകം നടത്തുന്നത് കേട്ടുകേഴ്വി ഇല്ലാത്ത കാര്യമാണ്. പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതിനുള്ള ത്രാണി ഇല്ല എന്ന് സംസ്ഥാനത്ത് നടക്കുന്ന ഓരോ സംഭവവും തെളിയിച്ചു കൊണ്ടിരിക്കുന്നു. കസ്റ്റഡിയിലുള്ള പ്രതി ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുമ്പോൾ പൊലീസ് ആത്മ രക്ഷാർത്ഥം ഓടി മുറിയിൽ കയറി കതകടച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ ആഭ്യന്തര ഭരണത്തിൻ്റെ ദയനീയത യാണ് തുറന്നു കാട്ടുന്നത്. ആരോഗ്യ…

Read More

മലപ്പുറം തിരൂര്‍ താലൂക്കിലെ താനൂര്‍ തൂവല്‍ തീരം ബീച്ചിലുണ്ടായ ബോട്ട് അപകടത്തെക്കുറിച്ച് ജസ്റ്റിസ് (റിട്ട.) വി.കെ. മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും. നീലകണ്ഠന്‍ ഉണ്ണി (റിട്ട. ചീഫ് എഞ്ചിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാര്‍ (ചീഫ് എഞ്ചിനീയര്‍, കേരള വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നീ സാങ്കേതിക വിദഗ്ധര്‍ കമ്മീഷന്‍ അംഗങ്ങളായിരിക്കും. ദുരന്തത്തില്‍ മരിച്ച 22 പേരുടെയും കുടുംബത്തിലെ അനന്തരാവകാശികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപാവീതം ധന സഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാചെലവ്, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുകൂടാതെ പരിക്കേറ്റവരുടെ തുടര്‍ ചികിത്സാ ചെലവ് വഹിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Read More