Author: Starvision News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ഡിമാൻഡുള്ള മദ്യമായ ജവാന്റെ ഉത്പാദനം അടുത്തയാഴ്ച മുതൽ വർദ്ധിപ്പിക്കും. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആന്റ് കെമിക്കൽ ഫാക്ടറിയിൽ ജവാൻ റമ്മിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഉത്പാദന ലൈനുകളുടെ എണ്ണം നാലിൽ നിന്ന് ആറാക്കിയ ഉയർത്തിയിട്ടുണ്ട്. ഇത് വഴി പ്രതിദിനം 8,000 കേസുകളുടെ സ്ഥാനത്ത് 12,000 കേസുകൾ ഉത്പാദിപ്പിക്കാനാകും. ജവാന്റെ പ്രതിദിന ഉത്പാദനം 15,000 കേസുകളാക്കി ഉയർത്താനാണ് ട്രാവൻകൂർ ഷുഗർ ആന്റ് കെമിക്കൽസ് ഡിപ്പാർട്ട്മെന്റിന്റെ നീക്കം. ഇതിനായി മദ്യത്തിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്ന എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ സംഭരണശേഷി 20 ലക്ഷം ലിറ്ററിൽ നിന്ന് 35 ലക്ഷം ലിറ്ററായി ഉയർത്താനുള്ള സർക്കാർ അനുമതി കമ്പനി തേടിയിട്ടുണ്ട്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് മദ്യത്തിന്റെ ഉത്പാദനശേഷി ഇനിയും വർദ്ധിപ്പിക്കും. ഇതിനോടൊപ്പം ജവാന്റെ അര ലിറ്റർ, പ്രീമിയം ബോട്ടിലുകളും പുറത്തിറക്കാൻ ഉത്പാദകർ ശ്രമിക്കുന്നുണ്ട്. നിലവിൽ വിൽപ്പനയിലുള്ള ഒരു ലിറ്റ‌ർ ജവാൻ റമ്മിന് 640 രൂപയാണ് വില. ജവാന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതോടെ മറ്റ് മദ്യ…

Read More

ലണ്ടൻ:നോട്ടിംഗ്ഹാമിൽ അക്രമിയുടെ കുത്തേറ്റ് ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. ഇംഗ്ലണ്ടിലെ അണ്ടർ 16, അണ്ടർ 18 ദേശീയ ഹോക്കി ടീമിൽ അംഗമായിരുന്ന ഗ്രെയ്‌സ് ഒ മലേയ് കുമാർ (19) ആണ് കൊല്ലപ്പെട്ടത്.നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിൽ ഒന്നാംവർഷ മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന ഗ്രെയ്‌സ് രാവിലെ സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് പോകവെയായിരുന്നു ആക്രമണമുണ്ടായത്. മാരകമായി കുത്തേറ്റ് ഗ്രെയ്‌സ് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും അതിനുമുമ്പ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കുത്തേറ്റ് അറുപത്തഞ്ചുകാരനായ സ്കൂൾ ജീവനക്കാരനും മറ്റൊരാളും കൊല്ലപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കക്കാരനായ മുപ്പത്തൊന്നുകാരനാണ് മൂവരെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ഉടൻതന്നെ അറസ്റ്റുചെയ്തു. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. സ്കൂൾ ജീവനക്കാരനെ കൊലപ്പെടുത്തിയശേഷം അയാളുടെ വാനുമായി കടന്നുകളയാനും പ്രതി ശ്രമിച്ചു. ഈ വാൻ ഇടിച്ച് മൂന്ന് കാൽനടക്കാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ലണ്ടനിൽ രണ്ട് പതിറ്റാണ്ടായി ജോലിനാേക്കുന്ന ഡാേ. സഞ്ജോയ് കുമാറിന്റെ മകളാണ് ഗ്രെയ്‌സ്. 2009ൽ മൂന്ന് ആഫ്രോ-കരീബിയൻ കൗമാരക്കാരെ ആക്രമണത്തിൽ നിന്ന് രക്ഷിച്ച സഞ്ജോയ്ക്ക്…

Read More

ചെന്നെെ: കാട്ടാനയായ അരിക്കൊമ്പനെ കേരളത്തിന് കെെമാറണമെന്ന ഹർജി തള്ളി മദ്രാസ് ഹെെക്കോടതി. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്ന് മാറ്റേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ കേരളത്തിന് കെെമാറണമെന്ന് കൊച്ചി സ്വദേശി റെബേക്ക ജോസഫാണ് ഹർജി നൽകിയത്. ഹെെക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ മധുര ബെഞ്ചും ഹർജി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഫോറസ്റ്റ് ബെ‌ഞ്ചിന് ഹർജി കെെമാറിയത്. ഇന്ന് ഉച്ചയ്ക്ക് അഞ്ചാം നമ്പർ കോടതിയാണ് ഹർജി പരിഗണിച്ചത്. അരിക്കൊമ്പന് തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട് – മുണ്ടൻതുറെ കടുവസങ്കേതത്തിനുള്ളിലെ അപ്പർ കോതയാർ വനമേഖലയിൽ അരിക്കൊമ്പനെ തുറന്നുവിട്ട തമിഴ്‌നാട് സർക്കാരിന്റെ നടപടി റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, കൊമ്പന്റെ നീക്കം തിരുനെൽവേലിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ 24 മണിക്കൂറും നിരീക്ഷിച്ച് വിവരങ്ങൾ കന്യാകുമാരി, അംബാസമുദ്രം, തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലേക്ക് കൈമാറുന്നുണ്ട്. നിലവിൽ അരിക്കൊമ്പൻ എവിടെയാണെന്ന് സംബന്ധിച്ച് കൃത്യമായ വിവരമില്ല.…

Read More

ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും. കേസിൽ നിന്നും ഒഴിവാക്കണമെന്ന് കാട്ടി ബിനീഷ് സമർപ്പിച്ച ഹർജി ബംഗളൂരു സിറ്റി സെഷൻസ് കോടതിയാണ് തള്ളിക്കളഞ്ഞത്. കേസിൽ ഏതാണ്ട് ഒരുവർഷത്തിനടുത്ത് ജയിൽ ശിക്ഷ അനുഭവിച്ച ബിനീഷ് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. 2020 ഓഗസ്‌റ്റിൽ കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്‌റ്റ് ചെയ്‌തിരുന്നു. അനൂപിനെ ചോദ്യം ചെയ്‌തപ്പോൾ ആദായ നികുതി നൽകാതെയുള്ള ഇടപാടുകളെക്കുറിച്ചും ബിനീഷിന്റെ ബന്ധങ്ങളെപ്പറ്റിയും സൂചനകൾ ഉയർന്നുവന്നു.തുടർന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കേസിൽ ബിനീഷ് നാലാം പ്രതിയായി. അനൂപുമായി പരിചയമുണ്ടെന്നും ബംഗളൂരുവിൽ ഹോട്ടൽ നടത്തുന്നതിന് പണം വായ്‌പ നൽകിയെന്നല്ലാതെ മറ്റ് ബന്ധങ്ങളില്ലെന്നാണ് ബിനീഷ് മൊഴി നൽകിയത്. എന്നാൽ പണമിടപാടുകളുടെ സൂചനകൾ നോക്കി ബിനീഷ് അറസ്‌റ്റിലായിരുന്നു. ബംഗളൂരു 34ാം അഡീഷണൽ സിറ്റി സിവിൽ ആന്റ് സെഷൻസ് കോടതിയാണ് ബിനീഷിന്റെ…

Read More

പാലക്കാട്: ഷൊർണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. 20-ലേറെ പേർക്ക് പരിക്കേറ്റു. ഷൊർണൂരിനടുത്ത് കൂനത്തറയിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം. ഷൊർണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസും ഗുരുവായൂരിൽ നിന്ന് തിരിച്ചുവരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. പ്രദേശത്ത് മഴയുണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് എതിർദിശയിൽ വന്ന ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

Read More

ചുഴലിക്കാറ്റിൽ വ്യാപകമായി മരങ്ങൾ കടപുഴകി. മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് നിരവധി വാഹനങ്ങൾക്കും കേടുപാടുണ്ടായി. ശക്തമായ കാറ്റിൽ ചിലയിടങ്ങളിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. കടൽത്തിരകൾ മൂന്നുമീറ്ററിലേറെ ഉയർന്നു.940 ഗ്രാമങ്ങളിൽ വൈദ്യുതിബന്ധം പൂർണമായി നിലച്ചു.നിരവധി മൃഗങ്ങളും ചത്തു.സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോഴും ശക്തമായ മഴ പെയ്യുകയാണെന്നാണ് റിപ്പോർട്ട്.മുന്ദ്ര, ജാഖുവ, കോട്ടേശ്വർ, ലക്‌പട്ട്, നാലിയ എന്നിവിടങ്ങളിലാണ് മഴ ശക്തമായി പെയ്യുന്നത്. ഇവിടെ കാറ്റിന്റെ വേഗതയും കൂടുതലാണ്. ഇന്ന് ഉച്ചയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 85 കിലോമീറ്ററാകുമെന്നാണ് കരുതുന്നത്. സൗരാഷ്‌ട്ര, കച്ച് മേഖലകളിലൂടെ കടന്ന് ബിപോർ ജോയി കറാച്ചിക്ക് സമീപം പാകിസ്ഥാൻ തീരത്ത് എത്തും. അതിനിടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്റർ സന്ദർശിച്ച് ദുരന്തത്തിന്റെ ആഘാതം വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തി. നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂപേന്ദ്ര പട്ടേലുമായി ടെലിഫോണില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി.പത്ത് ദിവസത്തിലേറെ അറബിക്കടലിനെ ഇളക്കി മറിച്ച് മാരക ശക്തിയോടെ നീങ്ങിയ ബിപോർജോയ് കനത്ത മഴയും…

Read More

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച അഞ്ച് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ജുമാ ഗുണ്ഡ് മേഖലയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസും ഇന്ത്യന്‍ സൈന്യവും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പോലീസ് എ.ഡി.ജി.പി. അറിയിച്ചു. ഏത് രാജ്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞദിവസം പൂഞ്ചിലും സൈന്യം നുഴഞ്ഞുകയറ്റ ശ്രമം അട്ടിമറിച്ചിരുന്നു. ഇവിടെനിന്ന് വലിയ തോതില്‍ ആയുധങ്ങളും മറ്റും കണ്ടെത്തിയിരുന്നു. ഫെബ്രുവരി മുതല്‍ പത്തോളം വലിയ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച സൈന്യത്തിന്റെയും പോലീസിന്റേയും സംയുക്ത ഓപ്പറേഷനില്‍ രണ്ടുഭീകരരെ കുപ്‌വാരയില്‍ വധിച്ചിരുന്നു. ദൊബാനാര്‍ മച്ചാല്‍ മേഖയിലായിരുന്നു അന്ന് ഭീകരരെ വധിച്ചത്.

Read More

കൊച്ചി: ജില്ലാ സ്‌പോ‌ർട്‌സ് കൗൺസിൽ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയിട്ടില്ലെന്ന് പി വി ശ്രീനിജിൻ എം എൽ എ. അധികചുമതല ഒഴിവാക്കിത്തരണമെന്ന് സി പി എമ്മിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ രാജിവയ്ക്കുമെന്നും ശ്രീനിജിൻ പറഞ്ഞു.ശ്രീനിജിൻ എം എൽ എയോട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ ആവശ്യപ്പെടാൻ ഇന്നലെ എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എം എൽ എ സ്ഥാനത്തിനൊപ്പം മറ്റു ഭാരവഹിത്വം വേണ്ടെന്നാണ് ജില്ലാ കമ്മിറ്റിയിൽ നിർദേശമുയർന്നത്. എം എൽ എയ്ക്ക് ജനപ്രതിനിധി എന്ന നിലയിൽ തിരക്കുണ്ടെന്നും സ്‌പോർട്‌സ് കൗൺസിൽ ചുമതല അതിന് തടസമാകരുതെന്നുമായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജൂനിയർ ടീം സെലക്ഷൻ സമയത്ത് സ്‌പോർട്‌സ് സെന്ററിന്റെ ഗേറ്റ് ശ്രീനിജിൻ പൂട്ടിയിട്ടത് വിവാദമായിരുന്നു. ഗ്രൗണ്ടിന്റെ വാടക ബ്ലാസ്റ്റേഴ്സ് നൽകിയില്ലെന്നാരോപിച്ചായിരുന്നു സ്‌പോർ‌ട്സ് സെന്ററിന്റെ ഗേറ്റ്…

Read More

ഇംഫാല്‍: കലാപം തുടരുന്ന മണിപ്പുരില്‍ കേന്ദ്ര മന്ത്രിയുടെ വീടിന് അക്രമികള്‍ തീവെച്ചു. കേന്ദ്ര മന്ത്രി ആര്‍.കെ.രഞ്ജന്‍ സിങിന്റെ ഇംഫാലിലെ വസതിയാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. മന്ത്രി സംഭവസമയത്ത് വീട്ടിലില്ലായിരുന്നു. സംഘടിച്ചെത്തിയ ആയിരത്തിലധികം പേര്‍ വീട് വളയുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കലാപകാരികള്‍ പെട്രോള്‍ ബോംബുകളും മറ്റുമായി മന്ത്രിയുടെ വസതി വളഞ്ഞത്. ഈ സമയം പതിനേഴോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലുണ്ടായിരുന്നെങ്കിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇവര്‍ക്കായില്ല. കലാപകാരികള്‍ വീടിനും ചുറ്റും നിരന്ന് പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുകയായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. സാഹചര്യം കലുഷിതമായിരുന്നു എന്നും ആള്‍ക്കൂട്ടത്തെ തടയാന്‍ പരമാവധി ശ്രമിച്ചിട്ടും കഴിഞ്ഞില്ല എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മണിപ്പുരിലെ ഗോത്ര വിഭാഗമായ മെയ്തിയെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് മാസത്തിലാണ് പ്രബല ഗോത്ര വിഭാഗമായ കുകികളും മെയ്തികളും തമ്മില്‍ ഏറ്റുമുട്ടലാരംഭിച്ചത്. കഴിഞ്ഞ മാസം മന്ത്രി രഞ്ജന്‍ സിങ് ഇരുവിഭാഗങ്ങളേയും കൂട്ടി സമാധാന ചര്‍ച്ച വിളിച്ചു ചേര്‍ത്തിരുന്നു. സംഘര്‍ഷാവസ്ഥയ്്ക്ക് കാരണക്കാരായ നേതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് രഞ്ജന്‍…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിൻ വിജയകരമായി സർവീസ് തുടരുന്നതിനിടെ റെയിൽവേ പുതുതായി പുറത്തിറക്കുന്ന വന്ദേമെട്രോയും കേരളത്തിലേക്ക് എത്തുന്നതായി റിപ്പോർട്ട്.ട്രെയിൻ റൂട്ടുകൾ സംബന്ധിച്ച് റെയിൽവേ ബോർഡ് ആലോചന തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ തന്നെ റൂട്ടുകൾ ഏതൊക്കെയെന്ന് ഉറപ്പിക്കും. ഓരോ സോണിനോടും അഞ്ചുവീതം വന്ദേമെട്രോ ട്രെയിനുകളാണ് ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണ റെയിൽവേയുടെ ശുപാർശ അനുസരിച്ചാകും ബോർഡ് തീരുമാനമെടുക്കുക. അടുത്തവർഷം ജനുവരിക്കുശേഷം തിരുവനന്തപുരം മുതൽ കൊച്ചിവരെയുള്ള വന്ദേമെട്രോ എത്തുമെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ വ്യക്തമാക്കിയിരുന്നു. വന്ദേമെട്രോയ്ക്ക് ഇരുനൂറ് കിലോമീറ്റർ ദൂരപരിധിയാണ് പറയുന്നതെങ്കിലും അതിൽ ഇളവുണ്ടാകുമെന്നാണ് അറിയുന്നത്. അതുപോലെ പാസഞ്ചർ ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും വന്ദേമെട്രോയ്ക്ക് ഉണ്ടാവുകയുമില്ല. പൂർണമായും ശീതികരിച്ച പന്ത്രണ്ട് കോച്ചുകളാവും ഈ ട്രെയിനിൽ ഉണ്ടാവുക. സൗകര്യങ്ങൾ ഏറക്കുറെ വന്ദേഭാരതിന് സമാനമായിരിക്കും. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലാവും വന്ദേമെട്രോ ചീറിപ്പായുക. സംസ്ഥാനത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റെയിൽ പാതകളുടെ വളവ് നിവർത്തലും മറ്റുമൊക്കെ അധികം വൈകാതെ തന്നെ പൂർത്തിയാവും.അതിനാൽ വന്ദേമെട്രോയ്ക്ക് ഇത്രയും…

Read More