Author: Starvision News Desk

ചെന്നൈ: തമിഴ് സിനിമാ മേഖലയിലെ മുൻനിര താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി നിർമാതാക്കൾ. ചില താരങ്ങൾ അഡ്വാൻസ് വാങ്ങിയതിനുശേഷം കോൾഷീറ്റ് നൽകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതുൾപ്പെടെ മറ്റ് പരാതികളിൽ നടപടി സ്വീകരിക്കാൻ ജൂൺ 18ന് ചേർന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ജനറൽ യോഗത്തിൽ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇന്നലെ പ്രൊഡ്യൂസേഴ്‌സ് കൗൺസിലും നടികർ സംഘവും ഇത് സംബന്ധിച്ച് ചർച്ച നടത്തി. ചിമ്പു, വിശാൽ, വിജയ് സേതുപതി, എസ് ജെ സൂര്യ, അഥർവ, യോഗിബാബു എന്നിവർ പരാതി ഉയർന്നവരിൽ ഉൾപ്പെടുന്നു. താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നിന്ന് നടൻ ധനുഷ് ഇറങ്ങിപ്പോയതായി ശ്രീ തെനണ്ടൽ സ്റ്റുഡിയോ മേധാവിയായ മുരളി രാമസ്വാമി ആരോപിച്ചു. തന്റെ സിനിമ പൂർത്തിയാക്കിയതിനുശേഷം മാത്രം മറ്റ് സിനിമകളിൽ പ്രവർത്തിക്കാൻ ധനുഷിനെ നിർബന്ധിക്കണമെന്ന് രാമസ്വാമി കൗൺസിലിനോട് അഭ്യർത്ഥിച്ചു. ഇത്തരത്തിൽ വിവിധ പരാതികളിൽ 14 അഭിനേതാക്കൾക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. നടിമാരായ അമല പോൾ, ലക്ഷ്‌മി റായ് എന്നിവർ പത്ത് ബോഡി ഗാർഡുമാരെ ചുമതലപ്പെടുത്തിയെന്നും…

Read More

പട്ന: ഭർത്താവ് ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി. ബിഹാറിലെ പട്നയിലെ ബാങ്ക ജില്ലയിലാണ് സംഭവം. 27-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി യുവതി കിടന്നുറങ്ങുന്ന സമയത്ത് വീടിന്റെ മുകൾ നിലയിൽ കൂടി 27-കാരൻ അതിക്രമിച്ചു കടക്കുകയായിരുന്നു. തുടർന്ന് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ചെറുത്തു നിൽക്കാൻ സാധിക്കാതെ വന്നപ്പോൾ തൊട്ടടുത്തുള്ള ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടർന്ന് പുറത്തേക്ക് ഓടിയ യുവതി ബഹളം വെച്ച് നാട്ടുകാരെ വിളിച്ചു കൂട്ടി. സംഭവ സ്ഥലത്തേക്ക് നാട്ടുകാർ ഓടിയെത്തിയെങ്കിലും പ്രതി സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി. ഇയാളുടെ ജനനേന്ദ്രിയം പകുതി മുറിഞ്ഞതായും അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. അതിജീവിതയെ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബങ്ക ടൗൺ എസ്എച്ച് ഒ ശംഭു യാദവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ…

Read More

വിയ്യൂർ സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസറിൻ്റെ നേതൃത്വത്തിൽ ലഹരിക്കച്ചവടം. ജയിലിലെ തടവുകാർക്കിടയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ വൻതോതിൽ ബീഡിക്കച്ചവടം നടത്തുന്നുവെന്നാണ് റിപ്പോർട്ട്. സാക്ഷി മൊഴി സഹിതം ഡിജിപിക്ക് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിയ്യൂർ പൊലീസ് അന്വേഷണം തുടങ്ങി. പ്രിസൺ ഓഫിസറിൻ്റെ ഭാര്യയ്ക്ക് ഗൂഗിൾ പേ വഴിയും ബീഡിയുടെ പ്രതിഫലം നൽകാറുണ്ടെന്ന് തടവുകാരൻ മൊഴി നൽകിയിട്ടുണ്ട്. മുൻപും പരാതി ഉയർന്നതിനെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ലഹരിക്കച്ചവടം നടത്തിയത്. മാവേലിക്കര സബ്ജയിൽ ലഹരി വില്പന നടത്തിയതിന് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനാണ് വിയ്യൂർ ജയിലിൽ തടവുകാർക്കിടയിൽ ബീഡി കച്ചവടം നടത്തിയതെന്നാണ് ജയിൽ സൂപ്രണ്ട് ജയിൽവകുപ്പധ്യക്ഷനു റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അടുക്കളയ്ക്കു പിന്നിൽ പണിക്കിറക്കിയശേഷം തിരികെ സെല്ലിലെത്തിച്ച തടവുകാരന്റെ കയ്യിൽനിന്ന് 12 പാക്കറ്റ് ബീഡിയടങ്ങുന്ന കെട്ട് പിടിച്ചിരുന്നു. വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 90 പൈസ വിലയുള്ള ഒരു ബീഡിക്ക് 10 രൂപയോളമാണ് അസി.പ്രിസൺ ഓഫിസർ ഈടാക്കിയിരുന്നത്. 22…

Read More

തിരുവനന്തപുരം: കാട്ടിറച്ചി കെെവശം വച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഒന്നാം പ്രതി കിഴുകാനം സെക്ഷൻ ഓഫീസർ ബി അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി സി ലെനിൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നട‌പടി. ഇന്നലെ രാത്രിയാണ് വി സി ലെനിനെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പീരുമേട് ഡി വൈ എസ് പിയുടെ നിർദേശപ്രകാരം ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഇന്ന് രാവിലെ വി അനിൽ കുമാർ ഉപ്പുതറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തൻപുരയ്ക്കൽ സരുൺ സജിക്കെതിരെയാണ് (24) വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസ് ചുമത്തിയത്. 2022 സെപ്തംബർ 20ന് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു ഇത്. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. പത്ത് ദിവസത്തെ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തന്നെ കള്ളക്കേസിൽ…

Read More

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുരുക്കി ജയിലിൽ അടച്ച സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥന് വിവരം ലഭിച്ചത് ഇന്റർനെറ്റ് കോളിൽ. ഷീലയുടെ പക്കൽ സ്റ്റാമ്പുണ്ടെന്ന് ഇരിങ്ങാലക്കുട എക്‌സൈസ് സി ഐയ്ക്ക് വിവരം നൽകിയയാൾ വാട്‌സ് ആപ് കാളിൽ ആണ് വിളിച്ചത്. സതീഷെന്നാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയത്. ഷീലയുടെ ബാഗിലോ വണ്ടിയിലോ എൽ എസ് ഡി സ്റ്റാമ്പുണ്ടാകുമെന്നും വൈകിട്ട് നാലരയ്ക്കുള്ളിൽ ചെന്നാൽ പിടിക്കാമെന്നും പറഞ്ഞു. ഇതിന് ഒരാഴ്ച മുമ്പ് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം നൽകിയാൽ അറസ്റ്റ് ചെയ്യുമോ എന്ന് ഇതേയാൾ വിളിച്ച് ചോദിച്ചിരുന്നു. ഷീലയെ അറസ്റ്റ് ചെയ്ത എക്‌സൈസ് ഇൻസ്‌പെക്‌ടർ സതീശനാണ് അന്വേഷണ സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, വ്യാജ ലഹരിക്കേസിൽ തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ അടുത്ത ബന്ധുവും ബംഗളൂരുവിൽ വിദ്യാർത്ഥിയുമായ യുവതിയെ സംശയിക്കുന്നതായി ഷീല സണ്ണി മൊഴി നൽകി. ഷീലയുടെ പരിയാരത്തെ വീട്ടിൽ യുവതി വരാറുണ്ടായിരുന്നു. അറസ്റ്റിന് മുമ്പും വന്നിരുന്നു. ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്. യാതൊരു…

Read More

തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി. കേസിൽ പ്രതികളായ രണ്ട് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വിനീത്, കിരൺ എന്നിവർക്കെതിരെ റൂറൽ എസ്.പി ഡി ശിൽപ്പയാണ് നടപടി സ്വീകരിച്ചത്. പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് ഇവർ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ വിനീതും കിരണും സസ്പെൻഷനിലായിരുന്നു. ഇരുവരും ചേർന്ന് നടത്തിയിരുന്ന ടൈൽസ് കട നഷ്ടത്തിലായതിനാൽ പണത്തിന് വേണ്ടിയാണ് വ്യാപാരിയായ മുജീബിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കിരണിന്റെ കാറാണ് തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി വാഹന പരിശോധനയ്ക്കെന്ന പേരിലാണ് പൊലീസ് വേഷത്തിലെത്തിയ പ്രതികള്‍ ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാർ കൈ കാണിച്ചു നിർത്തിയത്. കാർ നിർത്തിയ ശേഷം അക്രമികൾ മുജീബിന്റെ കാറിൽ കയറി കൈയിൽ വിലങ്ങ് ഉപയോഗിച്ച് ബന്ധിക്കുകയായിരുന്നു. എന്നാൽ മുജീബ് ബഹളം വെച്ചതോടെ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട്…

Read More

ചെന്നൈ: കോഴക്കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയെ മന്ത്രി സ്ഥാനത്ത് നീക്കി തമിഴ്നാട് ഗവർണർ. സെന്തിൽ ബാലാജി മന്ത്രി സ്ഥാനത്ത് തുടരുന്നത് നിയമന കോഴ കേസിലെ അന്വേഷണത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണർ ആർ എൻ രവിയുടെ അസാധാരണ നീക്കം. ഇ ഡി കസ്റ്റഡി ജൂലായ് 12 വരെ കോടതി നീട്ടി നൽകിയെങ്കിലും ബൈപാസ് ശസ്ത്രക്രിയയ്ക്ക് ശേഷം കാവേരി ആശുപത്രിയിൽ വിശ്രമത്തിലാണ് സെന്തിൽ ബാലാജി. കോഴക്കേസിൽ സെന്തിൽ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തന്നെ മന്ത്രിസ്ഥാനത്ത് തുടരാനാകില്ല എന്ന് ഗവർണർ നിലപാടെടുത്തിരുന്നു. സെന്തിൽ ബാലാജി വഹിച്ചിരുന്ന വകുപ്പുകൾ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പിന്നാലെ ഗവർണർ തന്റെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. സെന്തിൽ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരാനാകില്ല എന്നായിരുന്നു ആർ എൻ രവി അറിയിച്ചത്. എന്നാൽ ഇതിനെതിരെ പ്രത്യേക ഓർഡിനൻസ് ഇറക്കിയായിരുന്നു സ്റ്റാലിൻ പ്രതികരിച്ചത്. 2011-2015 കാലയളവിൽ എ.ഐ.എ.ഡി.എം.കെ മന്ത്രിസഭയിൽ ട്രാൻസ്‌പോർട്ട്…

Read More

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയെ നിരന്തരമായി ശല്യം ചെയ്ത പി ഡി പി നേതാവിനെതിരെ പൊലീസിൽ പരാതി. പി ഡി പിയിലെ ഉന്നത നേതാവ് കൊച്ചിയിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകയെ വാട്ട്സാപ്പ് വഴി അശ്ളീല സന്ദേശം അയച്ച് ശല്യം ചെയ്തതായാണ് പരാതിയിൽ പറയുന്നത്. വിലക്കിയിട്ടും കൂസാക്കാതെ ശല്യം ചെയ്യുന്നത് തുടർന്നതോടെയാണ് മാദ്ധ്യമപ്രവർത്തക പൊലീസിനെ സമീപിച്ചത്. പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ കേരളയാത്രയ്ക്ക് പിന്നാലെയുള്ള അനാരോഗ്യം സംബന്ധിച്ച വിവരങ്ങൾ തേടുന്നതിനായാണ് മാദ്ധ്യമപ്രവർത്തക നേതാവിനെ ബന്ധപ്പെട്ടത്. മഅമദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനായി ചുമതലയുള്ള ആളായതിനാൽ മാദ്ധ്യമപ്രവർത്തക ഫോൺനമ്പർ കൈമാറുകയായിരുന്നു. എന്നാൽ ഇത് മുതലെടുത്ത പി ഡി പി നേതാവ് പിന്നീട് മാദ്ധ്യമപ്രവർത്തകയ്ക്ക് രാത്രി സമയങ്ങളിൽ അശ്ളീല സന്ദേശം അയക്കുന്നത് പതിവാക്കി. രാത്രിയും പകലും വാട്ട്സാപ്പ് വഴി ശല്യം ചെയ്യുന്നത് തുടർന്നതോടെ മാദ്ധ്യമപ്രവർത്തക പ്രതികരിച്ചിരുന്നു. വിലക്കിയതിന് പിന്നാലെയും ശല്യം തുടർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

Read More

കോട്ടയം: പഴം, പച്ചക്കറി വില്പനയുടെ മറവിൽ ബ്രൗൺ ഷുഗർ വിതരണം ചെയ്ത അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സോണിപൂർ പഞ്ച്‌മൈൽ ബസാർ സ്വദേശി രാജികുൾ അലം (33) നെയാണ് നീലിമംഗലത്ത് നിന്ന് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. 78 ചെറിയ പ്ലാസ്റ്റിക്ക് കണ്ടെയ്‌നറുകളിലായി നിറച്ച നിലയിലാണ് ബ്രൗൺ ഷുഗർ കണ്ടെടുത്തത്. വിപണിയിൽ നാല് ലക്ഷത്തോളം രൂപ വില വരും. അഞ്ച് വർഷമായി നഗരത്തിൽ പഴം, പച്ചക്കറി വ്യാപാരം നടത്തുകയാണിയാൾ. അന്യസംസ്ഥാനത്ത് നിന്ന് ട്രെയിൻ മാർഗമാണ് ബ്രൗൺഷുഗർ എത്തിക്കുന്നത്. 100 മില്ലി ഗ്രാമിന് 5000 രൂപ നിരക്കിലായിരുന്നു വില്പന. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഇയാൾ. എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോൺ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് കെ.…

Read More

പാലക്കാട്: വിവാഹച്ചടങ്ങിന്റെ ഭാഗമായി വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലങ്കോട് പൊലീസിന് കമ്മിഷൻ നിർദേശം നൽകി. ജൂൺ 25ന് നടന്ന വിവാഹത്തിലെ ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പാലക്കാട് പല്ലശ്ശന സ്വദേശി സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശി സജ്‌ലയുടെയും വിവാഹച്ചടങ്ങാണ് സംഭവങ്ങൾക്ക് തുടക്കം. വിവാഹശേഷം സച്ചിന്റെ വീട്ടിലെത്തിയ സജ്‌ല അകത്തേയ്ക്ക് കയറുന്നതിന് മുൻപായി പിന്നിൽ നിന്നയാൾ അപ്രതീക്ഷിതമായി ഇരുവരുടെയും തല ശക്തിയായി മുട്ടിക്കുകയായിരുന്നു. തല നന്നായി വേദനിച്ച സജ്‌ല കരഞ്ഞുകൊണ്ട് വീടിനകത്തേയ്ക്ക് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. പാലക്കാട് വിവാഹങ്ങളിൽ ഇത്തരം രീതികൾ പിന്തുടരുന്നുവെന്ന് ചിലർ പറയുന്നു. എന്നാൽ ഇത്തരം ആചാരങ്ങൾ പാലക്കാട് ഇല്ലെന്നും ചിലർ വാദിക്കുന്നു. സംഭവത്തിൽ പ്രതികരിച്ച് സജ്‌ല സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇത് അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തുകയും ചെയ്തു.

Read More