- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു
- വന്ദേ ഭാരതിന്റെ മേൽക്കൂര ചോർന്നു, അകത്ത് മഴ പോലെ വെള്ളം, എസിയുമില്ലാതെ യാത്രക്കാർക്ക് ദുരിതം; പ്രതികരിച്ച് റെയിൽവെ
- ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന യാത്രക്കാരുടെെ പോക്കറ്റ് കീറുമോ, ആരെയൊക്കെ ബാധിക്കും- അറിയേണ്ടതെല്ലാം
- അഹമ്മദാബാദ് വിമാനദുരന്തം: ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ; മലയാളി രഞ്ജിതയടക്കം 275 പേർ മരിച്ചു
Author: Starvision News Desk
കൊച്ചി: സിപിഎം എല്‍എല്‍എ പി.വി. ശ്രീനിജിനെതിരെ ആദായ നികുതി വകുപ്പിന്റെ നടപടിയുണ്ടാകും. സിനിമാ നിര്‍മാതാവിന് നല്‍കിയ കണക്കില്‍പ്പെടാത്ത പണത്തിന്റെ പലിശ സ്വന്തം കമ്പനിയിലെ തൊഴിലാളികളുടെ അക്കൗണ്ട് വഴി വാങ്ങിയെന്ന ആക്ഷേപത്തിലാണ് നടപടി.കഴിഞ്ഞ ഡിസംബറില്‍ സിനിമാ നിര്‍മാതാക്കളുടേയും താരങ്ങളുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് ഒരു നിര്‍മാതാവുമായി ശ്രീനിജിന് പണമിടപാടുള്ള വിവരം ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചത്.ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച ശ്രീനിജിനെ ആദായ നികുതി വകുപ്പ് കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. നാല് മണിക്കൂറോളം ചോദ്യംചെയ്തു. ഒരു നിര്‍മാതാവില്‍ നിന്ന് താന്‍ പണം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യലെന്നാണ് അന്ന് ശ്രീനിജിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍, 2013 കാലയളവില്‍ നിര്‍മാതാവിന് ശ്രീനിജിന്‍ പണം നല്‍കിയിരുന്നുവെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. ഒന്നര കോടിയോളം രൂപ നല്‍കിയതായും അതിന്റെ ഇരട്ടിയോളം രൂപ ശ്രീനിജിന്‍ പലിശയായി കൈപ്പറ്റിയിരുന്നതായുമാണ് വിവരം. നേരിട്ടല്ല ശ്രീനിജിന്‍ പണം കൈപ്പറ്റിയിരുന്നത്. ശ്രീനിജിന്‍ ഡറക്ടറായിട്ടുള്ള ഗാര്‍ഡന്‍…
കൊച്ചി: മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയയ്‌ക്കെതിരായ അന്വേഷണത്തിൽ പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. തന്റെ ഫോൺ പിടിച്ചെടുത്തതിനെതിരെ മാദ്ധ്യമപ്രവർത്തകൻ വിശാഖ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി രംഗത്തെത്തിയത്. പ്രതിയല്ലാത്ത ഒരാളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്നും അങ്ങനെയുള്ള ഒരാളെ എങ്ങനെ കസ്റ്റഡിയിലെടുക്കുമെന്നും കോടതി ചോദിച്ചു. അതോടൊപ്പം തന്നെ വിശാഖിന്റെ ഫോൺ ഉടൻ വിട്ടുകൊടുക്കാനും ഹൈക്കോടതി നിർദേശം നൽകി.ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമപ്രവർത്തകർ. ഇവിടെ മാദ്ധ്യമപ്രവർത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു. അന്വേഷണം നടത്താം, എന്നുകരുതി എല്ലാ മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ പിടിച്ചെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഷാജൻ സ്‌കറിയയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസ് ഉടമയെ സിപിഎം നേതാവ് ആക്രമിച്ച സംഭവത്തിൽ പൊലീസിനുനേരെ രൂക്ഷ വിമർശനമുന്നയിച്ച് ഹൈക്കോടതി. ബസുടമയെ ആക്രമിച്ച സംഭവത്തിൽ കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിലാണ് പൊലീസിനെതിരെ കോടതി കടുത്ത വിമർശനം തന്നെ നടത്തിയത്.കേസിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയും സ്‌റ്റേഷൻഹൗസ് ഓഫീസറും നേരിട്ട് ഹാജരായിരുന്നു. ഓഫീസർമാരുടെ സാന്നിദ്ധ്യത്തിലാണ് കോടതി വിമർശനം. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെത്തന്നെ ബസുടമ ആക്രമിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആക്രമണം. എത്ര പൊലീസുകാർ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് ചോദിച്ച കോടതി പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടെന്ന് ഓർമ്മിപ്പിച്ചു. ഒന്ന് തല്ലിക്കോ എന്ന സമീപനമാണ് പൊലീസിൽ നിന്നും ഉണ്ടായത്. ഇത്തരം സംഭവങ്ങളുണ്ടായാൽ കോടതിയിൽ വന്നാൽപോലും നീതികിട്ടില്ല എന്ന തോന്നലിനിടയാക്കും. ആ അടി കിട്ടിയത് കോടതിയുടെ മുഖത്താണ്, ബസുടമയ്‌ക്കല്ലെന്ന് കോടതി പറഞ്ഞു. ആക്രമണം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണമുണ്ടായോ എന്ന് ചോദിച്ച കോടതി പൊലീസ് നാടകം കളിച്ചതാണോയെന്ന് സംശയം പ്രകടിപ്പിച്ചു.കേസ് ഇനി 18ന് പരിഗണിക്കുമെന്നും അന്ന് കുമരകം എസ്‌എച്ച്‌ഒയും ഡിവൈഎസ്‌പിയും…
കോഴിക്കോട്: തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകൾക്കും, അംഗനവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളെല്ലാം നിർത്തിവച്ചു. ഇന്നലെ പഞ്ചായത്തിലെ നാല് പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു. ഇവയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തൊന്നാകെ തെരുവ് നായയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. തിരുവനന്തപുരം അഞ്ചുതെങ്ങിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നരവയസുകാരിയെ ഇന്നലെ തെരുവ്നായ ആക്രമിച്ചിരുന്നു. അഞ്ചാം വാർഡ് മാമ്പള്ളി കൃപാ നഗറിൽ റീജൻ, സരിത ദമ്പതികളുടെ രണ്ടാമത്തെ മകൾ റോസ് ലിയയ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യവേ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശേരി. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഫ്ലൈറ്റിൽ കഴിഞ്ഞ ദിവസം യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവച്ചത്. 15 ദിർഹം (ഏകദേശം 337 രൂപ) കൊടുത്ത് വാങ്ങിയ ബിരിയാണിയുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ നിരോധിച്ച പ്ലാസ്റ്റിക്കിലാണ് അവർ ബിരിയാണി വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളം ഒഴുകുന്ന ബിരിയാണിയാണ് ദൃശ്യങ്ങളിൽ കാണുന്നത്.എന്നാൽ, അഷ്റഫിനുണ്ടായ ദുരനുഭവത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് ആൻഡ് എയർ ഏഷ്യ ഇന്ത്യ രംഗത്ത് വന്നു. ബുക്കിംഗ് വിവരങ്ങൾ സ്വകാര്യ സന്ദേശമായി അയയ്ക്കാനും പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നും എയർ ഇന്ത്യ കമൻഡിലൂടെ വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: കഴിഞ്ഞ ദിവസം ഷാർജ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്തു. സൗജന്യമായി നൽകി വന്നിരുന്ന സ്നാക്സ് ഇപ്പോൾ നിർത്തലാക്കി. ഒരുപാട് ഇരട്ടി നിരക്ക് നൽകിയാണ് ടിക്കറ്റ്…
തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറ്റിൽ കുടുങ്ങിയ തമിഴ്‌നാട് സ്വദേശിയായ മഹാരാജനെ(55) പുറത്തെടുത്തു. രണ്ട് ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും ഫയർഫോഴ്സും പൊലീസുമൊക്കെ ദൗത്യത്തിൽ പങ്കുചേർന്നിരുന്നു.ശനിയാഴ്‌ച രാവിലെ ഒൻപത് മണിയോടെയാണ് മഹാരാജന് മേൽ കിണറ്റിലെ മണ്ണിടിഞ്ഞുവീണത്. തുടർന്ന് രക്ഷിക്കാനുള്ള ശ്രമം പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ആരംഭിച്ചു. ഇത്തരം ദൗത്യം വിജയകരമായി നടത്തിയിട്ടുള്ള കൊല്ലം പൂയപ്പള്ളിയിലെ അതിവിദഗ്ദ്ധരായ തൊഴിലാളികളെയും ഇന്നലെ സ്ഥലത്തെത്തിച്ചിരുന്നു.ഇന്ന് ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി. ആലപ്പുഴയിൽ നിന്നുള്ള 26അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. 90 അടി താഴ്‌ചയുള്ള കിണറിൽ ഭൂരിഭാഗം പ്രദേശത്തും അടിഞ്ഞുകൂടിയ മണ്ണ് നീക്കി. രക്ഷാപ്രവർത്തനത്തിനിടെ ഇന്നലെയും മണ്ണിടിഞ്ഞുവീണത് ഏറെ പ്രയാസം സൃഷ്‌ടിച്ചിരുന്നു. മഹാരാജന്റെ ശരീരത്തിൽ 15 അടിയോളം പൊക്കത്തിൽ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. മുക്കോല ശക്തിപുരം റോഡ് അശ്വതിയിൽ സുകുമാരന്റെ വീട്ടിലെ കിണറ്റിൽ കോൺക്രീറ്റ് റിംഗും മോട്ടോറും സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മഹാരാജനൊപ്പം പണിയിലേർപ്പെട്ടിരുന്ന ശേഖർ, കണ്ണൻ, മോഹൻ, മണികണ്ഠൻ എന്നിവർ രക്ഷപ്പെട്ടിരുന്നു.
ന്യൂഡൽഹി: ഡൽഹി ഐഐടിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശിയായ ആയുഷ് അഷ്‌ന(20) ആണ് ജീവനൊടുക്കിയത്. ബിടെക് അവസാന വർഷ വിദ്യാർത്ഥിയാണ് ആയുഷ്. ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ആയുഷിനെ കണ്ടെത്തിയത്. അർദ്ധരാത്രിയ്ക്ക് ശേഷമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണമെന്താണെന്നതിൽ വ്യക്തത കൈവന്നിട്ടില്ല. ആയുഷിന്റെ ഹോസ്റ്റൽ മുറിയിൽ പരിശോധന നടത്തിയതിൽ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്താനായിട്ടില്ല എന്നാണ് പൊലീസ് അറിയിക്കുന്നത്. മാതാപിതാക്കളെ മരണവിവരം അറിയിച്ചിട്ടുണ്ട്. അടുത്തിടെയാണ് ആയുഷ് അവസാന വർഷ പരീക്ഷയിൽ പങ്കെടുത്തത്.
തിരുവനന്തപുരം: പള്ളിത്തുറയിൽ വൻ ലഹരി വേട്ടയിൽ നൂറുകിലോ കഞ്ചാവും അരക്കിലോ എം ഡി എം എയും പിടികൂടി. കാറിൽക്കൊണ്ടുവന്ന കഞ്ചാവും വീട്ടിൽ സൂക്ഷിച്ചിരുന്ന എം ഡി എം എയുമാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തത്. സംഭവത്തിൽ തിരുവനന്തപുരം കഠിനംകുളം സ്വദേശി ജോഷ്വോ, വലിയവേളി സ്വദേശികളായ കാർലോസ്, ഷിബു, അനു എന്നിവരെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു.പള്ളിത്തുറയിൽ വീട് വാടകയ്ക്കെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണ് പിടിയിലായതെന്ന് എക്‌സൈസ് വ്യക്തമാക്കി. നൂറ് കിലോ കഞ്ചാവ് കാറിൽ വീട്ടിലെത്തിക്കുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥർ വളയുകയായിരുന്നു. പിന്നാലെ കാറിനുള്ളിൽ നടത്തിയ പരിശോധനയിൽ 62 പൊതികളിലായി സൂക്ഷിച്ചിരുന്ന നൂറ് കിലോ കഞ്ചാവ് കണ്ടെടുത്തു. കാറിൽ നിന്ന് രണ്ടുപേരെയും പിടികൂടി. ഇതിന് പിന്നാലെയാണ് ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ പരിശോധന നടത്തിയത്. തുടർന്ന് വീട്ടിൽ നിന്ന് അരക്കിലോ എം ഡി എം എ പിടിച്ചെടുക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലുവയസുകാരിയെ തെരുവുനായ ആക്രമിച്ച് പരിക്കേൽപ്പിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി കൃപാ നഗറിൽ റീജൻ-സരിത ദമ്പതികളുടെ മകൾ റോസ്‌ലിയെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ മുഖത്തടക്കം കടിയേറ്റിട്ടുണ്ട്. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ റോസ്‌ലിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നത് തുടർക്കഥയായി മാറിയിരിക്കുകയാണ്. പ്രായഭേദമന്യേയാണ് പലരും തെരുവുനായ ആക്രമണത്തിനിരയാകുന്നത്. കഴിഞ്ഞ മാസം കണ്ണൂർ മുഴപ്പിലങ്ങാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതുവയസുകാരിയെ തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. പാച്ചാക്കരയിലെ മൂന്നാം ക്ളാസ് വിദ്യാത്ഥിനിയായ ജാൻവി (9) ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ തുടയിലും കൈയിലുമടക്കം ആഴത്തിൽ മുറിവേറ്റിരുന്നു. മൂന്ന് നായ്ക്കളാണ് കുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ചത്. കുട്ടിയെ കടിച്ചിഴച്ച് കൊണ്ട് പോകാനും ശ്രമമുണ്ടായി. കണ്ണൂർ ജില്ലയിൽ തന്നെ സംസാരശേഷിയില്ലാത്ത പതിനൊന്നുവയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന ദാരുണമായ സംഭവത്തിനും സംസ്ഥാനം കഴിഞ്ഞ മാസം സാക്ഷ്യം വഹിച്ചിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുൽ റഹ്മയിൽ നൗഷാദ് – നുസീഫ…
മലപ്പുറം: ഏക സിവില്‍കോഡിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള സി.പി.എം ക്ഷണം തള്ളി മുസ്ലീം ലീഗ്. ഞായറാഴ്ച പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ഏക സിവില്‍കോഡിനെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നാണ് ലീഗിന്റെ അഭിപ്രായമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അത് ഒരു സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് അത് ദേശീയ വിഷയമാണ്. അത്തരം ഒരു നിയമം പാര്‍ലമെന്റില്‍ പാസാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യവും സംഘടനകള്‍ക്കുണ്ട്. സംസ്ഥാനത്തെ യു.ഡി.എഫിന്റെ ഏറ്റവും പ്രധാന ഘടകമാണ് മുസ്ലീം ലീഗ്. ഈ വിഷയത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം ക്ഷണിച്ചിരിക്കുന്നത് മുസ്ലീം ലീഗിനെ മാത്രമാണ്. മറ്റ് ഘടകക്ഷികള്‍ ക്ഷണിക്കപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിനെ മാറ്റി വച്ചുകൊണ്ട് ഏക സിവില്‍ കോഡ് വിഷയത്തില്‍ ആര്‍ക്കും മുന്നോട്ട് പോകാനാകില്ല. ഇത്തരമൊരു സെമിനാറില്‍ ലീഗ് പങ്കെടുക്കുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിന്…