Author: Starvision News Desk

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസ് ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്‍ഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസിൽ അസോസിയേറ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വര്‍ഗീസ് അറിയിച്ചു. മതിയായ യോഗ്യത ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രിയക്ക് സർവകലാശാല നിയമന ഉത്തരവ് കൈമാറിയിരുന്നു. അതേസമയം, പ്രിയ വർഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിക്കും. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം. ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലവും അദ്ധ്യാപന കാലയളവായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രിയ വർഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇത് 2018ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കും എന്നാണ് നിയമോപദേശം. റെഗുലേഷനില്‍ പറയുന്ന അദ്ധ്യാപക പരിചയമില്ലാത്ത ഉദ്യോഗാർത്ഥികളും ഈ ഉത്തരവ് ചൂണ്ടിക്കാട്ടി നിയമപോരാട്ടം നടത്താനുള്ള സാദ്ധ്യതയും യുജിസിയും കാണുന്നു. ഈ സാഹചര്യത്തിലാണ്…

Read More

പാലക്കാട്: മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ എറണാകുളം മഹാരാജാസ് കേ‍ാളജിന്റെ പേരിൽ തയാറാക്കിയ അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്തു. കെ‍ാച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് അന്വേഷണസംഘത്തിന് പ്രിന്റ് ലഭിച്ചത്. അട്ടപ്പാടി സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിൽ ഹാജരാക്കാനാണ് ഇതു തയാറാക്കിയത്.അഭിമുഖം നടത്തിയ അദ്ധ്യാപിക ഫോൺ വഴി സംശയമുന്നയിച്ചതിനെത്തുടർന്ന് മടക്കയാത്രയിൽ അട്ടപ്പാടി ചുരത്തിൽ വച്ച് സർട്ടിഫിക്കറ്റ് കീറിയെറിഞ്ഞുവെന്ന് വിദ്യ പൊലീസിനു മൊഴി നൽകിയിരുന്നു. ഫോണിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതെന്നും വിദ്യ അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ഇതിന്റെ പ്രിന്റ് പാലാരിവട്ടത്തെ കഫേയിൽ നിന്നാണ് ഗൂഗിളിന്റെ സഹായത്തോടെ കണ്ടെത്തിയത്. ഗവേഷണ സാമഗ്രികളുടെ കേ‍ാപ്പി, ബൈൻ‌ഡിംഗ് എന്നിവ വിദ്യ പ്രധാനമായും ഇവിടെ നിന്നാണ് ചെയ്തതെന്ന് പെ‍ാലീസ് പറഞ്ഞു. കഫേ നടത്തിപ്പുകാരന്റെ മെ‍ാഴി അന്വേഷണസംഘം രേഖപ്പെടുത്തി. ജില്ലാ പെ‍ാലീസിലെ സൈബർ വിദഗ്‌ദ്ധന്റെ സഹായത്തേ‍ാടെയായിരുന്നു പരിശേ‍ാധന. രണ്ട് വ്യാജ സർട്ടിഫിക്കറ്റുകളാണ് വിദ്യ അട്ടപ്പാടി കോളജിൽ ഹാജരാക്കിയതെന്നും പൊലീസ് പറഞ്ഞു വിദ്യയുടെ ഫോൺ പരിശോധിച്ചപ്പോൾ വ്യാജ സർട്ടിഫിക്കറ്റ്…

Read More

പത്തനംതിട്ട: കോയിപ്രം രമാദേവി കൊലക്കേസിൽ 17 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ. രമാദേവിയുടെ ഭർത്താവ് പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി ആർ ജനാർദ്ദനനെ (75) തിരുവല്ല ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. റിട്ടയേർഡ് പോസ്റ്റ്‌മാസ്റ്റർ ആണ് ജനാർദ്ദനൻ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് ജനാർദ്ദനൻ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. 2006 മേയ് 26ന് വൈകിട്ടാണ് രമാദേവിലെ വീട്ടിലെ ഊണുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുവാളുപോലെ മൂർച്ചയുള്ള ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ലോക്കൽ പൊലീസ് കേസിൽ അന്വേഷണം നടത്തി ഫലമില്ലാതെ വന്നപ്പോഴായിരുന്നു ജനാർദ്ദനൻ ഹൈക്കോടതിയെ സമീപിച്ചത്. കൊല നടന്ന സമയം രമാദേവിയുടെയും ജനാർദ്ദനന്റെയും വീടിനോട് ചേർന്ന് കെട്ടിടനിർമാണം നടത്തിയിരുന്ന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. അതിനിടെ അയൽവാസിയായ തമിഴ്‌നാട് സ്വദേശി ചുടലമുത്തുവിനെ കാണാതായതിനാൽ അന്വേഷണം ആ വഴിയ്ക്ക് തിരിഞ്ഞു. തുടർന്ന് ഏറെവർഷം ഇയാൾക്കായും ഒപ്പം താമസിച്ചിരുന്ന സ്‌ത്രീയ്ക്കായും അന്വേഷണം…

Read More

ചെന്നെെ: വിജയ് രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ആരാധക കൂട്ടായ്മയുടെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി തമിഴ് നടൻ വിജയ്. തന്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുമായി വിജയ്‌യുടെ ചെന്നെെയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്.234നിയോജക മണ്ഡലങ്ങളിലെയും ആരാധക കൂട്ടായ്മ ഭാരവാഹികൾ ഇന്ന് രാവിലെ തന്നെ ചെന്നെെയിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് വിജയ് യോഗത്തിൽ എത്തിയത്. വരാൻ പോകുന്ന വർഷങ്ങളിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് ഓരോ ജില്ലയിലെയും ഭാരവാഹികളുമായി സംസാരിയ്ക്കുമെന്നാണ് വിവരം. അടുത്തിടെ തമിഴ്‌നാട്ടിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിന് ശേഷം വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി താരത്തിന് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ഔദ്യോഗികമായി യോഗത്തെ കുറിച്ച് നൽകുന്ന വിശദീകരണം. അടുത്തിടെയായി വിജയ് സിനിമയിൽ നിന്ന് ഇവേളയെടുക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതെന്നാണ് വിവരം. നടൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷമായിരിക്കും…

Read More

തിരുവനന്തപുരം: പൊലീസിൽ നായക്കുഞ്ഞുങ്ങളെയും അവയ്ക്കുള്ള തീറ്റയും മരുന്നും വാങ്ങിയതിലും ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. തൃശൂർ കേരള പൊലീസ് അക്കാഡമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്‌കൂളിലേയ്ക്ക് നായക്കുഞ്ഞുങ്ങളെ വാങ്ങിയതിലാണ് തിരിമറി നടന്നതായി കണ്ടെത്തിയത്. സംഭവത്തിൽ ഡോഗ് സ്‌ക്വാഡ് നോഡൽ ഓഫീസറും കെ എ പി മൂന്നാം ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡന്റുമായ എ എസ് സുരേഷിനെ സസ്‌പെൻഡ് ചെയ്തു.നായക്കുഞ്ഞുങ്ങളെ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ രഹസ്യാന്വേഷണം നടത്തിയ വിജിലൻസ് കഴിഞ്ഞവർഷം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽ നിന്ന് നായകൾക്ക് വേണ്ടി ഉയർന്ന നിരക്കിലാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. കൂടാതെ ഉയർന്ന നിരക്കിൽ ഉത്തരേന്ത്യയിൽ നിന്ന് നായകളെ വാങ്ങിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മറ്റ് സേനകൾ വാങ്ങുന്നതിനേക്കാൾ ഉയർന്ന നിരക്കിലാണ് പഞ്ചാബിൽ നിന്നും രാജസ്ഥാനിൽ നിന്നും നായക്കുഞ്ഞുങ്ങളെ വാങ്ങിയത്.അക്കാഡമിയിലെ നായകളെ ചികിത്സിക്കുന്നതിന് അസിസ്റ്റന്റ് കമാൻഡന്റ് എ എസ് സുരേഷ് പ്രത്യേക താത്‌പര്യമെടുത്ത് ജില്ലാ ലാബ് ഓഫീസറെ നിയോഗിച്ചതായും രഹസ്യാന്വേഷണത്തിൽ…

Read More

ന്യൂഡല്‍ഹി: താന്‍ സന്തോഷവതിയാണെന്നും സച്ചിനാണ് ഇപ്പോള്‍ തന്റെ ഭര്‍ത്താവെന്നും പാകിസ്താന്‍ സ്വദേശിനി സീമ ഹൈദര്‍. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സീമ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇനി പാകിസ്താനിലേക്ക് മടങ്ങാന്‍ ആഗ്രഹമില്ലെന്നും മടങ്ങിപ്പോയാല്‍ താന്‍ കൊല്ലപ്പെടുമെന്നും സീമ ഹൈദര്‍ ‘ഇന്ത്യാടുഡേ’യോട് പറഞ്ഞു.ദൈവത്തോട് പ്രാര്‍ഥിക്കുക, മുതിര്‍ന്നവരുടെ കാല്‍തൊട്ട് അനുഗ്രഹം തേടുക, കൈകള്‍ കൂപ്പി ആളുകളെ അഭിവാദ്യംചെയ്യുക എന്നതെല്ലാമാണ് ഇപ്പോള്‍ തന്റെ ദിനചര്യ. താന്‍ ഹിന്ദുമതം സ്വീകരിച്ചു. കാമുകനായ സച്ചിന്റെ കുടുംബത്തെപ്പോലെ സസ്യാഹാരിയായെന്നും സീമ ഹൈദര്‍ പറഞ്ഞു. മൂന്നുവര്‍ഷത്തോളമായി ആദ്യഭര്‍ത്താവായ ഗുലാം തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. സൗദിയില്‍ ജോലിചെയ്യുന്ന അദ്ദേഹം നേരത്തെ പലതവണ തന്നെ ഉപദ്രവിച്ചിരുന്നു. മുഖത്ത് മുളകുപൊടി വിതറിയുള്ള ഉപദ്രവം ഉള്‍പ്പെടെ ആദ്യഭര്‍ത്താവില്‍നിന്ന് നേരിടേണ്ടിവന്നു. ഇപ്പോള്‍ സച്ചിനാണ് തന്റെ ഭര്‍ത്താവെന്നും യുവതി വിശദീകരിച്ചു.അതിനിടെ, സീമയുടെ നാല് കുട്ടികള്‍ക്ക് പാകിസ്താനിലേക്ക് തിരികെ മടങ്ങാനുള്ള അവസരമുണ്ടായിരുന്നെങ്കിലും ഇവരും മാതാവിനൊപ്പം താമസിക്കണമെന്നാണ് പറഞ്ഞത്. കുട്ടികള്‍ സച്ചിനെ അവരുടെ പിതാവായി സ്വീകരിച്ചതായും സീമ പറഞ്ഞിരുന്നു. പബ്ജി…

Read More

കോഴിക്കോട്: യുവതിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വളയം നിരവുമ്മൽ സ്വദേശി അശ്വതി (25) യെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃവീടിന് സമീപമുള്ള അയൽവാസിയായ അദ്ധ്യാപകന്റെ വീടിന്റെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. വാതിൽ തുറന്നുകിടക്കുന്നത് കണ്ട് ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Read More

കൊച്ചി: ഭൂപരിക്ഷ്കരണ നിയമം ലംഘിച്ച് ഇടത് എംഎല്‍എ പി.വി.അന്‍വറും കുടുംബവും കൈവശംവെച്ചിരിക്കുന്ന മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. ഭൂമി തിരിച്ചുപിടിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഭൂമി തിരിച്ചുപിടിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി ഉടന്‍ നടപടിയെടുക്കാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിശദീകരണം സമര്‍പ്പിക്കാന്‍ പത്ത് ദിവസത്തെ സാവാകാശം സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയുടെയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള മിച്ചഭൂമി ആറുമാസത്തിനുള്ളില്‍ തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20-ന് ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ അഞ്ചുമാസത്തിനുള്ളില്‍ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ 2022 ജനുവരിയില്‍ ഉത്തരവിട്ടിരുന്നു. ഇതും പാലിച്ചില്ലെന്നാരോപിച്ചാണ് പരാതിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

Read More

ചിറയിൻകീഴ്: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൂന്നു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബിജു എന്ന സുരേഷ് ഫെർണാണ്ടാസിന്റെ (58) മൃതദേഹമാണ് കിട്ടിയത്. പുലിമുട്ടിനടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും പലതവണ കടന്നുപോയ പ്രദേശത്താണ് മൃതദേഹം കിടന്നിരുന്നതെന്നും, എന്നിട്ടും മൃതദേഹം കണ്ടെത്താന്‍ കാലതാമസമുണ്ടായെന്നും ആരോപണങ്ങളുയരുന്നുണ്ട്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവിന്റെ ഷര്‍ട്ടിന്റെ ഭാഗങ്ങള്‍ സമീപത്ത് കണ്ടതോടെ ഇവര്‍ പ്രദേശം പരിശോധിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന നാലുപേരില്‍ ഒരാളായ കുഞ്ഞുമോന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.അപകടത്തില്‍പ്പെട്ട രണ്ടുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. തിരമാല ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് മുതലപ്പൊഴി ഹാർബറിൽനിന്നു പോയ വള്ളം അഴിമുഖത്ത്‌ ശക്തമായ തിരയിൽപ്പെട്ടു മറിഞ്ഞത്. നാലു മത്സ്യത്തൊഴിലാളികളും കടലിലേക്കു തെറിച്ചുവീണു. കുഞ്ഞുമോനെ(40) അബോധാവസ്ഥയിലാണ് കടലിൽനിന്നു മത്സ്യത്തൊഴിലാളികൾ കണ്ടെടുത്ത് ഹാർബറിലെത്തിച്ചത്. പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്ത് രോഷ്നി ഹൗസിൽ മെൻഡസ് എന്നു വിളിക്കുന്ന…

Read More

ഇംഫാൽ: സി പി ഐ നേതാവ് ആനിരാജയടക്കമുള്ള മൂന്ന് പേർക്കെതിരെ രാജ്യദ്യോഹക്കുറ്റം ചുമത്തി കേസെടുത്തു. മണിപ്പൂർ കലാപം സർക്കാർ സ്‌പോൺസേർഡ് എന്ന് വിശേഷിപ്പിച്ചതിന് ഇംഫാൽ പൊലീസാണ് കേസെടുത്തത്. ആനി രാജയും സംഘവും നേരത്തെ മണിപ്പൂർ സന്ദർശിച്ചിരുന്നു.സംഘർഷവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കിയ ആനി രാജയെക്കൂടാതെ നിഷ സിദ്ധു, ദിക്ഷ ദ്വിവേദി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർ മൂന്നുപേരും നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വിമൺസ് എന്ന സംഘടനയിലെ അംഗങ്ങളാണ്. ലിബൻസിംഗ് എന്നയാളുടെ പരാതിയിലാണ് പൊലീസ് നടപടി.കേസിനെതിരെ ദിക്ഷ ദ്വിവേദി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ മാസം പതിനാല് വരെ ദിക്ഷയുടെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. പ്രസ്താവനകളിൽ നിന്ന് പിന്നോട്ടില്ലെന്നും നേരിട്ട് കണ്ട വസ്തുതകളാണ് പറഞ്ഞതെന്നും ആനി രാജ പ്രതികരിച്ചു. രാഷ്‌ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും അവർ വ്യക്തമാക്കി.

Read More