Author: Starvision News Desk

ദില്ലി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗ്ലൂരുവിലുള്ള രാഹുൽ, ബംഗ്ലൂരുവിൽ ഉമ്മൻചാണ്ടിയുടെ ഭൌതിക ശരീരം പൊതു ദർശനത്തിന് വെച്ച കോൺഗ്രസ് നേതാവ് ടി ജോണിന്റെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളും രാഹുലിനൊപ്പം നേരിട്ടെത്തി അനുശോചനം അറിയിച്ചു. നേതാക്കളെ കണ്ട് വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും രാഹുൽ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു.

Read More

ലാഭകരമല്ലാത്ത സര്‍വീസുകളുടെ കണക്കെടുപ്പ് നടത്തി കെ എസ് ആർ ടി സി. ഡീസല്‍വില വര്‍ധന മൂലം യൂണിറ്റ് അടിസ്ഥാനത്തിലാണ് നഷ്ടത്തിലോടുന്ന ബസുകളുടെ കണക്ക്, തയ്യാറാക്കുന്നത്. യാത്രക്കാരും വരുമാനവും കുറവുള്ള സര്‍വീസുകള്‍ കണ്ടെത്തി അവ നിര്‍ത്തലാക്കാനാണ് ആലോചന. സര്‍വീസുകള്‍ വരുമാനാടിസ്ഥാനത്തില്‍ മാത്രം ഓടിച്ച് നഷ്ടം പരമാവധി കുറയ്ക്കാനാണ് ആലോചന.തിരക്കുള്ള സമയത്തുമാത്രം ഓടിക്കേണ്ട ഈ ബസുകള്‍ ചില ഡിപ്പോകളില്‍ സ്ഥിരം സര്‍വീസിനായി ഉപയോഗപ്പെടുത്തി. ഇവ ചെയിന്‍ സര്‍വീസുകള്‍ക്കും ഓര്‍ഡിനറി ബസുകള്‍ക്കും പിന്നാലെ നിരനിരയായി പോകുകയാണിപ്പോള്‍. അത്തരം ബസുകള്‍ കണ്ടെത്തി പിന്‍വലിക്കും. നഷ്ടത്തിലുള്ള ബസുകള്‍ ഓടിച്ചാല്‍ അതിനുള്ള ചെലവ് ക്ലസ്റ്റര്‍ ഓഫീസര്‍മാരില്‍നിന്ന് ഈടാക്കാനും നടപടി തുടങ്ങി.നിലവിൽ 4700 ബസുകളും ഏഴുകോടി രൂപവരെ വരുമാനമുണ്ട്. നേരത്തേ 18 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോള്‍ ലഭിച്ചിരുന്ന വരുമാനം ഇപ്പോള്‍ 14 ലക്ഷം കിലോമീറ്റര്‍ ഓടിക്കുമ്പോള്‍ കിട്ടുന്നുണ്ട്. 22 ലക്ഷം യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ യാത്രചെയ്യുന്നു. 42,000 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോള്‍ 25,000 ആയി കുറഞ്ഞു.ദേശീയപാത നിര്‍മാണജോലി, ഗതാഗതക്കുരുക്ക് എന്നിവമൂലം പ്രധാനപാതകളില്‍…

Read More

ഇന്ത്യയൊട്ടാകെ ആരാധക വൃന്ദമുള്ള താരമാണ് ദുൽഖർ സൽമാൻ എന്നത് തർക്കമില്ലാത്ത കാര്യമാണ്. താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ സീതാരാമം അടക്കമുള്ള ചിത്രങ്ങളുടെ വിജയം പാൻ ഇന്ത്യൻ സ്റ്റാർ എന്ന വിശേഷണം താരത്തിന് എന്ത്കൊണ്ടും ഉചിതമാണ് എന്ന കാര്യത്തിൽ കൂടുതൽ ഉറപ്പ് നൽകി. അതിനാൽ തന്നെ താരത്തോടൊപ്പം ബിഗ് സക്രീനിൽ പ്രത്യക്ഷപ്പെടാൻ മുൻനിര താരങ്ങളടക്കം പല സന്ദർഭങ്ങളിൽ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ താരത്തോടൊപ്പം സിനിമയിൽ അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അറിയിച്ച് യുവജനകമ്മീഷൻ മുൻ ചെയർപേഴ്സൺ ചിന്താ ജെറോമും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.ദുൽഖറിനോടൊപ്പം ഒരേ സിനിമയിൽ അഭിനയിക്കണമെന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്നും നായിക ആകണമെന്ന ഉദ്ദേശ്യമില്ലെന്നും ചിന്ത പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ചിന്ത മനസ് തുറന്നത്. സണ്ണിവെയ്നുമായി തനിക്ക് നല്ല സൗഹൃദബന്ധമാണുള്ളത്. സണ്ണിയുടെ അടുത്ത ഫ്രണ്ടാണല്ലോ ദുൽഖർ. ആ വഴിയ്ക്കും എളുപ്പമാണ് ചിന്ത പറഞ്ഞു. മമ്മൂട്ടിയെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ദുൽഖറിനെ ഇതുവരെ കണ്ടുമുട്ടാൻ സാധിച്ചിട്ടില്ലെന്നും ചിന്ത അഭിമുഖത്തിൽ പറഞ്ഞു. അതേസമയം കിംഗ് ഓഫ്…

Read More

മനാമ: മാതാ അമൃതനന്ദമയി സേവാ സമിതി ബഹ്‌റൈൻറെ ആഭിമുഖ്യത്തിൽ ബലി തർപ്പണം സംഘടിപ്പിച്ചു. ബലിതർപ്പണത്തിന് മൂത്തേടത്തു കേശവൻ നമ്പൂതിരി,മനോജ്‌, ഹരിമോഹൻ, ശ്രീജിത്ത്‌, ഷാജി, പ്രവീൺ, വിനായക് വിസ്മയ, അഖിൽ, രാജു അനീഷ് എന്നിവർ നേതൃത്വം നൽകി. 200 ഓളം പേർ പങ്കെടുത്തുവെന്ന് സംഘാടകർ അറിയിച്ചു. https://youtu.be/HZBXB01mauo?t=204

Read More

തിരുവന്തപുരം:മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനു ശാശ്വത പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ജൂലൈ 10 ന് മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടു മരിച്ച നാലു മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ തീരുമാനിക്കാൻ ചേർന്ന മന്ത്രിതല യോഗത്തിലെ നിർദേശങ്ങൾ സംബന്ധിച്ചു മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് സംബന്ധിച്ച് അദാനി പോർട്ടുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള നടപടികൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുറമുഖത്തെ കല്ലും മണ്ണും നീക്കം ചെയ്ത് ബേസിനിലും ചാനലിലും പൊഴിയിലും കരാർ പ്രകാരമുള്ള ശരിയായ ആഴം ഉറപ്പാക്കും. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല. ഡ്രഡ്ജിങ് സംബന്ധിച്ച് ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിമാരും തിരുവനന്തപുരം ജില്ലയിൽനിന്നുള്ള മൂന്നു മന്ത്രിമാരും ഉൾപ്പെട്ട സമിതി ജൂലൈ 18നു രാവിലെ 10ന് അദാനി പോർട്ട് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. തുറമുഖത്തിന്റെ…

Read More

മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കെതിരെ എം എസ് എഫ്. ക്രിമിനൽ ജില്ലയാക്കി മലപ്പുറത്തെ ചിത്രീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ശ്രമിക്കുന്നുവെന്ന് എം എസ് എഫ് പ്രസിഡൻ്റ് പി കെ നവാസ് ആരോപിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ കേസുകൾ പെരുപ്പിച്ചു കാട്ടുന്നുവെന്നും മലപ്പുറത്തെ കരിവാരിതേക്കാൻ ശ്രമം നടക്കുന്നുവെന്നും പി കെ നവാസ് അഭിപ്രായപ്പെട്ടു. എസ് പി സുജിത് ദാസിന് സംഘ പരിവാർ പശ്ചാത്തലമുണ്ടെന്നും എം എസ് എഫ് പ്രസിഡൻ്റ് പറഞ്ഞു.മുസ്ലീം ലീഗിന് എതിരെ മലപ്പുറം പൊലീസ് സ്ഥിരം കേസുകളെടുക്കുന്നു. എം എസ് എഫ് പ്രവർത്തകർക്ക് എതിരെയും നിരന്തരം കേസ് എടുക്കുന്നു. ഇതെല്ലാം മലപ്പുറത്തെ കരിവാരിത്തേക്കാൻ ആണെന്നും എം എസ് എഫ് പ്രസിഡൻ്റ് പറഞ്ഞു. എസ് പിക്ക് ക്രിമിനൽ പശ്ചത്തലമുണ്ടെന്നും എം എസ് എഫ് അഭിപ്രായപ്പെട്ടു. മോൺസൺ മാവുങ്കലുമായി എസ് പി സുജിത്ത് ദാസിന് അടുത്ത ബന്ധമുണ്ട്. സസ്പെൻഷൻ നടപടി നേരിട്ട പെരിന്തൽമണ്ണ എ എസ് ഐ ശ്രീകുമാർ 2021 ൽ ആത്മഹത്യ…

Read More

മനാമ: സൗത്ത് കൊറിയയിലെ ചിയോങ്‌ജു നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇരകളായ റിപ്പബ്ലിക് ഓഫ് കൊറിയയ്ക്കു ബഹ്‌റൈൻ അനുശോചനം അറിയിച്ചു.വെള്ളപ്പൊക്കം ഡസൻ കണക്കിന് ആളുകളുടെ മരണത്തിനും പരിക്കിനും കാരണമായി. ഈ വിനാശകരമായ ദുരന്തത്തെത്തുടർന്ന് റിപ്പബ്ലിക് ഓഫ് കൊറിയയോടും അവിടുത്തെ ജനങ്ങളോടും ബഹ്‌റൈൻ രാജ്യത്തിന്റെ സഹതാപം വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിച്ചു.

Read More

മുംബയ്: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി യുവതികളടങ്ങുന്ന സംഘം തട്ടിയെടുത്തത് കോടികൾ. തുടർന്നും പണം തട്ടിയെടുക്കാനുള്ള ശ്രമത്തിൽ വ്യവസായി പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ വേറിട്ട പദ്ധതി പുറംലോകമറിഞ്ഞത്. നിലവിൽ രണ്ട് യുവതികളടക്കം നാല് പേരടങ്ങുന്ന തട്ടിപ്പ് സംഘത്തിനെതിരെ മുംബയ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോലാലംപൂർ സ്വദേശിയായ വ്യവസായിയിൽ നിന്നും കോഴിച്ചോരയുടെ ബലത്തിൽ മൂന്ന് കോടിയോളം രൂപയാണ് നാൽവർ സഘം തട്ടിയെടുത്തത്.മോണിക്ക ഭഗവാൻ(ദേവ് ചൗധരി), ലുബ്ന വസീർ( സ്വപ്ന), അനിൽ ചൗധരി( ആകാശ്), മനീഷ് സോദി എന്നിവർക്കെതിരെയാണ് നിലവിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അനിൽ ചൗധരിയും സ്വപ്നയുമാണ് 2017-ൽ വ്യവസായിയുമായുള്ള സൗഹൃദത്തിന് തുടക്കമിടുന്നത്. ഇരയുടെ സാമ്പത്തികസ്ഥിതി മനസിലാക്കിയ ശേഷമായിരുന്നു തട്ടിപ്പിനുള്ള പദ്ധതി തയ്യാറാക്കിയത്. 2019-ൽ വ്യവസായി താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്ക് സ്വപ്നയും മോണിക്കയും എത്തി. പിന്നാലെ തന്നെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വ്യവസായിയുമായി മോണിക്ക തർക്കത്തിലേർപ്പെട്ടു. കൈവശമുണ്ടായിരുന്ന കോഴിച്ചോര ശരീരത്തിൽ പുരട്ടി പരിക്കേറ്റതായി വരുത്തിതീർക്കുകയും ചെയ്തു. തുടർന്നാണ് ഇരുവരും…

Read More

കോഴിക്കോട് : എടവണ്ണയിൽ യുവതിക്കും സഹോദരനും നേരെ നടന്ന സദാചാര ആക്രമണത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. സി.പി.എം എടവണ്ണ ലോക്കൽ സെക്രട്ടറി ജാഫർ മൂലങ്ങോടൻ,​ പ‌ഞ്ചായത്തംഗം ജസീൽ,​ ഗഫൂർ തൂവക്കാട് ,​ കരീം മുണ്ടേങ്ങര,​ മുഹമ്മദലി തൃക്കലങ്ങോട് എന്നിവരാണ് അറസ്റ്റിലായത്. ഓതായി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ജൂലായ് 13നാണ് കേസിനാസ്പദമായ സംഭവം. എടവണ്ണ ഓതായി സ്വദേശിനി,​ സഹോദരൻ എന്നിവർക്ക് നേരെ ബസ് സ്റ്റാൻഡിൽ വച്ചാണ് സദാചാര ആക്രമണം ഉണ്ടായത്. വണ്ടൂർ കോ ഓപ്പേററ്റീവ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് പരാതിക്കാരി. സഹോദരൻ പ്ലസ് ടു വിദ്യാർത്ഥിയാണ്. വീട്ടിലേക്ക് പോകുന്നതിന് വേണ്ടി ഇരുവരും എടവണ്ണ ബസ് സ്റ്റാൻഡിൽ എത്തി. ഇതിനിടെ ഒരാൾ വഴിവിട്ട ബന്ധമെന്ന് ആരോപിച്ച് ഇരുവരുടെയും ദൃശ്യങ്ങൾ പകർത്തി. സഹോദരനും കൂട്ടുകാരും ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Read More

ന്യൂഡൽഹി: പ്ലസ് ടു കോഴക്കേസിൽ മുസ്‍‌ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ എം ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്ന് സുപ്രീം കോടതി ഷാജിക്ക് നിർദ്ദേശം നൽകി. കെ എം ഷാജിക്കെതിരായ കോഴക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഷാജിക്കെതിരെയുള്ള തുടർനടപടികൾ റദ്ദാക്കിയ ഉത്തരവിനെ ചോദ്യം ചെയ്താണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020ലാണ് വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഈ എഫ്‌ഐആറാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. കെ എം ഷാജിയുടെ ഹർജിയിലായിരുന്നു എഫ്ഐആറിലെ തുടർ നടപടികൾ…

Read More