Author: Starvision News Desk

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളിലൊരാളെ മത്സരിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. അത്തരത്തില്‍ വാര്‍ത്ത വന്നത് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമോ എന്ന ചോദ്യത്തിനാണ് പ്രതികരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നും പരിഗണിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സുധാകരന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ഥി എന്ന് പറഞ്ഞിട്ടില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്. സ്ഥാനാര്‍ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല എന്നാണ് താന്‍ വ്യക്തമാക്കിയത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും സുധാകരന്‍ അഭ്യര്‍ഥിച്ചു. ഉമ്മൻചാണ്ടിയോടുള്ള ആദരവ് കണക്കിലെടുത്ത് എതിരാളികളെ നിർത്താതിരിക്കാനുള്ള ഔചിത്യം കാണിക്കണമെന്നാണ് അഭിപ്രായം. ആവശ്യം മുന്നോട്ട് വെക്കാതെ കണ്ടറിഞ്ഞ് ചെയ്യണമെന്ന നിലപാട് എൽഡിഎഫിനെ സമ്മർദ്ദത്തിലാക്കുന്നു. ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗമാകട്ടെ ഉപതരെഞ്ഞെടുപ്പ്…

Read More

വർഗീയ കലാപത്തിൽ കത്തിയമരുന്ന മണിപ്പൂരിൽ നിന്നുള്ള കായികതാരങ്ങളെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മണിപ്പൂരിലെ അത്‌ലറ്റുകൾക്ക് പരിശീലിക്കാൻ തമിഴ്‌നാട്ടിൽ സൗകര്യമൊരുക്കണമെന്ന് മകനും യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഖേലോ ഇന്ത്യ, ഏഷ്യൻ ഗെയിംസ് തുടങ്ങിയ കായിക മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ താരങ്ങൾക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. താരങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ഉദയനിധി ഉറപ്പുനൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. ‘ചാമ്പ്യന്മാരെ, പ്രത്യേകിച്ച് വനിതാ ചാമ്പ്യന്മാരെ’ സൃഷ്ടിക്കുന്നതിന് പേരുകേട്ട സംസ്ഥാനമാണ് മണിപ്പൂർ. വടക്കുകിഴക്കൻ സംസ്ഥാനത്തെ നിലവിലെ അവസ്ഥയിൽ തമിഴ്‌നാടിന്റെ കടുത്ത വേദനയും ആശങ്കയും സ്റ്റാലിൻ പ്രകടിപ്പിച്ചു. സ്നേഹവും കരുതലും കൊണ്ടാണ് തമിഴ് സംസ്കാരം ജീവിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, “എല്ലാ സ്ഥലവും എന്റേതാണ്, എല്ലാ ആളുകളും എന്റെ ബന്ധുക്കളാണ്” എന്നർത്ഥമുള്ള “യാത്തും ഊരേ, യാവരും കേളിർ” എന്ന ചൊല്ല് പ്രസ്താവനയിൽ പരാമർശിച്ചിട്ടുണ്ട്. ഖേലോ ഇന്ത്യ ഗെയിമുകളുടെ 2024 പതിപ്പിന്…

Read More

പുതുപ്പള്ളി മണ്ഡലത്തിൽ ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ കണ്ടെത്താൻ കോൺഗ്രസ്. ഔദ്യോഗിക ചർച്ചകൾ നാളത്തെ ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിന് ശേഷമാകും തുടങ്ങുക. സ്ഥാനാർത്ഥി നിർണയത്തിൽ ജനം ആഗ്രഹിക്കുന്ന തീരുമാനം ഉണ്ടാകുമെന്ന് ബെന്നി ബഹനാൻ ട്വന്റിഫോറിനോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ആലോചനകൾ എൽഡിഎഫും സജീവമാക്കി. ഉമ്മൻ ചാണ്ടിയുടെ കുടുംബം നിർദേശിക്കുന്നയാൾ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് പ്രതികരിച്ചിരുന്നു. പുതുപ്പള്ളി മണ്ഡല രൂപീകരണത്തിന് ശേഷം ഒരുതവണ മാത്രമാണ് സിപിഐഎം വിജയിച്ചത്. മണ്ഡലത്തിൽ എട്ടു പഞ്ചായത്തിൽ ആറിലും ഭരണമുണ്ടെന്ന കണക്കിന്റെ ബലത്തിൽ പുതുപ്പള്ളി തിരിച്ചു പിടിക്കാനുള്ള ചർച്ചകൾ എൽഡിഎഫും സജീവമാക്കിയിരിക്കുകയാണ്. അഞ്ചു പതിറ്റാണ്ടിലേറെ ഉമ്മൻചാണ്ടിക്കൊപ്പം നിന്ന കോൺഗ്രസ് കോട്ടയാണ് പുതുപ്പള്ളി. ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ കണ്ടെത്താൻ ഔദ്യോഗിക ചർച്ചകൾ കോൺഗ്രസ് തുടങ്ങിയില്ലെങ്കിലും ആലോചനകൾ സജീവമാണ്. ചാണ്ടി ഉമ്മന് സാധ്യതയേറുകയാണ്. സ്ഥാനാർത്ഥി നിർണയത്തിൽ ജനം ആഗ്രഹിക്കുന്ന തീരുമാനം ഉണ്ടാകുമെന്ന് ബെന്നി ബഹനാൻ പറഞ്ഞു.

Read More

കൊച്ചി: ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ‌്തു. കലൂരിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്‌ക്കിടെ അദ്ദേഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ വീഡിയോ പോസ്‌റ്റ് ചെയ‌്തു എന്നതാണ് വിനായകനെതിരായ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കലാപാഹ്വാനത്തിനും, മൃതദേഹത്തിന് അനാദരവ് പ്രകടിപ്പിച്ചു എന്നതിനുമുള്ള വകുപ്പുകൾ ചുമത്തികൊണ്ട് നോർത്ത് പൊലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിനായകന് നോട്ടീസ് നൽകിയെങ്കിലും നടൻ എത്തിയിരുന്നില്ല. തുടർന്നാണ് ഇന്ന് ഉച്ചയോടുകൂടി നടന്റെ ഫ്ളാറ്റിലെത്തി പൊലീസ് ചോദ്യം ചെയ‌്തത്. പെട്ടെന്നുണ്ടായ പ്രകോപനം കാരണമാണ് വീഡിയോ പോസ്‌റ്റ് ചെയ‌്തതെന്നാണ് വിനായകൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. മനപൂർവം ചെയ‌്തതല്ലെന്ന് വിനായകൻ മൊഴി നൽകിയെന്നാണ് വിവരം. നടന്റെ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇയാളെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് വിവരം.

Read More

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) മനാമ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് വളരെ വിജയകരമായി നടന്നു. ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡന്റെ് അനിൽ കായംകുളം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജയ്സൺ കൂടാംപള്ളത്ത്,അൽ റബീഹ്‌ മെഡിക്കൽ സെന്റർ ജനറൽ മാനേജർ നൗഫൽ അടാട്ടിൽ അസിസ്റ്റ്ന്റ്‌ മാനേജർ ലബീബ്‌ , ബിസിനസ്‌ ഡെവലപ്‌മന്റ്‌ മാനേജർ ഹസൽ ഫർഹാൻ , മാർക്കറ്റിംഗ് മാനേജർ നൗഫൽ സലാഹുദീൻ , ഓപ്പറേഷൻ മാനേജർ ഫാസിൽ , ഒപ്തൽമോളജിസ്റ്റ്‌ ഡോ: സജ്ന മാമ്മൽഎന്നിവർ ക്യാമ്പിന് ആശംസ അറിയിച്ചു. ആലപ്പുഴ പ്രവാസി അംഗങ്ങൾക്കായി മനാമ അൽ റബീഹ് മെഡിക്കൽ സെന്റർ തയാറാക്കിയ സ്പെഷ്യൽ പ്രിവിലേജ് കാർഡ് വനിതാവേദി പ്രസിഡന്റ് ആതിര സുരേന്ദ്ര, സെക്രട്ടറി ആതിര പ്രശാന്ത് എന്നിവർ മെഡിക്കൽ സെന്റർ മാനേജ്മെന്റിൽ നിന്നും ഏറ്റുവാങ്ങി.മെഡിക്കൽ സെന്ററിനോടുള്ള നന്ദിസൂചകമായി അസ്സോസ്സിയേഷൻ പ്രസിഡന്റ്‌…

Read More

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ ഛർദിച്ച് അവശയായ പെൺകുട്ടിയെക്കൊണ്ട് ബസ് കഴുകിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവറായ എസ് എൻ ഷിജിയെ സർവീസിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവമുണ്ടായത്.സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റൊരു കെ എസ് ആർ ടി സി ബസിലെ ഡ്രൈവറുടെ മക്കൾക്കാണ് മോശം അനുഭവമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ദന്തഡോക്ടറെ കണ്ട് ആശുപത്രിയിൽ നിന്ന് തിരിച്ചുവരികയായിരുന്നു പെൺകുട്ടിയും സഹോദരിയും.പെൺകുട്ടി ബസിനുള്ളിൽ ഛർദിച്ചതോടെ ദേഷ്യപ്പെട്ട ഡ്രൈവർ സഹോദരിമാരെക്കൊണ്ട് ബസ് കഴുകിപ്പിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Read More

ഇടുക്കി: ആനച്ചാൽ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ഏഴു വയസുകാരനെ ചുറ്റിക കൊണ്ടു തലയ്‌ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭർത്താവ് വണ്ടിപ്പെരിയാർ മ്ലാമല ഇരുപതാംപറമ്പിൽ സുനിൽകുമാറിനാണ് (50) വധശിക്ഷ വിധിച്ചത്. ഇടുക്കി ഫാസ്‌റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി വർഗീസ് ആണ് വിധി പറഞ്ഞത്. പോക്‌സോ ആക്‌ട് പ്രകാരം നാല് വകുപ്പുകളിലാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. ജീവിതാവസാനം വരെ തടവ് ശിക്ഷ, കൂടാതെ വിവിധ വകുപ്പുകളിലായി 92 വർഷം തടവും പിഴയും, പിഴയടച്ചില്ലെങ്കിൽ 11 വർഷം അധികമായും തടവ് ശിക്ഷയും പ്രതി അനുഭവിക്കണം. ഇതിൽ ആദ്യം അനുഭവിക്കേണ്ടത് മരണം വരെയുളള തടവ് ശിക്ഷയാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2021 ഒക്ടോബർ 3ന് പുലർച്ചെ 3 മണിക്കായിരുന്നു സംഭവം. ആമകണ്ടം വടക്കേതാഴെ റിയാസിന്റെയും സഫിയയുടെയും മകൻ അബ്‌ദുൾ ഫത്താഹ് റെയ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഹാ‌നാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നായിരുന്നു അക്രമം. സഫിയയുടെ ഭർത്താവ് റിയാസ് വേർപിരിഞ്ഞ് മൂന്നാറിലാണ് താമസം. ഇതിനിടെ സുനിൽ കുമാറും ഷൈലയും…

Read More

ലഖ്‌നൗ: സഹോദരിയെ കൊന്ന് അറത്തുമാറ്റിയ തലയുമായി പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെ യുവാവ് പിടിയിലായി. ഉത്തര്‍പ്രദേശിലെ ഫത്തേഹ്പുര്‍ മിത്വാര സ്വദേശിയായ റിയാസ്(22) ആണ് സഹോദരി ആഷിഫ(18)യെ തലയറുത്ത് കൊന്നശേഷം അറത്തുമാറ്റിയ തലയുമായി റോഡിലൂടെ നടന്നുപോകുന്നതിനിടെ പോലീസിന്റെ പിടിയിലായത്. പ്രദേശവാസിയായ യുവാവുമായുള്ള പ്രണയത്തിന്റെ പേരിലാണ് റിയാസ് സഹോദരിയെ അതിദാരുണമായി കൊലപ്പെടുത്തിയതെന്നാണ് വിവരം. മിത്വാര സ്വദേശിയായ ചാന്ദ്ബാബുവും ആഷിഫയും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും ഒളിച്ചോടി. ആഷിഫയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് ഇവരെ കണ്ടെത്തുകയും നാട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തു. കേസില്‍ ചാന്ദ്ബാബു ജയിലിലായി. ആഷിഫയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. കഴിഞ്ഞദിവസം ചാന്ദ്ബാബുവുമായുള്ള ബന്ധത്തിന്റെ പേരില്‍ ആഷിഫയും സഹോദരന്‍ റിയാസും തമ്മില്‍ വഴക്കുണ്ടായി. ചാന്ദ്ബാബുവുമായുള്ള പ്രണയത്തെ എതിര്‍ത്തിരുന്ന റിയാസ് വഴക്കിനിടെയാണ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് സഹോദരിയെ തലയറുത്ത് കൊലപ്പെടുത്തിയത്. ശേഷം അറത്തുമാറ്റിയ തല ചാക്കിലാക്കി ഇയാള്‍ പോലീസ് സ്‌റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതോടെ പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ കൃത്യം നടന്ന സ്ഥലത്തെത്തി പരിശോധന…

Read More

തിരുവനന്തപുരം: തലസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് വൻതോതിൽ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് ഇൻസ്പെക്ടറുടെ മൊഴി. മയക്കുമരുന്ന് കേസിൽ സാക്ഷിമൊഴി നൽകവേയാണ് അമരവിള ചെക്ക് പോസ്റ്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി.പി.പ്രവീൺ ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കുറവൻകോണം പട്ടം താണുപിള്ള പാർക്കിന് സമീപത്ത് നിന്നാണ് പ്രവീണിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിഭാഗത്തിലുള്ള നൈട്രോസ്പാം ഗുളികകൾ പിടിച്ചെടുത്തത്. ബൈക്കുകളിൽ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പരുത്തിപ്പാറ ബി.എസ്.എൻ.എൽ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ താമസക്കാരനായ പി.കെ എന്ന കണ്ണൻ, ഉള്ളൂർ പാണൻവിള കുഴിവിള പുത്തൻ വീട് സ്വദേശി ചാള എന്ന ശരത്ത്.എസ്.എസ് എന്നിവരാണ് പ്രതികൾ. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.

Read More

ഐ ഓ സി ജനറൽ സെക്രട്ടറി ബഷീർ അമ്പലയിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ ചടങ്ങിൽ ഐ ഓ സി ഓർഗനൈസിംഗ് സെക്രട്ടറി ഖുർഷിദ് ആലം സ്വാഗതവും വർക്കിങ് കമ്മറ്റി അംഗം അനസ് റഹിം നന്ദിയും പറഞ്ഞു. ഡോ. പിവി ചെറിയാൻ, പ്രവാസി അവാർഡി സമ്മാൻ ജേതാവും മുതിർന്ന മാധ്യമ പ്രവർത്തകനുമായ സോമൻ ബേബി, മുൻ കേരളീയ സമാജം പ്രസിഡന്റ് കെ ജനാർദ്ദനൻ ഐവൈ സി സി പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്ക്, വേൾഡ് മലയാളി കൗൺസിൽ പ്രതിനിധി ജിജു മുതിർന്ന പ്രവാസ കോൺഗ്രസ് പ്രവർത്തകൻ അജിത് കുമാർ, രാജസ്ഥാൻ അസോസിയേഷൻ ഭാരവാഹി ഗയാസുദ്ദീൻ അഹമ്മദ്,വൺ ബഹ്റൈൻ കോഡിനേറ്റർ ആന്റണി പൗലോസ്യു പി പി പ്രതിനിധി അനിൽ കുമാർ യു കെ, കലാപ്രതിഭയും കോൺഗ്രസ് പ്രതിനിധിയുമായ ശിവകുമാർ കൊല്ലോറത്ത് കെഎംസിസി ഭാരവാഹി സലാം മമ്പാട്ടു മൂല, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് എബി തോമസ്, കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ്…

Read More