Author: Starvision News Desk

തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിൽ ആഗസ്റ്റ് 10 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായി. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 6 വരെയാണ്. സമ്മതിദായകർക്ക് വോട്ടുചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി. ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടെണ്ണൽ ഓഗസ്റ്റ് 11 ന് രാവിലെ 10 നു വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഒൻപത് ജില്ലകളിലായി രണ്ട് ബ്ലോക്ക് പഞ്ചായത്ത്, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 54 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 22 പേർ സ്ത്രീകളാണ്. വോട്ടർപട്ടിക ജൂലൈ 13 ന് പ്രസിദ്ധീകരിച്ചു. 20554 പുരുഷന്മാരും 22725…

Read More

ന്യൂഡൽഹി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിലേക്കു പോകുന്ന കോടികളെക്കുറിച്ച് അന്വേഷണം ഇതുവരെയും നടന്നിട്ടില്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കു കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്നു മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന ആരോപണത്തിനു പിന്നാലെയാണു കെപിസിസി അധ്യക്ഷന്റെ പ്രതികരണം. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. മോൻസൻ മാവുങ്കലിന്റെ അടുത്തുനിന്നു ഞാൻ 10 ലക്ഷംവാങ്ങിയെന്ന് ആരോപിച്ചു വിജിലൻസ് അന്വേഷണം നടക്കുകയാണ്. 10ലക്ഷത്തിന് ഇത്രയേറെ അന്വേഷണം നടക്കുമ്പോൾ, പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആരോപണത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ‘‘മറുപടി പറയിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് അറിയാം. കേരളത്തില്‍ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഇതിന്റെയെല്ലാം മറുപടി ഉണ്ടാകും. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ അതിൻറെ ഫലം അറിയും” സുധാകരൻ പറഞ്ഞു

Read More

കോഴിക്കോട്: കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം വാഹനാപകടത്തിൽ 2 പേർ മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹ്ഫൂത് സുൽത്താൻ, നൂറുൽ ഹാദി എന്നിവരാണ് മരിച്ചത്. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗാന്ധി റോഡിൽ വച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടര്‍ ബസുമായി ഇടിക്കുകയായിരുന്നു. കല്ലായി പള്ളിക്കണ്ടി മൊയ്തീൻ കോയയുടെ മകനാണ് മെഹറൂഫ് സുൽത്താൻ ഒപ്പം യാത്ര ചെയ്ത നടുവട്ടം മാഹിയിലെ അർബൻ നജ്മത്ത് മൻസിൽ മജ്‌റൂഹിന്റെ മകൾ നൂറുൽ ഹാദി എന്നിവരാണ് മരിച്ചത്. വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ ബി എ വിദ്യാർത്ഥിനിയാണ് നൂറുൽ ഹാദി. അപകടത്തിന് പിന്നാലെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണ് മെഹറൂഫ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ഗാന്ധി റോഡ് പാലത്തിൽ നിന്നും സ്കൂട്ടർ ബീച്ച് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. എതിരെ ബേപ്പൂർ – പുതിയപ്പ സിറ്റി സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം നടന്നത്. സ്കൂട്ടർ തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമായതെന്നാണ്…

Read More

കോഴിക്കോട്∙ മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരായ പ്രതിഷേധത്തിൽ ഹർഷീന അടക്കം 12പേർ അറസ്റ്റിൽ. ഹർഷീന, ഭർത്താവ് അഷറഫ്, സമരസമിതി നേതാവ് എന്നിവരടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ തല മെഡിക്കൽ ബോർഡ് തള്ളിയതായി സൂചനയുണ്ട്. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ആർട്ടറിഫോർസെപ്സ് കുടുങ്ങിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. 2017 ജനുവരി 27ന് തലവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എംആർഐ സ്കാനിങ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനം. അന്നത്തെ സ്കാനിങ് പരിശോധനയിൽ കണ്ടെത്താതിരുന്ന ലോഹവസ്തുവാണ് 5 വർഷത്തിനുശേഷം ഹർഷിനയുടെ വയറ്റിൽനിന്ന് കണ്ടെത്തിയത്. എന്നാൽ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽനിന്നാണെന്ന് എംആർഐ റിപ്പോർട്ട് പ്രകാരം മാത്രം തീരുമാനിക്കാൻ പറ്റില്ലെന്ന നിലപാടാണ് മെഡിക്കൽ ബോർഡിലെ ഭൂരിഭാഗം ഡോക്ടർമാരും സ്വീകരിച്ചത്. ബോർഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ…

Read More

ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്ന് ബിജെപിയുടെ ആരോപണം. രാഹുലിന് ശേഷം പ്രസംഗിച്ച സ്മൃതി ഇറാനിയാണ് സഭയില്‍ ആരോപണം ഉന്നയിച്ചത്. ബിജെപി വനിതാ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കുമെന്നാണ് വിവരം. സ്ത്രീ വിരുദ്ധനായ ഒരാള്‍ക്ക് മാത്രമേ പാര്‍ലമെന്റില്‍ സ്ത്രീകളുടെ സീറ്റുകളിലേക്ക് നോക്കി ഫ്‌ളൈയിങ് കിസ് നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് സ്മൃതി പറഞ്ഞു. ‘എനിക്ക് മുമ്പായി സംസാരിക്കാന്‍ അവസരം ലഭിച്ചയാള്‍ പോകുന്നതിന് മുമ്പ് ഒരു അസഭ്യം പ്രകടിപ്പിച്ചു. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്നതിന് നേരെ ഒരു ഫ്‌ളൈയിങ് കിസ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല’ സ്മൃതി ഇറാനി പറഞ്ഞു.

Read More

സുല്‍ത്താന്‍ ബത്തേരി: പുല്‍പ്പള്ളിയില്‍ നാടന്‍ തോക്കും തിരകളുമായി രണ്ടുപേരെ വനംവകുപ്പ് പിടികൂടി. ഐശ്വര്യക്കവല പഴമ്പള്ളില്‍ സിബി (51), കൊളവള്ളി മുളകുന്നത്ത് എം.വി. സജി (41) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും നാടന്‍തോക്ക്, തിരകള്‍, കത്തി തുടങ്ങി വേട്ടക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്തതായി വനംവകുപ്പ് അറിയിച്ചു. ആയുധങ്ങളുമായി രണ്ടുപേര്‍ വേട്ടക്കിറങ്ങിയെന്ന് ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. വിവരം ലഭിച്ചപ്പോള്‍ തന്നെ വനപാലകര്‍ കൊളവള്ളിയില്‍ കാവലിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെ എത്തിയ പ്രതികളെ പിടികൂടുകയായിരുന്നു. പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി.ആര്‍. ഷാജി, സെക്ഷന്‍ ഫോറസ്റ്റര്‍ കെ.യു. മണികണ്ഠന്‍, കെ.കെ. താരാനാഥ്, വി.പി. സിജിത്ത്, പി.ആര്‍. സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ടുപേരെയും പുല്‍പ്പള്ളി പൊലീസിന് കൈമാറി.

Read More

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും ‘കേരള’ എന്നുള്ളത് കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രമേയം പാസാക്കിയതോടെ ‘കേരള’ എന്നുള്ളത് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്‍റെ ആവശ്യം അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നടപ്പ് സമ്മേളനം നാളെ പിരിയും. പിന്നീട് സെപ്റ്റംബർ 11 മുതൽ 14 വരെ വീണ്ടും സഭ ചേരും. രാവിലെ ചേർന്ന കാര്യോപദേശക സമിതിയാണ് സഭാ സമ്മേളനം വെട്ടിചുരുക്കാൻ തീരുമാനിച്ചത്. ഈ മാസം 24 വരെ സഭാ ചേരാനായിരുന്നു മുൻ തീരുമാനം.

Read More

തിരുവനന്തപുരം: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിലെ പ്രതിക്ക് കേരളത്തിൽ നിന്ന് ആയുധ പരിശീലനം ലഭിച്ചതായി എൻഐഎ. കേസിൽ അറസ്റ്റിലായ കോയമ്പത്തൂർ സ്വദേശി മുഹമ്മദ് ഇദ്രിസിനാണ് കേരളത്തിൽ നിന്ന് ആയുധപരിശീലനം ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയത്. ഓഗസ്റ്റ് രണ്ടിനാണ് മുഹമ്മദ് ഇദ്രിസിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ജമേഷ മുബിന്റെ അടുത്ത സുഹൃത്തായ മുഹമ്മദ് ഇദ്രിസ് ബോംബ് നിർമാണത്തിൽ വിദഗ്ധനായിരുന്നുവെന്നും എൻഐഎ കണ്ടെത്തി. മുഹമ്മദ് ഇദ്രസിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കുറഞ്ഞസമയം കൊണ്ട് എങ്ങനെ ബോംബ് നിർമിക്കാമെന്നത് സംബന്ധിച്ച വിവരങ്ങളാണ് ഫോണിൽ നിന്ന് ലഭിച്ചത്. മുഖ്യസൂത്രധാരനായ ജമേഷ മുബിനൊപ്പം ഗൂഢാലോചനയിൽ മുഴുവൻ സമയവും മുഹമ്മദ് ഇദ്രിസ് പങ്കെടുത്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.സ്ഫോടനം നടത്തുന്നതിനായി നിരവധി ആളുകളാണ് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയത്. അറസ്റ്റിന് തൊട്ടുമുമ്പായി മുഹമ്മദ് ഇദ്രിസ് തന്റെ ചില സുഹൃത്തുക്കളെ കണ്ടിരുന്നതിന്റെ തെളിവുകളും അന്വേഷണ ഏജൻസിക്ക് ലഭിച്ചു. 2022…

Read More

ഡൽഹി; കേരള നിയമ സഭാ സ്പീക്കർ നടത്തിയ ഗണപതി നിന്ദക്ക് ഡൽഹിയിൽ നിന്നും തിരിച്ചടി. സ്പീക്കറുടെ വിവാദ പരാമർശത്തിൽ ഇടപെട്ട് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു. കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിൻ്റെ ഗണപതി നിന്ദ പരാമർശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു കേരള സർക്കാരിനോടു വിശദീകരണം തേടി. ഒരു നിയമ സമാജികനും സ്പീക്കറും കൂടിയായ ഒരു വ്യക്തി ഹിന്ദുമത നിന്ദ നടത്തുന്ന രീതിയിൽ ഉള്ള പരാമർശം മതേതര സങ്കല്പ്പത്തിനു ഭീഷണിയും മത സ്പർദ്ധ വളർത്തും എന്നും ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് പരാതി നല്കിയിരുന്നു. രാജ്യത്തിന്റെ ഭരണഘടനാ തലപ്പത്ത് ഉള്ള പരമോന്നത വ്യക്തി എന്ന നിലയിൽ ഈ വിഷയത്തിൽ രാഷ്ട്രപതിക്ക് നടപടി സ്വീകരിക്കാനും കഴിയും. സുപ്രീം കോടതി അഭിഭാഷകൻ കോശി ജേക്കബ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ ഇടപെടൽ.വിവാദത്തെ കുറിച്ച് അന്വേഷിച്ചു നടപടി റിപ്പോർട്ട് സമർപ്പിക്കാൻ രാഷ്ട്രപതിയുടെ ഓഫിസിൽ നിന്നു കേരള ചീഫ് സെക്രട്ടറി ഡോ.വേണുവിനോട് നിർദേശിച്ചു. സ്പീക്കർ എ എൻ ഷംസീർ മതങ്ങളേ തമ്മിലടിപ്പിച്ച്…

Read More

പന്തളം: എംകോം വിദ്യാർഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവ്തതിൽ ദുരൂഹത. പെരുമ്പുളിക്കൽ പത്മാലയത്തിൽ രാധാകൃഷ്ണൻ നായരുടെ മകൾ ലക്ഷ്മി ആർ.നായരെയാണ് (22) ഇന്നലെ രാവിലെ 6.30ന് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ചതി പറ്റി, എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്ന് കുറിപ്പിൽ പറയുന്നു. അച്ഛനെയും അമ്മയെയും നന്നായി നോക്കണമെന്ന് അനിയനോടും പറഞ്ഞിട്ടുണ്ട്. വിദേശത്ത് ജോലി നോക്കുന്ന ഒരു യുവാവുമായി ലക്ഷ്മിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇയാൾ അടുത്തു തന്നെ വിവാഹിതനാകുന്നുവെന്ന് ലക്ഷ്മി അറിഞ്ഞിരുന്നു.ഈ മനോവിഷമം കാരണമാണോ ലക്ഷ്മി ജീവനൊടുക്കിയത് എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് സഹപാഠികൾ രംഗത്തു വന്നിട്ടുണ്ട്. അടൂരിൽ സ്വകാര്യ കോളജിൽ എംകോം വിദ്യാർഥിനിയായിരുന്നു. മാതാവ് ജയകുമാരി. സഹോദരൻ രജു ആർ.നായർ.

Read More