- ഗുരുവായൂരപ്പന് വഴിപാടായി 36 പവന്റെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്നാട് സ്വദേശി
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമയുടെ സഹോദരിയെ ചോദ്യം ചെയ്തു, രേഖകൾ ദുരുപയോഗം ചെയ്തെന്ന് സുഹൃത്തായ യുവതി
- നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ; മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ട്രിബ്യൂണലിനെ അറിയിച്ചു
- ഇനി ബൊമ്മക്കൊലു ഒരുക്കാൻ പാർവതി മുത്തശ്ശി ഇല്ല
- ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളമെയ് 3 മുതല്‍ 5 വരെ കൊട്ടാരക്കരയില്‍സംഘാടക സമിതി രൂപീകരിച്ചു; ഡെലിഗേറ്റ് രജിസ്ട്രേഷന് ഏപ്രില്‍ 22 മുതല്‍
- കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം, അധ്യാപകനെ സർവീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം
- മദ്യപിച്ച് പട്രോളിംഗ് നടത്തി; ഗ്രേഡ് എസ്.ഐ ഉൾപ്പെടെ രണ്ടു പേർക്ക് സസ്പെൻഷൻ
- ബഹ്റൈന്‍ സ്മാര്‍ട്ട് സിറ്റീസ് ഉച്ചകോടി ഏപ്രില്‍ 15ന് തുടങ്ങും
Author: Starvision News Desk
ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ബസ്സാണ് കത്തിയത്. ബസ് പൂർണമായും കത്തി നശിച്ചു. ബസിലുണ്ടായിരുന്ന 17 കുട്ടികളും സുരക്ഷിതരാണ്. തീപിടുത്തത്തിന് കാരണം വ്യക്തമായിട്ടില്ല. മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. തുടർന്ന് കുട്ടികളെ എല്ലാം ബസിൽ നിന്ന് മാറ്റി. അല്പ സമയത്തിനുള്ളിൽ സ്‌കൂൾ ബസ് പൂർണമായി കത്തി നശിച്ചു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. കുട്ടികളെ മറ്റൊരു സ്കൂൾ ബസിൽ വീട്ടിലേക്ക് തിരികെ എത്തിച്ചു. ആലാ ഗവൺമെന്റ് ഹൈസ്കൂളിനു സമീപമായിരുന്നു അപകടം നടന്നത്.
കൊച്ചി: കുവൈറ്റ് ലേബർ ക്യാമ്പിൽ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ പൊതുദർശനത്തിന് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സർക്കാർ അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സർക്കാർ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും അന്തിമോപചാരം അർപ്പിക്കാൻ വിമാനത്തവളത്തിലെത്തിയിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ പൊലീസ് അകമ്പടിയിൽ വീടുകളിലേക്ക് എത്തിക്കും. ഇതിനായി നോർക്കയുടെ ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. 23 മലയാളികളുടെ ഉൾപ്പെടെ 31 പേരുടെ മൃതദേഹമാണ് കൊച്ചിയിലെത്തിയത്. 14 മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഡൽഹിയിലേക്ക് തിരക്കും. 23 മലയാളികൾ, 7 തമിഴ്നാട് സ്വദേശികൾ, ഒരു കർണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണു കൊച്ചിയിൽ കൈമാറിയത്. ഓരോ ആംബുലൻസിനും പ്രത്യേകം അകമ്പടി വാഹനം ഒരുക്കിയിട്ടുണ്ട്. അരുൺ ബാബു (തിരുവനന്തപുരം), നിതിൻ കൂത്തൂർ (കണ്ണൂർ), തോമസ് ഉമ്മൻ (പത്തനംതിട്ട), മാത്യു…
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നറിയിച്ച യുവതിയെ പോലീസ് വിട്ടയച്ചു. മകളെ കാണാനില്ലെന്ന അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയില്‍നിന്ന് തിരികെയെത്തിയപ്പോള്‍ വടക്കേക്കര പൊലിസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും ഡല്‍ഹിയിലേക്ക് തിരിച്ചുപോകുകയാണെന്നും യുവതി പറഞ്ഞു. ഇന്നലെ രാത്രി തന്നെ യുവതിയെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയിരുന്നു. പിന്നീട് യുവതിയെ അഭിഭാഷകനൊപ്പമാണ് പൊലിസ് വിട്ടയച്ചത്. അതിനു ശേഷം യുവതി ഡല്‍ഹിക്ക് തിരിച്ചുപോയി. ഇന്നലെ രാത്രി എട്ടരയോടെയാണ് യുവതി കൊച്ചിയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് വടക്കേക്കര പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓഫീസിലേക്കെന്നു പറഞ്ഞു 10 ദിവസം മുമ്പാണ് യുവതി വീട്ടില്‍നിന്നു പോയത്. ഇതിനു പിന്നാലെയാണ് യുവതി സ്വന്തം കുടുംബത്തിനെതിരെ ആരോപണങ്ങളുന്നയിച്ചത്. ഭര്‍ത്താവിനും ഭര്‍തൃകുടുംബത്തിനും പൊലിസിനുമെതിരെ നല്‍കിയ പരാതിയില്‍ യുവതി മലക്കംമറിയുകയായിരുന്നു. പരാതിയിലെ ആരോപണങ്ങള്‍ കള്ളമാണെന്നും തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും വെളിപ്പെടുത്തി യുവതി യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തു. കുറ്റബോധംകൊണ്ടാണ് ഇപ്പോള്‍ സത്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് വ്യക്തമാക്കിയായിരുന്നു വീഡിയോ. ബന്ധുക്കളുടെ…
ബ്രസീലിയ: ബഹ്റൈനും ബ്രസീലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50ാം വാര്‍ഷികം ആഘോഷിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന ബഹ്റൈന്‍-ബ്രസീല്‍ പാര്‍ലമെന്ററി ഗ്രൂപ്പ് ഒത്തുചേരലില്‍ പ്രതിനിധിസഭാ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലം പങ്കെടുത്തു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും ബ്രസീലിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയുടെയും താല്‍പര്യം കണക്കിലെടുത്ത് ബഹ്റൈന്‍-ബ്രസീല്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനും സഹകരണം വികസിപ്പിക്കുന്നതിനും പാര്‍ലമെന്റിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പിന്തുണ സ്പീക്കര്‍ പ്രസംഗത്തില്‍ പറഞ്ഞു. വ്യാപാരം, സാമ്പത്തികം, നിക്ഷേപ കൈമാറ്റം, വിദ്യാഭ്യാസം, സാംസ്‌കാരികം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളില്‍ മികച്ച പുരോഗതിയുണ്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് 2022ല്‍ ബഹ്റൈന്‍-ബ്രസീല്‍ പാര്‍ലമെന്ററി ഗ്രൂപ്പ് സ്ഥാപിച്ച ബ്രസീലിയന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തീരുമാനത്തെ അല്‍ മുസല്ലം അഭിനന്ദിച്ചു.
കൊച്ചി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വ്യോമസേനാ വിമാനം നെടുമ്പാശ്ശേരിയിലെത്തി. രാവിലെ 10.36 ഓടെയാണ് വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്. 23 മലയാളികള്‍ അടക്കം 45 പേരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്. ഇതില്‍ മലയാളികളുടേയും തമിഴ്‌നാട്, കര്‍ണാടക സ്വദേശികളുടേയും മൃതദേഹം കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. https://twitter.com/i/status/1801491373591232783 https://twitter.com/i/status/1801500781415383125 ഉത്തര്‍പ്രദേശില്‍ നിന്നും നാലുപേര്‍, ആന്ധ്ര സ്വദേശികളായ മൂന്നുപേര്‍, ബിഹാര്‍, ഒഡീഷ, മഹാരാഷ്ട്ര, പഞ്ചാബ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. അവിടെ നിന്നാണ് ഇവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ കൈമാറുക. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങും മൃതദേഹങ്ങളെ അനുഗമിച്ച് വിമാനത്തിലുണ്ട്.
‘കേന്ദ്രത്തിന്റെ നടപടി ശരിയായില്ല, ഇപ്പോൾ വിവാദത്തിനില്ല; കേന്ദ്ര സർക്കാരും ശരിയായ രീതിയിൽ ഇടപെട്ടു’
കൊച്ചി: കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ശരിയല്ലാത്ത കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പക്ഷേ ഇപ്പോൾ വിവാദത്തിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വീണാ ജോർജിന് കുവൈത്തിലേക്ക് യാത്ര ചെയ്യാനുള്ള പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിച്ചതിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വീണാ ജോർജ് ഇവിടെ വിമാനത്താവളം വരെ വന്ന ശേഷമാണ് തിരികെ പോയത്. ഇപ്പോൾ അത് വിവാദമാക്കേണ്ട. പിന്നീട് ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ജീവനാഡിയായാണ് പ്രവാസികളെ കാണുന്നത്. പ്രവാസ ജീവിതത്തിനിടയ്ക്ക് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈത്തിൽ സംഭവിച്ചത്. മരണപ്പെട്ടവരിൽ 31 പേരുടെ മൃതദേഹമാണ് ഇവിടെ എത്തിയത്. അതിൽ 23 പേർ മലയാളികളും ഏഴു പേർ തമിഴ്നാട്ടുകാരും ഒരാൾ കർണാടക സ്വദേശിയുമാണ്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഒരിക്കലും തീരാത്ത നഷ്ടമാണ് സംഭവിച്ചത്. കുവൈത്ത് സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. തുടർ നടപടികൾ കുറ്റമറ്റതായ രീതിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരും ശരിയായ രീതിയിൽ ഇടപെട്ടു. വിദേശകാര്യ സഹമന്ത്രി അവിടെ പോവുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും…
മനാമ: തീനാളങ്ങൾ വിഴുങ്ങിയ മനാമ സൂക്കിന് സഹായഹസ്തവുമായി നിമിഷനേരങ്ങൾ കൊണ്ട് കെഎംസിസി പ്രവർത്തകർ സജ്ജമായി . കെഎംസിസി ഓഫീസിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. സൂക്കിലെ ഷോപ്പുകൾ ഒഴിപ്പിക്കുന്നതിനും റൂമുകളിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്ന ആളുകൾക്ക് കെഎംസിസി ഓഫീസിൽ വിശ്രമസൗര്യവും താമസസൗകര്യവും ഭക്ഷണവും അറേഞ്ച് ചെയ്തു . മനാമയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള റോഡുകൾ സുരക്ഷാകാരണങ്ങളാൽ ഡിഫൻസ് വിഭാഗം അടച്ചിരുന്നു . ആ സ്ഥലങ്ങളിലെ റൂമുകളിൽ ഉള്ള ആളുകൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണങ്ങളും കെഎംസിസി പ്രവർത്തകർ വിതരണം ചെയ്തു . കൂടാതെ രക്ഷാപ്രവർത്തനത്തിന് എത്തിയ ഡിഫൻസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും വിതരണം ചെയ്തു. കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ മനാമ സൂക് കെഎംസിസി ഭാരവാഹികൾ കെഎംസിസി പ്രവർത്തകർ വളണ്ടിയർമാർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മനാമ: ഇന്ത്യൻ സ്‌കൂളിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രകലാ മത്സരമായ ആലേഖ് ഇസ ടൗൺ കാമ്പസിൽ നടക്കും. വിദ്യാർത്ഥികളും മുതിർന്ന കലാകാരന്മാരും ഉൾപ്പെടെ പങ്കെടുക്കുന്നവരെ സ്വീകരിക്കാൻ സ്കൂൾ അണിഞ്ഞൊരുങ്ങി കഴിഞ്ഞു. 5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളും മുതിർന്ന കലാകാരന്മാരും കലാപരമായ ആവിഷ്കാരം നിർവഹിക്കും. പരിപാടിയുടെ ഉദ്ഘാടനം അന്ന് രാവിലെ 7.30ന് ജഷൻമൽ ഓഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് വിവിധ പ്രായക്കാർക്കായുള്ള മത്സരം നടക്കും. ‘ഹാർമണി’ എന്ന കൂട്ടായ ചിത്രരചനാ അതുല്യമായ ഒരു സവിശേഷതയാണ്. 12-18 വയസ് പ്രായമുള്ള വിദ്യാർത്ഥികൾക്കിടയിൽ ടീം വർക്കിനെയും കൂട്ടായ സർഗ്ഗാത്മകതയെയും ഇതു വളർത്തുന്നു. 18 വയസ്സിന് മുകളിലുള്ള കലാകാരന്മാർക്ക് ആർട്ട് വാൾ മത്സരത്തിൽ പങ്കെടുക്കാം. ദിവസം മുഴുവൻ, ആർപി ബ്ലോക്കിൽ രാവിലെ 8:00 മുതൽ രാത്രി 8 വരെ ഒരു ആർട്ട് ഗാലറി പ്രദർശനം തുറന്നിരിക്കും. ആലേഖ് ’24 സാംസ്കാരിക പരിപാടികൾ, സമാപനം, സമ്മാനവിതരണം എന്നിവ രാത്രി 8:00 മണിക്ക് ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടക്കും. ഷക്കീൽ ട്രേഡിംഗ് കമ്പനിയും…
മനാമ: ഇന്ത്യൻ ക്ലബ്ബ് നടത്തിവരുന്ന വാർഷിക പരിപാടിയായ മെയ് ക്യൂൻ സൗന്ദര്യമത്സരത്തിൽ വിധിനിർണയത്തിൽ പിഴവ് പറ്റിയതായി ഭാരവാഹികൾ. മത്സര വേദിയിൽ വച്ച് തന്നെ ഫലം പ്രഖ്യാപിക്കാൻ വേണ്ടി വിധികർത്താക്കൾ ഇട്ട മാർക്കുകൾ കൂട്ടിയപ്പോൾ ടാബുലേഷൻ ടീമിനുണ്ടായ പിഴവ് കാരണമാണ് ഇതുണ്ടായതെന്നും സംഘാടകകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മംഗലാപുരം സ്വദേശി ആസ്ട്രൽ കുടിൻഹയെയാണ് ഇപ്പോൾ മെയ് ക്യൂനായി പ്രഖ്യാപ്പിച്ചിരിക്കുന്നത്. നേരത്തേ ഇവർ ഫസ്റ്റ് റണ്ണർഅപ്പായിരുന്നു. മത്സരഫലം വന്നതിന് ശേഷം വിധികർത്താക്കൾക്ക് തോന്നിയ സംശയമാണ് സ്കോർ ഷീറ്റ് വീണ്ടും പരിശോധിക്കാൻ ഇടയാക്കിയത്. അപ്പോഴേക്കും സോഷ്യൽ മീഡിയ വഴി വേദിയിൽ പ്രഖ്യാപിച്ച ഫലം പ്രചരിക്കുകയും ചെയ്തു. തങ്ങൾ നൽകിയ വിധിനിർണ്ണയം തന്നെ നടപ്പിലാക്കാൻ വിധികർത്താക്കൾ സംഘാടകരോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘാടകർ വാർത്തസമ്മേളനത്തിൽ ഈ കാര്യം വ്യക്തമാക്കിയത്.
മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇസാ ടൗൺ സോഷ്യൽ ചാരിറ്റി സൊസൈറ്റിയുമായി ചേർന്ന് അഞ്ച് വീൽചെയറുകൾ സൗജന്യമായി നൽകുകയുണ്ടായി. ചടങ്ങിൽ ചെയർമാൻ സനീഷ് കൂറമുള്ളിൽ ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കൂടാതെ മുതിർന്ന കുടുംബാംഗങ്ങളും പങ്കെടുത്തു, ഇസടൗൺ സോഷ്യൽ ചാരിറ്റി സൊസൈറ്റി ഡയറക്ടർ മുഹമ്മദ് ക്ഷമലൂവും മറ്റ് ഭാരവാഹികളും ചേർന്ന് ഗുരുദേവ സോഷ്യൽ സൊസൈറ്റി അംഗങ്ങളെ സ്വീകരിക്കുകയും വീൽ ചെയറുകൾ ഏറ്റുവാങ്ങുകയും ചെയ്തു. ഡയറക്ടറുമായിട്ടുള്ള മീറ്റിങ്ങിൽ ബഹറിൻ സമൂഹത്തിനായി കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പരസ്പര സഹകരണത്തോടു കൂടി നടപ്പാക്കുമെന്നും സമൂഹത്തിൻറെ ഉന്നമനത്തിനായി സൊസൈറ്റി എന്നും നിലകൊള്ളുമെന്നും ലേബർ ക്യാമ്പുകൾ സന്ദർശിച്ച് വേണ്ട സഹായങ്ങൾ നൽകുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.