Author: Starvision News Desk

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ വിദ്യാർഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള പുസ്തകങ്ങൾ ഓണാവധി കഴിഞ്ഞ സ്കൂളിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘‘രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധം സംബന്ധിച്ച ഭാഗങ്ങൾ, ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലത്തെ കാര്യങ്ങൾ സംബന്ധിച്ചത്, ഗുജറാത്ത് കലാപം ഇങ്ങനെയുള്ള കുറേ വിഷയങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മറ്റി ചർച്ച ചെയ്തു. ഈ കരിക്കുലം കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കണമെന്ന തീരുമാനമുണ്ടായി.ഇവ ഉൾക്കൊള്ളിച്ച് പുതിയ പാഠപുസ്തകം തയാറാക്കി കഴിഞ്ഞു. ഓണാവധി കഴിഞ്ഞാൽ ഇത് കുട്ടികളുടെ കയ്യിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇത് പരീക്ഷയിലും ഉൾപ്പെടുത്തും’’– മന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞുവെന്ന വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ‘‘അതിൽ വലിയ കാര്യമൊന്നുമില്ല. രണ്ടു മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ ഏതാണ്ട് 46,000ത്തോളം കുട്ടികളുടെ വർധന ഉണ്ടായിട്ടുണ്ട്. ഒന്നാം ക്ലാസിൽ കുറേ…

Read More

കോട്ടയം: എല്‍ഡിഎഫ് നേതാക്കളടക്കം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് പുതുപ്പള്ളി മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ഒരു വിവാദത്തിലേക്കും അപ്പയെ വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവര്‍ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്. അതുമായി മുന്നോട്ടുപോവുക. ഓരോരുത്തരും അവരവരുടെ രീതിയനുസരിച്ച് പെരുമാറട്ടെയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിയിലെ മത്സരത്തെ അതിന്റെ ഗൗരവത്തില്‍ത്തന്നെ കാണും. ഇത് പുതിയ തിരഞ്ഞെടുപ്പാണ്. ജനങ്ങള്‍ തീരുമാനിക്കും. അപ്പന്‍ മരിച്ചിട്ട് കുറഞ്ഞ ദിവസങ്ങളേ ആയിട്ടുള്ളൂ. ചടങ്ങുകള്‍ ഇന്നും നടക്കുകയാണ്. നമ്മെ സംബന്ധിച്ച് ഒരു തിരഞ്ഞെടുപ്പ് വന്നു എന്നത് യാഥാര്‍ഥ്യമാണ്. തിരഞ്ഞെടുപ്പിന് അതിന്റേതായ രീതികളും മാര്‍ഗങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഒരു വിവാദത്തിലേക്കും അപ്പയെ വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. എല്ലാവര്‍ക്കും അവരവരുടെതായ വിശ്വാസങ്ങളുണ്ട്. അതുമായി മുന്നോട്ടുപോവുക. അക്കാര്യത്തിലൊന്നും പ്രതികരിക്കാനില്ല. ഓരോരുത്തരും അവരവരുടെ രീതിയനുസരിച്ച് പെരുമാറട്ടെ-ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതേസമയം പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ഥിയായി ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗം ജെയ്ക് സി. തോമസിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ചലനങ്ങള്‍ ഊര്‍ജസ്വലമായി. 2021-ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരേയും ജെയ്ക് തന്നെയായിരുന്നു ഇടതു…

Read More

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ 96 കോടി രൂപയാണ് മുഖ്യമന്ത്രി അടക്കം വാങ്ങിയത് എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിജിലൻസും ലോകായുക്ത അടക്കമുള്ള സർക്കാരിന്റെ ഏജൻസികൾ നോക്കുകുത്തികളാണെന്നും സുരേന്ദ്രൻ പറഞ്ഞു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.’96 കോടി രൂപയാണ് മുഖ്യമന്ത്രിയും യു.ഡി.എഫ്. നേതാക്കളടക്കം മാസപ്പടിയായി വാങ്ങിയിരിക്കുന്നത്. എൽ.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും നേതാക്കൾ, മുഖ്യമന്ത്രി, അന്നത്തെ പ്രതിപക്ഷ നേതാവ് അടക്കം പ്രമുഖരായിട്ടുള്ള നേതാക്കളാണ് മാസപ്പടി വിവാദത്തിൽ കുടുങ്ങിയിട്ടുള്ളത്. വിജിലൻസോ ലോകായുക്തയോ സക്കാരിന്റെ അന്വേഷണ ഏജൻസികളോ നോക്കുകുത്തികളാകുന്നു’- കെ സുരേന്ദ്രൻ ആരോപിച്ചു. ‘കോടിക്കണക്കിന് രൂപ അനധികൃതമായി കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി എന്തിന് വാങ്ങി. അദ്ദേഹത്തിന്റെ മകൾ മാത്രമല്ല അദ്ദേഹത്തിന്റെ പേരും പലയിടത്തായി ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. എന്തു സൗജന്യമാണ് മുഖ്യമന്ത്രി കരിമണൽ കമ്പനിക്ക് ചെയ്തു കൊടുത്തിട്ടുള്ളത്. എന്തിനുവേണ്ടിയാണ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്ക് കമ്പനി…

Read More

ന്യൂഡൽഹി: ശരിയായ വിവരങ്ങൾ മറച്ച് വയ്ച്ച് ഇനി സ്ത്രീകളേ വിവാഹം ചെയ്താൽ 10 കൊല്ലം ജയിലിൽ കണ്ടിനമായ തടവിൽ കിടക്കാം. രാജ്യത്ത് സ്ത്രീകൾക്കെതിരായ വിവാഹ തട്ടിപ്പുകൾക്ക് ഇനി 10 കൊല്ലം തടവ്. മാത്രമല്ല ജാമ്യം കിട്ടില്ല. വിചാരണ വരെയും ജയിലിൽ പിടിച്ചിടുകയും ചെയ്യും പാർലിമെന്റിൽ അവതരിപ്പിച്ച് ദി ഭാരതീയ ന്യായ സംഹിത 2023 നിയമം കേന്ദ്ര സർക്കാർ രാജ്യത്തേ ഒന്നേകാൽ നൂറ്റാണ്ടായ ക്രിമിനൽ നിയമങ്ങളാണ്‌ മാറ്റുന്നത്. ഐ.പി സിക്ക് പകരം ഇനി ദി ഭാരതീയ ന്യായ സംഹിത 2023 ആയിരിക്കും. സ്ത്രീകൾക്ക് ചരിത്രത്തിൽ ആദ്യമായാണ്‌ വിവാഹ തട്ടിപ്പിനെതിരേ ഒരു ശിക്ഷാ നിയമം വരുന്നത്. വ്യാജ വാഗ്ദാനങ്ങൾ നൽകി വിവാഹം ചെയ്യുന്നതും കുറ്റകരമാണ്‌. പുരുഷൻ തന്റെ സ്വന്തം ജോലി മറച്ച് വയ്ക്കുക, കള്ളം പറയുക, വ്യക്തിത്വം മറച്ചുവയ്ക്കുക, ഇത്തരം കാര്യങ്ങളിൽ വിവാഹം ചെയ്ത് ആ സ്ത്രീയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാൽ 10 കൊല്ലമായിരിക്കും തടവ്. കള്ളം പറഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്യുകയോ വിവാഹം…

Read More

കൊണ്ടോട്ടി: KSRTC ബസ് സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാർ മരിച്ചു. ഇരുചക്രവാഹനത്തെ മറികടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി. ബസ് എതിരേവന്ന സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഴയൂർ പുതുക്കോട് പാലക്കോട്ട് മുബാറക്ക് മൻസിലിൽ മുഹമ്മദ് നിഹാൽ (18), സുഹൃത്ത് മേലേപുതുക്കോട് താഴത്തുവീട്ടിൽ പി.കെ. അംജദ് (19) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്‌ച മൂന്നോടെ ദേശീയപാതയിൽ വിമാനത്താവള ജങ്ഷനു സമീപം നീറ്റാണിയിലായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി. ബസ്. കൊണ്ടോട്ടി ഭാഗത്തേക്കു പോകുകയായിരുന്ന സ്‌കൂട്ടർ മുന്നിലുണ്ടായിരുന്ന പിക്കപ്പ്‌ജീപ്പിനെ മറികടക്കാനൊരുങ്ങവേയാണ് അമിതവേഗത്തിൽ മറ്റൊരു സ്‌കൂട്ടറിനെ മറികടന്നെത്തിയ ബസ് ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടിയുടെ ആഘാദത്തിൽ സ്‌കൂട്ടർ 10 മീറ്ററിലേറെ റോഡിൽ പിറകിലേക്കു തെന്നിനീങ്ങിയാണു നിന്നത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്.

Read More

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 80 കളിൽ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദി കളിൽ തിളങ്ങിയ പാട്ടുകാരിയായിരുന്നു. വിളയില്‍ വത്സലയായിരുന്ന ഇവര്‍ പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര്‍ സ്വീകരിക്കുകയായിരുന്നു. മൈലാഞ്ചി, 1921 തുടങ്ങിയ സിനിമകളിലും പാടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്ത് സ്വദേശിയാണ്. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തിൽ പി.ടി. അബ്ദു റഹ്മാന്റെ രചനയായ ‘അഹദേവനായ പെരിയോനേ….’ എന്ന ഗാനം എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ വിളയിൽ വത്സല ആദ്യമായി പാടി. സ്വദേശത്തും വിദേശത്തും പരിപാടികൾ നടത്തിയിട്ടുണ്ട്. എംഎസ് വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല ആദ്യമായി പാടിയത്. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തില്‍ പി ടി അബ്ദുറഹ്‌മാന്റെ രചനയില്‍ ‘അഹദവനായ പെരിയോനെ’ എന്ന ഗാനമായിരുന്നു അത്. ഹസ്ബീ റബ്ബി ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക…

Read More

മനാമ: സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ‘ജയിലർ’ സിനിമയ്ക്ക് ബഹ്‌റൈനിലും വൻ സ്വീകരണം. സിനിമയുടെ റിലീസ് ബഹ്റൈനിൽ ആഘോഷമാക്കിയിരിക്കുകയാണ് ബഹ്‌റൈനിലെ രജനികാന്തിന്റെ ആരാധകരായ രജനി രസികൻ മൻട്രം. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം എത്തിയ രജനീകാന്ത് ചിത്രം കാണാൻ വിപുലമായ ഒരുക്കങ്ങളാണ് രജനി ഫാൻസ് അസോസിയേഷൻ നടത്തിയിരുന്നത്. ലുലു ദാനമാളിലെ എപിക്സ് സിനിമാസിൽ നടന്ന ഫാൻസ് ഷോയോടനുബന്ധിച്ചു നിരവധി കലാപരിപാടികളും മത്സരങ്ങളും നടന്നു. നാസിക് ടോൾ, ഡിജെ, ഫ്ലാഷ് മോബ് എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. കൂടാതെ കേക്ക് മുറിച്ച് ആരാധകർ സന്തോഷം പങ്കുവച്ചു. ജയിലർ ടീഷർട്ടുകൾ ധരിച്ചു പ്രായഭേദമന്യേ നൂറുകണക്കിന് പേരാണ് എത്തിയത്. https://youtu.be/caK3wF-TKPk?t=1

Read More

തിരുവനന്തപുരം: സഹകരണ മേഖലയിൽ നടക്കുന്ന അഴിമതിക്കെതിരെ സംസ്ഥാനത്ത് ബിജെപി നടത്തുന്ന സമരങ്ങളുടെ ഭാഗമായി തിരുവനന്തപുരം മാറനല്ലൂരിൽ ബിജെപി സഹകരണ അദാലത്ത് നടത്തി. കണ്ടല സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപക തട്ടിപ്പിനെതിരെ തൂങ്ങാംപാറ വിശ്വമ്പര ആഡിറ്റോറിയത്തിൽ നടന്ന അദാലത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫിനും എൽഡിഎഫിനും തടിച്ച് കൊഴുക്കുവാനുള്ള വെള്ളാനയായി സഹകരണ മേഖല മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇടതു- വലത് മുന്നണികൾക്ക് അഴിമതിക്കുള്ള മാർഗം മാത്രമാണ് സഹകരണ മേഖല. പാവപ്പെട്ടവരാണ് ഈ രാഷ്ട്രീയക്കാരുടെ തട്ടിപ്പിന് ഇരയാവുന്നത്. ചെറുകിട സഹകാരികളെയെല്ലാം വഞ്ചിച്ച ഇക്കൂട്ടർ സഹകരണ രംഗത്തെ ഭീമന്മാർക്ക് അഴിമതി നടത്താനുള്ള അവസരം സൃഷ്ടിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചപ്പോൾ മുഖ്യമന്ത്രി രാജ്ഭവന് മുമ്പിൽ നടത്തിയ സമരത്തിൽ പറഞ്ഞത് മോദി സർക്കാർ സഹകരണ മേഖലയെ തകർക്കുന്നുവെന്നാണ്. എന്നാൽ സഹകരണ മേഖലയെ കാർന്ന് തിന്നാൻ ശ്രമിക്കുന്നവരെ നിലയ്ക്ക് നിർത്താനും സുതാര്യമാക്കാനുമാണ് മോദി സർക്കാർ ശ്രമിച്ചതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കള്ളപ്പണ ഇടപാടുകളും…

Read More

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജെയ്ക് സി തോമസ് ഈ മാസം 17നു നാമ നിർദ്ദേശ പത്രിക സമർപ്പിക്കും. ഇടതു മുന്നണി സ്ഥാനാർഥിയായി ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജെയ്കിനെ തീരുമാനിച്ചത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് തവണ മണ്ഡലത്തിലെത്തും. ഈ മാസം 16ന് സിപിഎം കൺവെൻഷൻ സെക്രട്ടറി എംവി ​ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് സ്വദേശിയായ ജെയ്ക്ക് 2016, 2021 തെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9000ലേക്കു കുറയ്ക്കാന്‍ ജെയ്ക്കിനായി. പുതുമുഖം മത്സരരംഗത്തു വരുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജെയ്ക്കിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നില്‍ വച്ച ഏക പേര് ജെയ്ക്കിന്റേതാണ്. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ ജെയ്ക്ക് നിലവില്‍ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന…

Read More

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡീപ്പിച്ച കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെറുതാഴം കല്ലംവള്ളി സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി കരയടത്ത് മധുസൂധനനെ (43) ആണ് പോക്സോ നിയമപ്രകാരം പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് കുട്ടി അധ്യാപകരോട് ലൈം​ഗിക അതിക്രമത്തെ കുറിച്ച് പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് സംഭവം.

Read More