- സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിയ എല്ലാ ബഹ്റൈനികളെയും തിരിച്ചെത്തിച്ചു
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
Author: Starvision News Desk
ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചുവെന്നാരോപിച്ച് നടൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചത് ശരിയല്ലെന്ന് നിരവധിയാളുകൾ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ചന്ദ്രയാൻ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രം എക്സിൽ പ്രകാശ് രാജ് പങ്കുവെച്ചത്. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് പ്രകാശ് രാജ് ചിത്രം പങ്കുവെച്ചത്. കുറച്ചാളുകൾ പ്രകാശ് രാജിനെ അനുകൂലിച്ചും എത്തുന്നുണ്ട്. ചന്ദ്രയാൻ 3 ബി.ജി.പിയുടെ മിഷൻ അല്ലെന്നും രാജ്യത്തെ ശാസ്ത്രഞ്ജരുടെ പ്രയത്നം കാണാതെ പരിഹസിച്ചത് ശരിയായില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്തെ അപമാനിക്കരുതെന്ന് ചിലർ കുറിച്ചു. പ്രകാശ് രാജിന്റെ പഴയ പോസ്റ്റുകളും ആളുകൾ പങ്കുവെക്കുന്നുണ്ട്. ചിലർ രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട ട്രോളുകളും പ്രകാശ് രാജിന്റെ ട്വീറ്റിന് മറുപടിയായി പങ്കുവെക്കുന്നുണ്ട്.
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ വികാരി ചുമതലയേറ്റു. ഫാദർ ആന്റണി പൂതവേലിൽ ആണ് പുതിയ വികാരി. സംഘർഷത്തെ തുടർന്ന് ഒരു വർഷമായി അടഞ്ഞുകിടക്കുന്ന പള്ളിയിൽ ഇന്ന് രാവിലെയാണ് ആന്റണി പൂതവേലിൽ ചുമതല ഏറ്റെടുത്തത്. കനത്ത പൊലീസ് കാവലിലാണ് പുതിയ വികാരി പള്ളിയുടെ ചുമതല ഏറ്റെടുത്തത്. അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആണ് പുതിയ വികാരിയെ നിയമിച്ചത്. ബസിലിക്ക തുറന്ന് ഏകീകൃത കുർബാന അർപ്പിക്കാനുള്ള നിർദേശം നടപ്പാക്കാൻ തനിക്കാകില്ലെന്ന് മുൻ വികാരി ഫാ. ആന്റണി നരികുളം അറിയിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം.
മുംബൈ: വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. അച്ചടക്കനടപടിയെന്ന നിലയില്‍ ന്യായമായ രീതിയില്‍ പിഴ ചുമത്താം. അല്ലാതെ നിലവിലുള്ള പലിശനിരക്കിനൊപ്പം അധിക പലിശചേര്‍ത്തുള്ള പിഴപ്പലിശരീതി പാടില്ലെന്നു ആര്‍ബിഐ നിര്‍ദേശിച്ചു. പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുത്. ഇതില്‍ പിന്നീട് ഒരുതരത്തിലുമുള്ള പലിശയും കണക്കാക്കാന്‍ പാടില്ല. 2024 ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലാകുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ധനകാര്യസ്ഥാപനങ്ങള്‍ വായ്പപ്പലിശയില്‍ അധികമായി ഒരു ഘടകവും ചേര്‍ക്കാന്‍ പാടില്ല. ഒരേ വ്യവസ്ഥകളുള്ള എല്ലാ തരത്തിലുള്ള വായ്പകളിലും പിഴത്തുക ഒരേ രീതിയിലാകണം. ഒരേ തരത്തിലുള്ള വ്യവസ്ഥാലംഘനങ്ങള്‍ക്ക് പിഴത്തുകയില്‍ വ്യത്യാസം പാടില്ലെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: രാജ്യത്ത് ജന്‍ ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി പിന്നിട്ടതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ണായകമായ നാഴികക്കല്ലാണ് ഇതെന്ന് മോദി ട്വിറ്ററില്‍ പറഞ്ഞു. 50 കോടി അക്കൗണ്ടുകളില്‍ പകുതിയിലേറെ വനിതകളുടേതാണെന്നത് ആവേശമുണ്ടാക്കുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജന്‍ ധന്‍ അക്കൗണ്ടുകള്‍ അന്‍പതു കോടി കടന്നതായി ഇന്നലെയാണ് ധനമന്ത്രാലയം അറിയിച്ചത്. ഇതില്‍ 56 ശതമാനം വനിതകളുടെ പേരിലാണെന്നും മന്ത്രാലയം പറഞ്ഞു. അക്കൗണ്ടുകളില്‍ 67 ശതമാനവും ഗ്രാമീണ, അര്‍ധ നഗര പ്രദേശങ്ങളിലാണ്. 2.03 ലക്ഷം കോടി രൂപയാണ് ജന്‍ ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപമുള്ളത്. 34 കോടി റൂപേ കാര്‍ഡ് ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്കു സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു. ജന്‍ ധന്‍ അക്കൗണ്ടുകളില്‍ പകുതിയിലേറെ സ്ത്രീകളുടെ പേരിലാണെന്നത് ആവേശഭരിതമാക്കുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഗ്രാമ, ചെറു നഗര പ്രദേശങ്ങളിലാണ് അക്കൗണ്ടുകളില്‍ ഭൂരിഭാഗവും എന്നത് എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വികസനത്തിന്റെ സൂചകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ…
തിരുവനന്തപുരം: ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്. 60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷന്‍ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും. സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം മുടങ്ങി 2 വർഷമായിട്ടും പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാരിനായത് അഭിമാനകരമായ കാര്യമാണ്. എല്ലാത്തരം ധനസഹായങ്ങളും തങ്ങളുടെ പി.എഫ്.എം.എസ്. സോഫ്റ്റ്വെയര്‍ വഴി തന്നെയാകണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധന പൂർത്തിയാക്കിയിട്ടും 2021 ജനുവരി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എൻ.എസ്.എ.പി. ഗുണഭോക്താക്താക്കള്‍ക്ക് വിതരണം ചെയ്ത ധനസഹായത്തിന്റെ കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല. 6,88,329 പേർക്കാണ് മാത്രമാണ് എൻ.എസ്.എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്. കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും…
കോട്ടയം: വിദ്യാലത്തിൽവെച്ച് അദ്ധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ എൽപി സ്‌കൂൾ ഹെഡ്മാസ്റ്റർക്കും എഇഒയ്‌ക്കും സസ്‌പെൻഷൻ. കോട്ടയം ചാലുകുന്ന് സിഎൻഐ എൽപിഎസ് ഹെഡ്മാസ്റ്റർ സാം ജോൺ തോമസ്, കോട്ടയം വെസ്റ്റ് എഇഒ മോഹൻദാസ് എംകെ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മറ്റൊരു സ്‌കൂളിലെ അദ്ധ്യാപിക വിജിലൻസിന് നൽകിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇരുവരും കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിൽ വെച്ചാണ് ഹെഡ്മാസ്റ്റർ വിജിലൻസിന്റെ പിടിയിലായത്. വിജിലൻസിന്റെ നിർദ്ദേശ പ്രകാരം അദ്ധ്യാപിക സ്‌കൂളിലെത്തി പണം കൈമാറുന്നനിടെ ഹെഡ്മാസ്റ്ററെ പിടികൂടുകയായിരുന്നു. സംഭവത്തിൽ എഇഒയ്‌ക്കും പങ്കുണ്ടെന്നാണ് റിപ്പോർട്ട്. കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ (എഇഒ) ഓഫീസർക്ക് അദ്ധ്യാപിക സേവന കാലാവധി റെഗുലറൈസ് ചെയ്യുന്നതിനായി അപേക്ഷ നൽകിയിരുന്നു. ഇത് വേഗത്തിലാക്കണമെങ്കിൽ കൈക്കൂലി വേണമെന്ന് ഹെഡ്മാസ്റ്റർ അദ്ധ്യാപികയോട് ആവശ്യപ്പെട്ടു. പതിനായിരം രൂപയാണ് കൈക്കൂലിയായി ഇയാൾ ആവശ്യപ്പെട്ടിരുന്നത്. തുടർന്നാണ് അദ്ധ്യാപിക വിജിലൻസിൽ പരാതി നൽകുകയും ഇരുവരെയും കുടുക്കുകയും ചെയ്തത്.
ഇടുക്കി: മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ചിന്നക്കനാലിലെ റിസോര്‍ട്ടിന്റെ ഭാഗമായ കെട്ടിടങ്ങള്‍ക്ക് എന്‍.ഓ.സി. നല്‍കാന്‍ റവന്യൂ വകുപ്പിൻ്റെ ഭാഗത്തു നിന്ന് ക്രമവിരുദ്ധമായ ഇടപെടലുണ്ടായതായി ആക്ഷേപം. കെട്ടിടങ്ങൾക്ക് എൻ.ഓ.സി. നൽകാൻ ചിന്നക്കനാല്‍ വില്ലേജ് ഓഫീസറായിരുന്ന സുനില്‍.ജെ.പോള്‍ നല്‍കിയത് തെറ്റായ റിപ്പോര്‍ട്ട്. യാതൊരു പരിശോധനയുമില്ലാതെയാണ് കെട്ടിടത്തിന് പത്തു വര്‍ഷം പഴക്കമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത് എന്നാണ് പരാതി. റിപ്പോർട്ടിൽ പറയുന്നത് പ്രകാരം കെട്ടിടത്തിന് പത്തു വർഷം പഴക്കമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. വിലയ്ക്കു വാങ്ങിയ ചിന്നക്കനാലിലെ എറ്റേണോ കപ്പിത്താന്‍സ് ഡെയ്ല്‍ എന്ന റിസോര്‍ട്ടിലെ പ്രധാന കെട്ടിടം 2014-ന് ശേഷം നിര്‍മിച്ചതാണ്. മറ്റു മൂന്ന് കെട്ടിടങ്ങള്‍ 2017-കാലഘട്ടത്തിലാണ് നിര്‍മിച്ചത്. ഈ കെട്ടിടങ്ങളുമായി ബന്ധപ്പെട്ടാണ് റവന്യൂ വകുപ്പ് നിയമലംഘനം നടത്തിയതായി പരാതിയുയര്‍ന്നത്. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം ലഭിച്ച ഭൂമിയാണിത്. ഇവിടെ ഇത്തരത്തിലൊരു കെട്ടിടം പാര്‍പ്പിട ആവശ്യത്തിനു വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതിനു വിരുദ്ധമായി റിസോര്‍ട്ട് നടത്തുന്നു എന്നുള്ളതാണ് പ്രധാനമായും നിയമലംഘനമായി ചൂണ്ടിക്കാട്ടുന്നത്. എം.എല്‍.എ. ഈ ഭൂമി…
മനാമ: ബഹറൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ എം.എം.ടീം മലയാളി മനസ്സ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, മനാമ അൽറാബി ആശുപത്രിയിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ബഹറൈനിലെ സാമൂഹ്യ സാസ്കാരിക പ്രവർത്തകർ ക്യാമ്പ് സന്ദർശിച്ച് ആശംസയും അറിയീച്ചു. എം.എം. ടീം ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും ചേർന്ന് ആശുപത്രി അധികൃതർക്ക് ഉപഹാരവും കൈമാറി, തുടർന്ന് എം.എം. ടീം നുള്ള പ്രത്യേക പ്രിവിലേജ് കാർഡ് ആശുപത്രി അധികൃതർ കൈമാറി. എം.എം.ടീം പ്രസിഡൻ്റ് . ഫിറോസ് മാഹി നന്ദിയും, അറിയിച്ചു. ബ്ലഡ് ഷുഗർ ,യൂറിക്കാസിഡ് , എസ് ജി പി ടി, എസ് ജി ഒ ടി , ടോട്ടൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്,ബി എം ഐ , എസ് പി ഒ 2 , ഇ സി ജി (റിസൾട്ട് വാല്യൂ വേരിയേഷൻ ഉള്ളവർക്ക്) ഡോക്ടർ കൺസൾട്ടേഷൻ മുതലായ ടെസ്റ്റുകൾ അടങ്ങിയ മെഡിക്കൽ ക്യാമ്പ് മികച്ച സംഘാടന മികവും, ജനപങ്കാളിത്തവും,…
മനാമ: ആരോഗ്യമേഖലയിൽ കഴിഞ്ഞ ആറുമാസത്തിനിടെ 911 സ്വദേശികളെ നിയമിച്ചതായി തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. സ്വകാര്യമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയം കാണുന്നതായും അദ്ദേഹം പറഞ്ഞു. 2023-2026 വർഷത്തേക്കുള്ള തൊഴിൽ വിപണി ദേശീയ പദ്ധതിയുടെ ഭാഗമായി ബഹ്റൈനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നീക്കങ്ങൾ ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവുമധികം സ്വദേശികൾക്ക് ആരോഗ്യമേഖലയിൽ തൊഴിൽ നൽകാൻ കഴിഞ്ഞ ആറുമാസത്തിനിടെ സാധിച്ചത് നേട്ടമാണ്. ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപ പദ്ധതികൾ വരുന്നതോടെ കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനമ: 28 ദശലക്ഷം ദീനാറിന്റെ 19 പുതിയ പ്രോജക്ടുകൾക്കുള്ള ടെൻഡറുകൾ കഴിഞ്ഞ മാസം ടെൻഡർ ആൻഡ് ലേല ബോർഡ് നൽകിയതായി പൊതുമരാമത്ത് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. മന്ത്രാലയത്തിന്റെ 16 എണ്ണത്തിനും ടെൻഡർ നൽകിയിട്ടുണ്ട്. റോഡുകൾക്കും ശുചീകരണ മേഖലകൾക്കും നിർമാണ, പരിപാലന മേഖലകൾക്കുമായി 20 ദശലക്ഷം ദീനാർ ചെലവിടും. അടിസ്ഥാന സൗകര്യ വികസനം, പൗരന്മാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള സേവനപരിപാടികൾ എന്നിവയുടെ ഭാഗമായുള്ളതാണ് ടെൻഡറായ പദ്ധതികൾ. ഈ പദ്ധതികൾ രാജ്യസമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കാരണമാകുമെന്ന് വർക്ക്സ് മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് മിഷാൽ ബിൻ മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു. ഗവർണറേറ്റുകളിലുടനീളമുള്ള വിവിധ പദ്ധതികൾക്കായി 28,019,620 ദീനാറിന്റെ 19 ടെൻഡറുകളാണ് ജൂലൈയിൽ നൽകിയത്. റോഡുകൾ, ശുചിത്വം, നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നീ മേഖലകൾക്ക് 20,211,791 ദീനാർ ചെലവ് കണക്കാക്കുന്നു. ഇസ ടൗണിലെ ബ്ലോക്ക് 840, 841 എന്നിവയിലെ ബഹ്റൈൻ യൂത്ത് അവന്യൂവിന്റെ രണ്ടാം ഘട്ട വികസനം, റിഫയിലെ 935, 939 ബ്ലോക്കുകളിലെ അൽ ഹാജിയാത്ത് സ്ട്രീറ്റിന്റെയും ജിദ്ദ സ്ട്രീറ്റിന്റെയും…