- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
- ബഹ്റൈനില്‍ വിവാഹമോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് 3,000 ദിനാര്‍ നല്കാന് വിധി
- ബഹ്റൈൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
- ബഹ്റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ
- മഞ്ചേശ്വരത്ത് യുവാവ് അമ്മയെ തീകൊളുത്തി കൊന്നു; അയൽവാസിക്ക് പരിക്ക്
Author: Starvision News Desk
കാക്കനാട്: മുല്ലപ്പൂവ് കൈമുഴം കൊണ്ടളന്ന് വില്‍പ്പന നടത്തിയതിന് ആറ് പൂക്കച്ചവടക്കാര്‍ക്കെതിരേ കേസെടുത്തു. പലരുടെയും കൈ നീളം വ്യത്യാസമുള്ളതിനാല്‍ അളവ് ഏകീകൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഇവരില്‍നിന്ന് 2000 രൂപ വീതം പിഴയീടാക്കി. മുല്ലപ്പൂ വില്‍ക്കുന്നത് നിശ്ചിത നീളമുള്ള സ്‌കെയിലില്‍ അളന്നോ ത്രാസില്‍ തൂക്കിയോ ആയിരിക്കണമെന്നാണ് നിയമം. കൂടാതെ മുദ്രവെക്കാത്ത ത്രാസുകളുപയോഗിച്ച് പൂ വിറ്റവരുടെ പേരിലും നടപടി സ്വീകരിച്ചു.ഓണക്കാലത്ത് റോഡരികിലെ പൂക്കച്ചവട കേന്ദ്രങ്ങളില്‍ ലീഗല്‍ മെട്രോളജി അപൂര്‍വമായേ പരിശോധന നടത്താറുള്ളു. ഇത് മുതലാക്കി പല കച്ചവടക്കാരും അളവുതൂക്കത്തില്‍ തട്ടിപ്പു നടത്തുന്നുണ്ടെന്നാണ് പരിശോധനയിലൂടെ വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിരുവനന്തപുരം: സാക്ഷി പറയാനെത്തിയ ആളെ കോടതി വളപ്പിൽ വച്ച് പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ കോടതി വളപ്പിലാണ് സംഭവം. വീട് ആക്രമിച്ച കേസിലെ പ്രതിയായ വിമലാണ് നാലാം സാക്ഷി സന്ദീപിനെ കുത്തിയത്. 2014ൽ പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത വീട് ആക്രമിച്ച കേസിലെ പ്രതികളായ വിമലും ജോസും ജാമ്യത്തിലായിരുന്നു. ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കേസ് പരിഗണിക്കുമ്പോൾ സാക്ഷി പറയാനെത്തിയ സന്ദീപിനെ വിമൽ കത്തി ഉപയോഗിച്ച് ശരീരത്തിന്റെ പുറകുവശത്ത് കുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് വിമലിനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ സന്ദീപിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്നാണ് മഹസർ സാക്ഷിയായ സന്ദീപ് സാക്ഷി പറയാനെത്തിയത്.
ഫലിതം പ്രസ്താവന പോലെ പ്രചരിപ്പിക്കപ്പെട്ടു, ഇടതുപക്ഷം നശിക്കുമെന്ന പരാമർശം തിരുത്തി കെ സച്ചിദാനന്ദൻ
തിരുവനന്തപുരം: ഇടതുപക്ഷം നശിക്കുമെന്ന പരാമർശം തിരുത്തി കെ സച്ചിദാനന്ദൻ. വീണ്ടും അധികാരത്തിലെത്തിയാൽ ഇടതുപക്ഷം നശിക്കുമെന്ന പരാമർശം ആണ് കവിയും കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷനുമായ കെ സച്ചിദാനന്ദൻ തിരുത്തിയത്. ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും എന്നാൽ അതിൽ തിരുത്തലുകൾ വരുത്തിയാണ് മാദ്ധ്യമങ്ങളിൽ വന്നതെന്നും സച്ചിദാനന്ദൻ കുറ്റപ്പെടുത്തി. ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍, മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന സംഭവത്തില്‍ ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. നടിയുടെ ഹര്‍ജി വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റി. അന്വേഷണത്തില്‍ ദിലീപ് ആശങ്കപ്പെടുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം വേണം എന്നതില്‍ മറ്റാര്‍ക്കും പരാതി ഇല്ലല്ലോ, ദിലീപിന് മാത്രമാണല്ലോ പരാതിയെന്നും കോടതി അഭിപ്രായപ്പെട്ടു. നടിയുടെ ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചു. അന്വേഷണം വേണമെന്ന നടിയുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് നടിയുടെ പരാതിയില്‍ കോടതിയെ സഹായിക്കാനായി അഡ്വ. രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയോഗിച്ചു കേസിൽ വാദം കേട്ട ജഡ്ജി വിധി പറയുന്നത് തടയുകയാണ് നടിയുടെ ഹർജിയുടെ ഉദ്ദേശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ്, വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന് ദിലീപ് ആവശ്യമുന്നയിച്ചത്. ഇരയെന്ന നിലയിൽ തന്റെ മൗലിക അവകാശം…
മനാമ: കെ സി എ – ബി എഫ് സി ഓണം പൊന്നോണം 2023- ഉദ്ഘാടനോൽത്സവത്തിലെ മുഖ്യാതിഥി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രാലയത്തിലെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയായ ഇനാസ് അൽ മാജിദ് കേരള കാത്തലിക് അസോസിയേഷൻറെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തത് ഓണത്തനിമയെ ഓർമ്മപ്പെടുത്തും പോലെ വേഷധാരണത്തിൽ. ചടങ്ങിനത്തിയ വീശിഷ്ഠഥിതി യാതൊരു മടിയും കൂടാതെ ഭാരവാഹികളുടെ അഭ്യർത്ഥന മാനിച്ച് ഓണതനിമയുള്ള വസ്ത്രം ധരിക്കാൻ സന്നദ്ധയാവുകയിരുന്നു. കേരള കാത്തലിക് അസോസിയേഷൻറെ വനിതാ വിഭാഗം അംഗങ്ങൾ അവരെ വസ്ത്ര ധാരണത്തിന് സഹായിച്ചു. ഓണ പുടവ മഹനീയവുംസുന്ദരവു മായ വസ്ത്രം ആണെന്നും അതോടൊപ്പം എല്ലാവർക്കും സമ്പൽസമൃദ്ധിയുടെ പ്രതീകമായ ഓണാശംസകൾ നേരുന്നുവെന്നു അവർ പറഞ്ഞു.
തൃശൂര്‍ : വ്യാജമദ്യ നിര്‍മാണകേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും പിടികൂടി. കൊടകര പറപ്പൂക്കര പള്ളത്ത് ട് വാടകയ്‌ക്കെടുത്ത് വ്യാജമദ്യ നിര്‍മാണകേന്ദ്രം നടത്തിയിരുന്ന ചൊവ്വല്ലൂര്‍പ്പടി തൈക്കാട് സ്വദേശി അരീക്കര വീട്ടില്‍ അരുണിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും വ്യാജമദ്യ നിര്‍മാണ സാമഗ്രികളും പൊലീസ് പിടികൂടി. കള്ളില്‍ സ്പിരിറ്റ് കലര്‍ത്തി വില്‍പ്പന നടത്തുകയാണ് ഇവിടെ നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് അരുണ്‍ പള്ളത്ത് വീട് വാടകയ്‌ക്കെടുത്തത്. പ്രധാന റോഡില്‍ നിന്ന് മാറി 200 മീറ്റര്‍ അകലെയുള്ള ഒറ്റപ്പെട്ട വീട്ടിലായിരുന്നു മദ്യ നിര്‍മാണകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഓണക്കാലത്ത് വ്യാജമദ്യ നിര്‍മാണവും വിതരണവും നടക്കാനിടയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യാപകമായി റെയ്ഡ് നടത്തുന്നത്. ഉപയോഗശൂന്യമായ കിണറിലെ വെള്ളമാണ് ഇയാള്‍ സ്പിരിറ്റില്‍ ചേര്‍ക്കുന്നതെന്ന സംശയമുണ്ട്. എന്നാൽ കിണറിലെ വെള്ളം കുടിച്ചാല്‍ ഉദര രോഗമുണ്ടാകുമെന്നതിനാൽ അത് ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രതി പറയുന്നത്. മാത്രമല്ല…
പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജിൽ ദേശവിരുദ്ധ പോസ്റ്ററുമായി എസ്എഫ്‌ഐ. ദേശീയ ബോധത്തെ അധിക്ഷേപിക്കുന്ന വിധത്തിലാണ് ബോർഡിലെ വരികൾ. തങ്ങൾക്ക് ദേശീയ ബോധമല്ല വേണ്ടത്, അതിരുകളുള്ള രാഷ്‌ട്രത്തിന് അല്ല പ്രധാന്യമെന്നും മുഴുവൻ ഭൂമിയുടെയും അവകാശികളാണെന്നുമാണ് ബോർഡിലെ വരികൾ പറയുന്നത്. രാഷ്‌ട്രബോധം പാടില്ലെന്ന് ആഹ്വാനം ചെയ്യുന്ന ഈ ബോർഡിന്റെ ചിത്രം സമൂഹമാദ്ധ്യമം വഴി പ്രചരിച്ചിരുന്നു. ഇത് ആദ്യമായല്ല എസ്എഫ്‌ഐയുടെ പോസ്റ്റർ വിവാദത്തിൽ കുടുങ്ങുന്നത്. നവാഗതരെ സ്വാഗതം ചെയ്യാൻ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ സ്ഥാപിച്ച എല്ലാ ബോർഡുകളും നീക്കം ചെയ്യണമെന്ന് കോളേജ് പ്രിൻസിപ്പൽ നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് എല്ലാ വിദ്യാർത്ഥി സംഘടനകളും ബോർഡുകൾ നീക്കിയെങ്കിലും എസ്എഫ്‌ഐ തങ്ങളുടെ ബോർഡുകൾ വീണ്ടും പ്രദർശിപ്പിക്കുകയായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുള്ള ബോർഡും കോളേജിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രധാന അദ്ധ്യാപികയ്‌ക്ക് എസ്എഫ്‌ഐ ശവകല്ലറ ഒരുക്കിയതും വിക്ടോറിയ കോളേജിലായിരുന്നു.
മനാമ: കെസിഎ ഓണം പൊന്നോണം 2023 ആഘോഷ പരിപാടികൾക്ക് കൊടിയേറി. കെ സി എ അങ്കണത്തിൽ വെച്ച് നടന്ന പരിപാടികളിൽ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഇനാസ് അൽ മാജീദ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. വിശിഷ്ടാതിഥി തിരുവോണ വസ്ത്രങ്ങൾ അണിഞ്ഞ് പങ്കെടുത്തത് ചടങ്ങിന് ഒരു പ്രത്യേകതയായി. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, ടൈറ്റിൽ സ്പോൺസർ ബി എഫ് സി റീട്ടെയിൽ സെയിൽസ് മാനേജർ ആനന്ദ് നായർ എന്നിവർ അംഗങ്ങൾക്ക് ഓണാശംസകൾ നേർന്നു സംസാരിച്ചു. കെ സി എ കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ നന്ദി പറഞ്ഞു.വർണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ കെസിഎ അംഗങ്ങളും സമ്മർ ക്യാമ്പ് കുട്ടികളും അണിയിച്ചൊരുക്കിയ തിരുവാതിര ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൊലീസ് റിപ്പോർട്ട് കിട്ടിയാൽ നടപടി എടുക്കും. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും. ആരെയും സംരക്ഷിക്കില്ല. ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും വീണാ ജോർജ്ജ് പറഞ്ഞു. പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത് ആരോഗ്യ വകുപ്പാണ്. പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകും, കുറ്റക്കാരെ കണ്ടെത്തും. സർക്കാർ ഹർഷിനക്കൊപ്പം എന്ന നിലപാടിനു മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. പ്രതികൾ മെഡിക്കൽ കോളേജിൽ എത്തുന്നതിൽ വിലക്കണം എന്ന് ഡിഎംഇ പറഞ്ഞിട്ടുണ്ടെന്നും ഐ സി യു പീഡനകേസിൽ മന്ത്രി പ്രതികരിച്ചു. കേസില്‍ തുടർനടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹര്‍ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന. നിയമവിദഗ്ധരുടെ കൂടി അഭിപ്രായം തേടിയിട്ടാകും നടപടി. എം ആര്‍ ഐ സ്കാനിംഗ് മെഷ്യന്‍ കമ്പനി പ്രതിനിധികളുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം…
തിരുവനന്തപുരം: കോപ്പിയടിയില്‍ രണ്ട് ഹരിയാണ സ്വദേശികള്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് വി.എസ്.എസ്.സി. രാജ്യവ്യാപകമായി നടത്തിയ ടെക്‌നിഷ്യന്‍ ഗ്രേഡ് ബി പരീക്ഷ റദ്ദാക്കണമെന്ന് പോലീസ് ആവശ്യപ്പെടും. ഹരിയാണയില്‍നിന്ന് 469 പേരാണ് പരീക്ഷയെഴുതിയത്. തട്ടിപ്പിന് പിടിയിലായതും ഇതേ സംസ്ഥാനത്തുനിന്നുള്ളവരാണ്. ഇത്രയുമധികം പേര്‍ പരീക്ഷ എഴുതിയതിനാല്‍ തട്ടിപ്പ് വ്യാപകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. പിടിയിലായവര്‍ കൂലിക്ക് പരീക്ഷ എഴുതാനെത്തിയവരാണെന്നും ഇവരുടെ പിന്നില്‍ ഹരിയാണയിലെ കോച്ചിങ് സെന്ററാണെന്നുമാണ് പോലീസിന്റെ നിഗമനം. ഹരിയാണ സ്വദേശികളായ സുമിത് (25), സുനില്‍ (25) എന്നിവരായിരുന്നു പോലീസിന്റെ പിടിയിലായത്. പ്രതികളുടെ വിലാസം പരിശോധിച്ചപ്പോള്‍ അത് വ്യാജമായിരുന്നു. ഹരിയാണയിലാണ് ക്രമക്കേടിന് ആസൂത്രണം നടന്നത്. ബ്ലൂ ടൂത്ത് ഹെഡ്സെറ്റ്, ചെറിയ ക്യാമറ, ക്ലൗഡ് സ്റ്റോറേജ് എന്നിവയുപയോഗിച്ചാണ് പ്രതികള്‍ ക്രമക്കേട് കാണിച്ചത്. ഹരിയാണയിലുള്ള കോച്ചിങ് സ്ഥാപനങ്ങള്‍ക്കാണ് ഇവര്‍ ചോദ്യപേപ്പറിന്റെ ചിത്രം അയച്ചുകൊടുത്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹരിയാണയിലാണ് ക്രമക്കേടിന് ആസൂത്രണം നടന്നതെന്നുമായിരുന്നു പോലീസിന്റെ നിഗമനം. മെഡിക്കല്‍ കോളേജ്, മ്യൂസിയം പോലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്. തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഹരിയാണ സ്വദേശികളില്‍ പലരും…