- തൃശ്ശൂരിൽ നവജാതശിശുക്കളെ കുഴിച്ചിട്ടു: യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിൽ
- എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ ഇമാജിനേഷന് സ്റ്റേഷന് ആരംഭിച്ചു
- കോംഗോ- റുവാണ്ട സമാധാന കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബി.ഡി.എഫ്. അന്താരാഷ്ട്ര കായിക മത്സര വിജയങ്ങള്‍ ആഘോഷിച്ചു
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം(BMDF) സംഘടിപ്പിക്കുന്ന ബഹ്റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്( BMCL) ജൂലൈ 5 ന്
- നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- തെരുവുനായ ആക്രമണത്തില്‍ പേവിഷ ബാധയേറ്റ അഞ്ചു വയസുകാരന് മരിച്ചു
- ഒന്നര വര്‍ഷം മുമ്പ് കാണാതായയാളുടെ മൃതദേഹഭാഗങ്ങള്‍ വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍
Author: Starvision News Desk
മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി കഴിഞ്ഞദിവസം GSS ഉം സംഗീത റസ്റ്റോറന്റും സംയുക്തമായി പായസം മത്സരം സംഘടിപ്പിച്ചു. സൊസൈറ്റിയുടെ അങ്കണത്തിൽ നടന്ന മത്സരത്തിൽ പത്തോളം മത്സരാർത്ഥികൾ പങ്കെടുത്തു മികച്ച മത്സരം കാഴ്ചവച്ച ശ്രീമതി പ്രസീദ, ശ്രീമതി അശ്വനി, ശ്രീമതി അരുണിമ എന്നിവർക്ക് സംഗീത റെസ്റ്റോറൻറ് ഏർപ്പെടുത്തിയ സമ്മാനങ്ങൾ നൽകുകയുണ്ടായി. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ. സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു, സൊസൈറ്റി സെക്രട്ടറി. ബിനു രാജ് സ്വാഗതവും, വൈസ് ചെയർമാൻ . സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ഓണോൽസവം 2023 ജനറൽ കൺവീനർ ശ്രീ. A.V ബാലകൃഷ്ണൻ പരിപാടികൾ നിയന്ത്രിച്ചു. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ, അത്തപ്പൂക്കളം മത്സരം, കുട്ടികളുടെ ഓണാഘോഷ പരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
പോത്തന്‍കോട് (തിരുവനന്തപുരം) : മതാതീത ആത്മീയതയിലും മാനവ ഐക്യത്തിലും ഊന്നിയുളളതാണ് നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ദര്‍ശനങ്ങളെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ശാന്തിഗിരി ആശ്രമത്തിലെ തൊണ്ണൂറ്റിയേഴാമത് നവപൂജിതം ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ലോകത്തിന് ശാന്തിയും സമാധാനവും ആത്മീയ ഉണര്‍വും പകരാന്‍ ജീവിതം സമര്‍പ്പിച്ച മഹാഗുരുവാണ് നവജ്യോതിശ്രീകരുണാകരഗുരു. ആത്മസാക്ഷാത്കാരം തേടിയുളള ജീവിതയാത്രയിലൂടെ ഗുരു സ്ഥാപിച്ചത് മാനവികതയില്‍ അധിഷ്ടിതമായൊരു ആത്മീയ നവോത്ഥാനകേന്ദ്രമാണ്. തന്നെക്കാണാനെത്തുന്ന അനേകര്‍ക്ക് ഗുരു പകര്‍ന്ന സ്വാന്തനവും മാര്‍ഗ്ഗനിര്‍ദേശവും ഗുരുസ്ഥാനീയ ശിഷ്യപൂജിതയിലൂടെ ലഭിക്കുന്നുവെന്നതാണ് ഇവിടെ ആത്മീയപരിണാമത്തിന്റെ തുടര്‍ച്ച സാധ്യമാക്കുന്നത്. ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെല്ലാം വരുതലമുറകള്‍ക്ക് വെളിച്ചമാകണമെന്നും ശിഷ്യപൂജിതയെ ദര്‍ശിച്ചപ്പോള്‍ അഗാധമായ ആത്മീയാനുഭൂതി തനിക്കുണ്ടായെന്നും മുന്‍രാഷ്ട്രപതി പറഞ്ഞു. ഭക്ഷ്യമന്ത്രി ജി. ആർ.അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി. വാക്കാണ് സത്യം, സത്യമാണ് ഗുരു, ഗുരുവാണ് ദൈവം എന്ന ഗുരുവചനത്തെ അന്വര്‍ത്ഥമാക്കുന്ന കേന്ദ്രമാണ് ശാന്തിഗിരി ആശ്രമമെന്ന് ഗവര്‍ണര്‍ പറഞ്ഞു. മലയാളത്തില്‍ ആരംഭിച്ച പ്രസംഗത്തിനിടെ എല്ലാവര്‍ക്കും അദ്ധേഹം ഓണാശംസകള്‍ നേര്‍ന്നു.…
തിരുവനന്തപുരം: പോത്തൻകോട് നവജ്യോതിശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയേഴാമത് ജന്മദിനാഘോഷമായ നവപൂജിതതം ശാന്തിഗിരി ആശ്രമ ആഘോഷപരിപാടികള്‍ മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. https://www.youtube.com/live/iGgxNvRtLlM?feature=share&t=4049 ഇന്ത്യയും മിഡിൽ ഈസ്റ്റും തമ്മിലുള്ള ബിസിനസ് ബന്ധത്തിന് ശ്രദ്ധേയമായ സംഭാവന നൽകിയ വി.കെ.എല്‍ & അല്‍-നമാല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. വർഗീസ് കുര്യനെ ആദരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഭക്ഷ്യമന്ത്രി ജി. ആർ.അനിൽ, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ജോയിന്റ് ഡയറക്ടര്‍ സ്വാമി നവനന്മ ജ്ഞാന തപസ്വി, രമേശ് ചെന്നിത്തല, ബാബു സെബാസ്ററ്യൻ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂർ: യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സ്വദേശി ഫവാസ് (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30ന് കണ്ണപുരത്ത് വെച്ച് ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കവെയായിരുന്നു അപകടം. ഭാര്യയെ ഹോസ്പിറ്റലിൽ സന്ദർശിച്ച ശേഷം യശ്വന്ത്പൂർ ട്രെയിനിൽ മടങ്ങിവരികയായിരുന്നു. പയ്യന്നൂരിൽ ഇറങ്ങേണ്ട ഫവാസ് ഉറങ്ങിപ്പോയതിനെത്തുടർന്ന് കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വേഗത കുറച്ചപ്പോൾ ചാടി ഇറങ്ങാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്.
കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് ചാനലിന് മുന്നിൽ നല്ലത് പറഞ്ഞതിന് പിന്നാലെ വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിക്ക് ജോലി നഷ്ടമായി. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പർ പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മ (52)യ്ക്കാണ് ജോലി നഷ്ടപ്പെട്ടത്. 11 വർഷമായുണ്ടായിരുന്ന ജോലിയിൽ നിന്നുമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സതിയമ്മയെ പുറത്താക്കിയത്. തന്റെ കുടുംബത്തിനു വേണ്ടി ഉമ്മൻ ചാണ്ടി ചെയ്ത സേവനം ചാനൽ ക്യാമറയ്ക്കു മുന്നിൽ പറഞ്ഞതാണ് ജീവനക്കാരിക്ക് വിനയായത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ചാനൽ റിപ്പോർട്ടർ വോട്ടർമാരുടെ പ്രതികരണം തേടുന്നതിനിടെ സതിയമ്മയോടും ഉമ്മൻ ചാണ്ടിയെക്കുറിച്ചു ചോദിച്ചു. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ ഓർമിച്ചു. തന്റെ വോട്ട് അദ്ദേഹത്തിന്റെ മകനായ ചാണ്ടി ഉമ്മന് തന്നെയാണെന്നും സതിയമ്മ പറഞ്ഞിരുന്നു. പിന്നാലെ ഞായറാഴ്ച ചാനൽ ഇതു സംപ്രേഷണം ചെയ്തു. തിങ്കാഴ്ച ജോലിയും നഷ്ടമായി. ഇന്നലെ ജോലിക്കെത്തിയപ്പോൾ മൃഗസംരക്ഷണ വകുപ്പ്…
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ബൃഹത്തായ പോലീസ് ക്വാർട്ടേഴ്‌സായ പാളയം പോലീസ് ക്വാർട്ടേഴ്‌സ് സമുച്ചയം അമ്പതു വർഷം പിന്നിടുകയാണ്. 1970 ലെ അച്യുതമേനോൻ സർക്കാരിന്റെ കാലയളവിലാണ് പഴയ പട്ടാള ക്യാമ്പ് സ്ഥിതി ചെയ്തിരുന്ന കന്റോൺമെൻറ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്തു പോലീസ് ക്വാർട്ടേഴ്‌സ് മന്ദിരങ്ങൾ പണി പൂർത്തിയാകുന്നത്. ഓടുമേഞ്ഞ പഴയ ചെറിയ കെട്ടിടങ്ങൾക്ക് പകരം ഫ്ലാറ്റ് മാതൃകയിൽ നാല്നിലകെട്ടിടങ്ങളാണ് അന്ന് നിർമ്മിച്ചത്. 138 കുടുംബങ്ങൾക്ക് താമസിക്കാനുള്ള പത്തു ഫ്‌ളാറ്റുകളാണ് നഗരഹൃദയത്തിൽ ഇടം പിടിച്ചത്. രാഷ്‌ട്രപതി ആയിരുന്ന വി.വി ഗിരിയാണ് 1973 ഏപ്രിൽ മാസം ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. കാലക്രമത്തിൽ ഇവിടെ വീണ്ടും ഫ്ലാറ്റുകൾ പണിയുകയും, നിലവിൽ 19 ഫ്ളാറ്റുകളിലായി മുന്നോറോളം കുടുംബങ്ങളാണ് ക്വാർട്ടേഴ്സിലുള്ളത്. പോലീസ് കോൺസ്റ്റബിൾ മുതൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർവരെ ഇവിടെ താമസിക്കുന്നുണ്ട്. പോലീസ് ക്വാർട്ടേഴ്‌സ് റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി വരെ നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്. സുവർണ ജൂബിലി ആഘോഷവും ഓണാഘോഷ പരിപാടികളും ആഗസ്റ്റ് 24 ,…
തൃശ്ശൂർ: എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. കുന്നംകുളം എംഎൽഎയായ എസി മൊയ്തീൻ്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് വിവരം. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ റെയ്ഡ് നടത്തുന്നത്. ഉദ്യോഗസ്ഥരെത്തുമ്പോൾ എസി മൊയ്തീൻ വീട്ടിലുണ്ടായിരുന്നു. ഇഡി ഉദ്യോഗസ്ഥരടങ്ങുന്ന വലിയൊരു സംഘമാണ് പരിശോധന നടത്തുന്നത്. മൂന്ന് കാറുകളിലായാണ് ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ്റെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു.
കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ചോദ്യം ചെയ്യലിനായി ഇന്ന് എൻഫോഴ്സ്മെന്‍റിന് മുന്നിൽ ഹാജരാകും. രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി.
കരുമാല്ലൂര്‍: ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഹൃദയസ്തംഭനമുണ്ടായ യുവതി മരിച്ചു. ആലങ്ങാട് കരിങ്ങാംതുരുത്ത് പേനംപറമ്പില്‍ വിഷ്ണുവിന്റെ ഭാര്യ ശ്വേത (22) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. അണ്ഡാശയത്തില്‍ ചില അസുഖങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 16-നാണ് ശ്വേതയെ ആലുവ ദേശം സി.എ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിനായി 17-ന് രാവിലെ 9.15-ന് അനസ്തേഷ്യ നല്‍കി. 9.45-ന് ഇവര്‍ക്ക് ഹൃദയസ്തംഭനം ഉണ്ടായി. തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം കുറഞ്ഞു. ഓക്സിജന്‍ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും ഇത് പുറമേനിന്ന് വരുത്തിയപ്പോഴേക്കും ശ്വേതയുടെ ആരോഗ്യനില വഷളായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനിടെ മസ്തിഷ്‌ക മരണം ഉണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്നീട് ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് മാറ്റിയെങ്കിലും ഗുരുതര നില തുടരുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.15-നായിരുന്നു മരണം. സി.എ. ആശുപത്രിയില്‍ അനസ്തേഷ്യ കൊടുത്തതില്‍ വന്ന പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കള്‍ നെടുമ്പാശ്ശേരി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍…